| ടാറ്റു കൊണ്ട് ശരീരം നിറയ്ക്കുന്ന ഇംഗ്ലണ്ട് സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിന്‍റെ ശരീരത്തില്‍ ഒരു വിശിഷ്ടാതിഥി കൂടി. സാക്ഷാല്‍ കാമദേവന്‍റെ ചിത്രമാണ് ബെക്കാം ശരീരത്തില്‍ പതിച്ചിരിക്കുന്നത്. കാമദേവന്‍ തന്‍റെ പത്നി സൈക്കിയെ സ്വര്‍ഗത്തിലേക്കുയര്‍ത്തുന്നതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് ബെക്കാം ശരീരത്തില്‍ പുതിയ ടാറ്റുവിന് ഇടം നല്‍കിയിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ചിത്രകാരനായ ഫ്രാന്‍സെസ്കൊ ഫ്രാന്‍സിയ വരച്ചതാണ് ഈ ചിത്രം. ഇറ്റാലിയന്‍ ലീഗില്‍ കഴിഞ്ഞ ദിവസം എസ് എസ് റോമയ്ക്കെതിരായ മത്സരശേഷമാണ് ബെക്കാം പുതിയ ടാറ്റു ആരാധകര്‍ക്ക് മുന്നില്‍ അനാവരണം ചെയ്തത്. പുതിയ ടാറ്റു ഒരു പക്ഷെ തന്‍റെ യുവ ആരാധകരെ ചൊടിപ്പിച്ചേക്കുമെന്ന് ബെക്കാമിന് ഭയമുണ്ട്. കാമദേവന്‍ കൂടി ശരീരത്തിലെത്തുന്നതോടെ ബെക്കാമിന്‍റെ ശരീരത്തില്‍ ആകെ ടാറ്റുകളുടെ എണ്ണം 14 ആയി. |
2010 ഏപ്രിൽ 30, വെള്ളിയാഴ്‌ച
ഡേവിഡ് ബെക്കാമിന്റെ പുതിയ ടാറ്റു..
2010 ഏപ്രിൽ 29, വ്യാഴാഴ്‌ച
ഏറ്റവും നീളമുള്ള പേരിനുടമ !
| ലോകത്തെ ഏറ്റവും നീളമുള്ള പേരിനുടമയാകാന്‍ ബ്രിട്ടീഷുക്കാരനായ ഒരു വിദ്യാര്‍ത്ഥി സ്വന്തം പേര് മാറ്റി. "ക്യാപ്ടന്‍ ഫന്റ്റാസ്റ്റിക് ഫാസ്റ്റര്‍ദാന്‍ സുപ്പര്‍മാന്‍ സ്പ്യ്ഡര്‍മാന്‍ ബാറ്റ്മാന്‍ വൊലെറിന്‍ ഹുല്‍ക് ആന്റ് ദി ഫ്ലാഷ്" എന്നാണു മാറ്റിയതു്. ലണ്ടന്‍ ആസ്ഥാനമായി ലീഗല്‍ ഡീഡ് എന്ന ഒരു ഓണ്‍ലൈന്‍ സൈറ്റിലൂടെയാണു ജോര്‍ജ്ജ് ഗരറ്റ് എന്നു പേരുക്കാരനായ വിദ്യാര്‍ത്ഥി പേരു മാറ്റിയതു് ! |
2010 ഏപ്രിൽ 23, വെള്ളിയാഴ്‌ച
ചൈനയിലേയ്ക്ക് വധുക്കളെ ആവശ്യമുണ്ട്......
| ബെയ്ജിംഗ് : സ്ത്രീകളുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വ്വമായ കുറവ് ചൈനീസ് സമൂഹത്തിന് ഭീഷണിയായി. 2020 ആകുമ്പോള്‍ രണ്ടുകോടി 40 ലക്ഷം ചൈനക്കാര്‍ക്ക് കല്യാണം കഴിക്കാന്‍ വധുക്കളെ ലഭിക്കില്ല ! ചൈനീസ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിന്റെ പഠനം ഉദ്ധരിച്ച് ചൈന ഡെയിലി റിപ്പോര്‍ട്ട് ചെയ്തതാണ് ഈക്കാര്യം ! |
******************
2010 ഏപ്രിൽ 21, ബുധനാഴ്‌ച
ഒബാമയുടെ ബന്ധുക്കള്‍.......
