2011 സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ആത്മാക്കളുടെ ലോകത്തെ ധനികരില്‍ മൈക്കിള്‍ ജാക്സന്‍ ഒന്നാമത് !




**



ലോസ്ആഞ്ചല്‍സ് : മരണശേഷവും വരുമാനം നിലയ്ക്കാത്ത അല്ലെങ്കില്‍ ജീവിച്ചിരുന്നപ്പോള്‍ സമ്പാദിച്ചിരുന്നതുപോലെ തന്നെ മരിച്ചിട്ടും പണം വാരിക്കൂട്ടുന്ന 13 പ്രശസ്തരുടെ പട്ടികയിലാണ് ജാക്സന്‍ ഒന്നാം സ്ഥാനം പിടിച്ചിരിക്കുന്നത്. ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് ജാക്സന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനകം സമ്പാദിച്ചത് 27 . 5 കോടി ഡോളറാണ്. മരണശേഷവും ജാക്സന്റെ സംഗീതവും, സിനിമ, ബിസിനസ് തുടങ്ങിയ മേഖലകള്‍ പണം വാരിക്കൂട്ടുകയാണ് !

 

2011 മേയ് 19, വ്യാഴാഴ്‌ച

ബര്‍ത്ത് ഡേ വിത്ത് ഫേസ്ബുക്ക് !

ബ്രിട്ടണിലെ പതിനാറുകാരിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ തയ്യാറായത് 21,000 പേര്‍. സുന്ദരിയായ റെബീക ജാവലിയോയുടെ ബെര്‍ത്ത് ഡേ ആഘോഷിക്കാനാണ് ഇത്രയുമധികം പേര്‍ എത്തുമെന്ന് വാക്കുക്കൊടുത്തത്. തന്റെ പതിനഞ്ചാം പിറന്നാള്‍ ആഘോഷിക്കാനായി റെബീക്ക ഫേസ്ബുക്കില്‍ പ്രത്യേകം പേജ് തന്നെ തുടങ്ങി. എല്ലാവരെയും ക്ഷണിച്ചുക്കൊണ്ടുള്ള ഫേസ്ബുക്ക് പേജ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനപ്രീതി നേടി. ഒട്ടനവധി പേര്‍ പിറന്നാല്‍ ചടങ്ങിന് റെബീക്കയുടെ ഫ്ലാറ്റില്‍ എത്താമെന്നും അറിയിച്ചു.

ചടങ്ങിന് ക്ഷണിച്ചതോ, റെബീക്കയുടെ മുഴുവന്‍ വിവരങ്ങളും നല്‍കിക്കൊണ്ടായിരുന്നു. ഫ്ലാറ്റിന്റെ വിലാസം, ഫോണ്‍ നമ്പര്‍ എല്ലാം നല്‍കി. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് വഴി ക്രിമിനല്‍ കുറ്റങ്ങള്‍ വര്‍ധിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു റെബീക്കയുടെ ഇത്രയും വലിയ മണ്ടത്തരം. സംഭവം മാതാവ് ട്രേസി ലിവേസി അറിഞ്ഞതോടെ ഫേസ്ബുക്ക് പേജ് നീക്കം ചെയ്തു. മൊബൈല്‍, ഫോണ്‍ നമ്പറുകള്‍ ഉടന്‍ തന്നെ മാറ്റുകയും ചെയ്തു.

ആര്‍ എസ് വി പി ബട്ടണ്‍ ഉപയോഗിച്ചായിരുന്നു ബെര്‍ത്ത് ഡേ ക്ഷണിക്കല്‍. എന്തായാലും, ഇത്തരമൊരു വാര്‍ത്ത വന്നതോടെ റെബീക്കയുടെ പിറന്നാളും ചര്‍ച്ചാ വിഷയമായി. നെറ്റുമായുള്ള എല്ലാ സുഹൃത് ബന്ധങ്ങളും ഒഴിവാക്കിയ റെബീക്ക അടുത്ത സുഹൃത്, ബന്ധുക്കള്‍ക്കൊപ്പമാണ് പിറന്നാള്‍ ആഘോഷിച്ചത്.





2011 മേയ് 14, ശനിയാഴ്‌ച

ബഹിരാകാശത്തൊരു റഷ്യന്‍ ഹോട്ടല്‍ !


ത്ഭുതപ്പെടേണ്ട കാലം കഴിഞ്ഞു എന്നാണ് ഒരു റഷ്യന്‍ കമ്പനി പറയുന്നത്. ഓര്‍ബിറ്റല്‍ ടെക്നോളജീസ് എന്ന റഷ്യന്‍ കമ്പനി 2015 - 2016 ഓടെ ബഹിരാകാശത്ത് ഒരു ആഡംബര ഹോട്ടല്‍ നിര്‍മ്മിക്കുമെന്ന് വ്യക്തമാക്കി.

ഏഴ് പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ബഹിരാകാശ ഹോട്ടലിനകം വിനോദ സഞ്ചാരികള്‍ക്ക് എല്ലാ വിധ സുഖസൌകര്യങ്ങളും ഉറപ്പാക്കുന്ന വിധത്തിലായിരിക്കും രൂപകല്‍പ്പന ചെയ്യുന്നത്. ഹോട്ടലിന്റെ ചുവരുകളില്‍ പ്രത്യേകം തയ്യാറാക്കിയ ദ്വാരങ്ങളില്‍ കൂടി ഭൂമിയുടെ മനോഹര രൂപം കാണുന്നതിനുള്ള സൌകര്യവും ഉണ്ടായിരിക്കും.

