2010 ജൂൺ 13, ഞായറാഴ്‌ച

അള്‍ജീറിയയെ സ്ലോവേനിയ 0:1 കീഴടക്കി.... !


ളിതുടങ്ങി 1-മത്തെ മിനിറ്റില്‍ അള്‍ജീറിയയ്ക്കു കിട്ടിയ ഫ്രീ കിക്ക് സ്ലോവേനിയന്‍ ഗോളി ഹന്ദാനോവിച്ച് സുരക്ഷിതമായി കൈകളിലൊതുക്കി. 3-മത്തെ മിനിറ്റില്‍ വീണ്ടും കിട്ടിയ മറ്റൊരു ഫ്രീ കിക്ക് അള്‍ജീറിയയുടെ ബെല്‍ഹാജ് അടിച്ചത് സ്ലോവേനിയന്‍ ഗോളി സമര്‍ത്ഥമായി തട്ടി തെറിപ്പിച്ചു. 22-മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ കിര്‍മിന്റെ ഫ്രീ കിക്ക് അള്‍ജീറിയയുടെ ഗോളി രക്ഷപ്പെടുത്തി. 35-മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ റാഡോസാവ്ലിയെയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 36-മത്തെ മിനിറ്റില്‍ അള്‍ജീറിയയുടെ ഹല്ലിച്ചേ ഹെഡ് ചെയ്ത പന്ത് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്കു പോയി. 43-മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ 10-നമ്പര്‍ ബിര്‍സയുടെ ഒരു ഉഗ്രന്‍ ഷോട്ട് അള്‍ജീറിയയുടെ ഗോളി രക്ഷപ്പെടുത്തി. ആദ്യത്തെ പകുതി കഴിയുമ്പോള്‍ രണ്ടു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു.


രണ്ടാം പകുതിയില്‍ 58-മത്തെ മിനിറ്റില്‍ അള്‍ജീറിയയുടെ ഘെറ്റ്സാലിനു മഞ്ഞ കാര്‍ഡ് കിട്ടി. 59-മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ കിര്‍മിന്റെ ഷോട്ട് അള്‍ജീറിയയുടെ ഗോളി ചൗച്ചി പിടിച്ചു നിര്‍ത്തി. 73-മത്തെ മിനിറ്റില്‍ അള്‍ജീറിയയുടെ ഘെറ്റ്സാലിനു് രണ്ടാമത്തെ മഞ്ഞ കാര്‍ഡ് കിട്ടിയതിനെ തുടര്‍ന്ന്, ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തേയ്ക്ക് പോകേണ്ടി വന്നു. 77-മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ സ്യൂലറിന്റെ പഴവുക്കാരണം റ്റ്സിയാനിയ്ക്ക് ഒരു അവസരം കിട്ടിയതായിരുന്നു. പക്ഷെ സ്ലോവേനിയന്‍‍ ഗോളി മുന്നോട്ട് ഓടി വന്ന് പന്ത് സുരക്ഷിതമാക്കി. 79-മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ 8-നമ്പര്‍, ക്യാപ്റ്റന്‍ കോറെന്‍ന്റെ അത്ര ശക്തമല്ലാത്ത ഒരു ഷോട്ടില്‍ അള്‍ജീറിയയുടെ ഗോള്‍വല കുലുങ്ങി. അള്‍ജീറിയയുടെ ഗോളിയുടെ ഒരു ചെറിയ പിഴവുക്കാരണമാണ്‌ പന്ത് വലയിലായത്. അവസാന നിമിഷങ്ങളില്‍ സ്ലോവേനിയയുടെ കോമാക്കിനും അള്‍ജീറിയയുടെ യെബ്ദയ്ക്കും ഓരോ മഞ്ഞ കാര്‍ഡുകള്‍ കിട്ടി. കളി അവസാനിക്കുമ്പോള്‍ സ്ലോവേനിയ 1:0 നു് ജയിച്ചു. അള്‍ജീറിയ നന്നായി കളിച്ചിട്ടും സ്ലോവേനിയ അവരെ കീഴടക്കി.


