2010 മേയ് 31, തിങ്കളാഴ്‌ച

ലോകകപ്പ് ഫുട്ബോള്‍ 2010 -ലെ മത്സരങ്ങള്‍ (12 മുതല്‍ 24)



ജൂണ്‍ 15-നു് 16:00, മണിയ്ക്ക് നെല്‍സണ്‍ മണ്ടേല ബേ / പോര്‍ട് എലിസബെത്ത് സ്റ്റേഡിയത്തില്‍ ഐവറി കോസ്റ്റ് പോര്‍ച്ചുഗലിനെ നേരിടും,


ജൂണ്‍ 15-നു് 20:30, മണിയ്ക്ക് ജോഹാന്നെസ്ബര്‍ഗ് എല്ലിസ് പാര്‍ക് സ്റ്റേഡിയത്തില്‍ ബ്രസില്‍ ഉത്തരകൊറിയയെ നേരിടും,


ജൂണ്‍ 16-നു് 13:30, മണിയ്ക്ക് നെല്‍സ്പ്രുയിട്ട് സ്റ്റേഡിയത്തില്‍ ഹോണ്ടുറാസ് ചിലിയെ നേരിടും,


ജൂണ്‍ 16-നു് 16:00, മണിയ്ക്ക് ഡര്‍ബാന്‍ സ്റ്റേഡിയത്തില്‍ സ്പെയിന്‍ സ്വിറ്റ്സര്‍ലന്റിനെ നേരിടും,


ജൂണ്‍ 16-നു് 20:30, മണിയ്ക്ക് റ്റ്ഷ്വാനെ / പ്രെടോറിയ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക ഉറുഗ്വെയെ നേരിടും,


ജൂണ്‍ 17-നു് 13:30, മണിയ്ക്ക് ജോഹാന്നെസ്ബര്‍ഗ് സൊസര്‍ സിറ്റി സ്റ്റേഡിയത്തില്‍ അര്‍ജന്റീന ദക്ഷിണ കൊറിയയെ നേരിടും,


ജൂണ്‍ 17-നു് 16:00, മണിയ്ക്ക് മങൗങ് / ബ്ലൊയെംഫൊന്റെയ്ന്‍  സ്റ്റേഡിയത്തില്‍ ഗ്രീസ് നൈജീരിയയെ നേരിടും,


ജൂണ്‍ 17-നു് 20:30, മണിയ്ക്ക് പൊളോക്വാനെ സ്റ്റേഡിയത്തില്‍ ഫ്രാന്‍സ് മെക്സിക്കോയെ നേരിടും,


ജൂണ്‍ 18-നു് 13:30, മണിയ്ക്ക് നെല്‍സണ്‍ മണ്ടേല ബേ / പോര്‍ട് എലിസബെത്ത് സ്റ്റേഡിയത്തില്‍ ജര്‍മനി സെര്‍ബിയയെ നേരിടും,


ജൂണ്‍ 18-നു് 16:00, മണിയ്ക്ക് ജോഹാന്നെസ്ബര്‍ഗ് എല്ലിസ് പാര്‍ക് സ്റ്റേഡിയത്തില്‍ സ്ലോവേനിയ അമേരിക്കയെ നേരിടും,


ജൂണ്‍ 18-നു് 20:30, മണിയ്ക്ക് കേപ്ടൗണ്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് അള്‍ജീറിയയെ നേരിടും,


ജൂണ്‍ 19-നു് 13:30, മണിയ്ക്ക്  ഡര്‍ബാന്‍  സ്റ്റേഡിയത്തില്‍   ഹോളണ്ട്  ജപ്പാനെ  നേരിടും,

*****************************

2010 മേയ് 30, ഞായറാഴ്‌ച

ലോകകപ്പ് ഫുട്ബോള്‍ 2010 -ലെ ആദ്യത്തെ 12 മത്സരങ്ങള്‍.....


ജൂണ്‍ 11-നു് 16:00, മണിയ്ക്ക് ജോഹാന്നെസ്ബര്‍ഗ് സോസര്‍ സിറ്റി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക മെക്സിക്കോയെ നേരിടും,


ജൂണ്‍ 11-നു് 20:30, മണിയ്ക്ക് കേപ്ടൗണ്‍ സ്റ്റേഡിയത്തില്‍ ഉറുഗ്വെ ഫ്രാന്‍സിനെ നേരിടും,


ജൂണ്‍ 12-നു് 16:00, മണിയ്ക്ക് ജോഹാന്നെസ്ബര്‍ഗ് എല്ലിസ് പാര്‍ക് സ്റ്റേഡിയത്തില്‍ അര്‍ജന്റീന നൈജീരിയയെ നേരിടും,


