പോര്‍ച്ചുഗല്‍ 7 : 0 ഉത്തര കൊറിയ -----------------------------------------------------------
മത്സരം തുടങ്ങി 29 -മത്തെ മിനിറ്റില്‍ പോച്ചുഗലിന്റെ തിയാഗോ കൊടുത്തൊരു പാസില്‍ മിയര്‍ലെസ് ഗോളാക്കി 1 : 0 . ആദ്യപകുതിയില്‍ പോര്‍ച്ചുഗല്‍ ഏറെ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ കരുത്തോടെ ആഞ്ഞടിച്ചു. അവരുടെ കളിക്കാര്‍ കൂട്ടത്തോടെ ഉത്തര കൊറിയയുടെ ഗോള്‍മുഖം ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിട്ടു. 53 -മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ സിമാവോ രണ്ടാം ഗോള്‍ നേടി. 2 : 0 . മൂന്നു മിനിറ്റുകള്‍ക്ക് ശേഷം അലമേയ്ഡ വീണ്ടും ദക്ഷിണ കൊറിയയുടെ വല കുലുക്കി. 3 : 0 . 60 -മത്തെ മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ -യുടെ പാസില്‍ തിയാഗോ പോച്ചുഗലിനു വേണ്ടി നാലാമത്തെ ഗോള്‍ നേടി. 4 : 0 . 81 -മത്തെ മിനിറ്റില്‍ വീണ്ടും ലീഡ്സണ്‍ ഉത്തര കൊറിയയുടെ ഗോള്‍വലയിലേയ്ക്ക് അഞ്ചാമത്തെ ഗോളും അടിച്ചു കയറ്റി. 5 : 0 . പല ഗോളുകള്‍ക്കും വഴി വെച്ചു കൊടുത്തിട്ടും സ്വന്തമായി ഒരു ഗോളടിക്കാന്‍ കഴിയാതിരുന്ന ക്രിസ്റ്റ്യാനോ ലീഡ്സണ്‍ യ്ക്ക് 88 -മത്തെ മിനിറ്റില്‍ ഒരവസരം കിട്ടി. ലീഡ്സണില്‍ നിന്നും കിട്ടിയ പന്തുമായി മുന്നേറിയ റൊണാള്‍ഡോ ആറാമത്തെ ഗോള്‍ നേടി. 6 : 0 . തൊട്ടടുത്ത നിമിഷത്തില്‍ പോച്ചുഗലിന്റെ വെലോസോ-യുടെ പാസില്‍ നിന്നും തിയാഗോ അവസാനത്തെ ഗോള്‍ നേടി. 7 : 0 . കളി അവസാനിക്കുമ്പോള്‍ ഉത്തര കൊറിയയെ മറുപടിയില്ലാത്തെ 7 ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ തകര്‍ത്തു കളഞ്ഞു. ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും വലിയ ജയമായിരുന്നു ഇത്.
ഗോളടിച്ച പുലികള്‍ ! --------------------------------------
മിയര്‍ലെസ് ( 1 ) = പോര്‍ച്ചുഗല്‍
സിമാവോ ( 1 ) = പോര്‍ച്ചുഗല്‍
അലമേയ്ഡ ( 1 ) = പോര്‍ച്ചുഗല്‍
തിയാഗോ ( 2 ) = പോര്‍ച്ചുഗല്‍
ലീഡ്സണ്‍ ( 1 ) = പോര്‍ച്ചുഗല്‍
റൊണാള്‍ഡോ ( 1 ) = പോര്‍ച്ചുഗല്‍ ------------------------------------------------------------------------
പോര്‍ച്ചുഗല്‍ 7 : 0 ഉത്തര കൊറിയ ----------------------------------------------------------------- |