സ്ലോവേനിയ 1:0 അള്‍ജീറിയ

***************


ഘാന സെര്‍ബിയയെ 1:0 മുട്ടുകുത്ത്ച്ചു....!
---------------------------------------------------------------------------

ത്സരം ആരംഭിച്ചു 3-മത്തെ മിനിറ്റില്‍ ഘാനക്കു കിട്ടിയ ഫ്രീ കിക്കില്‍ 3-നമ്പര്‍ കളിക്കാരന്‍ ഗ്യാന്‍ അടിച്ച പന്ത് പോസ്റ്റിന്റെ മുകളില്‍കൂടി പുറത്തേയ്ക്ക് പോയി. 18-മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ റ്റ്സിഗിച്ച്-ന് മഞ്ഞ കാര്‍ഡ് കിട്ടി. 21-മത്തെ മിനിറ്റില്‍ ഘാനയുടെ ബോടെങ് ചെയ്ത പാസ്സില്‍ ഗ്യാന്‍-നു കിട്ടിയ അവസരം പാഴായി പോയി. 26-മത്തെ മിനിറ്റില്‍ ഘാനയുടെ വോര്‍സാഹ് -ന്‌ മഞ്ഞ കാര്‍ഡ് കിട്ടി. 28-മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ കോളറോവിന്റെ ഫ്രീ കിക്ക് പോസ്റ്റിന്റെ അടുത്തുകൂടി പുറത്തേയ്ക്ക് പോയി.ാദ്യത്തെ പകുതിയില്‍ ആരും ഗോളുകള്‍ അടിച്ചിരുന്നില്ല.


രണ്ടാം പകുതിയില്‍ 53-മത്തെ മിനിറ്റില്‍ ഘാനയുടെ അയെവ്-ന്റെ ഒരു ഉഗ്രന്‍ ഹെഡ്ബോള്‍ നേരിയ വ്യത്യാസത്തിന്‌ പുറത്തേയ്ക്ക് പോയി. 54-മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ ലൂക്കോവിച്ച്-ന്‌ മഞ്ഞ കാര്‍ഡ് കിട്ടി. 56-മത്തെ മിനിറ്റില്‍ വീണ്ടും അയെവ്-ന്‌ കിട്ടിയ ഒരു ഷോട്ട് ഗോളാകാതെ പോയി. 57-മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ റ്റ്സിഗിച്ച്-ന് കിട്ടിയ ഒരവസരം പാഴായി പോയി. 60-മത്തെ മിനിറ്റില്‍ ഘാനയുടെ ഗ്യാന്‍ ഹെഡ് ചെയ്ത പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തേയ്ക്ക് പോയി. 74-മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ ലൂക്കോവിച്ച്-ന്‌ രണ്ടാമത്തെ മഞ്ഞ കാര്‍ഡ് കിട്ടിയതിനെ തുടര്‍ന്ന് ചുവപ്പു കാര്‍ഡ് കിട്ടി പുറത്തേയ്ക്ക് പോയി. 79-മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ ക്രാസിച്ച്-ന്‌ ഒരു സുവര്‍ണ്ണാവസരം കിട്ടിയത് ഘാനയുടെ ഗോളി തട്ട് തെറിപ്പിച്ചു കളഞ്ഞു. 82-മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ ഇവാനോവിച്ച്-ന്റെ ഒരു ഉഗ്രന്‍ ഷോട്ട് ഗോളാകാതെ പോയി. 84-മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ കുസ്മാനോവിച്ച് ഹാന്‍ഡ്ബോള്‍-ല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മഞ്ഞ കാര്‍ഡും, അതിനെ തുടര്‍ന്ന് ഘാനയ്ക്ക് കിട്ടിയ പെനാല്‍റ്റി കിക്കില്‍ ഗ്യാന്‍ സെര്‍ബിയയുടെ ഗോള്‍വല കുലുക്കി. 89-മത്തെ മിനിറ്റില്‍ ഘാനയുടെ തക്കോവെ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. അവസാന നിമിഷത്തില്‍ ഘാനയുടെ ഗ്യാന്‍-ന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി ഗോളാകാതെ തെറിച്ചു പോയി. കളി അവസാനിക്കുമ്പോള്‍ ഘാന 1:0 ജയിച്ചു.


