2010 ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

വിലയ്ക്കുവാങ്ങിയ ഭാര്യ സ്വര്‍ണവും പണവുമായി മുങ്ങി......

മുസഫര്‍നഗര്‍: പണം കൊടുത്തുവാങ്ങി ഭാര്യയാക്കിയ സ്ത്രീ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും വിഷം നല്‍കി സ്വര്‍ണവും പണവുമായി മുങ്ങി.



ദുല ഖേരി ഗ്രാമത്തിലാണ് സംഭവം നടന്നത് എന്ന് പൊലീസ് വെളിപ്പെടുത്തുന്നു. 80,000 രൂപയും ആയിരക്കണക്കിനു രൂപ വിലവരുന്ന ആഭരണങ്ങളും എടുത്താണ് വിലയ്ക്കു വാങ്ങിയ ഭാര്യ രക്ഷപെട്ടത്.


സിംലയില്‍ നിന്ന് ഒരു ഇടനിലക്കാരന് 35,000 രൂപ കൊടുത്താണ് യുവതിയെ വാങ്ങിയതത്രേ. പിന്നീട് ഇവരെ യുവാവ് നാട്ടില്‍ കൊണ്ടുവന്ന് വിവാഹം ചെയ്തു.


ഇവര്‍ വിഷം നല്‍കിയ ഒമ്പത് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വിഷം നല്‍കിയ ശേഷം ഓടിപ്പോയ സ്ത്രീയ്ക്കും അവരെ വില്‍ക്കാന്‍ ഇടനില നിന്ന ദല്ലാളിനും വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു . 
*
*
*

2010 ഒക്‌ടോബർ 20, ബുധനാഴ്‌ച

പുതിയ ഗൂഗിള്‍മാപ്പ്......


കാശത്ത് പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളെയെല്ലാം ലൈവായി കാണാന്‍ കഴിയുന്ന ഗൂഗിള്‍മാപ്പ് ശ്രദ്ധനേടുന്നു. സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവര്‍ക്കും ലോകത്തെ വിമാനക്കമ്പനികള്‍ക്കും മാത്രമല്ല ഇത് ഗുണകരമാവുക. തങ്ങളുടെ വേണ്ടപ്പെട്ടവര്‍ വിമാനത്തില്‍ എവിടെയെത്തി ഏത് ഭാഗത്തുകൂടെയാണ് യാത്ര ചെയ്യുന്നത് എന്ന് വീട്ടിലിരുന്ന് കുടുംബാംഗങ്ങള്‍ക്ക് നിരീക്ഷിക്കാം. ആകാശത്ത് പറക്കുന്ന എല്ലാ വിമാനങ്ങളെയും ഗൂഗിള്‍മാപ്പില്‍ അടയാളപ്പെടുത്തി മാതൃക കാണിച്ചത് ആംസ്റ്റര്‍ ഡാമുകാരാണ്.


ആംസ്റ്റര്‍ഡാം വിമാനത്താവളത്തിലേക്കും അവിടെനിന്ന് പുറത്തേക്കും പോകുന്ന വിമാനങ്ങളെയെല്ലാം ഗൂഗിള്‍ മാപ്പില്‍ ലൈവായി അവതരിപ്പിക്കുകയാണ്. ഗൂഗിള്‍ മാപ്പിലൂടെ പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളെയെല്ലാം നമുക്ക് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കാണാം. അവ എവിടെയെത്തിയെന്ന് മനസ്സിലാക്കാം. ആകാശത്ത് നിന്ന് കാണുന്നതുപോലെ. ഓരോ വിമാനത്തിന്റെ മേല്‍ ക്ലിക്ക് ചെയ്താല്‍ ഫൈ്‌ളറ്റ് നമ്പര്‍, വിമാനവേഗത, എത്ര അടി ഉയരത്തിലാണ് പറക്കുന്നത്, ഏത് ദിശയാണ് എന്ന വിവരങ്ങളെല്ലാം ലഭിക്കുകയും ചെയ്യും.


