സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ വാടകയ്ക്ക് ലഭിക്കും ! മണിക്കൂര്‍ കണക്കിനാണ് വാടക ഈടാക്കുന്നത്. അര്‍ജന്റീനയിലാണ് ഭര്‍ത്താവിന്റെ സേവനം വാടകയ്ക്ക് നല്‍കുന്ന കമ്പനി പ്രവര്‍ത്തിക്കുന്നത്. വീട്ടുക്കാര്യങ്ങള്‍ നിര്‍വഹിക്കാനാണ് കമ്പനി ഭര്‍ത്താക്കമാരെ ഏര്‍പ്പാടാക്കി കൊടുക്കുന്നത്. "വാടകയ്ക്ക് ഒരു ഭര്‍ത്താവ്" എന്നാണ് കമ്പനിയുടെ പേര്. വീട്ടുക്കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഭര്‍ത്താവ് അലാസ മനോഭാവം കാട്ടുന്നോ ? തൊട്ടതിനും പിടിച്ചതിനും ഭാര്യയ്ക്ക് സഹായം ആവശ്യമുണ്ടോ ? എങ്കില്‍ ഈ കമ്പനിയിലേയ്ക്ക് ഒന്ന് ഫോണ്‍ ചെയ്‌താല്‍ മതി. ഉടന്‍ ആളെത്തും. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാര്യയുമായി ചേര്‍ന്നാണ് ഇലക്ട്രോണിക് ടെക്നിഷ്യനായ അലോണ്‍സോ ഈ കമ്പനി തുടങ്ങിയത് !
**
"
""
2010 ഡിസംബർ 8, ബുധനാഴ്‌ച
2010 ഡിസംബർ 5, ഞായറാഴ്‌ച
പോപ് സുന്ദരി മഡോണ
മനസ്സിനെ പ്രായം ബാധിക്കാന്‍ ഒരിക്കലും അനുവദിക്കാത്ത പോപ് സുന്ദരി മഡോണ തന്റെ ശാരീരിക സൌന്ദര്യവും മിനുക്കിയെടുക്കാന്‍ ഒരുങ്ങുന്നു. പ്രായത്തെ മറികടക്കാനായി ഇവര്‍ 1.44 ദശലക്ഷം ഡോളര്‍ ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കണ്ണുകള്‍ക്കും മാറിടത്തിനും ചുണ്ടിനും വേണ്ട പരിചരണത്തിനും കൈകാലുകളിലെ ഞരമ്പുകള്‍ക്ക് അഭംഗി ഉണ്ടാവാതിരിക്കാനുള്ള ലേസര്‍ ചികിത്സയ്ക്കും വിധേയയാവാന്‍ മഡോണ ആഗ്രഹിക്കുന്നു എന്ന് ‘ഡെയ്‌ലി സ്റ്റാര്‍’ റിപ്പോര്‍ട്ട് ചെയ്തു. മഡോണയുടെ അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
ഭര്‍ത്താവ് ഗൈ റിച്ചിയുമായി 2008 ല്‍ പിരിഞ്ഞതോടെയാണ് തന്നെ പ്രായം ബാധിക്കുന്നു എന്ന തോന്നല്‍ ഈ പോപ്സുന്ദരിക്ക് ഉണ്ടായിത്തുടങ്ങിയത്. വിവാഹമോചനത്തിനു ശേഷം കൂടുതല്‍ സന്തോഷവതിയായി കഴിയാമെന്നായിരുന്നു മഡോണ ചിന്തിച്ചതെങ്കിലും അത് സാധിച്ചില്ല എന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഇപ്പോള്‍ തന്നെക്കാള്‍ ഏറെ പ്രായം കുറഞ്ഞ മോഡല്‍ ജെസസ് ലുസുമായാണ് മഡോണ ഡേറ്റ് ചെയ്യുന്നത്. എന്തായാലും നഷ്ടമായി എന്ന് സ്വയം തോന്നുന്നതെല്ലാം വീണ്ടെടുക്കാനാണ് മഡോണയുടെ ശ്രമം.
**
*
*
കണ്ണുകള്‍ക്കും മാറിടത്തിനും ചുണ്ടിനും വേണ്ട പരിചരണത്തിനും കൈകാലുകളിലെ ഞരമ്പുകള്‍ക്ക് അഭംഗി ഉണ്ടാവാതിരിക്കാനുള്ള ലേസര്‍ ചികിത്സയ്ക്കും വിധേയയാവാന്‍ മഡോണ ആഗ്രഹിക്കുന്നു എന്ന് ‘ഡെയ്‌ലി സ്റ്റാര്‍’ റിപ്പോര്‍ട്ട് ചെയ്തു. മഡോണയുടെ അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
ഭര്‍ത്താവ് ഗൈ റിച്ചിയുമായി 2008 ല്‍ പിരിഞ്ഞതോടെയാണ് തന്നെ പ്രായം ബാധിക്കുന്നു എന്ന തോന്നല്‍ ഈ പോപ്സുന്ദരിക്ക് ഉണ്ടായിത്തുടങ്ങിയത്. വിവാഹമോചനത്തിനു ശേഷം കൂടുതല്‍ സന്തോഷവതിയായി കഴിയാമെന്നായിരുന്നു മഡോണ ചിന്തിച്ചതെങ്കിലും അത് സാധിച്ചില്ല എന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഇപ്പോള്‍ തന്നെക്കാള്‍ ഏറെ പ്രായം കുറഞ്ഞ മോഡല്‍ ജെസസ് ലുസുമായാണ് മഡോണ ഡേറ്റ് ചെയ്യുന്നത്. എന്തായാലും നഷ്ടമായി എന്ന് സ്വയം തോന്നുന്നതെല്ലാം വീണ്ടെടുക്കാനാണ് മഡോണയുടെ ശ്രമം.
**
*
*
2010 നവംബർ 2, ചൊവ്വാഴ്ച
ഇറ്റലിയിലെ ആദ്യ പുരോഹിത സ്ഥാനമേറ്റു !
റോം: ഇറ്റലിയിലെ ആദ്യ പുരോഹിതയായി മരിയ വിറ്റോരിയ ലോങ്ങിറ്റാനോ സ്ഥാനമേറ്റു. കത്തോലിക്കാ സഭയില്‍നിന്നു പത്തൊമ്പതാം നൂറ്റാണ്ടില്‍ പിരിഞ്ഞു പോയ ക്രൈസ്തവ വിഭാഗത്തിലുള്‍പ്പെട്ട മരിയ വിറ്റോരിയ വിവാഹിതയും അധ്യാപികയുമാണ്.
റോമിലെ ആംഗ്ലിക്കന്‍ ചര്‍ച്ചിലാണ് ക്രൈസ്തവ സഭകളുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലായി ഈ മുപ്പത്തഞ്ചുകാരിയുടെ വാഴിക്കല്‍ ചടങ്ങുകള്‍ നടന്നത്. ഇറ്റാലിയന്‍ ഓള്‍ഡ് കാത്തലിക് ചര്‍ച്ചില്‍ പുരോഹിതയായ അവര്‍ ഇനി മദര്‍ ലോങ്ങിറ്റാനോ എന്നറിയപ്പെടും.
റോമന്‍ കത്തോലിക്കാ സഭ വനിതകള്‍ പുരോഹിതരാകുന്നതിനെ അനുകൂലിക്കുന്നില്ല. എന്നാല്‍, മറ്റു പല സഭകളും ഇത് അംഗീകരിക്കുന്നുണ്ട്.
അടിയുറച്ചുപോയ ചില മുന്‍വിധികള്‍ തകര്‍ക്കാന്‍ തനിക്കു സാധിക്കുമെന്ന് മരിയ വിറ്റോരിയ പറഞ്ഞു.
പുരോഹിതയായി അവരോധിക്കപ്പെട്ടതിന് ശേഷം നടത്തിയ ആദ്യ കുര്‍ബാനയില്‍ സംസാരിക്കുകയായിരുന്നു അവര്‍
വനിതകള്‍ പുരോഹിതരാകുന്നതിനോടുള്ള എതിര്‍പ്പിന് കാരണവും ഇത്തരം മുന്‍വിധികള്‍ തന്നെയാണെന്നും മരിയ ചൂണ്ടിക്കാട്ടി.
*
*
*
റോമിലെ ആംഗ്ലിക്കന്‍ ചര്‍ച്ചിലാണ് ക്രൈസ്തവ സഭകളുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലായി ഈ മുപ്പത്തഞ്ചുകാരിയുടെ വാഴിക്കല്‍ ചടങ്ങുകള്‍ നടന്നത്. ഇറ്റാലിയന്‍ ഓള്‍ഡ് കാത്തലിക് ചര്‍ച്ചില്‍ പുരോഹിതയായ അവര്‍ ഇനി മദര്‍ ലോങ്ങിറ്റാനോ എന്നറിയപ്പെടും.
റോമന്‍ കത്തോലിക്കാ സഭ വനിതകള്‍ പുരോഹിതരാകുന്നതിനെ അനുകൂലിക്കുന്നില്ല. എന്നാല്‍, മറ്റു പല സഭകളും ഇത് അംഗീകരിക്കുന്നുണ്ട്.
അടിയുറച്ചുപോയ ചില മുന്‍വിധികള്‍ തകര്‍ക്കാന്‍ തനിക്കു സാധിക്കുമെന്ന് മരിയ വിറ്റോരിയ പറഞ്ഞു.
പുരോഹിതയായി അവരോധിക്കപ്പെട്ടതിന് ശേഷം നടത്തിയ ആദ്യ കുര്‍ബാനയില്‍ സംസാരിക്കുകയായിരുന്നു അവര്‍
വനിതകള്‍ പുരോഹിതരാകുന്നതിനോടുള്ള എതിര്‍പ്പിന് കാരണവും ഇത്തരം മുന്‍വിധികള്‍ തന്നെയാണെന്നും മരിയ ചൂണ്ടിക്കാട്ടി.
*
*
*
2010 ഒക്‌ടോബർ 29, വെള്ളിയാഴ്‌ച
വിലയ്ക്കുവാങ്ങിയ ഭാര്യ സ്വര്‍ണവും പണവുമായി മുങ്ങി......
മുസഫര്‍നഗര്‍: പണം കൊടുത്തുവാങ്ങി ഭാര്യയാക്കിയ സ്ത്രീ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും വിഷം നല്‍കി സ്വര്‍ണവും പണവുമായി മുങ്ങി.
ദുല ഖേരി ഗ്രാമത്തിലാണ് സംഭവം നടന്നത് എന്ന് പൊലീസ് വെളിപ്പെടുത്തുന്നു. 80,000 രൂപയും ആയിരക്കണക്കിനു രൂപ വിലവരുന്ന ആഭരണങ്ങളും എടുത്താണ് വിലയ്ക്കു വാങ്ങിയ ഭാര്യ രക്ഷപെട്ടത്.