ബഹിരകാശ ഹോട്ടല്‍ പദ്ധതിക്ക് കോടിക്കണക്കിന് ഡോളര്‍ ചെലവ് വരുമെന്ന് പറഞ്ഞ ഓര്‍ബിറ്റല്‍ ടെക്നോളജീസ് സി‌ഇ‌ഒ സെര്‍ജി കോസ്റ്റെങ്കോ പക്ഷേ യഥാര്‍ത്ഥ കണക്കുകളിലേക്ക് കടന്നില്ല. റഷ്യന്‍ സ്പേസ് ഏജന്‍സിയായ റോസ്കോസ്മോസ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍കെകെ എനര്‍ജിയ എന്നിവയുടെ സഹായത്തോടെയാണ് നിര്‍മ്മിക്കുന്നത്.

2011 മേയ് 9, തിങ്കളാഴ്‌ച

ലോകാവസാനം !

പ്പാന്‍, ഹെയ്തി, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലുണ്ടായ ഭൂചലനങ്ങള്‍ ലോകം അവസാനിക്കാന്‍ പോകുന്നതിന് ദൈവം നല്‍കുന്ന സൂചനയാണത്രെ! 2011 മെയ് 21-ന് ലോകം അവസാനിക്കുകയും ചെയ്യും!

കാലിഫോര്‍ണിയയിലെ ഓക്‍ലാന്‍ഡില്‍ നിന്നുള്ള ഒരു മതപ്രഭാഷകനാണ് ഇങ്ങനെയൊരു വാദവുമായി രംഗത്തെത്തിരിക്കുന്നത്. 89-കാരനായ ഹാരോള്‍ഡ് കാമ്പിംഗാണ് ഈ കണ്ടെത്തല്‍ നടത്തിയത്. മെയ് 21-ന് വൈകിട്ട് ആറ് മണിക്കാണ് ലോകാവസാനം. ലോക ജനസംഖ്യയുടെ രണ്ട് ശതമാനം ഉടന്‍ സ്വര്‍ഗത്തിലേക്ക് പോകും. ബാക്കി എല്ലാവരും നരകത്തില്‍ എത്തിച്ചേരും.

ഫാമിലി റേഡിയോ നെറ്റ്വര്‍ക്ക് വഴിയാണ് ഇയാള്‍ ഇങ്ങനെയൊരു പ്രവചനം നടത്തിയത്.

70 വര്‍ഷമായി ബൈബിള്‍ പഠിച്ചുവരികയാണെന്നും അതിലൊളിഞ്ഞിരിക്കുന്ന പ്രവചനങ്ങള്‍ കണ്ടെത്തിയതായുമാണ് ഇയാള്‍ അവകാശപ്പെടുന്നത്. ക്രിസ്തുവിനെ കുരിശിലേറ്റിയത് എ ഡി 33 ഏപ്രില്‍ 1-നാണ് എന്നാണ് ഇയാള്‍ പറയുന്നത്. അതുകഴിഞ്ഞുള്ള 722,500 ദിവസങ്ങള്‍ പുര്‍ത്തിയാവുന്നത് മെയ് 11-നാണ്. 722,500 എന്ന സംഖ്യയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു.
അഞ്ച്, പത്ത്, പതിനേഴ് എന്നീ അക്കങ്ങള്‍ പവിത്രതയുള്ളവയാണെന്നും അവ പലവട്ടം ഗുണിച്ച ശേഷം കിട്ടിയ ഉത്തരമാണ് 722,500 എന്നാണ് ഇയാളുടെ വാദം.

കാമ്പിംഗിന് ആദ്യമായല്ല ഇത്തരം വെളിപാടുകള്‍ ഉണ്ടാവുന്നത്. 1994 സെപ്തംബര്‍ ആറിന് ലോകം അവസാനിക്കും എന്ന് ഇയാള്‍ പണ്ട് പറഞ്ഞിരുന്നു. എന്നാല്‍ കണക്കില്‍ പിഴവ് പറ്റിയതായി കക്ഷിക്ക് പിന്നീട് മനസ്സിലായത്രേ. ഈശ്വരാ..... ഈ പ്രാവശ്യമെങ്കിലും കാമ്പിംഗിന്റെ കണക്കില്‍ പിഴവ് പറ്റാതിരിക്കട്ടെ !!!


2011 ഏപ്രിൽ 2, ശനിയാഴ്‌ച

ലോകകപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും


ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു.

ഇന്ന്‍ ആശിഷ് നെഹ്‌റയ്ക്ക് പകരം ഒത്തിരി കാത്തിരുന്ന ശ്രീശാന്ത് കളിക്കും.

ശ്രീലങ്ക : 99  / 2 , 24 ഓവറുകളില്‍. 

ശ്രീലങ്ക : 122 / 3 , 28 ഓവറുകളില്‍. ശ്രീലങ്ക : 181 / 4 , 39 ഓവറുകളില്‍.



ശ്രീലങ്ക : 183 / 5 , 40  ഓവറുകളില്‍.

ശ്രീലങ്ക :  274 / 6 , 50 ഓവറുകളില്‍.
................................................................................................................

റണ്‍സ് ഒന്നും എടുക്കാതെ സെവാഗ് പുറത്തായി.

ഇന്ത്യ : 0 / 1 , 0 . 2 ഓവറില്‍

ഇന്ത്യ : 31 / 2 , 6 . 1 ഓവറുകളില്‍. സച്ചിന്‍ : 18 റണ്‍സ്, പുറത്തായി . 

19 .3 ഓവറുകളില്‍ ഇന്ത്യ 100 തികച്ചു......

ഇന്ത്യ : 114 / 3 , 21 . 4 ഓവറുകളില്‍. കൊഹ് ലി : 35 റണ്‍സ്, പുറത്തായി.

ഇന്ത്യയ്ക്ക് ജയിക്കാന്‍ 80 റണ്‍സ് വേണം , 80 പന്തുകള്‍ ബാക്കിയുണ്ട് .

57 റണ്‍സ് വേണം , 63 പന്തുകള്‍ ബാക്കിയുണ്ട്.