ജൂണ്‍ 12-നു് 13:30, മണിയ്ക്ക് നെല്‍സണ്‍ മണ്ടേല ബേ / പോര്‍ട് എലിസബെത്ത് സ്റ്റേഡിയത്തില്‍ ദക്ഷിണകൊറിയ ഗ്രീസിനെ നേരിടും,

ജൂണ്‍ 12-നു് 20:30, മണിയ്ക്ക് റുസ്റ്റന്‍ബര്‍ഗ് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് അമേരിക്കയെ നേരിടും,


ജൂണ്‍ 13-നു് 13:30, മണിയ്ക്ക് പൊളോക്വാനെ സ്റ്റേഡിയത്തില്‍ അള്‍ജീറിയ സ്ലോവേനിയയെ നേരിടും,


ജൂണ്‍ 13-നു് 16:00, മണിയ്ക്ക് റ്റ്ഷ്വാനെ / പ്രെടോറിയ സ്റ്റേഡിയത്തില്‍ സെര്‍ബിയ ഘാനയെ നേരിടും,


ജൂണ്‍ 13-നു് 20:30, മണിയ്ക്ക് ഡര്‍ബാന്‍ സ്റ്റേഡിയത്തില്‍ ജര്‍മനി ഓസ്ട്രേലിയയെ നേരിടും,


ജൂണ്‍ 14-നു് 13:30, മണിയ്ക്ക് ജോഹാന്നെസ്ബര്‍ഗ് സോസര്‍ സിറ്റി സ്റ്റേഡിയത്തില്‍ ഹോളണ്ട് ഡെന്മാര്‍ക്കിനെ നേരിടും,


ജൂണ്‍ 14-നു് 16:00, മണിയ്ക്ക് മങൗങ് / ബ്ലൊയെംഫൊന്റെയ്ന്‍  സ്റ്റേഡിയത്തില്‍ ജപ്പാന്‍ കാമറൂണിനെ നേരിടും,


ജൂണ്‍ 14-നു് 20:30, മണിയ്ക്ക് കേപ്ടൗണ്‍ സ്റ്റേഡിയത്തില്‍ ഇറ്റലി പരാഗ്വെയെ നേരിടും,

ജൂണ്‍ 15-നു് 13:30, മണിയ്ക്ക് റുസ്റ്റന്‍ബര്‍ഗ് സ്റ്റേഡിയത്തില്‍ ന്യൂസിലന്റ് സ്ലോവാക്യയെ നേരിടും,
 
*************************************

2010 മേയ് 29, ശനിയാഴ്‌ച

ബ്രസില്‍ ആറാം ലോകകപ്പ് നേടാനുള്ള പടയൊരുക്കം....

ലോകകപ്പിനു മുന്നോടിയായിയുള്ള ബ്രസിലിന്റെ പരിശീലനങ്ങള്‍ കുരിറ്റിബയിലെ കോപനേമ അരീന സ്ഥിതിചെയ്യുന്ന തെക്കന്‍ നഗരത്തിലായിരുന്നു. സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡീഞ്ഞോ, ആഡ്രിയാനോ, റൊണാള്‍ഡോ എന്നിവരെ ഒഴിവാക്കിക്കൊണ്ടാണു് ബ്രസിലിന്റെ പരിശീലകനായ ദുംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ദുംഗ പരിശീലിപ്പിക്കുന്ന ബ്രസില്‍ ടീമിനുതന്നെയാണു് ഫുട്ബോള്‍ വിദഗ്ദര്‍ ഈ ലോകകപ്പില്‍ കൂടുതല്‍ സാദ്ധ്യത കാണുന്നത്. എങ്കിലും സ്പെയിന്റേയും, പോര്‍ച്ചുഗലിന്റേയും, ഇംഗ്ലണ്ടിന്റേയും, അര്‍ജന്റീനയുടേയും ശക്തി കുറച്ചുകാണാന്‍ ആര്‍ക്കും കഴിയില്ല. ബ്രസിലുക്കാരെ സംബന്ധിച്ചിടത്തോളം ഫുട്ബോള്‍ എന്നത് അവരുടെ ജീവിതത്തിലലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു വികാരമാണു്. ജയത്തില്‍ കുറഞ്ഞൊന്നും അവര്‍ക്കു് ചിന്തിക്കാന്‍ പോലും കഴിയില്ല. ബ്രസിലില്‍ എവിടെ നോക്കിയാലും ഫുട്ബോള്‍ കളി, എവിടെ നോക്കിയാലും ഫുട്ബോള്‍ മൈതാനങ്ങള്‍, അവിടെ ഫുട്ബോള്‍ കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളൂ. എന്തായാലും ബ്രസില്‍ തങ്ങളുടെ ആറാമത്തെ ലോകകപ്പിനുവേണ്ടി തീവ്ര പരിശീലനത്തിലാണു്.