സിംലയില്‍ നിന്ന് ഒരു ഇടനിലക്കാരന് 35,000 രൂപ കൊടുത്താണ് യുവതിയെ വാങ്ങിയതത്രേ. പിന്നീട് ഇവരെ യുവാവ് നാട്ടില്‍ കൊണ്ടുവന്ന് വിവാഹം ചെയ്തു.
ഇവര്‍ വിഷം നല്‍കിയ ഒമ്പത് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം നല്‍കിയ ശേഷം ഓടിപ്പോയ സ്ത്രീയ്ക്കും അവരെ വില്‍ക്കാന്‍ ഇടനില നിന്ന ദല്ലാളിനും വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു .
*
*
*
ദുല ഖേരി ഗ്രാമത്തിലാണ് സംഭവം നടന്നത് എന്ന് പൊലീസ് വെളിപ്പെടുത്തുന്നു. 80,000 രൂപയും ആയിരക്കണക്കിനു രൂപ വിലവരുന്ന ആഭരണങ്ങളും എടുത്താണ് വിലയ്ക്കു വാങ്ങിയ ഭാര്യ രക്ഷപെട്ടത്.
സിംലയില്‍ നിന്ന് ഒരു ഇടനിലക്കാരന് 35,000 രൂപ കൊടുത്താണ് യുവതിയെ വാങ്ങിയതത്രേ. പിന്നീട് ഇവരെ യുവാവ് നാട്ടില്‍ കൊണ്ടുവന്ന് വിവാഹം ചെയ്തു.
ഇവര്‍ വിഷം നല്‍കിയ ഒമ്പത് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം നല്‍കിയ ശേഷം ഓടിപ്പോയ സ്ത്രീയ്ക്കും അവരെ വില്‍ക്കാന്‍ ഇടനില നിന്ന ദല്ലാളിനും വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു .
*
*
*
2010 ഒക്‌ടോബർ 20, ബുധനാഴ്‌ച
പുതിയ ഗൂഗിള്‍മാപ്പ്......
ആകാശത്ത് പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളെയെല്ലാം ലൈവായി കാണാന്‍ കഴിയുന്ന ഗൂഗിള്‍മാപ്പ് ശ്രദ്ധനേടുന്നു. സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവര്‍ക്കും ലോകത്തെ വിമാനക്കമ്പനികള്‍ക്കും മാത്രമല്ല ഇത് ഗുണകരമാവുക. തങ്ങളുടെ വേണ്ടപ്പെട്ടവര്‍ വിമാനത്തില്‍ എവിടെയെത്തി ഏത് ഭാഗത്തുകൂടെയാണ് യാത്ര ചെയ്യുന്നത് എന്ന് വീട്ടിലിരുന്ന് കുടുംബാംഗങ്ങള്‍ക്ക് നിരീക്ഷിക്കാം. ആകാശത്ത് പറക്കുന്ന എല്ലാ വിമാനങ്ങളെയും ഗൂഗിള്‍മാപ്പില്‍ അടയാളപ്പെടുത്തി മാതൃക കാണിച്ചത് ആംസ്റ്റര്‍ ഡാമുകാരാണ്.
ആംസ്റ്റര്‍ഡാം വിമാനത്താവളത്തിലേക്കും അവിടെനിന്ന് പുറത്തേക്കും പോകുന്ന വിമാനങ്ങളെയെല്ലാം ഗൂഗിള്‍ മാപ്പില്‍ ലൈവായി അവതരിപ്പിക്കുകയാണ്. ഗൂഗിള്‍ മാപ്പിലൂടെ പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളെയെല്ലാം നമുക്ക് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കാണാം. അവ എവിടെയെത്തിയെന്ന് മനസ്സിലാക്കാം. ആകാശത്ത് നിന്ന് കാണുന്നതുപോലെ. ഓരോ വിമാനത്തിന്റെ മേല്‍ ക്ലിക്ക് ചെയ്താല്‍ ഫൈ്‌ളറ്റ് നമ്പര്‍, വിമാനവേഗത, എത്ര അടി ഉയരത്തിലാണ് പറക്കുന്നത്, ഏത് ദിശയാണ് എന്ന വിവരങ്ങളെല്ലാം ലഭിക്കുകയും ചെയ്യും.
ഓരോ എയര്‍ലൈന്‍ കമ്പനികളുടെ വിമാനങ്ങളും ഓരോ നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. നിറം വേണമെങ്കില്‍ നമുക്ക് മാറ്റുകയുമാവാം. എയര്‍ലൈന്‍ കമ്പനികളുടെയും ട്രാവല്‍ ഏജന്റുമാരുടെയും എയര്‍പോര്‍ട്ട് അന്വേഷണ വിഭാഗത്തിന്റെയും ഒന്നും ഔദാര്യമില്ലാതെ ഗൂഗിള്‍ മാപ്പിലൂടെ നോക്കി വിമാനം എവിടെയാണെന്ന് മനസ്സിലാക്കാം. കൊച്ചിയിലേക്കോ കരിപ്പൂരിലേക്കോ തിരുവനന്തപുരത്തേക്കോ യാത്രക്കാരെ സ്വീകരിക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് വിമാനം എവിടെയെത്തിയെന്ന് മനസ്സിലാക്കി യാത്ര തുടങ്ങാം. ലാപ്‌ടോപ്പ് കൈയിലുണ്ടെങ്കില്‍ വിമാനത്തിന്റെ സഞ്ചാരഗതി വണ്ടിയിലിരുന്നും കാണാം. വിമാനത്തെ ആരെങ്കിലും റാഞ്ചിക്കൊണ്ട് പോവുന്നുണ്ടെങ്കില്‍ അതും കമ്പ്യൂട്ടറില്‍ കാണാം. ആകാശത്തുവെച്ച് വിമാനം തകരുന്നുവെങ്കില്‍ അത് കാണാനുള്ള നിര്‍ഭാഗ്യവും നമുക്കുണ്ടാവും.
കഴിഞ്ഞ ദിവസത്തെ വിമാനങ്ങളുടെ യാത്ര മനസ്സിലാക്കാനുള്ള ആര്‍ക്കേവ്‌സ് സംവിധാനവുമുണ്ട്പുതിയ ഗൂഗിള്‍മാപ്പില്‍. ദിവസവും സമയവും രേഖപ്പെടുത്തിയാല്‍ ആ സമയത്ത് ഏതൊക്കെ ഫൈ്‌ളറ്റുകള്‍ എങ്ങോട്ടൊക്കെയാണ് പറന്നുകൊണ്ടിരുന്നത് എന്നും മനസ്സിലാക്കാം.
***
***
**
2010 ഒക്‌ടോബർ 17, ഞായറാഴ്‌ച
നയന്‍താര ഒരു ആനയെ വാങ്ങുന്നു.......
നയന്‍താര ആനപ്പുറത്തു കയറുന്ന രംഗം ഏത് ചിത്രത്തിലായിരുന്നു എന്നോര്‍മ്മയുണ്ടോ? കമല്‍ സംവിധാനം ചെയ്ത ‘രാപ്പകല്‍’ എന്ന ചിത്രത്തിലാണ് അബദ്ധത്തില്‍ ആനപ്പുറത്തു കയറുന്ന സീനില്‍ നയന്‍സ് തിളങ്ങിയത്. എന്തായാലും അന്നുമുതലാണെന്നു തോന്നുന്നു ആനകളോട് തെന്നിന്ത്യയുടെ ഹോട്ട് ഗേളിന് ഒരു പ്രത്യേക സ്നേഹമുണ്ട്.
ഇപ്പോഴിതാ, പുതിയ വാര്‍ത്ത. നയന്‍താര ഒരു ആനയെ വിലയ്ക്കു വാങ്ങുകയാണ്. സ്വന്തമായി ഒരു ആനയെ വാങ്ങണമെന്ന ആഗ്രഹം കലശലായതിനെ തുടര്‍ന്നാണത്രേ ഇനി വച്ചു താമസിപ്പിക്കേണ്ടതില്ലെന്ന് നയന്‍സ് തീരുമാനിച്ചത്. മാത്രമല്ല, ആനയെ വാങ്ങി വളര്‍ത്തിയാല്‍ ദോഷങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന് ഏതോ ജ്യോത്സ്യനും നയന്‍സിനെ ഉപദേശിച്ചത്രേ.
ഇപ്പോള്‍ കാണുന്നവരോടെല്ലം ‘ഒരു ആനക്കുട്ടിയെ കിട്ടുമോ?’ എന്ന് ചോദിക്കുകയാണത്രേ നയന്‍താര. തന്‍റെ ആദ്യനായകനായ ജയറാമിന് സ്വന്തമായി ആനയുണ്ടെന്നതും നയന്‍സിന് പ്രചോദനമാകുന്നു.
മുമ്പ്, നടി ദിവ്യാ ഉണ്ണി ഒരു ആനയെ വാങ്ങി വളര്‍ത്തിയിരുന്നു.
**
*
*
ഇപ്പോഴിതാ, പുതിയ വാര്‍ത്ത. നയന്‍താര ഒരു ആനയെ വിലയ്ക്കു വാങ്ങുകയാണ്. സ്വന്തമായി ഒരു ആനയെ വാങ്ങണമെന്ന ആഗ്രഹം കലശലായതിനെ തുടര്‍ന്നാണത്രേ ഇനി വച്ചു താമസിപ്പിക്കേണ്ടതില്ലെന്ന് നയന്‍സ് തീരുമാനിച്ചത്. മാത്രമല്ല, ആനയെ വാങ്ങി വളര്‍ത്തിയാല്‍ ദോഷങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന് ഏതോ ജ്യോത്സ്യനും നയന്‍സിനെ ഉപദേശിച്ചത്രേ.
ഇപ്പോള്‍ കാണുന്നവരോടെല്ലം ‘ഒരു ആനക്കുട്ടിയെ കിട്ടുമോ?’ എന്ന് ചോദിക്കുകയാണത്രേ നയന്‍താര. തന്‍റെ ആദ്യനായകനായ ജയറാമിന് സ്വന്തമായി ആനയുണ്ടെന്നതും നയന്‍സിന് പ്രചോദനമാകുന്നു.
മുമ്പ്, നടി ദിവ്യാ ഉണ്ണി ഒരു ആനയെ വാങ്ങി വളര്‍ത്തിയിരുന്നു.
**
*
*
2010 ഒക്‌ടോബർ 16, ശനിയാഴ്‌ച
പ്രഭുദേവയുടെ ഭാര്യ റംലത്ത് നിരാഹാരം......