52 റണ്‍സ് വേണം , 55 പന്തുകള്‍.

ഇന്ത്യ :223 /4 , 41 . 2 ഓവറുകളില്‍. ഗംഭീര്‍ : 97 റണ്‍സ്, പുറത്തായി.

ഇന്ത്യയ്ക്ക്  ജയിക്കാന്‍  27 റണ്‍സ് വേണം , 24  പന്തുകള്‍ ബാക്കിയുണ്ട് . 

ഇന്ത്യയ്ക്ക് ജയിക്കാന്‍ 7 റണ്‍സ് വേണം , 15 പന്തുകള്‍ ബാക്കിയുണ്ട് .

11 പന്തുകള്‍ 4  റണ്‍സ്!!!

ഇന്ത്യ ജയിച്ചേ..............


ഇന്ത്യ : 277/4 , 48.2 ഓവറുകളില്‍ശ്രിലങ്ക : 274/6 , 50 ഓവറുകളില്‍




................................................................................................................................................

2011 മാർച്ച് 30, ബുധനാഴ്‌ച

ലോകകപ്പ് ക്രിക്കറ്റ്---സെമിഫൈനല്‍, ഇന്ത്യ--- പാക്കിസ്ഥാന്‍

മൊഹാലി: ലോകകപ്പിലെ ഫൈനലിനു മുമ്പേയുള്ള ഫൈനല്‍ ആയ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഇന്നത്തെ മത്സരം  തുടങ്ങാറായി.




ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു.


മൂന്നാമത്തെ പന്തില്‍ 4 റണ്‍സ്‌ എടുത്തുക്കൊണ്ട് സെവാഗ്  വെടിക്കെട്ടിന്  തുടക്കം കുറിച്ചു.


23 പന്തുകളില്‍ നിന്ന്  9 X 4 അടക്കം  38  റണ്‍സ്‌ എടുത്ത് സെവാഗ് മുന്നേറിക്കൊണ്ടിരിക്കുന്നു.



അതാ  സെവാഗ് പുറത്തായി. 38  റണ്‍സ്‌ . 


ഇന്ത്യ :  54 / 1 ,  6 . 5 ഓവറുകളില്‍. 


ഇന്ത്യ 100 തികച്ചു.


27 റണ്‍സ്‌ എടുത്ത് ഗംഭീര്‍ പുറത്തായി.


ഇന്ത്യ :  116 / 2 ,  18 . 5 ഓവറുകളില്‍.


71 പന്തില്‍ നിന്ന്‍ 57 റണ്‍സ്‌ എടുത്ത് സച്ചിന്‍ കളിച്ചുക്കൊണ്ടിരിക്കുന്നു.


ഇന്ത്യ : 141 / 2 , 25 ഓവറുകളില്‍.


9 റണ്‍സ്‌ എടുത്ത് കൊഹ് ലി പുറത്തായി.


റണ്‍സ്‌ ഒന്നും എടുക്കാതെ യുവരാജ് സിംഗ് പുറത്തായി.


ഇന്ത്യ : 145 / 4 , 26 ഓവറുകളില്‍.


115 പന്തുകളില്‍ നിന്ന്  11 X 4  അടക്കം  85  റണ്‍സ്‌ എടുത്ത്    സച്ചിന്‍ പുറത്തായി.
ഇന്ത്യ : 187 / 5 , 37  ഓവറുകളില്‍.
ഇന്ത്യ 200 തികച്ചു. 40 ഓവറുകളില്‍.


42 പന്തില്‍ നിന്ന് 2 X 4 അടക്കം 25 റണ്‍സ്‌ എടുത്ത് ധോണി പുറത്തായി.



ഇന്ത്യ : 205 / 6 , 41 . 4 ഓവറുകളില്‍.


ഹര്‍ഭജന്‍ സിംഗ് പുറത്തായി. 12 റണ്‍സ്‌.


ഇന്ത്യ : 236 / 7 , 46 .4 ഓവറുകളില്‍.


സാഹീര്‍ ഖാന്‍ പുറത്തായി. 9 റണ്‍സ്‌.


ഇന്ത്യ : 256 / 8 , 49 . 2 ഓവറുകളില്‍.


ഒരു റണ്‍ എടുത്ത് നെഹ്റ പുറത്തായി. ഇന്ത്യ : 258 / 9, 49.5 ഓവറുകളില്‍.

ഇന്ത്യ 260 / 9 , 50 ഓവറുകളില്‍.

..................................................................................................................................


പാകിസ്താന്‍ : 231 / 10 , 49 . 5 ഓവറുകളില്‍.




ലോകകപ്പ് ചരിത്രം തെറ്റിക്കാതെ ഇത്തവണയും പാകിസ്ഥാനെതിരെ വിജയം ഇന്ത്യ നിലനിര്‍ത്തി . സെമിഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ 29 റണ്‍സിന് പരാജയപ്പെടുത്തി  ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 261 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഒരു പന്ത് ശേഷിക്കെ 231 റണ്‍സിന് പുറത്തായി.



85 റണ്‍സെടുത്ത് ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുംതൂണായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.








2011 മാർച്ച് 24, വ്യാഴാഴ്‌ച

ലോകകപ്പ് ക്രിക്കെറ്റ് : ഇന്ത്യ --- ഓസ്ട്രേലിയ

ടോസ് നേടിയ  ഓസ്ട്രേലിയ ബാറ്റിംഗ്  തെരഞ്ഞെടുത്തു.
ആശ്വിനും, സാഹിര്‍ ഖാനും പന്തെറിയുന്നു.

വാട്സണ്‍-ഉം,  ഹാഡിന്‍ - ഉം   ബാറ്റ് ചെയ്യുന്നു.

സ്കോര്‍ : 15 / 0 , 4 . 3 ഓവര്‍.

ഓസ്ട്രേലിയ : 32 / 0 , 7 ഓവറുകളില്‍.


