*****
വാഷിംഗ്ടണ്‍: സ്കൂളിലെ മേശയില്‍ എഴുതിയതിനു അറസ്റ്റ് ചെയ്യിപ്പിച്ച സ്കൂള്‍ അധികൃതരുടെ നടപടിക്കെതിരേയും, പോലീസ് വകുപ്പിനെതിരേയും വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് 12 വയസുക്കാരി കോടതിയെ സമീപിച്ചു. 10 ലക്ഷം ഡോളറാണ് വിദ്യാര്‍ത്ഥിനിയായ അലക്സ ഗോണ്‍സാലസ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്കൂളിലെ മേശയില്‍ എഴുതിയ അല്ക്സയെ പ്രധാന അദ്ധ്യാപകന്‍ പോലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. അലക്സക്കെതിരെ ബലപ്രയോഗവും, മനുഷ്യാവകാശലംഘനവും നടത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അമേരിക്കയിലാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ എബിയേയും, ഫെയ്തിനെയും സ്നേഹിക്കുന്നു എന്നാണ് അലക്സ മേശയില്‍ എഴുതിയത്. പോലീസ് എത്തി അലക്സയെ വിലങ്ങുവെച്ചു കൊണ്ടുപോകുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ അമിതാവേശം കാണിക്കുകയായിരുന്നു എന്ന്‍ അലക്സയുടെ അഭിഭാഷകന്‍ പറഞ്ഞു. ഇത്തരം നടപടികള്‍ ഭാവിയില്‍ മറ്റുക്കുട്ടികള്‍ക്ക് ഉണ്ടാകാന്‍ പാടില്ല എന്ന്‍ അഭിഭാഷകന്‍ വ്യക്തമാക്കി !