പ്രഭുദേവയും നയന്‍താരയുമായുള്ള വിവാഹം ഉടന്‍ നടക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പ്രഭുദേവയുടെ ഭാര്യ റംലത്ത്(ലത) നിരാഹാരം തുടങ്ങി എന്ന് വാര്‍ത്ത. ‘നയന്‍സ് തന്‍റെ ജീവനാണെന്നും ഉടന്‍ തന്നെ തങ്ങളുടെ വിവാഹം നടക്കു’മെന്നുമുള്ള പ്രഭുദേവയുടെ പ്രഖ്യാപനത്തില്‍ മനം നൊന്താണ് റംലത്ത് നിരാഹാരം കിടക്കുന്നത്.
ചെന്നൈയിലെ അണ്ണാനഗറിലുള്ള വീട്ടിലാണ് റംലത്തിന്‍റെ നിരാഹാരം. പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ വിവാഹബന്ധത്തില്‍ നിന്ന് പിന്‍മാറിയാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്ന് പ്രഭുദേവ റംലത്തിന് വാഗ്ദാനം നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് നിരസിച്ച റംലത്ത് മരണം വരെ നിരാഹാരം കിടക്കാന്‍ തീരുമാനിക്കുകയായിരുന്നുവത്രേ.
റംലത്തിന് പിന്തുണയുമായി തമിഴ്‌നാട്ടിലെ ഒട്ടേറെ സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നയന്‍താരയോ പ്രഭുദേവയോ പങ്കെടുക്കുന്ന ചടങ്ങുകളില്‍ അവര്‍ക്കെതിരെ കരിങ്കൊടി കാണിക്കാനും അവരുടെ സിനിമകള്‍ ബഹിഷ്കരിക്കാനുമാണ് തമിഴ് വനിതാ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം, പ്രഭുദേവയും നയന്‍താരയും ഇപ്പോള്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘ഉറുമി’ എന്ന ചിത്രത്തിന്‍റെ മഹാരാഷ്ട്രയിലെ ലൊക്കേഷനിലാണുള്ളത്. എന്തൊക്കെ സംഭവിച്ചാലും നയന്‍താരയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് പ്രഭുദേവ.
***
**
**
**
ചെന്നൈയിലെ അണ്ണാനഗറിലുള്ള വീട്ടിലാണ് റംലത്തിന്‍റെ നിരാഹാരം. പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ വിവാഹബന്ധത്തില്‍ നിന്ന് പിന്‍മാറിയാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്ന് പ്രഭുദേവ റംലത്തിന് വാഗ്ദാനം നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് നിരസിച്ച റംലത്ത് മരണം വരെ നിരാഹാരം കിടക്കാന്‍ തീരുമാനിക്കുകയായിരുന്നുവത്രേ.
റംലത്തിന് പിന്തുണയുമായി തമിഴ്‌നാട്ടിലെ ഒട്ടേറെ സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നയന്‍താരയോ പ്രഭുദേവയോ പങ്കെടുക്കുന്ന ചടങ്ങുകളില്‍ അവര്‍ക്കെതിരെ കരിങ്കൊടി കാണിക്കാനും അവരുടെ സിനിമകള്‍ ബഹിഷ്കരിക്കാനുമാണ് തമിഴ് വനിതാ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം, പ്രഭുദേവയും നയന്‍താരയും ഇപ്പോള്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘ഉറുമി’ എന്ന ചിത്രത്തിന്‍റെ മഹാരാഷ്ട്രയിലെ ലൊക്കേഷനിലാണുള്ളത്. എന്തൊക്കെ സംഭവിച്ചാലും നയന്‍താരയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് പ്രഭുദേവ.
***
**
**
**
2010 ഒക്‌ടോബർ 14, വ്യാഴാഴ്‌ച
ദീര്‍ഘവും, സാഹസികവുമായ ചിലിയുടെ രക്ഷാപ്രവര്‍ത്തനം !
കൊപിയാപോ: ചരിത്രത്തിലെ ഏറ്റവും ദീര്‍ഘവും സാഹസികവുമായ രക്ഷാപ്രവര്‍ത്തനമാണ് ചിലി ലോകത്തിനു കാഴ്ചവെച്ചത്.
ചിലിയിലെ അലകാമ മരുഭ്ഭൂമിയിലെ സാന്ജോസ് സ്വര്‍ണഖനിയില്‍ മണ്ണിടിഞ്ഞുവീണ് 658 മീറ്ററോളം താഴ്ചയില്‍ കുടുങ്ങിയ 33 ഖനിതോഴിലാളികള്‍ 69 ദിവസങ്ങളായി മരണം മുന്നില്‍ക്കണ്ട് കഴിയുകയായിരുന്നു. ഓഗസ്റ്റ് 5 -നാണ് ഇവര്‍ ഖനിയില്‍ കുടുങ്ങിയത്. അപകടം നടന്ന്‍ 17 ദിവസങ്ങള്‍ക്കു ശേഷമാണ് ഇവര്‍ സുരക്ഷിതരായി ഖനിക്കുള്ളില്‍ ഉണ്ടെന്നറിഞ്ഞത്. അതിനുശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
ദീര്‍ഘമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഖനിയില്‍ കുടുങ്ങിയ 33 തൊഴിലാളികളേയും സുരക്ഷിതമായി ഇന്ന്‍ പുറത്തേയ്ക്ക് കൊണ്ടുവന്നു. 66 സെന്റിമീറ്റര്‍ വ്യാസമുള്ള സമാന്തര തുരങ്കത്തിലൂടെ ഫീനിക്സ് രക്ഷാപെടകം ഖനിക്കുള്ളില്‍ എത്തിച്ചായിരുന്നു എല്ലാവരെയും പുറത്തേയ്ക്ക് കൊണ്ടുവന്നത്. ആദ്യമായി പുറത്തേയ്ക്ക് കൊണ്ടുവന്നത് 31 വയസുക്കാരനായ ഫ്ലോറന്‍സിയോ ആവലോസ് സില്‍വിയ എന്ന തൊഴിലാളിയെയായിരുന്നു. ഒരു മണിക്കൂറിനുശേഷം രക്ഷാപ്രവര്‍ത്തകര്‍ 41 വയസുക്കാരനായ ഇലെക്ട്രീഷ്യന്‍ മാരിയോ സെപുല്‍വേദയെ പുറത്തേയ്ക്ക് കൊണ്ടുവന്നു. അടുത്തതായി ജുവാന്‍ ഇല്ലേന്‍സ് ( 51 ), കാര്‍ലോസ് മാമാനി( 24 ) , ജിമ്മി സാഞ്ചെസ് ലാഗുവേസ് ( 19 ) എന്നിവരെ പുറത്തേയ്ക്ക് കൊണ്ടുവന്നു. ഏകദേശം ഓരോ മണിക്കൂറിലും ഓരോരുത്തരെ പുറത്തേയ്ക്ക് കൊണ്ടുവന്നു. ഒടുവില്‍ ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ ലൂയിസ് ഉര്‍സുവ (54 ) യാണ് പുറംലോകം കണ്ടത്. രക്ഷാപ്രവര്തനത്ത്തിനു ചിലിയുടെ പ്രസിഡന്റ് പിനേറയും, മന്ത്രിമാരും ദൃക്സാക്ഷികളായിരുന്നു.
ചിലിയിലെ അലകാമ മരുഭ്ഭൂമിയിലെ സാന്ജോസ് സ്വര്‍ണഖനിയില്‍ മണ്ണിടിഞ്ഞുവീണ് 658 മീറ്ററോളം താഴ്ചയില്‍ കുടുങ്ങിയ 33 ഖനിതോഴിലാളികള്‍ 69 ദിവസങ്ങളായി മരണം മുന്നില്‍ക്കണ്ട് കഴിയുകയായിരുന്നു. ഓഗസ്റ്റ് 5 -നാണ് ഇവര്‍ ഖനിയില്‍ കുടുങ്ങിയത്. അപകടം നടന്ന്‍ 17 ദിവസങ്ങള്‍ക്കു ശേഷമാണ് ഇവര്‍ സുരക്ഷിതരായി ഖനിക്കുള്ളില്‍ ഉണ്ടെന്നറിഞ്ഞത്. അതിനുശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
ദീര്‍ഘമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഖനിയില്‍ കുടുങ്ങിയ 33 തൊഴിലാളികളേയും സുരക്ഷിതമായി ഇന്ന്‍ പുറത്തേയ്ക്ക് കൊണ്ടുവന്നു. 66 സെന്റിമീറ്റര്‍ വ്യാസമുള്ള സമാന്തര തുരങ്കത്തിലൂടെ ഫീനിക്സ് രക്ഷാപെടകം ഖനിക്കുള്ളില്‍ എത്തിച്ചായിരുന്നു എല്ലാവരെയും പുറത്തേയ്ക്ക് കൊണ്ടുവന്നത്. ആദ്യമായി പുറത്തേയ്ക്ക് കൊണ്ടുവന്നത് 31 വയസുക്കാരനായ ഫ്ലോറന്‍സിയോ ആവലോസ് സില്‍വിയ എന്ന തൊഴിലാളിയെയായിരുന്നു. ഒരു മണിക്കൂറിനുശേഷം രക്ഷാപ്രവര്‍ത്തകര്‍ 41 വയസുക്കാരനായ ഇലെക്ട്രീഷ്യന്‍ മാരിയോ സെപുല്‍വേദയെ പുറത്തേയ്ക്ക് കൊണ്ടുവന്നു. അടുത്തതായി ജുവാന്‍ ഇല്ലേന്‍സ് ( 51 ), കാര്‍ലോസ് മാമാനി( 24 ) , ജിമ്മി സാഞ്ചെസ് ലാഗുവേസ് ( 19 ) എന്നിവരെ പുറത്തേയ്ക്ക് കൊണ്ടുവന്നു. ഏകദേശം ഓരോ മണിക്കൂറിലും ഓരോരുത്തരെ പുറത്തേയ്ക്ക് കൊണ്ടുവന്നു. ഒടുവില്‍ ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ ലൂയിസ് ഉര്‍സുവ (54 ) യാണ് പുറംലോകം കണ്ടത്. രക്ഷാപ്രവര്തനത്ത്തിനു ചിലിയുടെ പ്രസിഡന്റ് പിനേറയും, മന്ത്രിമാരും ദൃക്സാക്ഷികളായിരുന്നു.
![]() |
| ഫ്ലോറന്‍സിയോ ആവലോസ് സില്‍വിയ |
![]() |
| മാരിയോ സെപുല്‍വേദ |
![]() |
| ജുവാന്‍ ഇല്ലേന്‍സ് |
![]() |
| കാര്‍ലോസ് മാമാനി |
![]() |
| ജിമ്മി സാഞ്ചെസ് ലാഗുവേസ് |
![]() |
| മാരിയോ സെപുല്‍വേദ പുറംലോകം കണ്ടപ്പോള്‍ |
![]() |
| ജുവാന്‍ ഇല്ലേന്‍സ് പുറത്തു വന്നപ്പോള്‍ |
![]() |
| ഏറ്റവും പ്രായം കുറഞ്ഞ ജിമ്മി സാഞ്ചെസ് ലാഗുവേസ് ( 19 ) ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ തന്റെ ഫുട്ബോള്‍ ക്ലബ്ബിന്റെ പതാക ഉയര്‍ത്തിപ്പിടിച്ചാണ് പുറത്തേയ്ക്ക് വന്നത് |
2010 ഒക്‌ടോബർ 10, ഞായറാഴ്‌ച
സ്കൂളിലെ മേശയില്‍ എഴുതിയതിനു അറസ്റ്റ്.......
