2013 ഏപ്രിൽ 14, ഞായറാഴ്‌ച

                 


 എല്ലാവർക്കും വിഷു ആശംസകൾ !

 
 







2013 മാർച്ച് 18, തിങ്കളാഴ്‌ച

ഓം രാഹുവേ നമ:



പൊതുവെ  രാഹുവിനെ എല്ലാവര്ക്കും പേടിയാണ്. രാഹുവിനെ പേടിച്ചേ  പറ്റൂ എന്നാണ്  വിശ്വാസം . എന്നാൽ  രാഹുവിനെ അങ്ങനെ പേടിക്കേണ്ട കാര്യമില്ല. ജാതകത്തിൽ രാഹുവിന്റെ സ്ഥാനം എവിടെ എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നങ്ങൾ. രാഹു ദശയുടെ തുടക്കത്തിലും അവസാനത്തിലും മാത്രമാണ് നിർണായകമാകുന്നത്. രാഹു ദശയുടെ കാലം ഏകദേശം 18 വർഷമാണ്‌. ധനനാശം , അപവാദങ്ങൾ , വിദേശവാസം  എന്നീ  ദോഷങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത് . കറുത്ത വസ്ത്രം ധരിച്ച് "ഓം രാഹുവേ നമ:" എന്ന രാഹു മന്ത്രം  ജപിച്ചു പരിഹാര മാർഗ്ഗങ്ങൾ ചെയ്യുന്നത് രാഹു ദോഷം കുറയ്ക്കും . ലഗ്നത്തിൽ  മൂന്ന് , പതിനൊന്ന്  എന്നീ  സ്ഥാനങ്ങളിലെ  രാഹു നല്ലവനായിരിക്കും . കന്നി  സ്വക്ഷേത്രമായ  രാഹുവിന്  മിഥുന രാശിയിൽ  ഉച്ചവും  ധനുവിൽ  നീചവും സംഭവിക്കും . തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാരുടെ ജനനം രാഹു ദശയിലായിരിക്കും . വ്യാഴ ദശയിൽ ജനിക്കുന്ന  പുണർതം , വിശാഖം , പൂരുരുട്ടാതി  നക്ഷത്രക്കാര്ക്ക് രാഹു ദശ  വരാൻ സാധ്യത വളരെ കുറവാണ് . ഓം  രാഹുവേ  നമ: !:-)

ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ താരോദയം !




ശിഖർ  ധവാൻ  അരങ്ങേറ്റത്തിൽ  തന്നെ  വേഗമേറിയ  സെഞ്ചുറി  നേടി  പുതിയ  റിക്കാർഡിട്ടു. ധവാൻ  സെഞ്ചുറിയ്ക്കു  ശേഷം മീശപിരിച്ച് താൻ ശരിക്കും ഒരു വേട്ടക്കാരൻ തന്നെയാണെന്ന് തെളിയിച്ചു. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇരയെക്കണ്ട ശിക്കാരിയെപ്പോലെ  ഓസീസ്  ബൌളർമാരെ ധവാൻ പിച്ചിച്ചീന്തിക്കൊണ്ട് കന്നിടെസ്റ്റിൽത്തന്നെ റിക്കാർഡിൽ നിന്ന് റിക്കാഡിലേയ്ക്ക് ബാറ്റേന്തി. 27 വയസുക്കാരനായ ധവാൻ തന്റെ അരങ്ങേറ്റം ശരിക്കും ആസ്വദിച്ച് ക്രീസിൽ തകർത്താടി. 2004 -ൽ വെസ്റ്റിൻഡിസിന്റെ  ഡെയ്ൻ  സ്മിത്ത് ദക്ഷിണാഫ്രിക്കക്കെതിരെ 93 പന്തിൽ നിന്ന് നേടിയ സെഞ്ചുറിയുടെ റിക്കാർഡ് മറിക്കടന്ന് ധവാൻ 85 പന്തിൽ നിന്നും 21 ഫോറിന്റെ അകമ്പടിയോടെ സെഞ്ചുറി നേടി പുതിയ റിക്കാർഡിട്ടു. അരങ്ങേറ്റ ടെസ്റ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന ബഹുമതി 187 റണ്‍സ് നേടിക്കൊണ്ട് പഴയ റിക്കാർഡ്‌ തിരുത്തിക്കുറിച്ചു.   നിലവിൽ  ഉണ്ടായിരുന്ന റിക്കാർഡ്‌ 137 റണ്‍സ് ഗുണ്ടപ്പ  വിശ്വനാഥിന്റെ പേരിലായിരുന്നു .