| വാഷിംടണ്‍: ജോര്‍ജ്ജ് ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവര്‍ ഉള്‍പ്പടെ ഏഴ് മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുമായി ബറാക് ഒബാമയ്ക്കു് ബന്ധമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ സ്കോട്ട് ബ്രൗണ്‍ ഒബാമയുടെ ബന്ധുവാണ്. ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂ ഇംഗ്ലണ്ട് ഹിസ്റ്റോറിക് ജീനിയോളജിക്കല്‍ സൊസൈറ്റിയാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. കൂടാതെ പ്രശസ്ത നടന്‍ ബ്രാഡ് പിറ്റും ഒബാമയുടെ ബന്ധുവാണ്. |
2010 ഏപ്രിൽ 20, ചൊവ്വാഴ്ച
കുട്ടിപ്പാവാട......
| ഉഗണ്ടന് സാംസ്ക്കാരിക വകുപ്പു മന്ത്രി നസ്ബാ ബ്രുട്ടൊ ഉഗണ്ടയില്‍ കുട്ടിപ്പാവാട (miniskirt) നിരോധിച്ചുകൊണ്ടു ഉത്തരവു് ഇറക്കിയിരിക്കുന്നു. അവിടത്തെ സുന്ദരികള്‍ കുട്ടിപ്പാവാട ധരിക്കുന്നതുക്കൊണ്ടു് വാഹനമോടിക്കുന്നവരുടെ ശ്രദ്ധ നഷ്ടപ്പെടുന്നു എന്നാണു് അദ്ദേഹത്തിന്റെ കണ്ടെത്തല്‍ ! കുട്ടിപ്പാവാട ധരിക്കുന്നതു് ശിക്ഷ ലഭിക്കുന്ന കുറ്റമായി നിയമത്തില്‍ ഉള്‍പ്പെടുത്താനാണു് മന്ത്രിയുടെ ആലോചന ! |
*******************
ഡെസ്മണ്ട് എന്ന കൊച്ചുകള്ളന്‍ !
| ടെന്നിസിയിലെ നോക്സവൈല്‍ എന്ന കൊച്ചു നഗരത്തില്‍ താമസിക്കുന്ന ഡെസ്മണ്ട് ഹാച്ചെറ്റ് മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനായിരിക്കുകയാണ്. കാരണം, ഇരുപത്തിയൊന്‍പത് വയസിനുള്ളില്‍ കക്ഷി ജന്മം നല്‍കിയിരിക്കുന്നത് ഇരുപത്തിയൊന്ന് കുട്ടികള്‍ക്കാണ്. ഒരു പങ്കാളിയല്ല ഡെസ്മണ്ടിനുള്ളത്. പതിനൊന്ന് പങ്കാളികളില്‍ നിന്നാണ് ഇരുപത്തിയൊന്ന് കുട്ടികള്‍. ലോക റെക്കോഡാണ് ഇതെങ്കിലും ഡെസ്മണ്ടിന് കോടതി കയറേണ്ടി വന്നു. കുട്ടികള്‍ക്ക് ചെലവിന് കൊടുക്കാന്‍ ഡെസ്മണ്ടിന് കഴിയാതെ വന്നപ്പോഴാണ് ലോകറെക്കോഡിന്റെ കാര്യം ലോകമറിയുന്നത്. ചെലവിന് കൊടുക്കാന്‍ പൈസയില്ലെന്ന് പറഞ്ഞ ഡെസ്മണ്ടിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്തിന് ഇത്രയധികം കുട്ടികള്‍ക്ക് ജന്മം കൊടുത്തുവെന്ന കോടതിയുടെ ചോദ്യത്തിനോട്, ‘അങ്ങനെയൊക്കെ സംഭവിച്ചുപോയി’ എന്നാണ് ഡെസ്മണ്ട് പ്രതികരിച്ചത്. താഴ്ന്ന വരുമാനക്കാരനായ ഡെസ്മണ്ടിന് ഇത്രയും കുട്ടികളെ പോറ്റാന്‍ ഒരിക്കലും കഴിയില്ലെന്ന് കോടതിയെ ഡെസ്മണ്ടിന്റെ വക്കീല്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സഹായം ലഭിച്ചേ തീരൂ എന്നാണ് വക്കീല്‍ വഴി ഡെസ്മണ്ടിന്റെ വാദം. എന്നാല്‍ നോക്സവൈല്‍ വാസികള്‍ ചൂടിലാണ്. തങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ഡെസ്മണ്ടിന്റെ കുട്ടികളെ പോറ്റാനുള്ള തുക എടുക്കാന്‍ സമ്മതിക്കില്ല