*****
വാഷിംഗ്ടണ്‍: സ്കൂളിലെ മേശയില്‍ എഴുതിയതിനു അറസ്റ്റ് ചെയ്യിപ്പിച്ച സ്കൂള്‍ അധികൃതരുടെ നടപടിക്കെതിരേയും, പോലീസ് വകുപ്പിനെതിരേയും വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് 12 വയസുക്കാരി കോടതിയെ സമീപിച്ചു. 10 ലക്ഷം ഡോളറാണ് വിദ്യാര്‍ത്ഥിനിയായ അലക്സ ഗോണ്‍സാലസ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്കൂളിലെ മേശയില്‍ എഴുതിയ അല്ക്സയെ പ്രധാന അദ്ധ്യാപകന്‍ പോലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. അലക്സക്കെതിരെ ബലപ്രയോഗവും, മനുഷ്യാവകാശലംഘനവും നടത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അമേരിക്കയിലാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ എബിയേയും, ഫെയ്തിനെയും സ്നേഹിക്കുന്നു എന്നാണ് അലക്സ മേശയില്‍ എഴുതിയത്. പോലീസ് എത്തി അലക്സയെ വിലങ്ങുവെച്ചു കൊണ്ടുപോകുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ അമിതാവേശം കാണിക്കുകയായിരുന്നു എന്ന്‍ അലക്സയുടെ അഭിഭാഷകന്‍ പറഞ്ഞു. ഇത്തരം നടപടികള്‍ ഭാവിയില്‍ മറ്റുക്കുട്ടികള്‍ക്ക് ഉണ്ടാകാന്‍ പാടില്ല എന്ന്‍ അഭിഭാഷകന്‍ വ്യക്തമാക്കി !
വാഷിംഗ്ടണ്‍: സ്കൂളിലെ മേശയില്‍ എഴുതിയതിനു അറസ്റ്റ് ചെയ്യിപ്പിച്ച സ്കൂള്‍ അധികൃതരുടെ നടപടിക്കെതിരേയും, പോലീസ് വകുപ്പിനെതിരേയും വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് 12 വയസുക്കാരി കോടതിയെ സമീപിച്ചു. 10 ലക്ഷം ഡോളറാണ് വിദ്യാര്‍ത്ഥിനിയായ അലക്സ ഗോണ്‍സാലസ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്കൂളിലെ മേശയില്‍ എഴുതിയ അല്ക്സയെ പ്രധാന അദ്ധ്യാപകന്‍ പോലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. അലക്സക്കെതിരെ ബലപ്രയോഗവും, മനുഷ്യാവകാശലംഘനവും നടത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അമേരിക്കയിലാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ എബിയേയും, ഫെയ്തിനെയും സ്നേഹിക്കുന്നു എന്നാണ് അലക്സ മേശയില്‍ എഴുതിയത്. പോലീസ് എത്തി അലക്സയെ വിലങ്ങുവെച്ചു കൊണ്ടുപോകുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ അമിതാവേശം കാണിക്കുകയായിരുന്നു എന്ന്‍ അലക്സയുടെ അഭിഭാഷകന്‍ പറഞ്ഞു. ഇത്തരം നടപടികള്‍ ഭാവിയില്‍ മറ്റുക്കുട്ടികള്‍ക്ക് ഉണ്ടാകാന്‍ പാടില്ല എന്ന്‍ അഭിഭാഷകന്‍ വ്യക്തമാക്കി !
*****
2010 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച
സാരിയുടെ പേരില്‍ വിവാഹമോചനം നല്‍കില്ല: കോടതി !
മുംബൈ: ഭര്‍ത്താവിന്റെ ബന്ധുക്കള്‍ സാരിയുടുക്കാന്‍ നിര്‍ബന്ധിക്കുന്നതുകൊണ്ട് വിവാഹബന്ധം വേര്‍പെടുത്താന്‍ സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ ബാലിശമാണെന്ന് മുംബൈ ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കോടതി തള്ളി.
ഒരു ഹോമിയോപ്പതി ഡോക്ടറാണ് ഭര്‍ത്താവിനും കുടുംബക്കാര്‍ക്കുമെതിരെ കോടതിയെ സമീപിച്ചത്. നേരത്തേ ഇവരുടെ അപേക്ഷ കുടംബ കോടതി തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
**
""
*
ഒരു ഹോമിയോപ്പതി ഡോക്ടറാണ് ഭര്‍ത്താവിനും കുടുംബക്കാര്‍ക്കുമെതിരെ കോടതിയെ സമീപിച്ചത്. നേരത്തേ ഇവരുടെ അപേക്ഷ കുടംബ കോടതി തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
**
""
*
2010 സെപ്റ്റംബർ 13, തിങ്കളാഴ്‌ച
ചുംബനക്കേസില്‍ തടവുശിക്ഷ !
ദുബായ്: റസ്റ്റോറന്റില്‍ പരസ്യമായി ചുംബിച്ചതിന് ബ്രിട്ടീഷ് ജോഡികള്‍ക്ക് നല്‍കിയ തടവുശിക്ഷ ദുബായ് കോടതി ശരിവെച്ചു. അയ്മന്‍ നജഫി എന്ന 24 -ക്കാരനും ഷാര്‍ലെറ്റ് ആഡംസ് എന്ന 25 -ക്കാരിയുമാണ് പ്രതികള്‍. 38 -ക്കാരിയായ വീട്ടമ്മയുടെ പരാധിയെ തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. കേസ് കേട്ട കോടതി ഇരുവരെയും ഒരു മാസത്തേയ്ക്ക് തടവിനു ശിക്ഷിച്ചു. ശിക്ഷാ കാലാവധിക്കുശേഷം നാട് കടത്താനും ഉത്തരവിട്ടു.
2010 ജൂലൈ 12, തിങ്കളാഴ്‌ച
നെതര്‍ലന്‍ഡ് --- സ്പെയിന്‍, ഫൈനല്‍ മത്സരം !
ഹോളണ്ടിനോട് കാളപ്പോരിനായി സ്പെയിന്‍ -------------------------------------------------------------------------------------- കളി തുടങ്ങി 5 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ സാവി ഹെര്‍ണാണ്ടെസ്-ന്റെ ഫ്രീകിക്കില്‍ റാമോസ് ഹെഡ് ചെയ്ത പന്ത് ഹോളണ്ടിന്റെ ഗോളി സ്റ്റെക്കന്‍ബര്‍ഗ് വളരെ പ്രയാസപ്പെട്ടാണ് തട്ടി രക്ഷപ്പെടുത്തിയത്. ഇരു ടീമുകളും വാശിയേറിയ പോരാട്ടമാണ് സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ കാഴ്ചവെച്ചത്. ഈ മത്സരത്തില്‍ വിജയം നേടുകയെന്നത് ഇരു ടീമുകള്‍ക്കും ചരിത്ര പ്രാധാന്യമുള്ള കാര്യമാണ്. ഹോളണ്ട് ഇതിനു മുമ്പ് രണ്ടു പ്രാവശ്യം ഫൈനല്‍ കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ജയിച്ചിട്ടില്ല. ഈ പ്രാവശ്യം ലോകകപ്പ് നേടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണവര്‍. സ്പെയിന്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഫൈനലില്‍ കളിക്കുന്നത്. നിലവില്‍ യൂറോപ്പ് ചാമ്പ്യന്മാണവര്‍. ആദ്യമായിട്ട് കിട്ടിയ ഈയവസരത്തില്‍ ഫൈനലില്‍ ഹോളണ്ടിനെ കീഴടക്കാന്‍ എല്ലാ അടവുകളും അവര്‍ പ്രയോഗിക്കും. ആദ്യ പകുതിയില്‍ 10-മത്തെ മിനിറ്റിലും, 11 -മത്തെ മിനിറ്റിലും സ്പെയിന്‍-ന്റെ റാമോസിനും, വിയ്യ-യ്ക്കും മികച്ച അവസരങ്ങള്‍ കിട്ടിയെങ്കിലും അവര്‍ക്ക് ഗോളാക്കാന്‍ കഴിഞ്ഞില്ല. ആദ്യമൊന്നു പതറിയ ഹോളണ്ട് പതുക്കെ പരുക്കന്‍ കളി പുറെത്തെടുത്തു. 15 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ വാന്‍ പാഴ്സി-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. രണ്ടു മിനിറ്റുകള്‍ക്ക് ശേഷം സ്പെയിന്‍-ന്റെ പുയോള്‍-നു മഞ്ഞ കാര്‍ഡ് കിട്ടി. 22 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ ബോമ്മേല്‍-നു മഞ്ഞ കാര്‍ഡ് കിട്ടി. തൊട്ടടുത്ത മിനിറ്റില്‍ സ്പെയിന്റെ റാമോസിനും കിട്ടി ഒരു മഞ്ഞ കാര്‍ഡ്. 29 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ ഡെ ജോംഗ്-നു ഒരു മഞ്ഞ കാര്‍ഡ് കിട്ടി. മഞ്ഞ കാര്‍ഡുകളുടെ ഒരു കളി തന്നെയായിരുന്നു. 37 -മത്തെ മിനിറ്റില്‍ സ്പെയിന്റെ പെഡ്രോ-ന്റെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. 45 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ റോബന്‍-ന്റെ ദൂരെനിന്നുള്ള ഒരു ഷോട്ട് കസില്ലാസ് തട്ടികളഞ്ഞു. ആദ്യപകുതിയില്‍ ആര്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ 48 -മത്തെ മിനിറ്റില്‍ സ്പെയിന്‍-നു ഒരു അവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 51 -മത്തെ മിനിറ്റില്‍ റോബന്റെ ഒരു ഷോട്ട് കസില്ലാസ് പിടിച്ചു. 54 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ ബ്രോനക്ഹോസ്റ്റ്-നു മഞ്ഞ കാര്‍ഡ്. 55 -മത്തെ മിനിറ്റില്‍ സാവി എടുത്ത ഒരു ഫ്രീകിക്ക് പോസ്റ്റിനടുത്ത്കൂടി പോയി. 56 -മത്തെ മിനിറ്റില്‍ ഹെയ്തിംഗ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 61 -മത്തെ മിനിറ്റില്‍ ഒറ്റയ്ക്ക് മുന്നേറി വന്ന റോബന്റെ മുന്നില്‍ കസില്ലാസ് മാത്രം. ഗോളാകും എന്ന് കരുതിയ നിമിഷം. കസില്ലാസ് റോബന്റെ മുന്നിലേയ്ക്ക് ചാടി വീണു. റോബന്‍ വലതു ഭാഗത്തേയ്ക്ക് ഗോള്‍വല ലക്ഷ്യമാക്കി അടിച്ച പന്ത് സ്പെയിന്‍-ന്റെ ഭാഗ്യം കൊണ്ട് മാത്രം കസില്ലാസിന്റെ കാലില്‍ തട്ടി ഗോളാകാതെ പുറത്തേയ്ക്ക് പോയി. 77 -മത്തെ മിനിറ്റില്‍ റാമോസ് ഹെഡ് ചെയ്ത പന്ത് ബാറിന്റെ മുകളില്‍ കൂടി പോയി. 85 -മത്തെ മിനിറ്റില്‍ റോബന് മഞ്ഞ കാര്‍ഡ് കിട്ടി. നിശ്ചിത സമയത്തില്‍ ആര്‍ക്കും ഗോള്‍ അടിക്കാന്‍ കഴിയാത്തതുക്കൊണ്ട് കളി എക്സ്ട്ര ടൈമിലേയ്ക്ക് നീങ്ങി. 96 -മത്തെ മിനിറ്റിലും 104 -മത്തെ മിനിറ്റിലും സ്പെയിന്‍-ന്റെ ഫാബ്രിഗസിനു നല്ല അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. 109 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ ഹെയ്തിംഗ-യ്ക്ക് രണ്ടാമത്തെ മഞ്ഞ കാര്‍ഡ് കിട്ടിയതിനാല്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തേയ്ക്ക് പോകേണ്ടി വന്നു. 112 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ വന്‍ ഡേര്‍ വീല്‍-നു മഞ്ഞ കാര്‍ഡ് കിട്ടി. സ്നൈഡറിന് രണ്ടവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ 116 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ ഇനിയെസ്റ്റ 83548 കാണികളെ സാക്ഷി നിര്‍ത്തി ലോകം കീഴടക്കിയ ഗോള്‍ നേടി. 1 : 0 . കളി അവസാനിക്കുമ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് സ്പെയിന്‍ ഹോളണ്ടിനെ തറപറ്റിച്ചു ചരിത്രം കുറിച്ചു. ഗോളടിച്ച പുലി ! ------------------------------- ഇനിയെസ്റ്റ ( 1 ) = സ്പെയിന്‍ ----------------------------------------------------------- |
2010 ജൂലൈ 11, ഞായറാഴ്‌ച
ലൂസേഴ്സ് ഫൈനല്‍ !