വാട്സണ്‍ പുറത്തായി, ആദ്യത്തെ വിക്കറ്റ് അശ്വിന്‍ നേടി.

ഓസ്ട്രേലിയ : 40 / 1 , 10 ഓവറുകളില്‍.

ഓസ്ട്രേലിയ : 105 / 1 , 21 . 5 ഓവറുകളില്‍.

ഓസ്ട്രേലിയ : 110 / 2 , 22 . 5  ഓവറുകളില്‍.

ഹാഡിന്‍  പുറത്തായി, വിക്കറ്റ് യുവരാജ് സിംഗിന്.

ഒടുവില്‍ 50 ഓവറുകളില്‍ ഓസ്ട്രേലിയ : 260 / 6 .

-----------------------------------------------------------------------------------------------------------


ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ അഞ്ച് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍ കടന്നു. ഓസീസ് ഉയര്‍ത്തിയ 261 റണ്‍സിന്റെ വിജയലക്‍ഷ്യം ഇന്ത്യ 47.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

വീണ്ടും യുവി തരംഗം


യുവരാജ് സിംഗ്  പുറത്താകാതെ 57 റണ്‍സ് എടുത്ത് ഇന്ത്യയുടെ രക്ഷകനായി. സച്ചിന്‍ 53 , ഗംഭീര്‍ 50 , റെയ്ന പുറത്താകാതെ 34 , ഇന്ത്യന്‍ വിജയത്തിനു നിര്‍ണ്ണായക  സംഭാവനകള്‍ നല്‍കി. അര്‍ധ സെഞ്ച്വറിയും രണ്ട് വിക്കറ്റുകളും നേടിയ യുവരാജ് സിംഗിനെ മാന്‍ ഓഫ് ദ മാച്ച് ആയി വീണ്ടും തെരഞ്ഞെടുത്തു.

ഇന്ത്യ : 261 / 5 , 47 . 4 ഓവറുകളില്‍.

-----------------------------------------------------------------------------
 

2011 മാർച്ച് 20, ഞായറാഴ്‌ച

ലോകകപ്പ് ക്രിക്കെറ്റ് : ഇന്ത്യ--- വെസ്റ്റിന്ടീസ്



ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.


വളരെ പ്രതീക്ഷയോടെ കളിയ്ക്കാന്‍ ഇറങ്ങിയ സച്ചിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. നാല് പന്തുകള്‍ നേരിട്ട സച്ചിന്‍ 2 റണ്‍സ് എടുത്തു പെട്ടെന്ന്‍ പുറത്തായി.

ഇന്ത്യ : 8 റണ്‍സ് / 1 .



ഗംഭീര്‍ 26 പന്തില്‍ നാല് 4 അടക്കം 22 റണ്‍സ് എടുത്ത് പുറത്തായി.

ഇന്ത്യ : 51 റണ്‍സ് / 2 .


കൊഹ് ലി 76 പന്തില്‍ നിന്ന്‍ അഞ്ച് 4 അടക്കം 59 റണ്‍സ് എടുത്തു പുറത്തായി.

ഇന്ത്യ : 173 / 3 .


ധോണി 30 പന്തുകളില്‍ നിന്ന്‍ ഒരു 4 അടക്കം 22 റണ്‍സ് നേടി പുറത്തായി.

ഇന്ത്യ : 218 / 4 .



റൈന 8 പന്തില്‍ 4 റണ്‍സ് എടുത്ത് പുറത്തായി.

ഇന്ത്യ : 232 / 5 .



ഇപ്പോള്‍ കളിച്ചുക്കൊണ്ടിരിക്കുന്നത് യുവരാജ് സിംഗ്-ഉം പത്താനും.


യുവരാജ് സിംഗ് -- 111 റണ്‍സ്,


പത്താന്‍ -- 8 റണ്‍സ് എടുത്ത് കളിച്ചുക്കൊണ്ടിരിക്കുന്നു.

യുവരാജ് സിംഗ് പുറത്തായി, 123 പന്തില്‍ നിന്ന്‍ പത്ത് 4 , രണ്ട് 6 അടക്കം 113 റണ്‍സ് നേടി.


ഹര്‍ഭജന്‍ സിംഗ്  ബാറ്റ് ചെയ്യുന്നു.


രണ്ടു പന്തുകള്‍ നേരിട്ട ഹര്‍ഭജന്‍ സിംഗ് ഒരു റണ്‍സ് എടുത്തിട്ടുണ്ട്.


ഇന്ത്യ : 247 / 6 , 46 ഓവറില്‍.

10 പന്തുകള്‍ നേരിട്ട പത്താന്‍ ഒരു നാല് അടക്കം 11 റണ്‍സ് എടുത്ത് പുറത്തായി.

ഇന്ത്യ : 251 / 7 ,


ഹര്‍ഭജന്‍ സിംഗ് 6 പന്തില്‍ 3 റണ്‍സ് എടുത്തു പുറത്തായി.


അശ്വിന്‍ കളിച്ചുക്കൊണ്ടിരിക്കുന്നു. 10 റണ്‍സ് എടുത്തിട്ടുണ്ട്.


സഹീര്‍ ഖാന്‍ 5 റണ്‍സ് എടുത്തു പുറത്തായി.


പട്ടേല്‍ ഒരു റണ്‍ എടുത്തു പുറത്തായി.


അശ്വിന്‍ പുറത്താകാതെ 10 റണ്‍സ് നേടി.


ഇന്ത്യ 268 / 10 , 49 . 1 ഓവറില്‍.
-------------------------------------------------------------------------------------------

വെസ്റ്റ് ഇന്‍ഡീസ് : 188 / 10 , 43 ഓവറില്‍.



ഇന്ത്യ വെസ്റ്റ്ഇന്‍ഡീസിനെ 80 റണ്‍സിനു തോല്‍പ്പിച്ചു.


