ബ്രിട്ടണിലെ പതിനാറുകാരിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ തയ്യാറായത് 21,000 പേര്‍. സുന്ദരിയായ റെബീക ജാവലിയോയുടെ ബെര്‍ത്ത് ഡേ ആഘോഷിക്കാനാണ് ഇത്രയുമധികം പേര്‍ എത്തുമെന്ന് വാക്കുക്കൊടുത്തത്. തന്റെ പതിനഞ്ചാം പിറന്നാള്‍ ആഘോഷിക്കാനായി റെബീക്ക ഫേസ്ബുക്കില്‍ പ്രത്യേകം പേജ് തന്നെ തുടങ്ങി. എല്ലാവരെയും ക്ഷണിച്ചുക്കൊണ്ടുള്ള ഫേസ്ബുക്ക് പേജ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനപ്രീതി നേടി. ഒട്ടനവധി പേര്‍ പിറന്നാല്‍ ചടങ്ങിന് റെബീക്കയുടെ ഫ്ലാറ്റില്‍ എത്താമെന്നും അറിയിച്ചു.
ചടങ്ങിന് ക്ഷണിച്ചതോ, റെബീക്കയുടെ മുഴുവന്‍ വിവരങ്ങളും നല്‍കിക്കൊണ്ടായിരുന്നു. ഫ്ലാറ്റിന്റെ വിലാസം, ഫോണ്‍ നമ്പര്‍ എല്ലാം നല്‍കി. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് വഴി ക്രിമിനല്‍ കുറ്റങ്ങള്‍ വര്‍ധിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു റെബീക്കയുടെ ഇത്രയും വലിയ മണ്ടത്തരം. സംഭവം മാതാവ് ട്രേസി ലിവേസി അറിഞ്ഞതോടെ ഫേസ്ബുക്ക് പേജ് നീക്കം ചെയ്തു. മൊബൈല്‍, ഫോണ്‍ നമ്പറുകള്‍ ഉടന്‍ തന്നെ മാറ്റുകയും ചെയ്തു.
ആര്‍ എസ് വി പി ബട്ടണ്‍ ഉപയോഗിച്ചായിരുന്നു ബെര്‍ത്ത് ഡേ ക്ഷണിക്കല്‍. എന്തായാലും, ഇത്തരമൊരു വാര്‍ത്ത വന്നതോടെ റെബീക്കയുടെ പിറന്നാളും ചര്‍ച്ചാ വിഷയമായി. നെറ്റുമായുള്ള എല്ലാ സുഹൃത് ബന്ധങ്ങളും ഒഴിവാക്കിയ റെബീക്ക അടുത്ത സുഹൃത്, ബന്ധുക്കള്‍ക്കൊപ്പമാണ് പിറന്നാള്‍ ആഘോഷിച്ചത്.