| ന്യൂ ഡല്‍ഹി: ആന്ധ്രതീരത്ത് നാശം വിതച്ചു കടന്നുപോയ ലൈല ചുഴലി കൊടുംക്കാറ്റിന് ആ പേര് നല്‍കിയത് പാക്കിസ്ഥാന്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീശിയടിച്ചു പോയ ചുഴലി കൊടുംക്കാറ്റിന്റെ പേര് ബാന്‍ഡു. ശ്രീലങ്കയാണ് ഈ പേരിട്ടത് . ബാന്‍ഡുവിനെ തുടര്‍ന്ന് വീശിയടിച്ചു നാശനഷ്ടങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കൊടുംക്കാറ്റിന്റെ പേര് ഫെറ്റ്. ഈ പേരിട്ടത് തായ്‌ലന്റ്. ലോക കാലാവസ്ഥ സംഘടനയും, ഐക്യരാഷ്ര സഭയുടെ ഏഷ്യ പസഫിക്കിനായുള്ള സാമ്പത്തിക സാമൂഹിക കമ്മീഷനും ചേര്‍ന്ന് തയ്യാറാക്കിയ ക്രമാനുഗത രീതിയനുസരിച്ചാണ് വിവിധ ചുഴലി കൊടുംക്കാറ്റുകള്‍ക്ക് പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് ! |
| ഏഷ്യന്‍ ടൈഗര്‍! കേരളത്തില്‍ പുതിയൊരു തരം പനികൂടി പടരാന്‍ സാദ്ധ്യത. ചികുന്‍ ഗുനിയ, ഡങ്കിപ്പനി, എലിപ്പനി, ജപ്പാന്‍ ജ്വരം എന്നിവയ്ക്ക് പിന്നാലെ ഇതാ..."വെസ്റ്റ് നൈല്‍ ഫീവര്‍" എന്ന ഒരു പുതിയ തരം പനി പടരാന്‍ സാദ്ധ്യത ഉണ്ടെന്ന് സൂചന. ഏഷ്യന്‍ ടൈഗര്‍ എന്നറിയപ്പെടുന്ന ഒരിനം കൊതുകുകളില്‍ നിന്നാണ് ഈ രോഗം പടരാന്‍ സാദ്ധ്യത.... |
| ചൈനയിലെ പട്ടികള്‍ക്കും, പൂച്ചകള്‍ക്കും ഒരു സന്തോഷവാര്‍ത്ത ! ബെയ്ജിംഗ്: ചൈനയിലെ പട്ടികള്‍ക്കും, പൂച്ചകള്‍ക്കും ഇനി നല്ലകാലം. ചൈനക്കാരുടെ ഇഷ്ടവിഭവമായ പട്ടിയിറച്ചിയും, പൂച്ചയിറച്ചിയും നിരോധിക്കാനുള്ള ആലോചനയിലാണ് ചൈനീസ് ഭരണകൂടം ! |
**************