ജര്‍മനി 3 : 2 ഉറുഗ്വേ --------------------------------- രണ്ടാം പകുതിയില്‍ 51 -മത്തെ മിനിറ്റില്‍ ഉറുഗ്വേ-യുടെ ഫോര്‍ലാന്‍-ന്റെ ഒരു ഉഗ്രന്‍ ഷോട്ട് ജര്‍മനി-യുടെ ഗോള്‍വല കുലുക്കി. 1 : 2 . ഈ ലോകകപ്പിലെ ഫോര്‍ലാന്‍-ന്റെ അഞ്ചാം ഗോളായിരുന്നു അത്. അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം ജര്‍മനി-യുടെ ജാന്‍സണ്‍-ന്റെ ഹെഡ്ബോള്‍ ഗോളായി. 2 : 2 . സമനിലയായി. 62-മത്തെ മിനിറ്റിലും 65 -മത്തെ മിനിട്ടിലും സുവാരെസ്-നും, ഫോര്‍ലാന്‍-നും ഓരോ അവസരം കിട്ടിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. 81 -മത്തെ മിനിറ്റില്‍ കേദീര-യുടെ ഹെഡ്ബോള്‍ ജര്‍മനി-യെ 3 : 2 ലീഡ് നല്‍കിയതോടെ ഉറുഗ്വേ-യുടെ പ്രതീക്ഷ അസ്തമിച്ചു. സമനിലക്കു വേണ്ടി ഉറുഗ്വേ പരമാവധി ശ്രമിച്ചുവെങ്കിലും ജര്‍മനി അനുവദിച്ചില്ല. ഒടുവില്‍ കപ്പ് ലക്ഷ്യം വെച്ചു വന്ന ജര്‍മനി മൂന്നാം സ്ഥാനത്തില്‍ തൃപ്തിപ്പെടേണ്ടി വന്നു. ഉറുഗ്വേ-യുടെ പെരേസിനും, ജര്‍മനി-യുടെ ഫ്രീഡറിക്കിനും, അഓഗോ-യ്ക്കും, കക്കാവുക്കും മഞ്ഞ കാര്‍ഡ് കിട്ടി. ഗോളടിച്ച പുലികള്‍ ! ---------------------------------- മുല്ലര്‍ ( 1 ) = ജര്‍മനി കവാനി ( 1 ) = ഉറുഗ്വേ ഫോര്‍ലാന്‍ ( 1 ) = ഉറുഗ്വേ ജാന്‍സണ്‍ ( 1 ) = ജര്‍മനി കെദീര ( 1 ) = ജര്‍മനി ------------------------------------------------------------ ജര്‍മനി 3 : 2 ഉറുഗ്വേ --------------------------------------- |
*********
2010 ജൂലൈ 8, വ്യാഴാഴ്‌ച
സെമി ഫൈനല്‍ - 2, സ്പെയിന്‍ ------ ജര്‍മനി.....
സ്പെയിന്‍ ജര്‍മനിയെ മുട്ടുകുത്തിച്ചു ! -------------------------------------------------------------------- കളി തുടങ്ങി 6 -മത്തെ മിനിറ്റില്‍ തന്നെ സ്പെയിന്‍-ന്റെ വിയ്യ-യ്ക്ക് ഒരു അവസരം കിട്ടിയെങ്കിലും അത് പാഴായി പോയി. 13 -മത്തെ മിനിറ്റില്‍ പുയോള്‍ -ന്റെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. 31 -മത്തെ മിനിറ്റില്‍ ജര്‍മനി-യുടെ ട്രോഹൌസ്കി-യുടെ ഒരു ഷോട്ട് സ്പെയിന്‍-ന്റെ ഗോളി കസില്ലാസ് തട്ടി തെറിപ്പിച്ചു രക്ഷപ്പെടുത്തി. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളിന് വേണ്ടി പരമാവധി ശ്രമിച്ചെങ്കിലും ആര്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല. സ്പെയിന്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ജര്‍മനി-യുടെ കരുത്ത് സ്പെയിന്‍-ന്റെ മുമ്പില്‍ വിലപോയില്ല. രണ്ടാം പകുതിയില്‍ 48 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ പെഡ്രോ -യുടെ അളന്നു മുറിച്ച പാസില്‍ അലോന്‍സ-യുടെ ഉഗ്രന്‍ ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തേയ്ക്ക് പോയത്. 50 -മത്തെ മിനിറ്റില്‍ വീണ്ടും അലോന്‍സ-യുടെ ഷോട്ട് ഗോളാകാതെ പോയി. 58 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ വിയ്യ-യ്ക്ക് ഒരു സുവര്‍ണാവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 68 -മത്തെ മിനിറ്റില്‍ ജര്‍മനി-യ്ക്ക് കിട്ടിയ അവസരം സ്പെയിന്‍-ന്റെ ഗോളി തട്ടി രക്ഷപ്പെടുത്തി. 73 -മത്തെ മിനിറ്റില്‍ സ്പെയിന്‍-നു അനുകൂലമായി കിട്ടിയ കോര്‍ണര്‍ കിക്ക് എടുത്തത് സാവി ഹെര്‍ണാണ്ടെസ് ആയിരുന്നു. ഉയര്‍ന്നു വന്ന പന്ത് പുയോള്‍ ഹെഡ് ചെയ്ത് ജര്‍മനി-യുടെ വല കുലുക്കി. 1 : 0 . ഗോള്‍ വീണതും ജര്‍മനി ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയെങ്കിലും സ്പെയിന്‍-ന്റെ പ്രതിരോധനിരയെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 81 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ പെഡ്രോ -യ്ക്ക് കിട്ടിയ ഒരവസരം പാഴായി പോയി. അവസാന നിമിഷങ്ങളില്‍ സ്പെയിന്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും രണ്ടാമതൊരു ഗോള്‍ അടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കളി അവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മനി-യെ മുട്ടുകുത്തിച്ചുക്കൊണ്ട് സ്പെയിന്‍ 60,960 കാണികളെ സാക്ഷി നിര്‍ത്തി ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഫൈനലിലേയ്ക്ക് പ്രവേശിച്ചു. 1950 -ല്‍ നാലാം സ്ഥാനം നേടിയതാണ് ഇതുവരെയുള്ള സ്പെയിന്‍-ന്റെ ലോകകപ്പിലെ മികച്ച പ്രകടനം. ഫൈനലില്‍ സ്പെയിന്‍ ഹോളണ്ടിനെ നേരിടും . ഗോളടിച്ച പുലി ! ------------------------------ പുയോള്‍ ( 1 ) = സ്പെയിന്‍ ------------------------------------------------------- സ്പെയിന്‍ 1 : 0 ജര്‍മനി |
2010 ജൂലൈ 6, ചൊവ്വാഴ്ച
സെമി ഫൈനല്‍-1, നെതര്‍ലന്‍ഡ് ----- ഉറുഗ്വേ...
