| ലണ്ടന്‍: തീയ്യും ചൂടുമൊന്നും ഇല്ലാതെ വെറും മന:ശക്തിക്കൊണ്ടു ഭക്ഷണം പാചകം ചെയ്യാന്‍ കഴിയുമെന്നാണു് ഹേ ടിഹെങ് എന്ന ഒരു ചീനക്കാരന്‍ പറയുന്നതു്. തന്റെ മന:ശക്തികൊണ്ടു അഗ്നിയുടെ തീവ്രത ഉണ്ടെന്നു് അവകാശപ്പെടുന്ന ടിഹെങ് "അഗ്നി വീരന്‍" എന്നാണു് സ്വയം വിശേഷിപ്പിക്കുന്നതു്. മന:ശക്തികൊണ്ടു് പ്രകൃതിയുടെ ശക്തി ആവാഹിക്കാന്‍ കഴിയുമെന്നു് ഇദ്ദേഹം അവകാശപ്പെടുന്നു. വെറുതെ പറയുകയല്ല, ഒരു തല്‍സമയ പരിപാടിയിലൂടെ ഇദ്ദേഹമിതു തെളിയിക്കുകയും ചെയ്തു. 7000 പേരടങ്ങിയ ഒരു സദസ്സിനു മുന്നില്‍ കയ്യില്‍ വെച്ചു് മീന്‍ പൊരിച്ചാണു് ടിഹെങ് തന്റെ ശക്തി തെളിയിച്ചതു്. അദ്ദേഹത്തിന്റെ കയ്യില്‍ വെച്ചു ഏതാനും നിമിഷങ്ങള്‍ക്കകം മീനിന്റെ നിറം മാറുകയും അതില്‍നിന്നും പുക ഉയരുകയും ചെയ്തുവത്രെ! പിന്നീടു ഇദ്ദേഹത്തിന്റെ കയ്യില്‍ മീന്‍ പൊരിച്ചെടുത്ത ഭാഗത്തായി ഒരു അടയാളവും രൂപപ്പെട്ടുവെന്നു് ദൃശ്യം നേരിട്ടു കണ്ടവര്‍ പറയുന്നു........ |
2010 മേയ് 14, വെള്ളിയാഴ്‌ച
മനശ്ശക്തികൊണ്ടു പാചകം ചെയ്യുന്ന അഗ്നിവീരന്‍ !!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)