 
Shikhar Dhawan
    

2013 മാർച്ച് 10, ഞായറാഴ്‌ച

പാമ്പുകൃഷി !







ട് വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ എന്നതിനെക്കുറിച്ച് നമ്മള്‍ക്ക് അറിയുന്നതാണ്. എന്നാല്‍ പാമ്പ് വളര്‍ത്തല്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ക്ക് പേടിതോന്നും.
ചൈനയിലെ ഏറ്റവും പേടിപ്പെടുത്തുന്ന ഒരു ഗ്രാമത്തിന്റെ പേരാണ് ഷെജിയാംഗ് പ്രവിശ്യയിലെ സിസിക്വിയാവോ . എന്നാല്‍ വിഷം ചീറ്റുന്ന കരിനാഗങ്ങളെ ആ ഗ്രാമവാസികള്‍ക്ക്‌ ഭയമില്ല. ഭയപ്പെടുന്നത് അവിടേയ്ക്കു പുറമേനിന്നെത്തുന്ന അതിഥികളാണ്. സര്‍പ്പഗ്രാമം എന്നറിയപ്പെടുന്ന ഇവിടെ പാമ്പുകള്‍ നാട്ടുക്കാരുടെ പ്രധാന ജീവിതോപാധിയാണ് എന്നുപറഞ്ഞാല്‍ ആരും അത്ഭുതപ്പെടും. കോടിക്കണക്കിനു രൂപയുടെ വരുമാനമാണ് നാട്ടുക്കാര്‍ക്ക്‌ പാമ്പുകള്‍ നല്‍കുന്നത്.
ഇന്ത്യയില്‍ കോഴി വളര്‍ത്തുന്നതുപോലെയാണ് നാട്ടുക്കാര്‍ ഇവിടെ പാമ്പുകളെ വളര്‍ത്തുന്നത്. അതും ചേരപോലെയുള്ള സാധുക്കളെയല്ല. കൊടിയ വിഷമുള്ള മൂര്‍ഖന്‍,അണലികള്‍ തുടങ്ങിയവയും പെരുമ്പാമ്പുകളും നാട്ടുക്കാരുടെ ഓമന വളര്‍ത്തു ജീവികളാണ്. പാമ്പിന്റെ മാംസംകൊണ്ടുണ്ടാക്കിയ രുചികരമായ വിഭവങ്ങളും, പരമ്പരാഗത രീതിയില്‍ പാമ്പിന്‍വിഷത്തില്‍നിന്നും മരുന്നുകളും ഒക്കെ ഇവിടെ സുലഭം. ചില വീടുകളില്‍ ആയിരം കണക്കിന് പാമ്പുകളെ വളര്‍ത്തുന്ന കേന്ദ്രങ്ങളാണ്.
ചൈനയിലെ ഒന്നാംകിട പാമ്പ്ഗ്രാമത്തിലെ പാമ്പ്കര്‍ഷകനായ അറുപതുക്കാരന്‍ യാംഗ് ഹോംഗ് ചാംഗ് ആദ്യമായി പാമ്പ് വളര്‍ത്തല്‍ തുടങ്ങിവച്ചത്. 1985-ല്‍ യാംഗ് പാമ്പുപ്പിടിത്തം ഒരു തമാശയ്ക്ക് തുടങ്ങിയതാണ്‌. പിടിക്കുന്ന പാമ്പുകളെ അക്കാലത്ത് വളര്‍ത്തുജന്തുക്കളെ വില്‍ക്കുന്ന വ്യാപാരികള്‍ക്കാണ് കൊടുത്തിരുന്നത്. ഇങ്ങിനെ പോയാല്‍ പിടിച്ചു പിടിച്ചു പാമ്പുകള്‍ ഇല്ലാതെ പോകുമെന്ന് തോന്നിയപ്പോഴാണ് പാമ്പുകൃഷിയെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. ഒടുവില്‍ ഇത് ഒരു ലാഭമുള്ള കൃഷി ആയതോടെ ഒട്ടേറെപേര് യാംഗിന്റെ വഴി തെരെഞ്ഞെടുത്തു. .........................

 

ബ്ലോഗ് ആര്‍ക്കൈവ്