ബ്രസിലിന്റെ ഗോളി ജൂലിയോ സീസര്‍, ഗോളിക്കു മുന്നില്‍ കോട്ടകെട്ടുന്നത് ഇന്റര്‍മിലാനു് ചാമ്പ്യന്‍ലീഗ് നേടികൊടുത്തതില്‍ പ്രധാന പങ്കുവഹിച്ച കരുത്തരായ മൂവര്‍ സംഘമാണു്. സെന്റര്‍ ബാക്ക് ലൂസിയോ, റൈറ്റ് ബാക്ക് മൈക്കോണ്‍, ഇവര്‍ക്കു മുന്നിലായി കക്ക നയിക്കുന്ന മധ്യനിരയും, പിന്നെ ഫാബിയാനോയും, റൊബീഞ്ഞോയും നയിക്കുന്ന ആക്രമണനിരയും, കൂടാതെ ദുംഗയുടെ പുതിയ തന്ത്രങ്ങളുമായിട്ടാണു് ആഫ്രിക്കയിലേയ്ക്കു് ദുംഗാപ്പട എത്തുന്നത്.....


******************

2010 മേയ് 27, വ്യാഴാഴ്‌ച

ഏറ്റവും വിലയേറിയ 10 ലോകതാരങ്ങള്‍ !



ലിയോണെല്‍ മെസ്സി, അര്‍ജന്റീന, 22 വയസ്



ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പോര്‍ച്ചുഗല്‍, 25 വയസ്


 
ഹെര്ണാണ്ടെസ് സാവി, സ്പെയിന്‍, 30 വയസ്



അന്ദ്രേസ് ഇനിയെസ്റ്റ, സ്പെയിന്‍, 26 വയസ്



കക്ക, ബ്രസില്‍, 28 വയസ്



വയനെ റൂണി, ഇംഗ്ലണ്ട്, 24 വയസ്



ഫെര്നാണ്ടെസ് ടോറെസ്, സ്പെയിന്‍, 26 വയസ്



ഫ്രാങ്ക് റീബരി, ഫ്രാന്‍സ്, 27 വയസ്



സ്റ്റീഫെന്‍ ജെറാര്‍ഡ്, ഇംഗ്ലണ്ട്, 29 വയസ്



ഡേവിഡ് വിയ്യ,  സ്പെയിന്‍, 28 വയസ്





2010 മേയ് 26, ബുധനാഴ്‌ച

ലോകകപ്പ് കാല്‍പന്തുകളി 2010, ഒരു എത്തിനോട്ടം....




ജോഹന്നെസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ഫുട്ബോള്‍ സ്റ്റേഡിയം എല്ലാവിധ അത്യാധുനിക സജ്ജീകരണങ്ങളോടെ 76,000 കാണികളെ സാക്ഷിനിര്‍ത്തി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ആരാധകര്‍ക്കുവേണ്ടി തുറന്നു കൊടുത്തിരിക്കുകയാണ്. 1987- ല്‍ നിര്‍മിച്ച ഈ സ്റ്റേഡിയം 33 കോടി രൂപ ചെലവഴിച്ചു പുതുക്കി പണികഴിപ്പിച്ചതാണ് .



ജോഹന്നെസ്ബര്ഗ് സോക്കര്‍ സിറ്റി സ്റ്റേഡിയം


ജൂണ്‍ 11 - നു ഈ സ്റ്റേഡിയത്തിലാണ് ആദ്യത്തെ മത്സരവും ഫൈനല്‍ മത്സരവും നടക്കുന്നത്. ആദ്യത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മെക്സിക്കോയെ നേരിടും.........


8 ഗ്രൂപ്പുകളായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്.


ഗ്രൂപ്പ് - - യില്‍

ഫ്രാന്‍സ്, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ഉറുഗ്വെ .


ഗ്രൂപ്പ് - ബി - യില്‍

അര്‍ജന്റീന, ഗ്രീസ്, നൈജീരിയ , ദക്ഷിണ കൊറിയ .


ഗ്രൂപ്പ് -സി - യില്‍

അള്‍ജീരിയ , ഇംഗ്ലണ്ട്, സ്ലോവേനിയ, അമേരിക്ക .


ഗ്രൂപ്പ് -ഡിയില്‍

ഓസ്ട്രേലിയ, ജര്‍മനി, ഘാന, സെര്‍ബിയ .

ഗ്രൂപ്പ് - - യില്‍

കാമറൂണ്‍, ഡെന്മാര്‍ക്ക്, ജപ്പാന്‍, ഹോളണ്ട്‌ .


ഗ്രൂപ്പ് -എഫ് - ല്‍

ഇറ്റലി, ന്യൂസിലാന്റ്, പരാഗ്വെ, സ്ലോവാക്യ .