ഘാന 1:0 സെര്‍ബിയ

***************



ജര്‍മനി ഓസ്ട്രേലിയയെ 4:0 തോല്‍പിച്ചു ... !
----------------------------------------------------------------------------------

ളി തുടങ്ങിയതിനുശേഷം 3-മത്തെ മിനിറ്റില്‍ ഓസ്ട്രേലിയയുടെ 10-നമ്പര്‍ കളിക്കാരന്‍ ഗാര്‍സിയ-യുടെ ഷോട്ട് ജര്‍മനിയുടെ ഗോളി നൊയെര്‍ തട്ടി തെറിപ്പിച്ചു കളഞ്ഞു.  7-മത്തെ മിനിറ്റില്‍ ജര്‍മനിയ്ക്ക് രണ്ടവസരം കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. 8-മത്തെ മിനിറ്റില്‍ ജര്‍മനിയുടെ പൊഡോള്‍സ്കി-യുടെ ഉഗ്രന്‍ ഷോട്ട് ഓസ്ട്രേലിയയുടെ ഗോള്‍വല കുലുക്കി.  11-മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ഓസില്‍-ന്‌ മഞ്ഞ കാര്‍ഡ് കിട്ടി.  24-മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ക്ലോസെ അടിച്ച പന്ത് ഗോളാകാതെ പുറത്തേയ്ക്ക് പോയി.  ഓസ്ട്രേലിയയുടെ മൂറെ-യ്ക്ക് 24-മത്തെ മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കിട്ടി.  26-മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ക്യാപ്റ്റന്‍ ലാം-ന്റെ പാസ്സില്‍ ക്ലോസെ ഹെഡ് ചെയ്ത് പന്ത് ഓസ്ട്രേലിയയുടെ ഗോള്‍വലയിലാക്കി.  30-മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ഓസില്‍ അടിച്ച, ഗോളാകും എന്നു കരുതിയ പന്ത് ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍   ഓടിവന്ന് രക്ഷപ്പെടുത്തി.   ആദ്യത്തെ    പകുതി കഴിയുമ്പോള്‍     ജര്‍മനി രണ്ടു ഗോളുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നുണ്ടായിരുന്നു.

രണ്ടാമത്തെ പകുതിയില്‍ ഓസ്ട്രേലിയ പരുക്കന്‍ കളി പുറത്തെടുത്തതിനെ തുടര്‍ന്ന് 56-മത്തെ മിനിറ്റില്‍ ഓസ്ട്രേലിയയുടെ 4-നമ്പര്‍ കളിക്കാരനായ സഹേല്‍-ന്‌ ആദ്യത്തെ മഞ്ഞ കാര്‍ഡിനൊപ്പം ചുവന്ന കാര്‍ഡും കിട്ടി പുറത്തേയ്ക്ക് പോകേണ്ടി വന്നു.   ഉടനെ തന്നെ അവരുടെ മറ്റൊരു കളിക്കാരനായ വല്ലേരി-യ്ക്കും മഞ്ഞ കാര്‍ഡ് കിട്ടി.   60-മത്തെ മിനിറ്റില്‍ ജര്‍മനിയുടെ കെതിറ-യ്ക്ക് ഒരു സുവര്‍ണ്ണാവസരം കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല.   68-മത്തെ മിനിറ്റില്‍ ജര്‍മനിയുടെ മ്യുല്ലര്‍ -ന്റെ ഒരു ഷോട്ടില്‍ മൂന്നാമത്തെ ഗോള്‍ പിറന്നു.   70-മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ഓസില്‍-ന്റെ പാസ്സില്‍ 19-നമ്പര്‍ കളിക്കാരനായ കക്കാവു 4-മത്തെ ഗോള്‍ നേടി.   അവസാന നിമിഷത്തില്‍ ജര്‍മനിയുടെ കക്കാവു-ന്‌ മഞ്ഞ കാര്‍ഡ് കിട്ടി.    കളി അവസാനിക്കുമ്പോള്‍ ജര്‍മനി എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ജയിച്ചു.