നെതര്‍ലന്‍ഡ് ---- --------------------------------------------- കളിയുടെ തുടക്കം മുതല്‍ ഹോളണ്ടിന്റെ മുന്നേറ്റമാണ് കാണാന്‍ കഴിഞ്ഞത്. ബ്രസിലിനെ കെട്ടുകെട്ടിച്ച ആത്മവിശ്വാസവുമായിട്ടാണ് ഹോളണ്ട് സെമി ഫൈനല്‍ കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. 3 -മത്തെ മിനിറ്റില്‍ തന്നെ ഹോളണ്ടിന്റെ സ്നൈഡര്‍-ന്റെ ഒരു ഷോട്ട് ഗോളി തട്ടി തെറിപ്പിച്ച പന്ത് കുയിറ്റ് അടിച്ചത് നേരിയ വ്യത്യാസത്തിനാണ് പുറത്തേയ്ക്ക് പോയത്. 18 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ ക്യാപ്റ്റന്‍ ബ്രോങ്കോസ്റ്റ് മദ്ധ്യനിരയില്‍ നിന്നും ലഭിച്ച പന്തുമായി മുന്നേറി തൊടുത്തു വിട്ട ഒരു ഉഗ്രന്‍ ഷോട്ട് ഉറുഗ്വേ-യുടെ ഗോളി-യെ ഞെട്ടിച്ചുക്കൊണ്ട് ഗോള്‍ വലയില്‍ തുളച്ചു കയറി. 1 : 0 . ഗോള്‍ വീണതും ഉറുഗ്വേ ഒന്നു പതറിയെങ്കിലും സാവധാനത്തില്‍ താളം കണ്ടെത്താന്‍ തുടങ്ങി. 21 -മത്തെ മിനിറ്റില്‍ ഉറുഗ്വേ-യുടെ മാക്സി പെരൈര-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 29 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ സ്നൈഡര്‍-ക്കും ഉറുഗ്വേ-യുടെ കസെറേസ്നും മഞ്ഞ കാര്‍ഡ് കിട്ടി. 39 -മത്തെ മിനിറ്റില്‍ കുയിറ്റ്-നു ഒരവസരം കിട്ടിയെങ്കിലും പാഴായി പോയി. 40 -മത്തെ മിനിറ്റില്‍ ഉറുഗ്വേ-യുടെ ഫോര്‍ലാന്‍-ന്റെ ഒരു ഉഗ്രന്‍ ഷോട്ട് ഹോളണ്ടിന്റെ ഗോളിയ്ക്ക് തടുക്കാന്‍ കഴിഞ്ഞില്ല. ഗോള്‍ ! 1 : 1 . മൂന്നു മിനിറ്റുകള്‍ക്ക് ശേഷം ഫോര്‍ലാന്‍ ഒരു ഫ്രീകിക്ക് എടുത്തത് പിടിചെടുത്തു. രണ്ടാം പകുതിയില്‍ ഉറുഗ്വേ കുറച്ചുംകൂടി ശക്തമായ കളി പുറത്തെടുത്തു. 66 -മത്തെ മിനിറ്റില്‍ ഫോര്‍ലാന്‍-ന്റെ ഒരു ഫ്രീകിക്ക് ഗോളി തട്ടി തെറിപ്പിച്ചു രക്ഷപ്പെടുത്തി. 70 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ വാന്‍ പെഴ്സി -യുടെ പാസില്‍ സ്നൈഡര്‍-ന്റെ ഷോട്ട് ഉറുഗ്വേ-യുടെ വല കുലുക്കി. 2 : 1 . ഉറുഗ്വേ-യുടെ ഫോര്‍ലാന്‍ മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഫോര്‍ലാന്‍-നു പന്തെത്തിച്ചു കൊടുക്കുന്നതില്‍ പെരസും, കവാനിയും മികവു കാട്ടി. 73 -മത്തെ മിനിറ്റില്‍ ഫോര്‍ലാന്‍-ന്റെ ഒരു ഷോട്ട് ഗോളി പിടിച്ചു നിര്‍ത്തി. 73 -മത്തെ മിനിറ്റില്‍ പൊന്തി വന്ന പന്ത് ഹോളണ്ടിന്റെ റോബന്‍ ഹെഡ് ചെയ്ത് മൂന്നാമത്തെ ഗോള്‍ നേടി. 3 : 1 . ഉറുഗ്വേ-യുടെ ബുലരൌസ്-നു മഞ്ഞ കാര്‍ഡ് കിട്ടി. കളിയുടെ അവസാന നിമിഷത്തില്‍ ഉറുഗ്വേ-യുടെ മാക്സി പെരൈര രണ്ടാമത്തെ ഗോള്‍ തിരിച്ചടിച്ചു. 3 : 2 . അവസാന സെക്കെണ്ടില്‍ ഹോളണ്ടിന്റെ ബോമ്മല്‍-നു മഞ്ഞ കാര്‍ഡ് കിട്ടി. ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ ഉറുഗ്വേ-യെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിക്കൊണ്ട് ഓറഞ്ചുപ്പട ഫൈനലിലേയ്ക്ക് പ്രവേശിച്ചു. ഗോളടിച്ച പുലികള്‍ ! ---------------------------------- |
************
2010 ജൂലൈ 4, ഞായറാഴ്‌ച
ക്വാര്‍ട്ടര്‍ ഫൈനല്‍ - 4 ( ലോകകപ്പ് 2010, ദക്ഷിണാഫ്രിക്ക )
വിയ്യ വീണ്ടും സ്പെയിനിന്റെ രക്ഷകനായി ! --------------------------------------------------------------------------------------- മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പരാഗ്വേ-യ്ക്ക് ഒരവസരം കിട്ടിയെങ്കിലും സ്പെയിന്‍-ന്റെ ഗോളി പിടിച്ചു. 6 -മത്തെ മിനിറ്റില്‍ സ്പെയിനിനു ഒരു അവസരം കിട്ടിയത് പാഴായി പോയി. 28 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ സാവി-യുടെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. 40 -മത്തെ മിനിറ്റില്‍ പരാഗ്വേ-യുടെ വാല്‍ഡെസ്-നു ഒരു നല്ല അവസരം കിട്ടിയെങ്കിലും ഓഫ് സൈഡില്‍ കുടുങ്ങി. ആദ്യത്തെ പകുതി ആരും ഗോള്‍ അടിക്കാതെ പിരിഞ്ഞു. ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ കിട്ടിയിരുന്നുവെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. പലപ്പോഴും മത്സരം വിരസമായിരുന്നു. രണ്ടാം പകുതിയില്‍ വാശിയേറിയ പോരാട്ടങ്ങള്‍ രണ്ടു ടീമുകളും കാഴ്ചവെച്ചു. 58 -മത്തെ മിനിറ്റില്‍ പരാഗ്വേ-യ്ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കിട്ടി. കര്‍ഡോസോ എടുത്ത കിക്ക് സ്പെയിന്‍-ന്റെ ഗോളി കസില്ലാസ് സമര്‍ത്ഥമായി പിടിച്ചു. അടുത്ത നിമിഷത്തില്‍ സ്പെയിനിനു അനുകൂലമായിയും ഒരു പെനാല്‍റ്റി കിട്ടി. അലോണ്‍സോ എടുത്ത കിക്ക് പരാഗ്വേ-യുടെ ഗോളി തട്ടി മാറ്റി. 63 -മത്തെ മിനിറ്റില്‍ ഇനിയെസ്റ്റയുടെ ഒരു ഉഗ്രന്‍ ഷോട്ട് ഗോളാകാതെ പോയി. 64 -മത്തെ മിനിറ്റിലും, 71 -മത്തെ മിനിറ്റിലും പരാഗ്വേ-യുടെ കസേറെസ്-നും, മോറെല്‍ -നും മഞ്ഞ കാര്‍ഡ് കിട്ടി. 74 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ സാവി-യുടെ ഒരു ഉഗ്രന്‍ ഷോട്ട് നേരിയ വ്യത്യാസത്തിനാണ് പുറത്തുപോയത്. 83 -മത്തെ മിനിറ്റില്‍ ഇനിയെസ്റ്റയുടെ പാസില്‍ പെഡ്രോ-യുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി വന്ന പന്ത് വിയ്യ അടിച്ചു വലയിലാക്കി. 1 : 0 . 87 -മത്തെ മിനിറ്റില്‍ പരാഗ്വേ-യുടെ സന്റാന-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 88 -മത്തെ മിനിറ്റില്‍ പരാഗ്വേ-യുടെ സാന്റ ക്രൂസ്-നു ഒരു നല്ല അവസരം കിട്ടിയെങ്കിലും ഗോള്‍ ആക്കാന്‍ കഴിഞ്ഞില്ല. 89 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ പെഡ്രോ-യില്‍ നിന്നു കിട്ടിയ പാസില്‍ വിയ്യ-യുടെ ഒരു ഷോട്ട് പരാഗ്വേ-യുടെ ഗോളി പിടിച്ചു. അവസാന നിമിഷങ്ങളില്‍ പരാഗ്വേ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്പെയിന്‍-ന്റെ ഗോളി കസില്ലാസ് വളരെ പ്രയാസപ്പെട്ട് അതിനെല്ലാം തടയിട്ടു. കളി അവസാനിക്കുമ്പോള്‍ സ്പെയിന്‍, രക്ഷകനായ വിയ്യ-യുടെ ഒരു ഗോളിന്റെ പിന്‍ബലത്തില്‍ പരാഗ്വേ-യെ തോല്പിച്ചുക്കൊണ്ട് സെമി ഫൈനലിലേയ്ക്ക് കടന്നു. കളിയില്‍ സ്പെയിന്‍-ന്റെ പിക്വെ, ബസ്ക്വെറ്റ്സ് എന്നിവര്‍ക്കും മഞ്ഞ കാര്‍ഡ് കിട്ടിയിരുന്നു. ഗോളടിച്ച പുലി ! ------------------------------- |
*************
2010 ജൂലൈ 3, ശനിയാഴ്‌ച
ക്വാര്‍ട്ടര്‍ ഫൈനല്‍ - 2 ( ലോകകപ്പ് 2010, ദക്ഷിണാഫ്രിക്ക )
| ഉറുഗ്വേ ----- ഘാന |