ഗ്രൂപ്പ് -ജി - യില്‍

ബ്രസില്‍, ഐവറി കോസ്റ്റ്, ഉത്തര കൊറിയ, പോര്‍ച്ചുഗല്‍ .


ഗ്രൂപ്പ് -എച് - ല്‍

ചിലി, ഹോണ്ടുറാസ്, സ്പെയിന്‍, സ്വിറ്റ്സര്‍ലന്റ് .......




   

2010 മേയ് 25, ചൊവ്വാഴ്ച

ജോലിസമയത്തെ നേരമ്പോക്കുകള്‍ !

ജോലിസമയത്ത്  അശ്ലീല വെബ് സൈറ്റ് സന്ദര്‍ശിച്ച ഉദ്യോഗസ്തനെ തരം താഴ്ത്തി.


പടിഞ്ഞാറന്‍ ജപ്പാനില്‍ കിനോക്കാവ എന്ന നഗരത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ തന്റെ ഓഫീസ് കമ്പൂട്ടര്‍ വഴി 780000 പ്രാവശ്യം 9 മാസത്തിനുള്ളില്‍ അശ്ലീല വെബ്സൈറ്റ് സന്ദര്‍ശിച്ച സംഭവം കണ്ടുപിടിച്ചിരിക്കുന്നു. കുറ്റവാളിയുടെ പേരു്‌ പുറത്തു വിട്ടിട്ടില്ല ! കമ്പൂട്ടറില്‍ വൈറസ് ബാധിച്ചപ്പോഴാണ്  അധികൃതര്‍ വിവരം അറിയുന്നതു്‌. തരം താഴ്ത്തലിനൊപ്പം ഇയാളുടെ ശമ്പളത്തില്‍ നിന്നും 20000 യെന്‍ വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടു്‌!!!





ക്ഷണം ഉണ്ടാക്കാത്ത ഭാര്യമാര്‍ ഭയപ്പെടേണ്ട, കോടതി അവര്‍ക്കു തുണയുണ്ട് ! ഭാര്യ ഭക്ഷണം ഉണ്ടാക്കിയില്ല എന്നു പറഞ്ഞ് ഭര്‍ത്താവ് കേസ്സുകൊടുത്താല്‍ വിവാഹമോചനത്തിനു്‌ വകുപ്പൊന്നും ഇല്ല എന്നാണ് മദ്രാസ് ഹൈകോടതിയുടെ മധുര ബ്രാഞ്ചിന്റെ തീരുമാനം !





കാലടി: തീവണ്ടിക്കു തലവെച്ചു മരിച്ചയാളെ ദഹിപ്പിച്ചതിനുശേഷം താന്‍ മരിച്ചിട്ടില്ല എന്നു പരേതന്‍ ഫോണില്‍കൂടി അറിയിച്ചു ! എറണാംകുളം കാലടി ആശ്രമം റോഡില്‍ വെളിയത്ത് പ്രവീണ്‍കുമാര്‍ (35) ആണ് താന്‍ മരിച്ചിട്ടില്ല എന്നു ഫോണില്‍കൂടി ഭാര്യയെ അറിയിച്ചത് !
                                                          
...................................

2010 മേയ് 22, ശനിയാഴ്‌ച

പണം കയ്യില്‍ നിര്‍ത്താന്‍ വാസ്തു ശാസ്ത്രം

.  

ണം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നു എന്ന് തോന്നുന്നു എങ്കില്‍ വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയ്ക്ക് ഒരു കട്ടിയുള്ള, ഭാരമുള്ള എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കുക. ഒരു ലൈറ്റ് എങ്കിലും രാത്രി മുഴുവന്‍ പ്രകാശിക്കാനും അനുവദിക്കണം. ഇത് ധനവരവിനെ പ്രോത്സാഹിപ്പിക്കും എന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പണപ്പെട്ടി അല്ലെങ്കില്‍ സേഫ് പ്രതിഫലിപ്പിക്കത്തക്ക രീതിയില്‍ ഒരു കണ്ണാടി തൂക്കുന്നതും നല്ലതാണ്. പണം അനാവശ്യമായി ചെലവാകാതെ ഇരിക്കണമെങ്കില്‍ പണം സൂക്ഷിക്കുന്ന പെട്ടി അല്ലെങ്കില്‍ അലമാര കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി വേണം വയ്ക്കേണ്ടത്. പണം സൂക്ഷിക്കേണ്ടത് ഏതു മുറികളില്‍ വേണമെന്നും നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. തെക്ക് പടിഞ്ഞാറ്, തെക്ക്, പടിഞ്ഞാറ് എന്നീ ദിക്കുകളിലുള്ള മുറികളില്‍ വേണം പണം സൂക്ഷിക്കേണ്ടത്. മറ്റു ദിക്കുകളില്‍ ഉള്ള മുറികളില്‍ പണം സൂക്ഷിച്ചാല്‍ ദുര്‍ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നു വരും. തെക്ക് പടിഞ്ഞാറെ മുറിയില്‍ പണം സൂക്ഷിച്ചാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാവും.

