2012 ഡിസംബർ 13, വ്യാഴാഴ്‌ച

മരിയ ഡെല്‍ മാര്‍ അര്‍ജോണ !


മെക്സിക്കൊസിറ്റി :

ജയില്‍വാസമനുഭവിക്കുന്ന ഭര്‍ത്താവിനെ സ്യൂട്ട്ക്കേസില്‍  ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച  ഭാര്യയുടെ ശ്രമം വിഫലമായി.  അനധികൃതമായി ആയുധം കൈവശം വെച്ചതിനു 20 വര്‍ഷം തടവ് അനുഭവിച്ചുക്കൊണ്ടിരുന്ന യുവാന്‍ റാമിറെസിനെയാണ് ഭാര്യ മരിയ ഡെല്‍ മാര്‍ അര്‍ജോണ  രക്ഷിക്കാന്‍ ശ്രമിച്ചത്. മെക്സിക്കൊയില്‍  തടവുക്കാര്‍ക്കൊപ്പം ഏതാനും സമയം താമസിക്കാന്‍ ജീവിതപങ്കാളിയെ അനുവദിക്കാറുണ്ട്. ജയിലില്‍നിന്ന് മടങ്ങുമ്പോള്‍ മരിയ വലിയ സ്യൂട്ട്ക്കേസില്‍ യുവാനെ ഒളിപ്പിച്ചു
കടത്തുകയായിരുന്നു. സംശയം തോന്നിയ സുരക്ഷഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്  കള്ളിവെളിച്ചത്തായത്. 

2012 ഡിസംബർ 12, ബുധനാഴ്‌ച

പടയപ്പ ചുരുട്ടു പൊറോട്ട !



12.12.12 ഇന്ന്  സ്റ്റൈല്‍മന്നന് രജനികാന്തിന്റെ പിറന്നാള്‍ പ്രമാണിച്ച് തമിഴ്നാട്ടില്‍  ആഘോഷദിനമാണ്. ഈ അവസരം പരമാവധി മുതലെടുക്കുകയാണ് തമിഴ്നാട്ടിലെ ചില റെസ്റ്റോറന്റുകള്. പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങള്‍ക്ക് രജനികാന്തിന്റെ ഹിറ്റ് ചിത്രങ്ങളുടെ പേര് ചേര്‍ത്ത് സൂപ്പര്‍സ്റ്റാര് പൂരി , എന്തിരന്‍ നൂഡില്‍സ്, രാജാധിരാജ ദോശ, അരുണാചലം ദോശ, ശിവാജി 3D ദോശ, പടയപ്പ ചുരുട്ടു പൊറോട്ട എന്നിങ്ങനെ അസാധാരണ പേരുകള്‍ നല്‍കി ഒരു പുതിയ കച്ചവടതന്ത്രം പരീക്ഷിച്ചിരിക്കുകയാണ്.
 

2012 നവംബർ 27, ചൊവ്വാഴ്ച

ഫ്ലവര്‍ കളക്ഷന്‍

 
 
 
 
  










 
 
 
  
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

 

2012 മേയ് 22, ചൊവ്വാഴ്ച

2012 മാർച്ച് 4, ഞായറാഴ്‌ച

 


പ്പാനിലെ യോകൊഹോമയിലുള്ള ലാസ്റ്റെല്‍

ഹോട്ടലില്‍ ഒരു മുറി വേണമെന്ന് പറഞ്ഞ്‌

ടൂറിസ്റ്റുകള്‍ ആരും അങ്ങോട്ട്‌  ചെല്ലേണ്ട.

യുവ  മിഥുനങ്ങള്‍ക്കോ, പ്രണയ

ജോടികള്‍ക്കെന്നല്ല ഈ ലോകത്ത്

ജീവിച്ചിരിക്കുന്ന ആര്‍ക്കും അവിടെ മുറി

കിട്ടില്ല. പിന്നെ ഇത് എന്ത് ഹോട്ടല്‍ എന്ന്

നിങ്ങള്‍ കരുതുന്നുണ്ടാകും ! ഹിസയോഷി

ടെരാമുരാ എന്നാ ഹോട്ടലുടമ ഇത്തരമൊരു

സംരംഭം തുടങ്ങിയതുതന്നെ മരിച്ചവര്‍ക്ക്

വേണ്ടി മാത്രമാണ്.




പുറത്തുനിന്നു നോക്കിയാല്‍ ഒരു സാധാരണ

ഹോട്ടലിനെപോലെ തോന്നുമെങ്കിലും അകത്തു

ആഡംബരത്തിന് ഒരു കുറവും ഇല്ലത്രെ.

ഇവിടെ ഒരു മുറിയ്ക്ക് ഏകദേശം 157

ഡോളര്‍ വാടക വരും. മരിച്ചവര്‍ എന്തിനാ

മുറി വാടകയ്ക്ക് എടുക്കുന്നതെന്ന്

ആലോചിച്ചു അത്ഭുതപ്പെടേണ്ട. മുറിയെന്നു

പറഞ്ഞാല്‍ ശീതീകരിച്ച ശവപ്പെട്ടി

സഹിതമുള്ള സ്ഥലം. ജപ്പാനില്‍

ശവസംസ്ക്കാരത്തിന് നേരിടുന്ന കാലതാമസം

കാരണമാണ് ഹിസയോഷി ടെരാമുരാ

ഇത്തരമൊരു സംരംഭത്തിന് തുടക്കം

കുറിച്ചത്. ജപ്പാനില്‍ മരണ നിരക്ക്

വര്‍ദ്ധിച്ചത് കാരണം  ശവസംസ്ക്കാരത്തിന്

കുറഞ്ഞത് ഒരാഴ്ചയെങ്കിലും

കാത്തിരിക്കേണ്ടിവരും. ഇക്കാലയളവില്‍

തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ലാസ്റ്റെല്‍

പോലെയുള്ളൊരു വിശ്രമകേന്ദ്രം 

പ്രവര്‍ത്തനം തുടങ്ങിയതില്‍

പ്രദേശവാസികള്‍ സന്തുഷ്ടരാണ്.

ജീവിതത്തോട് വിട പറഞ്ഞ 40 അതിഥികള്‍ക്ക്

ഒരേസമയം വിശ്രമിക്കാനുള്ള സൌകര്യമാണ്

ലാസ്റ്റെലില്‍ ഒരുക്കിയിരിക്കുന്നത്. 


 

ബ്ലോഗ് ആര്‍ക്കൈവ്