മൂന്നാം തവണയും യുവരാജ് സിംഗിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.


113 റണ്‍സ് എടുത്തു ഇന്ത്യയെ താങ്ങി നിര്‍ത്തിയ യുവരാജ് സിംഗ് രണ്ടു വിക്കറ്റും നേടി.





2011 മാർച്ച് 12, ശനിയാഴ്‌ച

ലോകകപ്പ് ക്രിക്കെറ്റ്, ഇന്ത്യ <-> ദക്ഷിണാഫ്രിക്ക

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.



ഇന്ത്യ-- 137 / 0 , 16 ഓവറില്‍ .


സെവാഗ് 73 റണ്‍സ് എടുത്തു പുറത്തായി. ( 73 റണ്‍സ്, 66 പന്തില്‍, 12 x 4 )
142 / 1 -- 17 . 4 ഓവറില്‍,


267 / 2   സച്ചിന്‍ 111 റണ്‍സ് എടുത്തു പുറത്തായി. ( 111 റണ്‍സ്, 101 പന്തില്‍,
8 x 4 -- 3 x 6 ) 39 . 4 ഓവറില്‍,


268 / 3 , ഗംഭീര്‍ 69 റണ്‍സ് എടുത്തു പുറത്തായി. ( 69 റണ്‍സ്, 75 പന്തില്‍, 7 x 4 ) 40 . 1 ഓവറില്‍,


268 / 4  പത്താന്‍ രണ്ടു പന്തില്‍ റണ്‍സ് ഒന്നും
എടുക്കാതെ പുറത്തായി. 40 . 3 ഓവറില്‍,

ധോണി --- 12  റണ്‍സ് എടുത്തു.



യുവരാജ് സിംഗ് --- 12  റണ്‍സ് എടുത്തു.


296 / എല്ലാവരും പുറത്തായി, 48 . 4 ഓവറില്‍.
------------------------------------------------------------------------------------

ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ മുന്നില്‍ മുട്ടുകുത്തി ! മൂന്നു വിക്കെറ്റിനു ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കി. സെവാഗ്, സച്ചിന്‍, ഗംഭീര്‍ നന്നായി കളിച്ചെങ്കിലും വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിഞ്ഞില്ല. എല്ലാ കളികളിലും ഇന്ത്യയെ എനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല എന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് യുവരാജ് സിംഗ് 12 റണ്‍സ് എടുത്തു പുറത്തായി. 29 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 8 വിക്കെറ്റുകളാണ് ! അമിതമായ ആത്മവിശ്വാസം ഇന്ത്യയെ കുഴിയില്‍ ചാടിച്ചു !
----------------------------------------------------------------------------------------------------------------------

2011 മാർച്ച് 9, ബുധനാഴ്‌ച

ലോകകപ്പ് ക്രിക്കെറ്റ്, നെതര്‍ലാണ്ട് ----- ഇന്ത്യ

ദുര്‍ബലരായ നെതര്‍ലണ്ടിനെ വിയര്‍ത്തുക്കൊണ്ട് കീഴടക്കി ഇന്ത്യ ക്വാര്‍ട്ടറില്‍ കയറി.

നെതര്‍ലന്‍ഡ്‌ ---  189 / 10 , 46 .4 ഓവറില്‍



ഇന്ത്യ --- 191 / 5 , 36 .5 ഓവറില്‍


സെവാഗ് - അഞ്ച് 4 , രണ്ട് 6 അടക്കം 26 പന്തില്‍ 39 റണ്‍സ് എടുത്തു.



സച്ചിന്‍ - ആറ് 4 അടക്കം 22 പന്തില്‍ 27 റണ്‍സ് എടുത്തു.

ലോകകപ്പില്‍ 2000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം എന്ന ബഹുമതി സച്ചില്‍ നേടി.


പത്താന്‍ - ഒരു 4 , ഒരു 6 അടക്കം 10 പന്തില്‍ 11 റണ്‍സ് എടുത്തു.


ഗംഭീര്‍ - മൂന്നു 4 അടക്കം 28 പന്തില്‍ 28 റണ്‍സ് എടുത്തു.


കൊഹ് ലി - രണ്ടു 4 അടക്കം 20 പന്തില്‍ 12 റണ്‍സ് എടുത്തു.

യുവരാജ് സിംഗ് - നോട്ട്ഔട്ട് 51 റണ്‍സ്. ഏഴു 4 അടക്കം 73 പന്തില്‍ 51 റണ്‍സ് എടുത്തത്‌ കൂടാതെ രണ്ടു വിക്കെറ്റും വീഴ്ത്തി.


കഴിഞ്ഞ കളിയിലും, ഈ കളിയിലും യുവരാജ് സിംഗ് ആണ് കളിയിലെ കേമന്‍.


ധോണി  - നോട്ട്ഔട്ട്, രണ്ടു 4 അടക്കം 40 പന്തില്‍ 19 റണ്‍സ് എടുത്തു.




2011 മാർച്ച് 6, ഞായറാഴ്‌ച

ലോകകപ്പ് ക്രിക്കറ്റ്‌....അയര്‍ലാന്റ് <> ഇന്ത്യ

ന്ത്യ- 210 / 5 , 46 ഓവറില്‍



അയര്‍ലാന്റ് - 207 / എല്ലാവരും പുറത്ത് , 47 . 5 ഓവറില്‍

5 വിക്കറ്റിനു ഇന്ത്യ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു

യുവരാജ് സിംഗ് 50  റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു
75 പന്തില്‍ മൂന്നു 4  അടക്കം  യുവരാജ് സിംഗ് 50 റണ്‍സ് എടുത്ത്
10 ഓവറില്‍ 31 റണ്‍സ് നല്‍കി 5 വിക്കെറ്റ് എടുത്തു.