                                                            

..................................

2010 മേയ് 21, വെള്ളിയാഴ്‌ച

കോടതിമുറിയിലെ കോട്ടുവായ....

ല്ലിനോയിസ്:  ഉറക്കം വന്ന് പിടിച്ചുനിര്‍‍ത്താനാവാത്ത അവസ്ഥയില്‍ ഒരു കോട്ടുവായിടുന്നത് പ്രശ്നമുണ്ടോ? ഇല്ലെന്നായിരിക്കും മിക്കവരുടേയും മറുപടീ.

എന്നാല്‍ പരിസരബൊധമില്ലാതെ കോട്ടുവായിട്ട യുവാവിനെ ആറുമാസം തടവുശിക്ഷയ്ക്കു്‌ വിധിച്ചിരിക്കുകയാണ് ഷിക്കാഗോയിലെ ഒരു കോടതി ! കക്ഷി കോട്ടുവായിട്ടത് വേറെ എവിടേയുമല്ല, കോടതിമുറിയില്‍ തന്നെ. റിച്ടോണ്‍ പാര്‍ക് സ്വദേശിയായ ക്ലിഫ്ട്ടോന്‍ വില്യംസിനാണ് കോടതിയലക്ഷ്യത്തിനു്‌ ശിക്ഷ ലഭിച്ചിരിക്കുന്നത്. മയക്കുമരുന്ന് കേസില്‍ പിടിയിലായ സഹോദരനെ കോടതിയില്‍ വിസ്തരിച്ചുകൊണ്ടിരിക്കെയാണ് വില്യംസ് ശബ്ദത്തോടെ കോട്ടൂവായിട്ടത്. ഇതെതുടര്‍ന്ന് വില്യംസിനെ കോടതിയലക്ഷ്യത്തിനു ജഡ്ജി ഡാനിയേല്‍ റൊസാക് ആറുമാസം തടവിനു വിധിക്കുകയായിരുന്നു. കോടതിയെ അവഹേളിക്കുകയും, കോടതി നടപടികളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലായിരുന്നു വില്യംസിന്‍റെ പ്രവൃത്തിയെന്നാണ് കോടതിവിധിയില്‍ പറയുന്നത് !
                                                       
                                                     
.............................................

2010 മേയ് 20, വ്യാഴാഴ്‌ച

ലോകകപ്പ് ഫുട്ബോള്‍

ര്‍ലിന്‍: ലോകകപ്പ് ജയിക്കാന്‍ ജര്‍മന്‍ പ്രൊഫസറുടെ ഫോര്‍മുല . ഡോര്‍ട്ടുമുണ്ടില്‍നിന്നുള്ള പ്രൊഫസര്‍ ജര്‍മന്‍ ടീം ജയിക്കാനുള്ള ഫോര്‍മുല തയ്യാറാക്കി. ജോവാക്വിം ലോ ആരെയൊക്കെ ടീമില്‍ എടുത്താലും ഇല്ലെങ്കിലും ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് ഉയര്‍ത്തുന്നത് ജര്‍മന്‍ ടീം തന്നെയാകുമെന്ന് പ്രൊഫസര്‍ മെറ്റിന്‍ ടോളര്‍ തറപ്പിച്ചു പറയുന്നു. ഫിസിക്സ് പ്രൊഫസറാണ്‌ കക്ഷി . ദ ഫിസിക്സ് ഓഫ് ഫുട്ബോള്‍ എന്ന തന്റെ തന്നെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ്‌ അദ്ദേഹത്തിന്റെ പ്രവചനം. നാലോ, അഞ്ചോ വര്‍ഷം കൂടുമ്പോളാണ്‌ ജര്‍മനിയ്ക്കു ശക്തമായ ടീമുകളുണ്ടാകുന്നത്. ടോളറിന്റെ പഴയ ഫോര്‍മുലപ്രകാരം 1970, 1986, 2006 വര്‍ഷങ്ങളില്‌ ജര്‍മനി ചാമ്പ്യന്മാര്‍ ആകേണ്ടിയിരുന്നു. എന്നാല്‍ ചാമ്പ്യന്മാരായത് 1954, 1974, 1990 വര്‍ഷങ്ങളില്‍ മാത്രവും. ഇതേ കണക്കുവെച്ചാണ്‌ പുതിയ ഫോര്‍മുല തയ്യാറാക്കിയിരിക്കുന്നത്. സൈന്‍ കോസൈന്‍ രീതികള്‍ ഉപയോഗിച്ച് നാലുവര്‍ഷം മുന്‍കൂട്ടി ജേതാക്കളെ പ്രവചിക്കാന്‍കഴിയുമെന്നും അദ്ദേഹം പറയുന്നു. ഫ്രീകിക്ക് എടുക്കുന്നവര്‍ക്ക് പ്രത്യേക ഉപദേശം നല്‍കാനും ടോളര്‍ മറന്നില്ല. പന്തിന്റെ മധ്യത്തില്‍നിന്നും 70 ശതമാനം മാറിവേണം തൊഴിയ്ക്കാനെന്നാണ്‌ അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. എത്ര നല്ല നിര്‍ദ്ദേശം അല്ലേ ? എന്തായാലും ജര്‍മന്‍ടീമിന്‌ ഇത് ഒരു പ്രോത്സാഹനമാകുമെന്നാണ്‌ കരുതപ്പെടുന്നത്. ലോകകപ്പ് നേടാന്‍ കൂടുതല്‍ സാദ്ധ്യത സ്പെയിന്‍ ‌ടീമിനാണെന്നാണ്‌ പറയപ്പെടുന്നത് !


