ജര്‍മനി 4 : 1 ഇംഗ്ലണ്ട് ----------------------------------- മത്സരം തുടങ്ങി 4 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ഓസില്‍ അടിച്ച പന്ത് ഇംഗ്ലണ്ടിന്റെ ഗോളി ജെയിംസ് തടുത്തു നിര്‍ത്തി. 20 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ക്ലോസെ ഇംഗ്ലണ്ടിന്റെ ഗോള്‍വല കുലുക്കി. 1 : 0 . 30 -മത്തെ മിനിറ്റില്‍ മുള്ളര്‍-ന്റെ പാസില്‍ ക്ലോസെ അടിച്ച പന്ത് ഇംഗ്ലണ്ടിന്റെ ഗോളി പിടിച്ചു. 32 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ പൊഡോള്‍സ്കി രണ്ടാമത്തെ ഗോള്‍ നേടി. 2 : 0 . ഇംഗ്ലണ്ടിന്റെ ഉപ്സണ്‍ 37 -മത്തെ മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. 2 : 1 . ഗെറാര്‍ഡിന്റെ പാസില്‍ പന്ത് ഹെഡ് ചെയ്തു അപ്സണ്‍ ജര്‍മനിയുടെ വലയിലാക്കി. 38 -മത്തെ മിനിറ്റില്‍ ലാംപാര്‍ഡിന്റെ ഒരു ഷോട്ട് പോസ്റ്റിന്റെ മുകളില്‍ തട്ടി താഴെ ഗോള്‍ ലൈനിന്റെ പുറത്താണ് കുത്തിയതെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ശരിക്കും അത് ഗോളായിരുന്നു. പക്ഷെ റഫറി-യ്ക്ക് അത് കൃത്യമായി കാണാന്‍ കഴിഞ്ഞില്ല എന്ന് തോന്നുന്നു. 47 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ഫ്രീഡറിച്-നു മഞ്ഞ കാര്‍ഡ് കിട്ടി. 52 -മത്തെ മിനിറ്റില്‍ ലാംപാര്‍ഡിന്റെ ഒരു ഉഗ്രന്‍ ഷോട്ട് പോസ്റ്റിന്റെ മുകളില്‍ തട്ടി ഗോളാവാതെ പോയി. 56 -മത്തെ മിനിറ്റില്‍ ഗെറാര്‍ഡിന്റെ ലോംഗ് ഷോട്ട് പാഴായി പോയി. 62 -മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മില്‍നാര്‍-നു ഒരവസരം കിട്ടിയെങ്കിലും പാഴായി പോയി. 67 , 70 -മത്തെ മിനിറ്റുകളില്‍ ജര്‍മനിയുടെ മുല്ലര്‍ രണ്ടു ഗോളുകള്‍ നേടി. 4 : 1 . ഇംഗ്ലണ്ടിന്റെ ഗെറാര്‍ഡിന് ഒരു അവസരം കിട്ടിയെങ്കിലും ഗോളായില്ല. 87 -മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ജോണ്‍സണ്‍-നു മഞ്ഞ കാര്‍ഡ് കിട്ടി. 89 -മത്തെ മിനിറ്റില്‍ ലാംപാര്‍ഡ് എടുത്ത ദൂരെനിന്നുള്ള ഒരു ഷോട്ട് ഗോളാവാതെ പോയി. കളി അവസാനിക്കുമ്പോള്‍ ജര്‍മനി ഒരു ഗോളിനെതിരെ നാല് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തറപറ്റിച്ചു കൊണ്ട് ക്വാര്‍ട്ടറിലേയ്ക്ക് പ്രവേശിച്ചു. ഗോളടിച്ച പുലികള്‍ ! ------------------------------------- ക്ലോസെ ( 1 ) = ജര്‍മനി പൊഡോള്‍സ്കി ( 1 ) = ജര്‍മനി ഉപ്സണ്‍ ( 1 ) = ഇംഗ്ലണ്ട് മുല്ലര്‍ ( 2 ) = ജര്‍മനി ------------------------------------------------------------------ ജര്‍മനി 4 : 1 ഇംഗ്ലണ്ട് ---------------------------------------------- |
അര്‍ജന്റീന മെക്സിക്കോ-യെ തോല്‍പിച്ചു ! ----------------------------------------------------------------------------- കളിയുടെ ആദ്യപകുതിയില്‍ 25 -മത്തെ മിനിറ്റില്‍ അര്‍ജന്റീനയുടെ ടെവസ് ഒന്നാമത്തെ ഗോള്‍ നേടി. 1 :0 . അര്‍ജന്റീനയുടെ ഹിഗ്വൈന്‍ 33 -മത്തെ മിനിറ്റില്‍ വീണ്ടും മെക്സിക്കോയുടെ ഗോള്‍വല കുലുക്കി. 2 : 0 . ടെവസ് 52 -മത്തെ മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി മൂന്നാമത്തെ ഗോള്‍ നേടി. 