ഇല്ലിനോയിസ്: ഉറക്കം വന്ന് പിടിച്ചുനിര്‍ത്താനാവാത്ത അവസ്ഥയില്‍ ഒരു കോട്ടുവായിടുന്നത് പ്രശ്നമുണ്ടോ? ഇല്ലെന്നായിരിക്കും മിക്കവരുടേയും മറുപടീ. എന്നാല്‍ പരിസരബൊധമില്ലാതെ കോട്ടുവായിട്ട യുവാവിനെ ആറുമാസം തടവുശിക്ഷയ്ക്കു് വിധിച്ചിരിക്കുകയാണ് ഷിക്കാഗോയിലെ ഒരു കോടതി ! കക്ഷി കോട്ടുവായിട്ടത് വേറെ എവിടേയുമല്ല, കോടതിമുറിയില്‍ തന്നെ. റിച്ടോണ്‍ പാര്‍ക് സ്വദേശിയായ ക്ലിഫ്ട്ടോന്‍ വില്യംസിനാണ് കോടതിയലക്ഷ്യത്തിനു് ശിക്ഷ ലഭിച്ചിരിക്കുന്നത്. മയക്കുമരുന്ന് കേസില്‍ പിടിയിലായ സഹോദരനെ കോടതിയില്‍ വിസ്തരിച്ചുകൊണ്ടിരിക്കെയാണ് വില്യംസ് ശബ്ദത്തോടെ കോട്ടൂവായിട്ടത്. ഇതെതുടര്‍ന്ന് വില്യംസിനെ കോടതിയലക്ഷ്യത്തിനു ജഡ്ജി ഡാനിയേല്‍ റൊസാക് ആറുമാസം തടവിനു വിധിക്കുകയായിരുന്നു. കോടതിയെ അവഹേളിക്കുകയും, കോടതി നടപടികളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലായിരുന്നു വില്യംസിന്‍റെ പ്രവൃത്തിയെന്നാണ് കോടതിവിധിയില്‍ പറയുന്നത് ! |
2010 മേയ് 21, വെള്ളിയാഴ്‌ച
കോടതിമുറിയിലെ കോട്ടുവായ....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)