എന്തായാലും പോയാല്‍ ഒരു ഫോര്‍മുല,
കിട്ടിയാലോ ലോകകപ്പ് !




******************************

2010 മേയ് 15, ശനിയാഴ്‌ച

ഇണയെ തേടുന്നവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്.....

ണയെ തേടുന്നവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്.....കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. പക്ഷേ സംഗതി സത്യമാണ്. പാശ്ചാത്യര്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ “ഡേറ്റിംഗ്” എന്ന് ഓമനപ്പേരുള്ള അഭിനവ പ്രണയം കൊതിക്കുന്നവരെ ലക്‍ഷ്യമിട്ട് ഓസ്ട്രേലിയയിലാണ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്.


ഇനി അവളെ ( അവനെ ) വളയ്ക്കാന്‍ വേറെ നമ്പരുകളൊന്നും കാണിച്ച് മെനക്കെടണ്ട. ഈ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചുനടന്നാല്‍ മതി, സംഗതി ഒ.കെ. താല്പര്യമുള്ളവര്‍ ഇങ്ങോട്ടുവന്ന് മുട്ടിക്കോളും.


ഓസ്ട്രേലിയയിലെ ഒരു ഡേറ്റിംഗ് വെബ്സൈറ്റാണ് കാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏകാന്തപഥികരെയും നാണം കുണുങ്ങികളെയും ലക്‍ഷ്യം വെച്ചാണ് കമ്പനി കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. വെബ്സൈറ്റില്‍ കാര്‍ഡിനുള്ള അപേക്ഷാഫോറവും ലഭ്യമാണ്. 23 ഓസ്ട്രേലിയന്‍ ഡോളറാണ് അംഗത്വത്തിനുള്ള മുതല്‍മുടക്ക്.


ആഗ്രഹങ്ങള്‍ പൂവണിയിക്കാമെന്ന് ചാറ്റിംഗിലൂടെയും മറ്റും മനക്കോട്ട കെട്ടുന്നവരില്‍ പലരും പിന്നീട് നിരാശരാകുന്നതും സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുന്നു. എന്നാല്‍ നേരിട്ട് ഇണകളെ കണ്ടെത്തുന്നതിലൂടെ ഈ സ്ഥിതി ഒഴിവാക്കാനാകുമെന്നും കമ്പനി പറയുന്നു.

ഏതായാലും കാര്‍ഡിന് ദിനം പ്രതി ആവശ്യക്കാ‍ര്‍ ഏറിവരികയാണെന്നാണ് വിവരം. ഒരാളോട് നേരിട്ട് ചെന്ന് എനിക്ക് നിന്നോടൊത്ത് സമയം ചെലവഴിക്കാന്‍ താല്‍‌പര്യമുണ്ടെന്ന് പറഞ്ഞ് കുളമാകുന്നതിലും എത്രയോ എളുപ്പം. താല്പര്യമുള്ളവര്‍ ഇങ്ങോട്ടുവന്നുകൊള്ളും. ‘റിസ്കും‘ കുറവ്. കാര്‍ഡാണെങ്കില്‍ എവിടെ പോകുമ്പോഴും ധരിക്കുകയും ചെയ്യാം.


::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

2010 മേയ് 14, വെള്ളിയാഴ്‌ച

മനശ്ശക്തികൊണ്ടു പാചകം ചെയ്യുന്ന അഗ്നിവീരന്‍ !!!