ഓരോ എയര്‍ലൈന്‍ കമ്പനികളുടെ വിമാനങ്ങളും ഓരോ നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. നിറം വേണമെങ്കില്‍ നമുക്ക് മാറ്റുകയുമാവാം. എയര്‍ലൈന്‍ കമ്പനികളുടെയും ട്രാവല്‍ ഏജന്റുമാരുടെയും എയര്‍പോര്‍ട്ട് അന്വേഷണ വിഭാഗത്തിന്റെയും ഒന്നും ഔദാര്യമില്ലാതെ ഗൂഗിള്‍ മാപ്പിലൂടെ നോക്കി വിമാനം എവിടെയാണെന്ന് മനസ്സിലാക്കാം. കൊച്ചിയിലേക്കോ കരിപ്പൂരിലേക്കോ തിരുവനന്തപുരത്തേക്കോ യാത്രക്കാരെ സ്വീകരിക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് വിമാനം എവിടെയെത്തിയെന്ന് മനസ്സിലാക്കി യാത്ര തുടങ്ങാം. ലാപ്‌ടോപ്പ് കൈയിലുണ്ടെങ്കില്‍ വിമാനത്തിന്റെ സഞ്ചാരഗതി വണ്ടിയിലിരുന്നും കാണാം. വിമാനത്തെ ആരെങ്കിലും റാഞ്ചിക്കൊണ്ട് പോവുന്നുണ്ടെങ്കില്‍ അതും കമ്പ്യൂട്ടറില്‍ കാണാം. ആകാശത്തുവെച്ച് വിമാനം തകരുന്നുവെങ്കില്‍ അത് കാണാനുള്ള നിര്‍ഭാഗ്യവും നമുക്കുണ്ടാവും.


കഴിഞ്ഞ ദിവസത്തെ വിമാനങ്ങളുടെ യാത്ര മനസ്സിലാക്കാനുള്ള ആര്‍ക്കേവ്‌സ് സംവിധാനവുമുണ്ട്പുതിയ ഗൂഗിള്‍മാപ്പില്‍. ദിവസവും സമയവും രേഖപ്പെടുത്തിയാല്‍ ആ സമയത്ത് ഏതൊക്കെ ഫൈ്‌ളറ്റുകള്‍ എങ്ങോട്ടൊക്കെയാണ് പറന്നുകൊണ്ടിരുന്നത് എന്നും മനസ്സിലാക്കാം.
***
***
**

2010 ഒക്‌ടോബർ 17, ഞായറാഴ്‌ച

നയന്‍‌താര ഒരു ആനയെ വാങ്ങുന്നു.......

യന്‍‌താര ആനപ്പുറത്തു കയറുന്ന രംഗം ഏത് ചിത്രത്തിലായിരുന്നു എന്നോര്‍മ്മയുണ്ടോ? കമല്‍ സംവിധാനം ചെയ്ത ‘രാപ്പകല്‍’ എന്ന ചിത്രത്തിലാണ് അബദ്ധത്തില്‍ ആനപ്പുറത്തു കയറുന്ന സീനില്‍ നയന്‍സ് തിളങ്ങിയത്. എന്തായാലും അന്നുമുതലാണെന്നു തോന്നുന്നു ആനകളോട് തെന്നിന്ത്യയുടെ ഹോട്ട് ഗേളിന് ഒരു പ്രത്യേക സ്നേഹമുണ്ട്.


ഇപ്പോഴിതാ, പുതിയ വാര്‍ത്ത. നയന്‍‌താര ഒരു ആനയെ വിലയ്ക്കു വാങ്ങുകയാണ്. സ്വന്തമായി ഒരു ആനയെ വാങ്ങണമെന്ന ആഗ്രഹം കലശലായതിനെ തുടര്‍ന്നാണത്രേ ഇനി വച്ചു താമസിപ്പിക്കേണ്ടതില്ലെന്ന് നയന്‍സ് തീരുമാനിച്ചത്. മാത്രമല്ല, ആനയെ വാങ്ങി വളര്‍ത്തിയാല്‍ ദോഷങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന് ഏതോ ജ്യോത്സ്യനും നയന്‍‌സിനെ ഉപദേശിച്ചത്രേ.


ഇപ്പോള്‍ കാണുന്നവരോടെല്ലം ‘ഒരു ആനക്കുട്ടിയെ കിട്ടുമോ?’ എന്ന് ചോദിക്കുകയാണത്രേ നയന്‍‌താര. തന്‍റെ ആദ്യനായകനായ ജയറാമിന് സ്വന്തമായി ആനയുണ്ടെന്നതും നയന്‍സിന് പ്രചോദനമാകുന്നു.


മുമ്പ്, നടി ദിവ്യാ ഉണ്ണി ഒരു ആനയെ വാങ്ങി വളര്‍ത്തിയിരുന്നു.

**
*
*

2010 ഒക്‌ടോബർ 16, ശനിയാഴ്‌ച

പ്രഭുദേവയുടെ ഭാര്യ റം‌ലത്ത് നിരാഹാരം......

പ്രഭുദേവയും നയന്‍‌താരയുമായുള്ള വിവാഹം ഉടന്‍ നടക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പ്രഭുദേവയുടെ ഭാര്യ റം‌ലത്ത്(ലത) നിരാഹാരം തുടങ്ങി എന്ന് വാര്‍ത്ത.  ‘നയന്‍സ് തന്‍റെ ജീവനാണെന്നും ഉടന്‍ തന്നെ തങ്ങളുടെ വിവാഹം നടക്കു’മെന്നുമുള്ള പ്രഭുദേവയുടെ പ്രഖ്യാപനത്തില്‍ മനം നൊന്താണ് റം‌ലത്ത് നിരാഹാരം കിടക്കുന്നത്.