ജര്‍മനി 4:0  ഓസ്ട്രേലിയ

****************

ദക്ഷിണകൊറിയ ഗ്രീസിനെ 2:0 തോല്‍പിച്ചു !


ളി തുടങ്ങി 7 -മത്തെ മിനിറ്റില്‍ ദക്ഷിണ കൊറിയയ്ക്ക് കിട്ടിയ കോര്‍ണര്‍ കിക്കില്‍ 14 - നമ്പര്‍ കളിക്കാരനായ ജുംഗ്- സൂ ലീ  ഗോള്‍ നേടി.  27 -മത്തെ മിനിറ്റില്‍ ദക്ഷിണ കൊറിയയുടെ 7 -നമ്പര്‍ കളിക്കാരനായ ജി- സുംഗ് പാര്‍ക്കിന്റെ നീണ്ട ഒരു പാസ്സില്‍ 10 -നമ്പര്‍ കളിക്കാരനായ ചു - യംഗ് പാര്‍ക്ക് ഒറ്റയ്ക്ക് ഒരു ശ്രമം നടത്തിയെങ്കിലും ഗോളായില്ല.


രണ്ടാം പകുതിയില്‍ 51 -മത്തെ മിനിറ്റില്‍ ദക്ഷിണ കൊറിയയുടെ 7 -നമ്പര്‍ കളിക്കാരനായ ജി- സുംഗ് പാര്‍ക്ക് ഗ്രീസിന്റെ ഗോള്‍ വല കുലുക്കി.  55 -മത്തെ മിനിറ്റില്‍ ഗ്രീസിന്റെ 15 -നമ്പര്‍ കളിക്കാരനായ ടോരോസിഡിസിനു ഒരു മഞ്ഞ കാര്‍ഡ് കിട്ടി. 62 -മത്തെ മിനിറ്റില്‍ ദക്ഷിണ കൊറിയയുടെ ദു-രി ചാ-യുടെ പാസ്സില്‍ ചു-യംഗ് പാര്‍ക്ക് ഹെഡ് ചെയ്ത് ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് മുകളില്‍കൂടി പുറത്തേയ്ക്ക് പോയി. 

80 -മത്തെ മിനിറ്റില്‍ ഗ്രീസിന്റെ ഗെകാസിന്റെ ഷോട്ട് ദക്ഷിണ കൊറിയയുടെ ഗോളി സുംഗ്-റിയോംഗ് ജുംഗ് തട്ടി പുറത്താക്കി. 84 -മത്തെ മിനിറ്റില്‍ ദക്ഷിണ കൊറിയയുടെ ചുംഗ്-യോംഗ് ലീ-യുടെ ഷോട്ട് ഗ്രീസിന്റെ ഗോളി പിടിച്ചെടുത്തു . ഒടുവില്‍ ലോകകപ്പ് 2010-ലെ ആദ്യത്തെ ജയം ദക്ഷിണ കൊറിയയുടെ പേരില്‍ സ്വന്തമാക്കികൊണ്ട് കളി അവസാനിച്ചു.


