2010 മേയ് 29, ശനിയാഴ്‌ച

ബ്രസില്‍ ആറാം ലോകകപ്പ് നേടാനുള്ള പടയൊരുക്കം....

ലോകകപ്പിനു മുന്നോടിയായിയുള്ള ബ്രസിലിന്റെ പരിശീലനങ്ങള്‍ കുരിറ്റിബയിലെ കോപനേമ അരീന സ്ഥിതിചെയ്യുന്ന തെക്കന്‍ നഗരത്തിലായിരുന്നു. സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡീഞ്ഞോ, ആഡ്രിയാനോ, റൊണാള്‍ഡോ എന്നിവരെ ഒഴിവാക്കിക്കൊണ്ടാണു് ബ്രസിലിന്റെ പരിശീലകനായ ദുംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ദുംഗ പരിശീലിപ്പിക്കുന്ന ബ്രസില്‍ ടീമിനുതന്നെയാണു് ഫുട്ബോള്‍ വിദഗ്ദര്‍ ഈ ലോകകപ്പില്‍ കൂടുതല്‍ സാദ്ധ്യത കാണുന്നത്. എങ്കിലും സ്പെയിന്റേയും, പോര്‍ച്ചുഗലിന്റേയും, ഇംഗ്ലണ്ടിന്റേയും, അര്‍ജന്റീനയുടേയും ശക്തി കുറച്ചുകാണാന്‍ ആര്‍ക്കും കഴിയില്ല. ബ്രസിലുക്കാരെ സംബന്ധിച്ചിടത്തോളം ഫുട്ബോള്‍ എന്നത് അവരുടെ ജീവിതത്തിലലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു വികാരമാണു്. ജയത്തില്‍ കുറഞ്ഞൊന്നും അവര്‍ക്കു് ചിന്തിക്കാന്‍ പോലും കഴിയില്ല. ബ്രസിലില്‍ എവിടെ നോക്കിയാലും ഫുട്ബോള്‍ കളി, എവിടെ നോക്കിയാലും ഫുട്ബോള്‍ മൈതാനങ്ങള്‍, അവിടെ ഫുട്ബോള്‍ കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളൂ. എന്തായാലും ബ്രസില്‍ തങ്ങളുടെ ആറാമത്തെ ലോകകപ്പിനുവേണ്ടി തീവ്ര പരിശീലനത്തിലാണു്.


ബ്രസിലിന്റെ ഗോളി ജൂലിയോ സീസര്‍, ഗോളിക്കു മുന്നില്‍ കോട്ടകെട്ടുന്നത് ഇന്റര്‍മിലാനു് ചാമ്പ്യന്‍ലീഗ് നേടികൊടുത്തതില്‍ പ്രധാന പങ്കുവഹിച്ച കരുത്തരായ മൂവര്‍ സംഘമാണു്. സെന്റര്‍ ബാക്ക് ലൂസിയോ, റൈറ്റ് ബാക്ക് മൈക്കോണ്‍, ഇവര്‍ക്കു മുന്നിലായി കക്ക നയിക്കുന്ന മധ്യനിരയും, പിന്നെ ഫാബിയാനോയും, റൊബീഞ്ഞോയും നയിക്കുന്ന ആക്രമണനിരയും, കൂടാതെ ദുംഗയുടെ പുതിയ തന്ത്രങ്ങളുമായിട്ടാണു് ആഫ്രിക്കയിലേയ്ക്കു് ദുംഗാപ്പട എത്തുന്നത്.....


******************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് ആര്‍ക്കൈവ്