ണ്ടന്‍: തീയ്യും ചൂടുമൊന്നും ഇല്ലാതെ വെറും മന:ശക്തിക്കൊണ്ടു ഭക്ഷണം പാചകം ചെയ്യാന്‍ കഴിയുമെന്നാണു്‌ ഹേ ടിഹെങ് എന്ന ഒരു ചീനക്കാരന്‍ പറയുന്നതു്‌. തന്റെ മന:ശക്തികൊണ്ടു അഗ്നിയുടെ തീവ്രത ഉണ്ടെന്നു്‌ അവകാശപ്പെടുന്ന ടിഹെങ് "അഗ്നി വീരന്‍" എന്നാണു്‌ സ്വയം വിശേഷിപ്പിക്കുന്നതു്‌. മന:ശക്തികൊണ്ടു്‌ പ്രകൃതിയുടെ ശക്തി ആവാഹിക്കാന്‍ കഴിയുമെന്നു്‌ ഇദ്ദേഹം അവകാശപ്പെടുന്നു. വെറുതെ പറയുകയല്ല, ഒരു തല്‍സമയ പരിപാടിയിലൂടെ ഇദ്ദേഹമിതു തെളിയിക്കുകയും ചെയ്തു. 7000 പേരടങ്ങിയ ഒരു സദസ്സിനു മുന്നില്‍ കയ്യില്‍ വെച്ചു്‌ മീന്‍ പൊരിച്ചാണു്‌ ടിഹെങ് തന്റെ ശക്തി തെളിയിച്ചതു്‌. അദ്ദേഹത്തിന്റെ കയ്യില്‍ വെച്ചു ഏതാനും നിമിഷങ്ങള്‍ക്കകം മീനിന്റെ നിറം മാറുകയും അതില്‍‍നിന്നും പുക ഉയരുകയും ചെയ്തുവത്രെ! പിന്നീടു ഇദ്ദേഹത്തിന്റെ കയ്യില്‍ മീന്‍ പൊരിച്ചെടുത്ത ഭാഗത്തായി ഒരു അടയാളവും രൂപപ്പെട്ടുവെന്നു്‌ ദൃശ്യം നേരിട്ടു കണ്ടവര്‍ പറയുന്നു........



****************************

2010 മേയ് 13, വ്യാഴാഴ്‌ച

ഒരു രൂപ അമ്പതുപൈസയ്ക്കു കിട്ടിയ അടി !


സ്വകാര്യബസില്‍ കയറുമ്പോള്‍ ഇനി ചില്ലറയുമായി പോകാന്‍ ശ്രമിക്കുക. കാരണം, കൊച്ചിയില്‍ ബസില്‍ യാത്ര ചെയ്ത യുവതി ടിക്കറ്റ് നിരക്കിന്‍റെ ബാക്കി ചോദിച്ചപ്പോള്‍ കിട്ടിയത് കണ്ടക്ടര്‍ വക അടി. കൊച്ചി കലൂര്‍ സ്വദേശിനി അംബികയ്ക്കാണ് ഈ ദുര്യോഗം.


കലൂരിന് സമീപം മാതൃഭൂമി ജംഗ്ഷനില്‍ നിന്നായിരുന്നു അംബിക ബസില്‍ കയറിയത്. കച്ചേരിപ്പടിക്ക് ടിക്കറ്റെടുത്ത അംബിക ഇറങ്ങാന്‍ സമയമായപ്പോള്‍ ബാക്കി ലഭിക്കാനുണ്ടായിരുന്ന ഒരു രൂപ അമ്പതു പൈസ നല്കാന്‍ കണ്ടക്ടറോട് ആവശ്യപ്പെട്ടു. കണ്ടക്ടര്‍ തുക നേരിട്ട്‌ നല്‍കാതെ ക്ലീനറെ ഏല്‍പ്പിക്കുകയായിരുന്നു. ഇത്‌ ചോദ്യം ചെയ്തതിനാണ്‌ തന്‍റെ മുഖത്ത്‌ എല്ലാവരും കാണ്‍കേ അടിച്ചതെന്ന്‌ അംബിക പറഞ്ഞു.


സംഭവത്തെ തുടര്‍ന്ന് ഇടുക്കി സ്വദേശിയായ കണ്ടക്ടര്‍ ഫിറോസ് ബസില്‍ നിന്ന് ഇറങ്ങി ഓടി. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. അതേസമയം, കണ്ടക്ടറുടെ പേര്‌ അറിയില്ലെന്നാണ്‌ ഡ്രൈവര്‍ പറയുന്നത്‌. എന്നാല്‍ ഇടുക്കി സ്വദേശിയായ ഇയാള്‍ ബസിലെ സ്ഥിരം ജീവനക്കാരനാണെന്ന് പൊലീസ് അറിയിച്ചു.


അതേസമയം, സംഭവത്തില്‍ ഇടപെടുമെന്ന്‌ സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ജസ്റ്റിസ്‌ ഡി ശ്രീദേവി അറിയിച്ചു. പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്നും  വ്യക്തമാക്കി..
 


********************************

2010 മേയ് 7, വെള്ളിയാഴ്‌ച

അനില്‍ യാദവ് ആരാ മോന്‍ !