സുവര്‍ണാവസരം കളഞ്ഞുകുളിച്ച ഘാന ഔട്ട് ! ------------------------------------------------------------------------------------------ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇരു ടീമുകളും ആക്രമിച്ചു കളി ക്കാന്‍ തുടങ്ങി. എങ്കിലും ഘാന ആക്രമണത്തില്‍ ഒരുപടി മുന്നില്‍ തന്നെയായിരുന്നു. ഘാനയുടെ മുന്നില്‍ ഉറുഗ്വേ ആദ്യം ഒന്നു പതറിയെങ്കിലും പ്രത്യാക്രമണത്തിലൂടെ അവര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. ആദ്യപകുതിയില്‍ അവസാന നിമിഷത്തില്‍ മധ്യനിരയില്‍ നിന്നും കിട്ടിയ പന്തുമായി ഘാനയുടെ മുന്താരി ദൂരേനിന്നെടുത്ത ഒരു ഷോട്ട് ഉറുഗ്വേ-യുടെ വല കുലുക്കി. 1 : 0 . രണ്ടാം പകുതിയില്‍ ഉറുഗ്വേ ഗോള്‍ തിരിച്ചടിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. 54 -മത്തെ മിനിറ്റില്‍ ഉറുഗ്വേ-യ്ക്ക് കിട്ടിയ ഒരു ഫ്രീകിക്കില്‍ ഫോര്‍ലാന്‍ ഗോള്‍ നേടി. 1 : 1 . ഉറുഗ്വേ-യുടെ ഗോളാകാന്‍ സാദ്ധ്യതയുണ്ടായിരുന്ന മികച്ച ചില ഷോട്ടുകള്‍ ഘാനയുടെ ഗോളി കിംഗ്സണ്‍ രക്ഷപ്പെടുത്തി. മത്സരം നിശ്ചിത സമയത്തില്‍ സമനിലയില്‍ ആയതോടെ എക്സ്ട്ര ടൈം കളിക്കേണ്ടി വന്നു. എക്സ്ട്ര ടൈമിന്റെ ഒടുവില്‍ ഘാനയ്ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കിട്ടിയെങ്കിലും അത് പാഴാക്കി കളഞ്ഞു. ഗ്യാന്‍ എടുത്ത പെനാല്‍റ്റി കിക്ക് ക്രോസ് ബാറില്‍ തട്ടി ഗോളാവാതെ തെറിച്ചുപോയി. ആ സുവര്‍ണാവസരം പാഴാക്കി കളഞ്ഞ ഘാന ദു:ഖിക്കേണ്ടി വന്നു. എക്സ്ട്ര ടൈമിലും മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ കളി ഷൂട്ട്-ഔട്ട്-ലേയ്ക്ക് നീങ്ങി. ഷൂട്ട്-ഔട്ടില്‍ ഘാനയുടെ രണ്ടു ഷോട്ടുകള്‍ ഉറുഗ്വേ-യുടെ ഗോളി മുസ്ലെര തടുത്തു നിര്‍ത്തിയപ്പോള്‍ 4 : 2 പരാജയം ഏറ്റുവാങ്ങി കണ്ണീരോടെ ഘാന ലോകകപ്പില്‍ നിന്നും വിട പറഞ്ഞു. ജീവന്‍ തിരിച്ചു കിട്ടിയ ഉറുഗ്വേ സന്തോഷത്തോടെ സെമി ഫൈനലിലേയ്ക്ക് കടന്നു. ഗോളടിച്ച പുലികള്‍ ! ------------------------------------- മുന്താരി ( 1 ) = ഘാന ഫോര്‍ലാന്‍ ( 1 ) = ഉറുഗ്വേ -------------------------------------------------------------- ഷൂട്ട്-ഔട്ട് ---------------- ഫോര്‍ലാന്‍ ( 1 ) = ഉറുഗ്വേ ഗ്യാന്‍ ( 1 ) = ഘാന വിക്ടോരിനോ ( 1 ) = ഉറുഗ്വേ അപ്പ്യ ( 1 ) = ഘാന ഗാര്‍ഗാനോ ( 1 ) = ഉറുഗ്വേ മെന്സാഹ് ( X ) = ഘാന പെരേര ( X ) = ഉറുഗ്വേ അഡിയാ ( X ) = ഘാന അബ്രെയു ( 1 ) = ഉറുഗ്വേ ( ഷൂട്ട്-ഔട്ട് 4 : 2 ) ------------------------------ ഉറുഗ്വേ 5 : 3 ഘാന --------------------------------- |
*************
ക്വാര്‍ട്ടര്‍ ഫൈനല്‍ - 3 ( ലോകകപ്പ് 2010, ദക്ഷിണാഫ്രിക്ക ) ------------------------------------------------------------------------------------------------------- അര്‍ജന്റീന ------ ജര്‍മനി ----------------------------------------------- കളി തുടങ്ങി 3 -മത്തെ മിനിറ്റില്‍ ജര്‍മനി-യുടെ പൊഡോള്‍സ്കി എടുത്ത ഒരു ഫ്രീകിക്ക് മുല്ലര്‍ ഹെഡ് ചെയ്ത് അര്‍ജന്റീന-യുടെ വല കുലുക്കി. 0 1 . ജര്‍മനി-യുടെ ഒട്ടമെന്റി-ക്ക് 11 -മത്തെ മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കിട്ടി. 23 -മത്തെ മിനിറ്റില്‍ മുല്ലര്‍-ന്റെ പാസില്‍ ക്ലോസെ-യ്ക്ക് കിട്ടിയ ഒരു സുവര്‍ണാവസരം നേരിയ വ്യത്യാസത്തിനു പോസ്റ്റിന്റെ മുകളില്‍കൂടി പോയി. 33 -മത്തെ മിനിറ്റില്‍ അര്‍ജന്റീന-യുടെ ഡി മാരിയ-യുടെ ഒരു ഷോട്ട് ജര്‍മനിയുടെ ഗോളി സുരക്ഷിതമായി കൈകളിലോതുക്കി. 34 -മത്തെ മിനിറ്റില്‍ ഹിഗ്വൈന്‍- ന്റെ ഗോളാകാന്‍ സാദ്ധ്യത ഉണ്ടായിരുന്ന ഒരു ഷോട്ട് ജര്‍മനിയുടെ ഗോളി പിടിച്ചു രക്ഷിച്ചു. 35 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ മുല്ലര്‍ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 37 -മത്തെ മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് ഒരു നല്ല അവസരം കിട്ടിയെങ്കിലും, അടിച്ച ഗോള്‍ ഓഫ് സൈഡില്‍ കുടുങ്ങി. 38 -മത്തെ മിനിറ്റില്‍ പൊഡോള്‍സ്കി-യുടെ ഒരു ഉഗ്രന്‍ ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. 40 -മത്തെ മിനിറ്റില്‍ അര്‍ജന്റീന-യ്ക്ക് കിട്ടിയ ഒരവസരം പാഴായി പോയി. 43 -മത്തെ മിനിറ്റില്‍ മുല്ലര്‍-ക്ക് ഒരവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ആദ്യപകുതിയുടെ അവസാന നിമിഷത്തില്‍ മെസി-യുടെ ഒരു ഷോട്ട് പോസ്റ്റിന്റെ മുകളില്‍കൂടി പോയി. ജര്‍മനി അടിച്ച ഒരു ഗോള്‍ മടക്കി അടിക്കാനായി അര്‍ജന്റീന പരമാവധി ശ്രമിച്ചെങ്കിലും ജര്‍മനി അവര്‍ക്ക് അവസരം കൊടുത്തില്ല. രണ്ടാം പകുതിയില്‍ 48 -മത്തെ മിനിറ്റില്‍ ഡി മാരിയ-യുടെ ഒരു ഉഗ്രന്‍ ഷോട്ട് ഗോളാകാതെ പോയി. 57 -മത്തെ മിനിറ്റില്‍ ജര്‍മനി-യുടെ ബോട്ടെംഗ്-ന്റെ ഒരു ഷോട്ട് അര്‍ജന്റീനയുടെ ഗോളി തട്ടി രക്ഷപ്പെടുത്തി. 62 -മത്തെ മിനിറ്റില്‍ ടെവെസ് , 65-മത്തെ മിനിറ്റില്‍ ഡി മാരിയ എന്നിവരുടെ ഷോട്ടുകള്‍ ജര്‍മനിയുടെ ഗോളി പിടിച്ചു. 67 -മത്തെ മിനിറ്റില്‍ അര്‍ജന്റീന-യെ ഞെട്ടിച്ചുക്കൊണ്ട് പൊഡോള്‍സ്കി-യുടെ പാസില്‍ ക്ലോസെ രണ്ടാമത്തെ ഗോള്‍ നേടി. 0 : 2 . അര്‍ജന്റീന-യുടെ ഞെട്ടല്‍ മാറുന്നതിനു മുമ്പ് ഇതാ കിടക്കുന്നു മൂന്നാമത്തെ ഗോള്‍. 73 -മത്തെ മിനിറ്റില്‍ ജര്‍മനി-യുടെ ഷ്വൈന്‍സ്റ്റേഗര്‍ -ന്റെ പാസില്‍ ഫ്രിഡറിക് അര്‍ജന്റീനയുടെ വലയില്‍ അടിച്ചു കയറ്റി. 0 : 3 . അര്‍ജന്റീന-യുടെ മഷേരാനോ-യ്ക്ക് 79 -മത്തെ മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കിട്ടി. 87 -മത്തെ മിനിറ്റില്‍ മെസി ഒരു ഗോളിന് വേണ്ടി ശ്രമിച്ചുവെങ്കിലും പന്ത് ജര്‍മനി-യുടെ ഗോളി പിടിച്ചു. 88 -മത്തെ മിനിറ്റില്‍ ജര്‍മനി അര്‍ജന്റീന-യുടെ തലയില്‍ വീണ്ടും ഒരു കൊട്ട് കൊടുത്തുക്കൊണ്ട് നാലാമത്തെ ഗോളും അടിച്ചു വലയിലാക്കി. 0 : 4 . കളി കഴിയുമ്പോള്‍ ജര്‍മനി എതിരില്ലാത്ത 4 ഗോളുകള്‍ക്ക് അര്‍ജന്റീന-യെ തറപറ്റിച്ചുക്കൊണ്ട് ലോകകപ്പില്‍ നിന്നും പടിയിറക്കി വിട്ടു. അങ്ങനെ ജര്‍മനി ലോകകപ്പ് മോഹവുമായി സെമി ഫൈനലിലേയ്ക്ക് പ്രവേശിച്ചു. ഗോളടിച്ച പുലികള്‍ ! -------------------------------------- മുല്ലര്‍ ( 1 ) = ജര്‍മനി ക്ലോസെ ( 2 ) = ജര്‍മനി ഫ്രീഡറിക് ( 1 ) = ജര്‍മനി -------------------------------------------------------- ജര്‍മനി 4 : 0 അര്‍ജന്റീന |
************
2010 ജൂലൈ 2, വെള്ളിയാഴ്‌ച
ക്വാര്‍ട്ടര്‍ ഫൈനല്‍ - 1 ( ലോകകപ്പ് 2010, ദക്ഷിണാഫ്രിക്ക )
| നെതര്‍ലന്‍ഡ് ----- ബ്രസില്‍ |