3 : 0 . മെക്സിക്കോയുടെ ജാവിയര്‍ ഹെര്‍ണാണ്ടെസ് 71 -മത്തെ മിനിറ്റില്‍ ഒരു ഗോള്‍ മടക്കിയടിച്ചു. 3 : 1 . മെക്സിക്കോ പൊരുതി കളിച്ചെങ്കിലും അര്‍ജന്റീനയുടെ ആധിപത്യത്തിന് മുന്നില്‍ അവര്‍ക്ക് കൂടുതലായി ഒന്നും ചെയ്യാന്‍ കഴിഞ്ഞല്ല. കളി അവസാനിക്കുമ്പോള്‍ അര്‍ജന്റീന ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മെക്സിക്കോയെ കീഴടക്കി. ഗോളടിച്ച പുലികള്‍ ! -------------------------------------- ടെവസ് ( 2 ) = അര്‍ജന്റീന ഹിഗ്വൈന്‍ ( 1 ) = അര്‍ജന്റീന ജെ. ഹെര്‍ണാണ്ടെസ് ( 1 ) = മെക്സിക്കോ --------------------------------------------------------------------------------- അര്‍ജന്റീന 3 : 1 മെക്സിക്കോ ----------------------------------------------------- |
നെതര്‍ലന്‍ഡ് സ്ലോവാക്യ-യെ കീഴടക്കി ! --------------------------------------------------------------------- മത്സരത്തിന്റെ തുടക്കം തന്നെ സ്ലോവാക്യയുടെ മുന്നേറ്റത്തോടെ ആയിരുന്നു. 2 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ എറിക്ക് ജന്റിസെക്ക്-ന്റെ ഇടതുകാലുക്കൊണ്ടുള്ള ഒരു ഉഗ്രന്‍ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ നേരിയ വ്യത്യാസത്തിനാണ് പുറത്തേയ്ക്ക് പോയത്. 5 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ വിട്ടെക്ക്-ന്റെ ചില മുന്നേറ്റങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. അവരുടെ കുക്ക എന്ന കളിക്കാരന്‍ എടുത്ത ഒരു ഷോട്ട് ഗോളാകാതെ പുറത്തേയ്ക്ക് പോയി. 18 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ റോബന്‍ സ്ലോവാക്യയുടെ ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ഇടതുവിംഗിലൂടെ മുന്നേറി പെനാല്‍റ്റി ബോക്സിന്റെ തൊട്ടടുത്ത് നിന്നുക്കൊണ്ട് എടുത്ത ഒരു ഷോട്ട് സ്ലോവാക്യയുടെ ഗോളിയ്ക്ക് തടുക്കുവാന്‍ കഴിഞ്ഞില്ല. ഗോള്‍ - 1 : 0 . രണ്ടാം പകുതിയില്‍ ഇരുടീമുകളും പൊരുതി കളിച്ചെങ്കിലും, 84 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ സ്നൈഡര്‍ രണ്ടാമത്തെ ഗോള്‍ നേടി. 2 : 0 . ഇഞ്ചുറി ടൈമില്‍ 94 -മത്തെ മിനിറ്റില്‍ സ്ലോവാക്യ-യ്ക്ക് അനുകൂലമായി കിട്ടിയ പെനാല്‍റ്റി വിട്ടെക്ക് ഹോളണ്ടിന്റെ വലയ്ക്കുള്ളിലേയ്ക്ക് അടിച്ചു കയറ്റി. 2 : 1 . കളി അവസാനിക്കുമ്പോള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഓറഞ്ചുപ്പട സ്ലോവാക്യ-യെ മുട്ടുകുത്തിച്ചു ക്വാര്ട്ടരിലെയ്ക്ക് കടന്നു. ഹോളണ്ടിന്റെ സ്റ്റെക്കെലെന്‍ബര്‍ഗ്, റോബന്‍ എന്നിവര്‍ക്കും സ്ലോവാക്യയുടെ സ്കര്‍ടെല്‍, കുക്ക, കെപുനെക്ക് എന്നിവര്‍ക്കും മഞ്ഞ കാര്‍ഡ് കിട്ടി. ഗോളടിച്ച പുലികള്‍ ! ---------------------------------- റോബന്‍ ( 1 ) = നെതര്‍ലന്‍ഡ് സ്നൈഡര്‍ ( 1 ) = നെതര്‍ലന്‍ഡ് വിട്ടെക്ക് ( 1 ) = സ്ലോവാക്യ -------------------------------------------------------------- നെതര്‍ലന്‍ഡ് 2 : 1 സ്ലോവാക്യ -------------------------------------------------- |
**********