2010 ജൂൺ 19, ശനിയാഴ്‌ച

സെര്‍ബിയ ജര്‍മനിയെ അട്ടിമറിച്ചു, 1 : 0


സെര്‍ബിയ ജര്‍മനിയെ അട്ടിമറിച്ചു, 1 : 0
-------------------------------------------------------------------------

ളി തുടങ്ങി 7 മിനിറ്റ് ആയപ്പോള്‍ ജര്‍മനിയുടെ 10 - നമ്പര്‍ പോഡോള്‍സ്കിയുടെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. 10 - മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ 18 -നമ്പര്‍ നിങ്കോവിച്ച് അടിച്ച പന്ത് ലക്ഷ്യം കാണാതെ പോയി. 12 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ക്ലോസെ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 18 -മത്തെ മിനിറ്റിലും, 19 -മത്തെ മിനിറ്റിലും സെര്‍ബിയയുടെ ഇവാനോവിച്ച്, കൊളരോവ് എന്നിവര്‍ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. ഏറെ ഫൌളുകള്‍ കണ്ട കളി ആയിരുന്നു ഇത്. 22 , 32 -മത്തെ മിനിറ്റിലും ജര്‍മനിയുടെ ഖേദിര, ലാം എന്നിവര്‍ക്കും മഞ്ഞ കാര്‍ഡ് കിട്ടി. 33 - മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ കൊളരോവ് അടിച്ച പന്ത് ലക്ഷ്യം കണ്ടില്ല. 36 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ക്ലോസേയ്ക്ക് രണ്ടാമത്തെ മഞ്ഞ കാര്‍ഡ് കിട്ടിയതിനെ തുടര്‍ന്ന്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തേയ്ക്ക് പോകേണ്ടി വന്നു. 38- മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ ജോവനോവിച്ച് ഗോള്‍ നേടി . 45 -മത്തെ മിനിറ്റില്‍ ജര്‍മനിയ്ക്ക് ഖേദിരയില്‍ കൂടിയും, മുല്ലറില്‍ കൂടിയും ഓരോ അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. ആദ്യപകുതി കളി കഴിയുമ്പോള്‍ സെര്‍ബിയ 1 : 0 ലീഡ് ചെയ്തു.

രണ്ടാം പകുതിയില്‍ 57 -മത്തെ മിനിറ്റില്‍   സെര്‍ബിയയുടെ സുബോടിച്ച്-നു മഞ്ഞ കാര്‍ഡ് കിട്ടി.  58 , 59  മിനിറ്റുകളില്‍   പോഡോള്‍സ്കി-യ്ക്ക് അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളടിക്കാന്‍   കഴിഞ്ഞില്ല .  60 -മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ വിടിച്ച്-നു മഞ്ഞ കാര്‍ഡ് കിട്ടി.  60 -മത്തെ മിനിറ്റില്‍ ജര്‍മനിക്ക് കിട്ടിയ പെനാല്‍റ്റി പോഡോള്‍സ്കി പാഴാക്കി കളഞ്ഞു.  73 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ  ഷ്വൈന്‍സ്റ്റയിഗര്‍ -നു മഞ്ഞ കാര്‍ഡ് കിട്ടി.  രണ്ടു  ടീമുകള്‍ക്കും   ഏറെ അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാക്കാന്‍ മാത്രം കഴിയാതെ പോയി. കളി അവസാനിക്കുമ്പോള്‍  സെര്‍ബിയ ജര്‍മനിയെ   1 : 0  തോല്പിച്ചു. 

ഗോളടിച്ച    പുലി !
------------------------------------------------

ജോവനോവിച്ച്       ( 1 )      =     സെര്‍ബിയ
...................................................................................


സെര്‍ബിയ 1 : 0  ജര്‍മനി

**************

സ്ലോവേനിയ അമേരിക്ക സമനില, 2 : 2
----------------------------------------------------------------------

കളി  തുടങ്ങി  13 -മത്തെ മിനിറ്റില്‍   സ്ലോവേനിയയുടെ  ബിര്‍സയുടെ    ലോംഗ്   ഷോട്ട്  അമേരിക്കയുടെ  വല   കുലുക്കി.  35 -മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ   സീസര്‍-ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  42 -മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ നോവാക്കൊവിച്ച്  പാസ്സ് കൊടുത്ത   പന്ത്  9 -നമ്പര്‍ ലുബിയാജങ്കിച്ച് ഗോളാക്കി.  48 -മത്തെ മിനിറ്റില്‍ അമേരിക്കയുടെ ഡോനോവന്‍ ഗോളടിച്ചു.  50 -മത്തെ മിനിറ്റില്‍ അമേരിക്കയുടെ ഒനുയുവേ -യ്ക്ക് ഒരു അവസരം കിട്ടിയെങ്കിലും  ഗോളാക്കാന്‍ കഴിഞ്ഞില്ല.  69 -മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ സൂളര്‍-നു മഞ്ഞ കാര്‍ഡ് കിട്ടി.  71 -മത്തെ മിനിറ്റില്‍ അമേരിക്കയുടെ ചെറുന്തോലോ-യ്ക്കും കിട്ടി ഒരു മഞ്ഞ കാര്‍ഡ്.  75 -മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ ജോക്കിച്ച്-നു മഞ്ഞ കാര്‍ഡ് കിട്ടി.  81 -മത്തെ മിനിറ്റില്‍ അമേരിക്കയുടെ 4 -നമ്പര്‍ ബ്രാഡ്ലി-യുടെ ഷോട്ട് സ്ലോവേനിയയുടെ ഗോളിയ്ക്ക് പിടിയ്ക്കാന്‍ കഴിഞ്ഞില്ല.  2 : 2  സമനില.  രണ്ടു ടീമുകളും ഒരു ഗോളിന്  വേണ്ടി  പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.   85 -മത്തെ മിനിറ്റില്‍ അമേരിക്കയുടെ എദു അടിച്ച  ഗോള്‍  റഫറി  സമ്മതിക്കാതെ ഓഫ്  സൈഡ് കൊടുത്തു.  റഫറിയുടെ തീരുമാനം  സംശയത്തിനു   ഇടയാക്കിയിട്ടുണ്ട്.   ഒടുവില്‍ കളി അവസാനിക്കുമ്പോള്‍ രണ്ടു ടീമുകളും സമനിലയില്‍ പിരിയേണ്ടി വന്നു.

ഗോളടിച്ച പുലികള്‍ !
--------------------------------------

ബിര്‍സ                       ( 1 )      =    സ്ലോവേനിയ

ലുബിയാജങ്കിച്ച്   ( 1 )      =   സ്ലോവേനിയ

ഡോനോവന്‍          ( 1 )     =    അമേരിക്ക 

ബ്രാഡ്ലി                       ( 1 )      =   അമേരിക്ക
--------------------------------------------------------------------

       
 സ്ലോവേനിയ  2 : 2  അമേരിക്ക
------------------------------------------------ 

***********



ഇംഗ്ലണ്ടിനെ  അള്‍ജീരിയ സമനിലയില്‍ തളച്ചു....!
-----------------------------------------------------------------------------------------

 ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ  രണ്ടാമത്തെ കളിയാണ് ഇത്. ആദ്യത്തെ    കളിയില്‍    അമേരിക്കയോട്   സമനില   വഴങ്ങേണ്ടി  വന്നു. കളി തുടങ്ങി   4-മത്തെ മിനിറ്റില്‍    ..........................                                        


..
  

ബ്ലോഗ് ആര്‍ക്കൈവ്