ചെന്നൈയിലെ അണ്ണാനഗറിലുള്ള വീട്ടിലാണ് റം‌ലത്തിന്‍റെ നിരാഹാരം. പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ വിവാഹബന്ധത്തില്‍ നിന്ന് പിന്‍‌മാറിയാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്ന് പ്രഭുദേവ റം‌ലത്തിന് വാഗ്ദാനം നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് നിരസിച്ച റം‌ലത്ത് മരണം വരെ നിരാഹാരം കിടക്കാന്‍ തീരുമാനിക്കുകയായിരുന്നുവത്രേ.


റം‌ലത്തിന് പിന്തുണയുമായി തമിഴ്‌നാട്ടിലെ ഒട്ടേറെ സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നയന്‍‌താരയോ പ്രഭുദേവയോ പങ്കെടുക്കുന്ന ചടങ്ങുകളില്‍ അവര്‍ക്കെതിരെ കരിങ്കൊടി കാണിക്കാനും അവരുടെ സിനിമകള്‍ ബഹിഷ്കരിക്കാനുമാണ് തമിഴ് വനിതാ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.


അതേസമയം, പ്രഭുദേവയും നയന്‍‌താരയും ഇപ്പോള്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘ഉറുമി’ എന്ന ചിത്രത്തിന്‍റെ മഹാരാഷ്ട്രയിലെ ലൊക്കേഷനിലാണുള്ളത്. എന്തൊക്കെ സംഭവിച്ചാലും നയന്‍‌താരയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍‌മാറില്ലെന്ന നിലപാടിലാണ് പ്രഭുദേവ.

***
**
**
**


2010 ഒക്‌ടോബർ 14, വ്യാഴാഴ്‌ച

ദീര്‍ഘവും, സാഹസികവുമായ ചിലിയുടെ രക്ഷാപ്രവര്‍ത്തനം !

കൊപിയാപോ: ചരിത്രത്തിലെ ഏറ്റവും ദീര്‍ഘവും സാഹസികവുമായ രക്ഷാപ്രവര്‍ത്തനമാണ് ചിലി ലോകത്തിനു കാഴ്ചവെച്ചത്.


ചിലിയിലെ അലകാമ മരുഭ്ഭൂമിയിലെ സാന്ജോസ് സ്വര്‍ണഖനിയില്‍ മണ്ണിടിഞ്ഞുവീണ് 658 മീറ്ററോളം താഴ്ചയില്‍ കുടുങ്ങിയ 33 ഖനിതോഴിലാളികള്‍ 69 ദിവസങ്ങളായി മരണം മുന്നില്‍ക്കണ്ട് കഴിയുകയായിരുന്നു. ഓഗസ്റ്റ് 5 -നാണ് ഇവര്‍ ഖനിയില്‍ കുടുങ്ങിയത്. അപകടം നടന്ന്‍ 17  ദിവസങ്ങള്‍ക്കു ശേഷമാണ് ഇവര്‍ സുരക്ഷിതരായി ഖനിക്കുള്ളില്‍ ഉണ്ടെന്നറിഞ്ഞത്. അതിനുശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.  


ദീര്‍ഘമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഖനിയില്‍ കുടുങ്ങിയ 33 തൊഴിലാളികളേയും സുരക്ഷിതമായി ഇന്ന്‍ പുറത്തേയ്ക്ക് കൊണ്ടുവന്നു. 66 സെന്റിമീറ്റര്‍  വ്യാസമുള്ള  സമാന്തര തുരങ്കത്തിലൂടെ ഫീനിക്സ്  രക്ഷാപെടകം  ഖനിക്കുള്ളില്‍ എത്തിച്ചായിരുന്നു എല്ലാവരെയും  പുറത്തേയ്ക്ക്  കൊണ്ടുവന്നത്. ആദ്യമായി പുറത്തേയ്ക്ക് കൊണ്ടുവന്നത് 31 വയസുക്കാരനായ ഫ്ലോറന്‍സിയോ ആവലോസ് സില്‍വിയ എന്ന തൊഴിലാളിയെയായിരുന്നു. ഒരു മണിക്കൂറിനുശേഷം രക്ഷാപ്രവര്‍ത്തകര്‍ 41 വയസുക്കാരനായ ഇലെക്ട്രീഷ്യന്‍ മാരിയോ സെപുല്‍വേദയെ പുറത്തേയ്ക്ക് കൊണ്ടുവന്നു. അടുത്തതായി ജുവാന്‍ ഇല്ലേന്‍സ് ( 51 ), കാര്‍ലോസ് മാമാനി( 24 ) , ജിമ്മി സാഞ്ചെസ് ലാഗുവേസ് ( 19 ) എന്നിവരെ പുറത്തേയ്ക്ക് കൊണ്ടുവന്നു. ഏകദേശം ഓരോ മണിക്കൂറിലും ഓരോരുത്തരെ പുറത്തേയ്ക്ക് കൊണ്ടുവന്നു. ഒടുവില്‍ ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ ലൂയിസ് ഉര്‍സുവ (54 ) യാണ് പുറംലോകം കണ്ടത്. രക്ഷാപ്രവര്തനത്ത്തിനു ചിലിയുടെ പ്രസിഡന്റ് പിനേറയും, മന്ത്രിമാരും ദൃക്സാക്ഷികളായിരുന്നു.



