2010 ജൂലൈ 6, ചൊവ്വാഴ്ച

സെമി ഫൈനല്‍-1, നെതര്‍ലന്‍ഡ്‌ ----- ഉറുഗ്വേ...



നെതര്‍ലന്‍ഡ്‌ ----    ഉറുഗ്വേ
---------------------------------------------

കളിയുടെ തുടക്കം മുതല്‍ ഹോളണ്ടിന്റെ മുന്നേറ്റമാണ് കാണാന്‍ കഴിഞ്ഞത്. ബ്രസിലിനെ കെട്ടുകെട്ടിച്ച ആത്മവിശ്വാസവുമായിട്ടാണ് ഹോളണ്ട് സെമി ഫൈനല്‍ കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. 3 -മത്തെ മിനിറ്റില്‍ തന്നെ   ഹോളണ്ടിന്റെ  സ്നൈഡര്‍-ന്റെ   ഒരു   ഷോട്ട്   ഗോളി   തട്ടി   തെറിപ്പിച്ച പന്ത് കുയിറ്റ് അടിച്ചത് നേരിയ വ്യത്യാസത്തിനാണ് പുറത്തേയ്ക്ക് പോയത്.  18 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ ക്യാപ്റ്റന്‍   ബ്രോങ്കോസ്റ്റ്   മദ്ധ്യനിരയില്‍   നിന്നും   ലഭിച്ച പന്തുമായി മുന്നേറി തൊടുത്തു വിട്ട ഒരു ഉഗ്രന്‍ ഷോട്ട് ഉറുഗ്വേ-യുടെ ഗോളി-യെ ഞെട്ടിച്ചുക്കൊണ്ട് ഗോള്‍    വലയില്‍ തുളച്ചു കയറി.  1 : 0 .  ഗോള്‍ വീണതും ഉറുഗ്വേ ഒന്നു പതറിയെങ്കിലും സാവധാനത്തില്‍ താളം കണ്ടെത്താന്‍ തുടങ്ങി.  21 -മത്തെ മിനിറ്റില്‍ ഉറുഗ്വേ-യുടെ മാക്സി പെരൈര-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  29 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ സ്നൈഡര്‍-ക്കും ഉറുഗ്വേ-യുടെ കസെറേസ്നും മഞ്ഞ കാര്‍ഡ് കിട്ടി.  39 -മത്തെ മിനിറ്റില്‍ കുയിറ്റ്-നു ഒരവസരം കിട്ടിയെങ്കിലും പാഴായി പോയി.  40 -മത്തെ മിനിറ്റില്‍ ഉറുഗ്വേ-യുടെ ഫോര്‍ലാന്‍-ന്റെ ഒരു ഉഗ്രന്‍ ഷോട്ട് ഹോളണ്ടിന്റെ ഗോളിയ്ക്ക് തടുക്കാന്‍ കഴിഞ്ഞില്ല.  ഗോള്‍  ! 1 : 1 .  മൂന്നു മിനിറ്റുകള്‍ക്ക്   ശേഷം ഫോര്‍ലാന്‍   ഒരു ഫ്രീകിക്ക്  എടുത്തത്   പിടിചെടുത്തു.

രണ്ടാം  പകുതിയില്‍   ഉറുഗ്വേ  കുറച്ചുംകൂടി ശക്തമായ കളി പുറത്തെടുത്തു. 66 -മത്തെ മിനിറ്റില്‍ ഫോര്‍ലാന്‍-ന്റെ ഒരു ഫ്രീകിക്ക് ഗോളി തട്ടി തെറിപ്പിച്ചു രക്ഷപ്പെടുത്തി.  70 -മത്തെ മിനിറ്റില്‍   ഹോളണ്ടിന്റെ  വാന്‍ പെഴ്സി -യുടെ  പാസില്‍ സ്നൈഡര്‍-ന്റെ ഷോട്ട് ഉറുഗ്വേ-യുടെ വല   കുലുക്കി.  2 : 1 .  ഉറുഗ്വേ-യുടെ  ഫോര്‍ലാന്‍ മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.  ഫോര്‍ലാന്‍-നു പന്തെത്തിച്ചു കൊടുക്കുന്നതില്‍ പെരസും, കവാനിയും മികവു കാട്ടി.  73 -മത്തെ മിനിറ്റില്‍ ഫോര്‍ലാന്‍-ന്റെ ഒരു ഷോട്ട് ഗോളി പിടിച്ചു നിര്‍ത്തി.  73 -മത്തെ മിനിറ്റില്‍ പൊന്തി വന്ന പന്ത് ഹോളണ്ടിന്റെ റോബന്‍ ഹെഡ് ചെയ്ത് മൂന്നാമത്തെ ഗോള്‍ നേടി.  3 : 1 .  ഉറുഗ്വേ-യുടെ ബുലരൌസ്-നു മഞ്ഞ കാര്‍ഡ് കിട്ടി.  കളിയുടെ അവസാന നിമിഷത്തില്‍ ഉറുഗ്വേ-യുടെ മാക്സി പെരൈര രണ്ടാമത്തെ ഗോള്‍ തിരിച്ചടിച്ചു.  3 : 2 .  അവസാന സെക്കെണ്ടില്‍ ഹോളണ്ടിന്റെ ബോമ്മല്‍-നു മഞ്ഞ കാര്‍ഡ് കിട്ടി.  ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ ഉറുഗ്വേ-യെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിക്കൊണ്ട് ഓറഞ്ചുപ്പട ഫൈനലിലേയ്ക്ക്  പ്രവേശിച്ചു. 


ഗോളടിച്ച പുലികള്‍ !
---------------------------------- 

 

   ബ്രോങ്കോസ്റ്റ്                ( 1 )       =      ഹോളണ്ട്

ഫോര്‍ലാന്‍                   ( 1 )       =      ഉറുഗ്വേ

സ്നൈഡര്‍                         ( 1 )       =     ഹോളണ്ട്

റോബന്‍                              ( 1 )       =     ഹോളണ്ട്

മാക്സി പെരൈര     ( 1 )        =     ഉറുഗ്വേ 
---------------------------------------------------------


 നെതര്‍ലന്‍ഡ്‌   3 : 2    ഉറുഗ്വേ
----------------------------------------------





************

ബ്ലോഗ് ആര്‍ക്കൈവ്