2011 ജനുവരി 7, വെള്ളിയാഴ്‌ച

മൂക്കുത്തി വരുത്തി വെച്ച വിന !

യു എസിലെ വടക്കന്‍ കരോളിനയില്‍ മൂക്കുത്തി അണിഞ്ഞ കുറ്റത്തിന് പതിനാലുക്കാരിയായ വിദ്യാര്‍ത്ഥിനിയെ സ്ക്കൂളില്‍ നിന്നും പുറത്താക്കി. വടക്കന്‍ കരോളിനയിലെ റലെയ്ഗില്‍ നിന്നും 15 മൈല്‍ അകലെ ക്ലെയ്ട്ടന്‍ ഹൈസ്ക്കൂളിലാണ് സംഭവം നടന്നത്.


സ്ക്കൂളിലെ ഡ്രസ്സ്കോഡ് ലംഘിച്ചുവെന്നാരോപിച്ചാണ് അര്യാനയെ പുറത്താക്കിയത്. വീട്ടിലെത്തിയ അര്യാന അമ്മയേയും കൂട്ടി സ്ക്കൂളിലേയ്ക്ക്‌ വന്നു. മകളെ തിരിച്ചെടുക്കണം എന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും സ്ക്കൂള്‍ അധികൃതര്‍ തയ്യാറായില്ല. ആദ്യ സസ്പെന്‍ഷന്‍ കാലാവധി അവസാനിച്ച ശേഷം അര്യാന അമ്മയേയും കൂട്ടിയാണ് സ്ക്കൂളിലേയ്ക്ക്‌ വന്നത്. അപ്പോഴും മൂക്കുത്തി ഉപേക്ഷിക്കാന്‍ അര്യാന തയ്യാറായില്ല. മൂക്കുത്തി കണ്ട അധികൃതര്‍ വീണ്ടും 5 ദിവസത്തേയ്ക്ക് കൂടി സസ്പെന്‍ഷന്‍ വിധിച്ചു. വീണ്ടും മൂക്കുത്തി അണിഞ്ഞു സ്ക്കൂളിലേയ്ക്ക്‌ വന്നാല്‍ 10 ദിവസത്തേയ്ക്ക് കൂടി സസ്പെന്‍ഷന്‍ നീട്ടുമെന്ന് സ്ക്കൂള്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.



*
*
*


ബ്ലോഗ് ആര്‍ക്കൈവ്