2013 മാർച്ച് 18, തിങ്കളാഴ്‌ച

ഓം രാഹുവേ നമ:



പൊതുവെ  രാഹുവിനെ എല്ലാവര്ക്കും പേടിയാണ്. രാഹുവിനെ പേടിച്ചേ  പറ്റൂ എന്നാണ്  വിശ്വാസം . എന്നാൽ  രാഹുവിനെ അങ്ങനെ പേടിക്കേണ്ട കാര്യമില്ല. ജാതകത്തിൽ രാഹുവിന്റെ സ്ഥാനം എവിടെ എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നങ്ങൾ. രാഹു ദശയുടെ തുടക്കത്തിലും അവസാനത്തിലും മാത്രമാണ് നിർണായകമാകുന്നത്. രാഹു ദശയുടെ കാലം ഏകദേശം 18 വർഷമാണ്‌. ധനനാശം , അപവാദങ്ങൾ , വിദേശവാസം  എന്നീ  ദോഷങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത് . കറുത്ത വസ്ത്രം ധരിച്ച് "ഓം രാഹുവേ നമ:" എന്ന രാഹു മന്ത്രം  ജപിച്ചു പരിഹാര മാർഗ്ഗങ്ങൾ ചെയ്യുന്നത് രാഹു ദോഷം കുറയ്ക്കും . ലഗ്നത്തിൽ  മൂന്ന് , പതിനൊന്ന്  എന്നീ  സ്ഥാനങ്ങളിലെ  രാഹു നല്ലവനായിരിക്കും . കന്നി  സ്വക്ഷേത്രമായ  രാഹുവിന്  മിഥുന രാശിയിൽ  ഉച്ചവും  ധനുവിൽ  നീചവും സംഭവിക്കും . തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാരുടെ ജനനം രാഹു ദശയിലായിരിക്കും . വ്യാഴ ദശയിൽ ജനിക്കുന്ന  പുണർതം , വിശാഖം , പൂരുരുട്ടാതി  നക്ഷത്രക്കാര്ക്ക് രാഹു ദശ  വരാൻ സാധ്യത വളരെ കുറവാണ് . ഓം  രാഹുവേ  നമ: !:-)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് ആര്‍ക്കൈവ്