എന്നാണ് അവര്‍ പറയുന്നത്. ഡെസ്മണ്ട് ഇനിയും കുഴപ്പം ഒപ്പിക്കാതിരിക്കാന്‍ നിര്‍ബന്ധമായി വാസക്‌ടമി ചെയ്യിക്കണമെന്നും അവര്‍ വാദിക്കുന്നു. “എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. കാര്യത്തിന്റെ ഗൌരവം ഞാനിപ്പോഴാണ് മനസിലാക്കുന്നത്. സര്‍ക്കാര്‍ എന്നെ സഹായിക്കണം. ഇനിയെനിക്ക് കുട്ടികള്‍ വേണ്ടാ. മടുത്തുപോയി” - ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഡെസ്മണ്ട് പറയുന്നു. |
2010 ഏപ്രിൽ 15, വ്യാഴാഴ്‌ച
കുടവയറിനായി കാത്തിരിക്കുന്ന ഹോളിവുഡ് താരം
| അഭിനേതാക്കളെല്ലാം ഉള്ള കുടവയറ് കുറയ്ക്കാനും ഭാവിയില്‍ വരാതിരിക്കാനും പെടാപ്പാട് പെടുമ്പോള്‍ ‘പൈരേറ്റ്സ് ഓഫ് കരീബിയന്‍’ താരം ജോണി ഡെപ്പിന് മറിച്ചാണ് ആഗ്രഹം. എങ്ങനെയെങ്കിലും ഒരു കുടവയറ് ഉണ്ടാക്കി സിനിമയില്‍ നിന്ന് റിട്ടയര്‍ ചെയ്യാനുള്ള തന്ത്രങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെത്രെ ഡെപ്പ്. ‘ചൈനാ ഡെയ്‌ലി’ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഡെപ്പ് തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്. ഇരുപത് വയസിലാണ് ഡെപ്പ് സിനിമയില്‍ വരുന്നത്, ഹൊറര്‍ മൂവിയായ ‘എ നൈറ്റ് ഓണ്‍ എം സ്‌ട്രീറ്റ്’ എന്ന ഹിറ്റിലൂടെ. ഇരുപത്തിയഞ്ച് വര്‍ഷം മുമ്പാണ് ആ സിനിമ വന്നത്. ഇപ്പോള്‍ ഡെപ്പിന് വയസ് നാല്‍പ്പത്തിയഞ്ച്, അതായത് സിനിമയില്‍ വന്ന് കാല്‍നൂറ്റാണ്ട് തികയുന്നു. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാന്‍ കഴിഞ്ഞു. അമേരിക്കയിലും ഫ്രാന്‍സിലും രണ്ട് വീടുകള്‍. വമ്പനൊരു മുന്തിരിത്തോട്ടം. എന്നിട്ടും സ്വന്തമായൊരു ‘ബിയര്‍ ബെല്ലി’ (കുടവയര്‍) ഉണ്ടാവാത്തതിന്റെ വിഷമത്തിലാണ് ഡെപ്പ്. “അസല്‍ കുടവയറുള്ള ഒരു പരമ്പരാഗത മനുഷ്യനാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നിട്ട് ഫ്രാന്‍സിലുള്ള എന്റെ വീടിന്റെ വരാന്തയില്‍ മുമ്പിലുള്ള പുല്‍ത്തകിടിയും കണ്ട് എനിക്കൊരു ചാരുകസേരയില്‍ ഇരിക്കണം” - ഡെപ്പ് പറയുന്നു. വാരിവലിച്ച് തിന്നാലും കുടിച്ചാലും ഒന്നും ശരീരത്തില്‍ കയറാത്ത പ്രകൃതമാണ് ഡെപ്പിന്റേത്. ഒരുതരത്തിലുള്ള പരിമിതിയും വയ്ക്കാതെ കയ്യില്‍ കിട്ടിയതെല്ലാം തിന്നുനോക്കി. ബോട്ടില്‍ കണക്കിന് ബിയറും അടിച്ചുനോക്കി. എന്നിട്ടും ഒരു കഴഞ്ച് പോലും മാംസം അധികമായി ശരീരത്തില്‍ ഉണ്ടാവുന്നില്ല. ഇങ്ങനെ പോവുകയാണെങ്കില്‍ മരിക്കുന്നതുവരെ ‘കുടവയറും’ സ്വപ്നം കണ്ട് നടക്കാനേ ഡെപ്പിന് കഴിയൂ എന്ന് ഹോളിവുഡ് അടക്കം പറയുന്നു. |
*******************
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




















