ഫ്ലോറന്‍സിയോ ആവലോസ് സില്‍വിയ




മാരിയോ സെപുല്‍വേദ




ജുവാന്‍  ഇല്ലേന്‍സ്




കാര്‍ലോസ്  മാമാനി




ജിമ്മി സാഞ്ചെസ് ലാഗുവേസ്




മാരിയോ സെപുല്‍വേദ പുറംലോകം കണ്ടപ്പോള്‍



ജുവാന്‍  ഇല്ലേന്‍സ് പുറത്തു വന്നപ്പോള്‍





ഏറ്റവും പ്രായം കുറഞ്ഞ ജിമ്മി സാഞ്ചെസ് ലാഗുവേസ് ( 19 )


ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ തന്റെ ഫുട്ബോള്‍ ക്ലബ്ബിന്റെ


പതാക ഉയര്‍ത്തിപ്പിടിച്ചാണ് പുറത്തേയ്ക്ക് വന്നത്



2010 ഒക്‌ടോബർ 10, ഞായറാഴ്‌ച

സ്കൂളിലെ മേശയില്‍ എഴുതിയതിനു അറസ്റ്റ്.......

*****
വാഷിംഗ്ടണ്‍: സ്കൂളിലെ മേശയില്‍ എഴുതിയതിനു അറസ്റ്റ് ചെയ്യിപ്പിച്ച സ്കൂള്‍ അധികൃതരുടെ നടപടിക്കെതിരേയും, പോലീസ് വകുപ്പിനെതിരേയും വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് 12 വയസുക്കാരി കോടതിയെ സമീപിച്ചു. 10 ലക്ഷം ഡോളറാണ് വിദ്യാര്‍ത്ഥിനിയായ അലക്സ ഗോണ്‍സാലസ് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്കൂളിലെ മേശയില്‍ എഴുതിയ  അല്ക്സയെ പ്രധാന അദ്ധ്യാപകന്‍  പോലീസിനെ  വിളിച്ചുവരുത്തി അറസ്റ്റ്  ചെയ്യിക്കുകയായിരുന്നു.  അലക്സക്കെതിരെ  ബലപ്രയോഗവും,  മനുഷ്യാവകാശലംഘനവും   നടത്തിയെന്നാണ്  ഹര്‍ജിയില്‍  പറയുന്നത്.  അമേരിക്കയിലാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ എബിയേയും, ഫെയ്തിനെയും സ്നേഹിക്കുന്നു എന്നാണ് അലക്സ മേശയില്‍ എഴുതിയത്.  പോലീസ് എത്തി അലക്സയെ വിലങ്ങുവെച്ചു കൊണ്ടുപോകുകയായിരുന്നു.  സ്കൂള്‍ അധികൃതര്‍ അമിതാവേശം കാണിക്കുകയായിരുന്നു എന്ന്‍ അലക്സയുടെ അഭിഭാഷകന്‍ പറഞ്ഞു. ഇത്തരം നടപടികള്‍ ഭാവിയില്‍ മറ്റുക്കുട്ടികള്‍ക്ക് ഉണ്ടാകാന്‍ പാടില്ല എന്ന്‍ അഭിഭാഷകന്‍ വ്യക്തമാക്കി !


*****

2010 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

സാരിയുടെ പേരില്‍ വിവാഹമോചനം നല്‍കില്ല: കോടതി !

മുംബൈ: ഭര്‍ത്താവിന്റെ ബന്ധുക്കള്‍ സാരിയുടുക്കാന്‍ നിര്‍ബന്ധിക്കുന്നതുകൊണ്ട് വിവാഹബന്ധം വേര്‍പെടുത്താന്‍ സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ ബാലിശമാണെന്ന് മുംബൈ ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കോടതി തള്ളി.

ഒരു ഹോമിയോപ്പതി ഡോക്ടറാണ് ഭര്‍ത്താവിനും കുടുംബക്കാര്‍ക്കുമെതിരെ കോടതിയെ സമീപിച്ചത്. നേരത്തേ ഇവരുടെ അപേക്ഷ കുടംബ കോടതി തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
**
""
*

ബ്ലോഗ് ആര്‍ക്കൈവ്