സച്ചിന്‍ 38 റണ്‍സ്



കൊഹ് ലി 34 റണ്‍സ്


ധോണി 34 റണ്‍സ്

എന്നിവര്‍ നന്നായി കളിച്ചു.


പത്താന്റെ കളി ഉഗ്രന്‍ ആയിരുന്നു.
24 പന്തില്‍ രണ്ടു 4 , മൂന്നു 6 അടക്കം 30 റണ്‍സ് എടുത്തു പുറത്താകാതെ നിന്നു.

യുവരാജ് സിംഗ് ആണ് കളിയിലെ കേമന്‍ .





2011 ഫെബ്രുവരി 27, ഞായറാഴ്‌ച

ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരം !!

ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ്‌ നേടിയ  ഇന്ത്യ ബാറ്റിംഗ് തെരെഞ്ഞെടുത്തു. ശ്രീശാന്തിനു  പകരം  പിയൂഷ്  ചൌളയാണ്  ടീമിലെത്തിയത്.




ഇന്ത്യ--- 142 /1 ----25 . 3 ഓവറുകള്‍.
സച്ചിന്‍  58 റണ്‍സ് എടുത്തു ബാറ്റു ചെയ്യുന്നു
സേവാഗ് 35  റണ്‍സ് എടുത്തു പുറത്തായി. 

ഗംഭീര്‍ 44 റണ്‍സ് എടുത്തു ബാറ്റ് ചെയ്യുന്നു.



ഇന്ത്യ--- 195 /2  ----32  . 3 ഓവറുകള്‍.
61 പന്തില്‍ 5 ഫോറുകള്‍ അടക്കം 51 റണ്‍സ് എടുത്തുക്കൊണ്ട് ഗംഭീര്‍ പുറത്തായി.  



ഇന്ത്യ--- 200 /2  ----34 . ഓവറുകള്‍



ഇന്ത്യ--- 242 /3   ----39  . ഓവറുകള്‍
സചിന്‍ 115 പന്തില്‍ നിന്നും 5 സിക്സറും, 10 ഫോറുകളും 120 റണ്‍സ് എടുത്തു പുറത്തായി.



ഇന്ത്യ--- 287 /3   ----44 . 3   . ഓവറുകള്‍.



യുവരാജ്------58  റണ്‍സ് എടുത്തു പുറത്തായി

ധോണി------31 റണ്‍സ് എടുത്തു പുറത്തായി.



പത്താന്‍ 14 റണ്‍സ് എടുത്തു പുറത്തായി.

കൊഹ് ലി 8 റണ്‍സ് എടുത്തു പുറത്തായി.

328 / 8 .


338 / 10 ..........49 . 5 ഓവറുകള്‍.



അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ സമനിലയില്‍ പിടിച്ചുക്കെട്ടി. ജയിക്കാന്‍ 339  റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് എടുത്ത് ഇന്ത്യയെ സമനിലയില്‍ തളച്ചു. അവസാന പന്തില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ രണ്ടു റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ ഗ്രെയിം സ്വാനിനു ഒരു റണ്‍ മാത്രമേ എടുക്കാന്‍ കഴിഞ്ഞുളളൂ. സ്ക്കോര്‍ ഇന്ത്യ: 338 / 10 , 49 , 5 ഓവറില്‍. ഇംഗ്ലണ്ട്: 338 / 8 , 50 ഓവറില്‍. മത്സരം സമനില.
*
*
* 

2011 ഫെബ്രുവരി 20, ഞായറാഴ്‌ച

ക്രിക്കറ്റ് ഇന്ത്യ, പത്താം ലോകകപ്പ്‌

വീരാ വീരാ വീരേന്ദ്രാ..... വീരാ വീരാ വീരാടാ..... ധീരതയോടെ കളിച്ചോളൂ... ലക്ഷം ലക്ഷം പിന്നാലെ...........

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിനെ 87 റണ്ണിനു തോല്പിച്ചുക്കൊണ്ട് ഇന്ത്യ ആദ്യ ജയം സ്വന്തമാക്കി. സ്കോര്‍ ഇന്ത്യ: 370 / 4 , ബംഗ്ലാദേശ്: 283 / 9 . ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ടീമില്‍ സേവാഗും കോഹ് ലിയും തിളങ്ങി. സേവാഗ് വെടിക്കെട്ട് ഏറ്റെടുത്തതോടെ ഇന്ത്യ കുതിച്ചു മുന്നേറി. സെവാഗ് 140 പന്തില്‍ നിന്ന്‍ 175 റണ്‍സ്‌ അടിച്ചുക്കൂട്ടി. 14 ബൌണ്ടറികളും, 5 സിക്സറുകളും ചേര്‍ന്നതായിരുന്നു സെവാഗിന്റെ ഇന്നിംഗ്സ്. 94 പന്തില്‍ നിന്നാണ് സെവാഗ് തന്റെ പതിനഞ്ചാമത്തെ ശതകം പൂര്‍ത്തിയാക്കിയത്. ലോകകപ്പിലെ സെവാഗിന്റെ രണ്ടാമത്തെ ശതകമാണ് ഇത്. ലോകകപ്പ്‌ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന മികച്ച രണ്ടാമത്തെ സ്കോറാണ് 175 . ഇതിനുമുന്‍പ് 1983 -ലെ ലോകകപ്പില്‍ സിംബാവെക്കെതിരായ മത്സരത്തില്‍ കപില്‍ ദേവ് 175 റണ്‍സ്‌ നേടിയിരുന്നു. 83 പന്തില്‍ നിന്ന് 100 തികച്ച കൊഹ് ലി തന്റെ ലോകകപ്പിലെ ആദ്യ ശതകം പൂര്‍ത്തിയാക്കി പുറത്താകാതെ നിന്നു. 8 ബൌണ്ടറികളും, 2 സിക്സറുകളും ചേര്‍ന്നതായിരുന്നു കൊഹ് ലിയുടെ ശതകം. ലോകകപ്പില്‍ ആദ്യം കളിക്കുന്ന താരം ആദ്യ ഇന്നിംഗ്സില്‍ തന്നെ സെഞ്ചുറി നേടുന്നുവെന്ന അപൂര്‍വ്വ റെക്കോര്ഡ് കൊഹ് ലി സ്വന്തമാക്കി. ഇത് കൊഹ് ലിയുടെ അഞ്ചാമത്തെ ഏകദിന ശതകമാണ്. മലയാളി താരമായ ശ്രീയ്ക്ക് കളിയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. ഒരു ഓവറില്‍ 24 റണ്‍സ്‌ കൊടുക്കേണ്ടി വന്ന ശ്രീയെ ധോണിയ്ക്ക് വൈകാതെ തിരിച്ചു വിളിക്കേണ്ടിവന്നു.
*
*
*