ക്നൊ : പത്തു വയസുക്കാരനെ നിര്‍ബന്ധിപ്പിച്ച് 30-ക്കാരിയെകൊണ്ട് വിവാഹംചെയിപ്പിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ഉറവാര്‍ ഗ്രാമത്തിലാണ് സംഭവം. അനില്‍ യദവിന്റേയും രമാദേവിയുടേയും മകനായ പത്തുവയസുക്കാരനെക്കൊണ്ട് തൊട്ടടുത്ത ഗ്രാവവാസിയായ 30-ക്കാരി രേഖയെ വിവാഹം ചെയ്യിപ്പിക്കാന്‍ മാതാപിതാക്കല്‍ തീരുമാനിച്ചത്. ഇതനുസരിച്ച് മോതിരം മാറല്‍ ചടങ്ങ് നടന്നുക്കൊണ്ടിരിക്കെ , ഗ്രാമവാസികളുടെ പരാതി പ്രകാരം വീട് പോലീസ് വളയുകയും ചടങ്ങ് നിര്‍ത്തിവെയ്ക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഈ സമയം ഓടി രക്ഷപ്പെട്ടു. വിവാഹത്തിന്റെ ക്ഷണപത്രം കണ്ടെടുത്തിട്ടുണ്ട്........



----------------------------------------------

2010 മേയ് 3, തിങ്കളാഴ്‌ച

മദ്യപാനത്തെ മദ്യപാനംക്കൊണ്ട് നേരിട്ട ഭാര്യ !

വൈക്കം: ഭര്‍ത്താവിന്റെ മദ്യപാനത്തില്‍ മനംനൊന്ത ഭാര്യ പ്രതിക്ഷേധസൂചകമായി ഭര്‍ത്താവ് വീട്ടില്‍ കരുതിയിരുന്ന ഫുള്‍ ബോട്ടില്‍ അകത്താക്കി ഫ്ലാറ്റായി.

വൈക്കത്തെ ഒരു ഗ്രാമത്തിലാണ് ഭര്‍ത്താവിന്റെ മദ്യപാനശീലത്തിനു് അയവുവരുത്താന്‍ ഭാര്യ പുതിയ സമരപാത കണ്ടെത്തിയത്. ഏറെ നാളായി അമിത മദ്യപാനത്തിലായിരുന്ന ഭര്‍ത്താവിനെ ഉപ്ദേശിച്ചും, കരഞ്ഞും നേര്‍വഴിയിലാക്കാന്‍ ശ്രമിച്ചിട്ടും പരാചയപ്പെട്ടതോടെയാണ് ഭാര്യ അറ്റ കൈ പ്രയോഗിച്ചത്. എപ്പോഴും വീട്ടില്‍ മദ്യം കരുതിവെച്ചിരുന്ന ഭര്‍ത്താവ് വിചാരിച്ചില്ല കുപ്പി പാരയാകുമെന്ന്. മദ്യം എത്ര കഴിക്കണമെന്നോ, എങ്ങിനെ കഴിക്കണമെന്നോ കാര്യമായ അറിവ് ഇല്ലാതിരുന്ന വീട്ടമ്മ കുപ്പിയോടെ ലഹരി അകത്താക്കി. പിന്നെ ഒന്നും ഓര്‍മ്മയില്ലെന്നാണ് വീട്ടമ്മതന്നെ വെളിപ്പെടുത്തിയത്.


ലഹരിയില്‍ നിലം പരിശായ വീട്ടമ്മയെ വൈദ്യസഹായത്തോടെയാണ് പിന്നീട് സ്വഭാവിക നിലയിലേയ്ക്ക് എത്തിച്ചത്. എന്തായാലും ഭര്‍ത്താവ് നേര്‍വഴിക്കായെന്നുള്ളതാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. ഭാര്യയെ അത്രയ്ക്കു വേദനിപ്പിച്ച തന്റെ "വൈകീട്ടത്തെ പരിപാടി"യില്‍ ഭര്‍ത്താവ് കാര്യമായ മാറ്റം വരുത്തിയെന്നാണ് അറിയുന്നത്.




================================

പാചകം.....

ണ്ടറിഞ്ഞതും, കേട്ടറിഞ്ഞതും, വായിച്ചറിഞ്ഞതും, പരീക്ഷിച്ചുനോക്കിയതുമായ പാചകത്തെ കുറിച്ചാണ് ഞാന്‍ ഇവിടെ എഴുതുവാന്‍ പോകുന്നത്.........




ദ്യമായി കഞ്ഞി വെച്ചു തുടങ്ങാം.... :)
----------------------------------------------------------------------------------------------------------------------------





................................................................................................................................................







ബ്ലോഗ് ആര്‍ക്കൈവ്