ഗോളടിച്ച പുലികള്‍ !
------------------------------------

ജുംഗ് -  സൂ ലീ              ( 1 )    =  ദക്ഷിണ കൊറിയ

ജി- സുംഗ് പാര്‍ക്ക്      ( 1 )    =  ദക്ഷിണ കൊറിയ
----------------------------------------------------------------------


ദക്ഷിണ കൊറിയ 2 : 0  ഗ്രീസ്
------------------------------------------------

********************



മറഡോണയുടെ കുട്ടികള്‍ നൈജീരിയയുടെ മുമ്പില്‍ രക്ഷപ്പെട്ടു !
______________________________________________________________________

ളി തുടങ്ങി 3-മത്തെ മിനിറ്റില്‍ അര്‍ജന്റീനയുടെ 10-നമ്പര്‍ കളിക്കാരനായ മെസ്സിയുടെ പാസ്സില്‍ 9-നമ്പര്‍ കളിക്കാരനായ ഹിഗ്വായ്ന്‍ന്റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേയ്ക്കു പോയി. 6-മത്തെ മിനിറ്റില്‍ മെസ്സിയുടെ ഒരു ഷോട്ട് നൈജീരിയന്‍ ഗോളി എന്‍യേമ തട്ടി പുറത്തേയ്ക്ക് തെറിപ്പിച്ചപ്പോള്‍ കിട്ടിയ കോര്‍ണര്‍ കിക്കില്‍ അര്‍ജന്റീനയുടെ 6-നമ്പര്‍ കളിക്കാരനായ ഹെയ്ന്‍സ് ഹെഡ് ചെയ്ത് ഗോളാക്കി. 18-മത്തെ മിനിറ്റില്‍ മെസ്സിയുടെ മറ്റൊരു ഷോട്ട് നൈജീരിയന്‍ ഗോളി തട്ടി തെറിപ്പിച്ചു. 20-മത്തെ മിനിറ്റില്‍ ഹിഗ്വായ്ന്‍ന്റെ ഷോട്ട് നൈജീരിയന്‍ ഗോളി രക്ഷപ്പെടുത്തി. 36-മത്തെ മിനിറ്റില്‍ മെസ്സിയ്ക്ക് ഒരു അവസരം കിട്ടിയെങ്കിലും നൈജീരിയന്‍ ഗോളി തട്ടി പുറത്തേയ്ക്ക് കളഞ്ഞു.


രണ്ടാമത്തെ പകുതിയില്‍ 64-മത്തെ മിനിറ്റില്‍ മെസ്സി അടിച്ച പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തേയ്ക്ക് പോയി. 70-മത്തെ മിനിറ്റില്‍ നൈജീരിയയുടെ തായിവോ എന്ന കളിക്കാരനു് ഒരവസരം കിട്ടിയെങ്കിലും ഗോളാകാതെ പന്ത് പുറത്തേയ്ക്ക് പോയി. 76-മത്തെ മിനിറ്റില്‍ ഹരുണയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 77-മത്തെ മിനിറ്റില്‍ നൈജീരിയയുടെ മാര്‍ട്ടിനിന്‍സ്ന്റെ ഒരു ഷോട്ട് അര്‍ജന്റീനയുടെ ഗോളി തട്ടി തെറിപ്പിച്ചു. അര്‍ജന്റീനയ്ക്ക് കുറെ അവസരങ്ങള്‍ കിട്ടിയെങ്കിലും ഒന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല. നൈജീരിയ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ കലി അവസാനിക്കുമ്പോള്‍ 6-മത്തെ മിനിറ്റില്‍ അടിച്ച ഗോളിന്‌ അര്‍ജന്റീന ജയിച്ചു.