2011 ഫെബ്രുവരി 6, ഞായറാഴ്‌ച

.....‘റിപ്പോര്‍ട്ടര്‍’......


ന്ത്യാവിഷനെ കേരളത്തിലെ വാര്‍ത്താമാധ്യമങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിച്ച നികേഷ് കുമാര്‍ തന്‍റെ പുതിയ ചാനലിന് പേരിട്ടു. ‘റിപ്പോര്‍ട്ടര്‍’.  സമ്പൂര്‍ണ വാര്‍ത്താ ചാനല്‍ ആയിരിക്കും റിപ്പോര്‍ട്ടര്‍. എന്നാല്‍ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന തരത്തിലുള്ള സമഗ്രമായ വീക്ഷണം ഈ ചാനലിനുണ്ടായിരിക്കും.


റിപ്പോര്‍ട്ടറിനായി കേന്ദ്ര സര്‍ക്കാരിന്‍റെ ലൈസന്‍സ് നേടിയെടുക്കാനുള്ള ശ്രമം തുടരുകയാണ്. ആദ്യം പറഞ്ഞുകേട്ടതുപോലെ വന്‍ ബിസിനസ് ഗ്രൂപ്പുകളായിരിക്കില്ല ഈ ചാനലിന് പിന്നില്‍. ‘എന്തായിരിക്കണം ഒരു മീഡിയ’ എന്ന് വ്യക്തമായ അവബോധമുള്ള, വിദേശ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവരുടെ കൂട്ടായ്മയിലായിരിക്കും ‘റിപ്പോര്‍ട്ടര്‍’ പ്രവര്‍ത്തനം ആരംഭിക്കുക.


വാര്‍ത്തകള്‍ വെറുതെ അവതരിപ്പിച്ച് കൈയൊഴിയുന്ന പതിവ് അവസ്ഥയെ മാറ്റിമറിക്കാനായിരിക്കും റിപ്പോര്‍ട്ടറിലൂടെ ശ്രമിക്കുകയെന്ന് നികേഷ്കുമാര്‍ പറയുന്നു. പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും ജനപങ്കാളിത്തത്തോടെ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. സമൂഹത്തിലെ വിഷയങ്ങളില്‍ ശക്തമായി ഇടപെടും. ചാനലിന്‍റെ വെബ്‌സൈറ്റിലും പുതുമയുള്ള വാര്‍ത്തകളും അറിവുകളും ലഭ്യമാക്കും. ഒരു സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റ് പോലെ ചാനലും വെബ്സൈറ്റും മാറ്റിത്തീര്‍ക്കും - നികേഷ് അറിയിക്കുന്നു.


ചെലവ് വളരെക്കുറഞ്ഞ ചാനലായിരിക്കും റിപ്പോര്‍ട്ടറെന്നും നികേഷ് പറയുന്നു. എന്നാല്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മുന്നില്‍ത്തന്നെയായിരിക്കും. അഴിമതിക്കും പരിസ്ഥിതി നശീകരണത്തിനും വികസന വിരുദ്ധ നയങ്ങള്‍ക്കുമെതിരെ ശബ്ദിക്കുന്ന ചാനലായിരിക്കും റിപ്പോര്‍ട്ടര്‍. സിറ്റിസണ്‍ ജേര്‍ണലിസത്തിന്‍റെ പുതിയ മുഖവും ഈ ചാനലിലൂടെ കാണാനാവും.
*
*
*


2011 ജനുവരി 20, വ്യാഴാഴ്‌ച

വിമാനക്കമ്പനിയെ കോടതി കയറ്റാന്‍ ഒരുങ്ങുന്ന ജിഞ്ചര്‍ ലേഡി !

യാത്ര അവസാനിച്ച ശേഷം രണ്ട് മണിക്കൂറോളം വിമാനത്തിനുള്ളില്‍ പൂട്ടിയിട്ടതിന് യാത്രക്കാരി വിമാനക്കമ്പനിയെ കോടതി കയറ്റാന്‍ തീരുമാനിച്ചു. യുഎസിലെ   ഒരു എയര്‍ലൈന്‍സിനെതിരെ ജിഞ്ചര്‍ മക്ഗുയ്റെ (36) എന്ന യാത്രക്കാരിയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്.

രാത്രി ഡള്ളസ് വിമാനത്താവളത്തില്‍ നിന്ന് ഫിലാഡല്‍ഫിയയിലേക്കുള്ള വിമാനത്തില്‍ സഞ്ചരിക്കുമ്പോഴാണ് മക്ഗുയ്റെയ്ക്ക് കയ്പേറിയ അനുഭവം ഉണ്ടായത്. വിമാനം ല‌ക്‍ഷ്യത്തിലെത്തുമ്പോഴേക്കും ഇവര്‍ ഉറങ്ങിപ്പോയിരുന്നു. വിമാന ജോലിക്കാര്‍ ഇവരെ വിളിക്കാതെ ഇറങ്ങിപ്പോവുകയും ചെയ്തു.

