| ബര്‍ലിന്‍: ലോകകപ്പ് ജയിക്കാന്‍ ജര്‍മന്‍ പ്രൊഫസറുടെ ഫോര്‍മുല . ഡോര്‍ട്ടുമുണ്ടില്‍നിന്നുള്ള പ്രൊഫസര്‍ ജര്‍മന്‍ ടീം ജയിക്കാനുള്ള ഫോര്‍മുല തയ്യാറാക്കി. ജോവാക്വിം ലോ ആരെയൊക്കെ ടീമില്‍ എടുത്താലും ഇല്ലെങ്കിലും ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് ഉയര്‍ത്തുന്നത് ജര്‍മന്‍ ടീം തന്നെയാകുമെന്ന് പ്രൊഫസര്‍ മെറ്റിന്‍ ടോളര്‍ തറപ്പിച്ചു പറയുന്നു. ഫിസിക്സ് പ്രൊഫസറാണ് കക്ഷി . ദ ഫിസിക്സ് ഓഫ് ഫുട്ബോള്‍ എന്ന തന്റെ തന്നെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ പ്രവചനം. നാലോ, അഞ്ചോ വര്‍ഷം കൂടുമ്പോളാണ് ജര്‍മനിയ്ക്കു ശക്തമായ ടീമുകളുണ്ടാകുന്നത്. ടോളറിന്റെ പഴയ ഫോര്‍മുലപ്രകാരം 1970, 1986, 2006 വര്‍ഷങ്ങളില് ജര്‍മനി ചാമ്പ്യന്മാര്‍ ആകേണ്ടിയിരുന്നു. എന്നാല്‍ ചാമ്പ്യന്മാരായത് 1954, 1974, 1990 വര്‍ഷങ്ങളില്‍ മാത്രവും. ഇതേ കണക്കുവെച്ചാണ് പുതിയ ഫോര്‍മുല തയ്യാറാക്കിയിരിക്കുന്നത്. സൈന്‍ കോസൈന്‍ രീതികള്‍ ഉപയോഗിച്ച് നാലുവര്‍ഷം മുന്‍കൂട്ടി ജേതാക്കളെ പ്രവചിക്കാന്‍കഴിയുമെന്നും അദ്ദേഹം പറയുന്നു. ഫ്രീകിക്ക് എടുക്കുന്നവര്‍ക്ക് പ്രത്യേക ഉപദേശം നല്‍കാനും ടോളര്‍ മറന്നില്ല. പന്തിന്റെ മധ്യത്തില്‍നിന്നും 70 ശതമാനം മാറിവേണം തൊഴിയ്ക്കാനെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. എത്ര നല്ല നിര്‍ദ്ദേശം അല്ലേ ? എന്തായാലും ജര്‍മന്‍ടീമിന് ഇത് ഒരു പ്രോത്സാഹനമാകുമെന്നാണ് കരുതപ്പെടുന്നത്. ലോകകപ്പ് നേടാന്‍ കൂടുതല്‍ സാദ്ധ്യത സ്പെയിന്‍ ടീമിനാണെന്നാണ് പറയപ്പെടുന്നത് ! എന്തായാലും പോയാല്‍ ഒരു ഫോര്‍മുല, കിട്ടിയാലോ ലോകകപ്പ് ! |
2010 മേയ് 20, വ്യാഴാഴ്‌ച
ലോകകപ്പ് ഫുട്ബോള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)