ഗോളടിച്ച പുലി !
-------------------------------------

ഹെയ്ന്‍സ്        ( 1 )    =    അര്‍ജന്റീന
------------------------------------------------------------ 


അര്‍ജന്റീന 1:0  നൈജീരിയ
---------------------------------------------

*****************



അമേരിക്ക ഇംഗ്ലണ്ടിനെ സമനിലയില്‍ പിടിച്ചുകെട്ടി !
-----------------------------------------------------------------------------------------------------

ളി തുടങ്ങി 4-മത്തെ മിനിറ്റില്‍ തന്നെ 4-നമ്പര്‍ കളിക്കാരനായ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ഗെറാര്‍ഡ് അമേരിക്കയുടെ ഗോള്‍വല കുലുക്കി. 26-മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മില്‍നറിന്‌ മഞ്ഞ കാര്‍ഡ് കിട്ടി. 38-മത്തെ മിനിറ്റില്‍ യു എസ് എ യുടെ ഡൊനോവാന്‍ന്റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ ഗോളാകാതെ പുറത്തേയ്ക്ക് പോയി. 39-മത്തെ മിനിറ്റില്‍ യു എസ് എ യുടെ ചെറുന്തോലോയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 40-മത്തെ മിനിറ്റില്‍ യു എസ് എ യുടെ 8-നമ്പര്‍ കളിക്കാരനായ ഡെമ്പ്സെയ് അടിച്ച പന്ത് ഇംഗ്ലണ്ട് ഗോളിയുടെ അശ്രദ്ധമൂലം പിടിച്ച പന്ത് കയ്യില്‍ നിന്നും തെറിച്ച് ഗോളായി. 41-മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ജോണ്‍സണ്‍ന്റെ ഷോട്ട് അമേരിക്കയുടെ ഗോളി ഹൊവാര്‍ഡ് ഭദ്രമായി കൈകളിലൊതുക്കി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ രണ്ടു ടീമുകളും ഓരോ ഗോളുകള്‍ വീതം അടിച്ചിരുന്നു.


രണ്ടാം പകുതിയില്‍ 47-മത്തെ മിനിറ്റില്‍ യു എസ് എ യുടെ ഡെമെരിറ്റിന്‌ മഞ്ഞ കാര്‍ഡ് കിട്ടി. 51-മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ഹെസ്കെയ് അടിച്ച പന്ത് യു എസ് എ യുടെ ഗോളി പിടിച്ചു. 59-മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ കരാഘര്‍ക്കും, 60-മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ഗെറാര്‍ഡിനും മഞ്ഞ കാര്‍ഡ് കിട്ടി. 63-മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ലാമ്പര്‍ട്ടിന്റെ ഷോട്ട് അമേരിക്കയുടെ ഗോളി തട്ടി തെറിപ്പിച്ചു. 64-മത്തെ മിനിറ്റില്‍ യു എസ് എ യുടെ ആള്‍ട്ടിഡോരെയുടെ ഒറ്റയ്ക്കുള്ള മുന്നേറ്റത്തില്‍ ഒരു ശ്രമം നടത്തിയെങ്കിലും ഗോളായില്ല. 73-മത്തെ മിനിറ്റില്‍ അമേരിക്കയുടെ ഫിന്‍ഡ്ലെയ്ക്കു് മഞ്ഞ കാര്‍ഡ് കിട്ടി. ഇംഗ്ലണ്ടിന്റെ റൂണിയ്ക്ക് കാര്യമായി കളിക്കാന്‍ അവസരം കിട്ടിയില്ല. ഒടുവില്‍ കളി 1:1 സമനിലയില്‍ അവസാനിച്ചു.

ഗോളടിച്ച പുലികള്‍ !
------------------------------------------------------------

ഗെറാര്‍ഡ്                ( 1 )   =    ഇംഗ്ലണ്ട്

ഡെമ്പ്സെയ്           ( 1 )   =   അമേരിക്ക
-------------------------------------------------------------


അമേരിക്ക 1.1 ഇംഗ്ലണ്ട്
--------------------------------------

*****************



ബ്ലോഗ് ആര്‍ക്കൈവ്