രാത്രി 12:30 ആയപ്പോഴേക്കും വിമാനം ഫിലാഡല്‍ഫിയയില്‍ ഇറങ്ങി. എന്നാല്‍, നല്ല ഉറക്കത്തിലായിരുന്ന യാത്രക്കാരി ഇതൊന്നുമറിഞ്ഞില്ല. വെളുപ്പിന് നാല് മണിക്കാണ് ഇവര്‍ ഉറക്കമുണര്‍ന്നത്. വിമാനത്തില്‍ പൂട്ടിയിട്ടിരിക്കുന്നതു മനസിലായ മക്ഗുയ്റെ വല്ലാതെ പേടിച്ചു പോയി. 15 മിനിറ്റോളം സീറ്റുകള്‍ക്കിടയിലൂടെ നടക്കുകയായിരുന്നു. ഒരു തൂപ്പ് ജോലിക്കാരന്‍ കണ്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ എത്തി തന്നെ തുറന്ന് വിട്ടത് എന്നും ഇവര്‍ ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.

അനധികൃതമായി തടവിലിടുക, കരാര്‍ ലംഘിക്കുക, അവഗണന, വൈകാരികമായ പ്രയാസം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇവര്‍ വിമാനക്കമ്പനിക്കെതിരെ കേസിനൊരുങ്ങുന്നത്. എന്നാല്‍, നഷ്ടപരിഹാരം നല്‍കി പ്രശ്നം അവസാനിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.



123


2011 ജനുവരി 15, ശനിയാഴ്‌ച

പണമുള്ളവരെ നോട്ടമിടൂ.....

റ്റലിയുടെ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലസ്‌കോണി വീണ്ടും വിവാദ പരാമര്‍ശത്തിലൂടെ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു. തന്നേപ്പോലെ പണമുള്ള പുരുഷന്‍‌മാരെ ജീവിതപങ്കാളിയായി തെരഞ്ഞെടുക്കാനാണ് ഇപ്പോള്‍ ബെര്‍ലസ്കോണി സ്ത്രീകളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. തനിക്കുവേണ്ടി സ്ത്രീകള്‍ ഇപ്പോഴും ക്യൂ നില്‍ക്കുമെന്നും ബെര്‍ലസ്കോണി പറയുന്നു.


ഒരു ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ പണമുള്ള പുരുഷന്‍‌മാര്‍ക്കാണ് പരിഗണന നല്‍കേണ്ടത്. അതായത് എന്നെപ്പോലെയുള്ളവര്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടതെന്ന് സാരം. എനിക്കുവേണ്ടി ഇപ്പോഴും സ്ത്രീകള്‍ ക്യൂ‍ നില്‍ക്കുകയാണ്. കാരണമെന്താ, ഞാന്‍ നല്ലവനും പണക്കാരനുമാണ് - പീപ്പിള്‍ ഓഫ് ഫ്രീഡം പാര്‍ട്ടിയുടെ ഒരു പരിപാടിയില്‍ ബെര്‍ലസ്കോണി തട്ടിവിട്ടു.

73കാരനായ ബെര്‍ലസ്കോണിയുടെ സ്വകാര്യജീവിതം എപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പരസ്ത്രീകളുമായുള്ള വഴിവിട്ട ബന്ധം കാരണം ഭാര്യ വെറോണിക്ക ലാരിയോ വിവാഹമോചനം നേടിയിരുന്നു.

*
*
*

2011 ജനുവരി 7, വെള്ളിയാഴ്‌ച

മൂക്കുത്തി വരുത്തി വെച്ച വിന !

യു എസിലെ വടക്കന്‍ കരോളിനയില്‍ മൂക്കുത്തി അണിഞ്ഞ കുറ്റത്തിന് പതിനാലുക്കാരിയായ വിദ്യാര്‍ത്ഥിനിയെ സ്ക്കൂളില്‍ നിന്നും പുറത്താക്കി. വടക്കന്‍ കരോളിനയിലെ റലെയ്ഗില്‍ നിന്നും 15 മൈല്‍ അകലെ ക്ലെയ്ട്ടന്‍ ഹൈസ്ക്കൂളിലാണ് സംഭവം നടന്നത്.


സ്ക്കൂളിലെ ഡ്രസ്സ്കോഡ് ലംഘിച്ചുവെന്നാരോപിച്ചാണ് അര്യാനയെ പുറത്താക്കിയത്. വീട്ടിലെത്തിയ അര്യാന അമ്മയേയും കൂട്ടി സ്ക്കൂളിലേയ്ക്ക്‌ വന്നു. മകളെ തിരിച്ചെടുക്കണം എന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും സ്ക്കൂള്‍ അധികൃതര്‍ തയ്യാറായില്ല. ആദ്യ സസ്പെന്‍ഷന്‍ കാലാവധി അവസാനിച്ച ശേഷം അര്യാന അമ്മയേയും കൂട്ടിയാണ് സ്ക്കൂളിലേയ്ക്ക്‌ വന്നത്. അപ്പോഴും മൂക്കുത്തി ഉപേക്ഷിക്കാന്‍ അര്യാന തയ്യാറായില്ല. മൂക്കുത്തി കണ്ട അധികൃതര്‍ വീണ്ടും 5 ദിവസത്തേയ്ക്ക് കൂടി സസ്പെന്‍ഷന്‍ വിധിച്ചു. വീണ്ടും മൂക്കുത്തി അണിഞ്ഞു സ്ക്കൂളിലേയ്ക്ക്‌ വന്നാല്‍ 10 ദിവസത്തേയ്ക്ക് കൂടി സസ്പെന്‍ഷന്‍ നീട്ടുമെന്ന് സ്ക്കൂള്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.



*
*
*


ബ്ലോഗ് ആര്‍ക്കൈവ്