മെക്സിക്കൊസിറ്റി :
ജയില്‍വാസമനുഭവിക്കുന്ന ഭര്‍ത്താവിനെ സ്യൂട്ട്ക്കേസില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഭാര്യയുടെ ശ്രമം വിഫലമായി. അനധികൃതമായി ആയുധം കൈവശം വെച്ചതിനു 20 വര്‍ഷം തടവ് അനുഭവിച്ചുക്കൊണ്ടിരുന്ന യുവാന്‍ റാമിറെസിനെയാണ് ഭാര്യ മരിയ ഡെല്‍ മാര്‍ അര്‍ജോണ രക്ഷിക്കാന്‍ ശ്രമിച്ചത്. മെക്സിക്കൊയില്‍ തടവുക്കാര്‍ക്കൊപ്പം ഏതാനും സമയം താമസിക്കാന്‍ ജീവിതപങ്കാളിയെ അനുവദിക്കാറുണ്ട്. ജയിലില്‍നിന്ന് മടങ്ങുമ്പോള്‍ മരിയ വലിയ സ്യൂട്ട്ക്കേസില്‍ യുവാനെ ഒളിപ്പിച്ചു
കടത്തുകയായിരുന്നു. സംശയം തോന്നിയ സുരക്ഷഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കള്ളിവെളിച്ചത്തായത്.