ജപ്പാനിലെ യോകൊഹോമയിലുള്ള ലാസ്റ്റെല്‍
ഹോട്ടലില്‍ ഒരു മുറി വേണമെന്ന് പറഞ്ഞ്
ടൂറിസ്റ്റുകള്‍ ആരും അങ്ങോട്ട് ചെല്ലേണ്ട.
യുവ മിഥുനങ്ങള്ക്കോ, പ്രണയ
ജോടികള്ക്കെന്നല്ല ഈ ലോകത്ത്
ജീവിച്ചിരിക്കുന്ന ആര്‍ക്കും അവിടെ മുറി
കിട്ടില്ല. പിന്നെ ഇത് എന്ത് ഹോട്ടല്‍ എന്ന്
നിങ്ങള്‍ കരുതുന്നുണ്ടാകും ! ഹിസയോഷി
ടെരാമുരാ എന്നാ ഹോട്ടലുടമ ഇത്തരമൊരു
സംരംഭം തുടങ്ങിയതുതന്നെ മരിച്ചവര്‍ക്ക്
വേണ്ടി മാത്രമാണ്.
പുറത്തുനിന്നു നോക്കിയാല്‍ ഒരു സാധാരണ
ഹോട്ടലിനെപോലെ തോന്നുമെങ്കിലും അകത്തു
ആഡംബരത്തിന് ഒരു കുറവും ഇല്ലത്രെ.
ഇവിടെ ഒരു മുറിയ്ക്ക് ഏകദേശം 157
ഡോളര്‍ വാടക വരും. മരിച്ചവര്‍ എന്തിനാ
മുറി വാടകയ്ക്ക് എടുക്കുന്നതെന്ന്
ആലോചിച്ചു അത്ഭുതപ്പെടേണ്ട. മുറിയെന്നു
പറഞ്ഞാല്‍ ശീതീകരിച്ച ശവപ്പെട്ടി
സഹിതമുള്ള സ്ഥലം. ജപ്പാനില്‍
ശവസംസ്ക്കാരത്തിന് നേരിടുന്ന കാലതാമസം
കാരണമാണ് ഹിസയോഷി ടെരാമുരാ
ഇത്തരമൊരു സംരംഭത്തിന് തുടക്കം
കുറിച്ചത്. ജപ്പാനില്‍ മരണ നിരക്ക്
വര്‍ദ്ധിച്ചത് കാരണം ശവസംസ്ക്കാരത്തിന്
കുറഞ്ഞത് ഒരാഴ്ചയെങ്കിലും
കാത്തിരിക്കേണ്ടിവരും. ഇക്കാലയളവില്‍
തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ലാസ്റ്റെല്‍
പോലെയുള്ളൊരു വിശ്രമകേന്ദ്രം
പ്രവര്‍ത്തനം തുടങ്ങിയതില്‍
പ്രദേശവാസികള്‍ സന്തുഷ്ടരാണ്.
ജീവിതത്തോട് വിട പറഞ്ഞ 40 അതിഥികള്‍ക്ക്
ഒരേസമയം വിശ്രമിക്കാനുള്ള സൌകര്യമാണ്
ലാസ്റ്റെലില്‍ ഒരുക്കിയിരിക്കുന്നത്.
|
2012 മാർച്ച് 4, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)