സാംബ താളം നിലച്ചു, ദുംഗ പടിയിറങ്ങി ! ---------------------------------------------------------------------------- കളിയുടെ തുടക്കത്തില്‍ തന്നെ ബ്രസില്‍-ന്റെ മുന്നേറ്റമായിരുന്നു. 6 -മത്തെ മിനിറ്റില്‍ റോബീഞ്ഞോയ്ക്ക് ഒരു അവസരം കിട്ടിയെങ്കിലും ഓഫ് സൈഡില്‍ കുടുങ്ങി. 8 -മത്തെ മിനിറ്റില്‍ കക്ക-യ്ക്ക് കിട്ടിയ അവസരം പാഴായി പോയി. 10 -മത്തെ മിനിറ്റില്‍ ഫാബിയാനോ-ന്റെ ലോംഗ് പാസില്‍ റോബീഞ്ഞോ ഓടി കയറിക്കൊണ്ട് അടിച്ച പന്ത് ഹോളണ്ടിന്റെ ഗോളിക്ക് പിടിക്കാന്‍ കഴിഞ്ഞില്ല. ഗോള്‍ . 1 : 0 . ഹോളണ്ടിന്റെ ഹെയ്ടിന്ക-യ്ക്ക് 13-മത്തെ മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കിട്ടി. വീണ്ടും ബ്രസില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഹോളണ്ടിന്റെ പ്രതിരോധ നിരയെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 25 -മത്തെ മിനിറ്റില്‍ ബ്രസിലിനു ഒരവസരം കിട്ടിയെങ്കിലും, പന്ത് പോസ്റ്റിന്റെ മുകളില്‍ കൂടി പൊന്തി പോയി. 31 -മത്തെ മിനിറ്റില്‍ കക്ക-യുടെ ഒരു ഷോട്ട് ഹോളണ്ടിന്റെ ഗോളി തട്ടി രക്ഷപ്പെടുത്തി. 32 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ ആല്‍വെസ്-ന്റെ ഒരു ഷോട്ട് ഗോളി സുരക്ഷിതമായി കൈക്കുള്ളിലാക്കി. 36 -മത്തെ മിനിറ്റില്‍ സ്നൈഡര്‍ എടുത്ത ഒരു ഫ്രീ കിക്ക് ബ്രസിലിന്റെ ഗോളി കൈകളിലോതുക്കി. 37 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ ബാസ്റ്റോസിനു മഞ്ഞ കാര്‍ഡ് കിട്ടി. ഹോളണ്ട് ഗോള്‍ തിരിച്ചടിക്കാന്‍ വാശിയോടെ പോരാടിയെങ്കിലും ആദ്യ പകുതിയില്‍ അവര്‍ക്ക് കഴിഞ്ഞില്ല, ആദ്യപകുതിയില്‍ ബ്രസില്‍ ആധിപത്യം നിലനിര്‍ത്തി. ആദ്യപകുതിയില്‍ അവസാന നിമിഷത്തില്‍ മൈക്കൊണിന്റെ ഒരു ഉഗ്രന്‍ ഷോട്ട് ഹോളണ്ടിന്റെ ഗോളി തട്ടി രക്ഷപ്പെടുത്തി. രണ്ടാം പകുതിയില്‍ ഹോളണ്ട് കരുത്തോടെയും , ഒത്തിണക്കത്തോടേയും കളിക്കാന്‍ തുടങ്ങി. ഹോളണ്ടിന്റെ വാന്‍ ഡെര്‍ വീല്‍-നു 47 -മത്തെ മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കിട്ടി. 53 -മത്തെ മിനിറ്റില്‍ ഹോളണ്ടിന് അനുകൂലമായി കിട്ടിയ ഒരു ഫ്രീകിക്ക് സ്നൈഡര്‍ ഗോള്‍മുഖത്തേയ്ക്ക് നീട്ടി അടിച്ചപ്പോള്‍ ബ്രസിലിന്റെ ഫിലിപ്പ് മെലോ -ന്റെ ഹെഡ് ചെയത് രക്ഷപ്പെടുത്താനുള്ള ശ്രമം അബദ്ധവശാല്‍ സ്വന്തം ഗോള്‍വലയില്‍ ചെന്ന് പതിച്ചു. ആ സെല്‍ഫ് ഗോളിലൂടെ ഹോളണ്ട് സമനില നേടി. 1 : 1 . ബ്രസിലിന്റെ ആല്‍വെസ്-ന്റെ ഒരു ഉഗ്രന്‍ ഷോട്ട് 61 -മത്തെ മിനിറ്റില്‍ നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. 64 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ ഡി ജോംഗ് -നു മഞ്ഞ കാര്‍ഡ് കിട്ടി. 65 -മത്തെ മിനിറ്റില്‍ കക്ക-യ്ക്ക് കിട്ടിയ ഒരവസരം പാഴായി പോയി. 68 -മത്തെ മിനിറ്റില്‍ ഹോളണ്ടിന് അനുകൂലമായി കിട്ടിയ കോര്‍ണര്‍ കിക്കില്‍ സ്നൈഡര്‍ ഹെഡ് ചെയ്ത് ബ്രസിലിനെ ഞെട്ടിച്ചുക്കൊണ്ട് പന്ത് വലയിലാക്കി. ഗോള്‍. 1 : 2 . രണ്ടാം ഗോളും വീണതോടെ സമനില തെറ്റിയ ബ്രസില്‍ പരുക്കന്‍ കളിയിലേയ്ക്ക് നീങ്ങി. 73 -മത്തെ മിനിറ്റില്‍ റോബന്റെ മുന്നേറ്റത്തെ തടയാനായി ബ്രസിലിന്റെ ഫിലിപ്പ് മെലോ മന:പൂര്‍വ്വം ചവിട്ടിയതിന് റഫറി ചുവപ്പ് കാര്‍ഡ് കൊടുത്തു പുറത്തേയ്ക്ക് പറഞ്ഞയച്ചു. 76 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ ഊയ്ജേര്‍ -നു മഞ്ഞ കാര്‍ഡ് കിട്ടി. അവസാന നിമിഷങ്ങളില്‍ ബ്രസില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളടിക്കാന്‍ ഹോളണ്ട് അനുവദിച്ചില്ല. കളി അവസാനിക്കുമ്പോള്‍ വമ്പന്മാരായ ബ്രസിലിനെ മുട്ടുകുത്തിച്ചുക്കൊണ്ട് ഓറഞ്ചുപ്പട സെമി ഫൈനലിലേയ്ക്ക് പ്രവേശിച്ചു. നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹോളണ്ട് ലോകകപ്പില്‍ ബ്രസിലിനോട് ജയിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്കു ശേഷം ഹോളണ്ട് വീണ്ടും സെമി ഫൈനല്‍ കളിക്കുമ്പോള്‍ അവരുടെ മോഹങ്ങള്‍ പൂവണിയുമോ എന്ന് നമ്മള്‍ക്ക് കണ്ടറിയാം ! ഗോളടിച്ച പുലികള്‍ ! ------------------------------------- റോബീഞ്ഞോ ( 1 ) = ബ്രസില്‍ ഫിലിപ്പ് മെലോ ( 1 ) = ബ്രസില്‍ ( സെല്‍ഫ് ഗോള്‍ ) സ്നൈഡര്‍ ( 1 ) = നെതര്‍ലന്‍ഡ് ------------------------------------------------------------------------- നെതര്‍ലന്‍ഡ് 2 : 1 ബ്രസില്‍ --------------------------------------------- |
**************
2010 ജൂൺ 30, ബുധനാഴ്‌ച
സ്പെയിന്‍ 1 : 0 പോര്‍ച്ചുഗല്‍ !
സ്പെയിനിനെ വിയ്യ രക്ഷിച്ചു ! ------------------------------------------------------ മത്സരം തുടങ്ങി ആദ്യനിമിഷത്തില്‍ സ്പെയിന്‍-ന്റെ ടോറേസ് ദൂരെ നിന്നും എടുത്ത ഒരു ഷോട്ട് പോര്‍ച്ചുഗലിന്റെ ഗോളി എഡുവാര്‍ഡോ തട്ടികളഞ്ഞു. വീണ്ടും 3 -മത്തെ മിനിറ്റില്‍ വിയ്യയുടെ ദൂരെ നിന്നുള്ള ഒരു ഷോട്ട് രക്ഷപ്പെടുത്തി. 6 -മത്തെ മിനിറ്റിലും, 12 -മത്തെ മിനിറ്റിലും സ്പെയിന്‍-ന്റെ വിയ്യ-യ്ക്കും, സാവിയ്ക്കും ഓരോ അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളായില്ല. 20 -മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ തിയാഗോ-യ്ക്ക് കിട്ടിയ ഒരു സുവര്‍ണാവസരം പാഴായി പോയി. 28 -മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എടുത്ത ഒരു ഫ്രീ കിക്ക് സ്പെയിന്‍-ന്റെ ഗോളിക്ക് പിടിക്കാന്‍ പ്രയാസപ്പെട്ടെങ്കിലും, കയ്യില്‍ നിന്നും തെറിച്ചുപോയ പന്ത് ഗോളായില്ല. 38 -മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ മൈരെലെസ് -ന്റെ പാസില്‍ അല്‍മേയ്ദ -യുടെ ഹെഡ്ബോള്‍ ഗോളാകാതെ പുറത്തേയ്ക്ക് പോയി. രണ്ടാം പകുതിയില്‍ 60 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ ലോരെന്റെയുടെ ഹെഡ്ബോള്‍ പോര്‍ച്ചുഗല്‍ ഗോളി തട്ടി കളഞ്ഞു. 61 -മത്തെ മിനിറ്റില്‍ വിയ്യയുടെ ഒരു ഉഗ്രന്‍ ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. വിയ്യയുടെ പല അവസരങ്ങള്‍ പാഴായി പോയെങ്കിലും 62 -മത്തെ മിനിറ്റില്‍ വിയ്യ പോര്‍ച്ചുഗലിന്റെ വല കുലുക്കി. 70 -മത്തെ മിനിറ്റില്‍ സ്പെയിന്‍.ന്റെ റാമോസ്-ന്റെ ഒരു ഉഗ്രന്‍ ഷോട്ട് പുറത്തേയ്ക്ക് പോയി. 73 -മത്തെ മിനിറ്റില്‍ സ്പെയിന്‍.ന്റെ അലോണ്‍സോ -യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 76 -മത്തെ മിനിറ്റില്‍ വിയ്യയുടെ ഒരു കനത്ത ഷോട്ട് ഗോളി രക്ഷപ്പെടുത്തി. 79 -മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ തിയാഗോ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 86 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ ലോരെന്റെ-യ്ക്ക് കിട്ടിയ ഒരവസരം പാഴായി പോയി. 89 -മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ റിക്കാര്‍ഡോ കോസ്റ്റ-യ്ക്ക് ചുവപ്പ് കാര്‍ഡ് കിട്ടി. 90 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ ലോരെന്റെ-യ്ക്ക് ഒരവസരം കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. കളി അവസാനിക്കുമ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ജയത്തോടുകൂടി സ്പെയിന്‍ പോര്‍ച്ചുഗലിനെ ഈ ലോകകപ്പില്‍ നിന്നും പുറത്താക്കി കൊണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് പ്രവേശിച്ചു. ഗോളടിച്ച പുലി ! ------------------------------- വിയ്യ ( 1 ) = സ്പെയിന്‍ സ്പെയിന്‍ 1 : 0 പോര്‍ച്ചുഗല്‍ |
**********
2010 ജൂൺ 29, ചൊവ്വാഴ്ച
ബ്രസില്‍ ചിലി-യെ തകര്‍ത്തു !
ബ്രസില്‍ ചിലിയെ തകര്‍ത്തു ! ----------------------------------------------------- തുടക്കത്തില്‍ ചിലിയുടെ ചില മുന്നേറ്റങ്ങള്‍ കണ്ട് ബ്രസില്‍ ഒന്നു പതറിയെങ്കിലും പിന്നീട് അവര്‍ താളം കണ്ടെത്തുകയായിരുന്നു. 34 -മത്തെ മിനിറ്റില്‍ ബ്രസിലിനു അനുകൂലമായി കിട്ടിയ ഒരു കോര്‍ണര്‍ കിക്ക് എടുത്തത് മൈക്കോണ്‍ ആയിരുന്നു. ഉയര്‍ന്നു വന്ന പന്ത് ചാടി ഹെഡ് ചെയ്ത് ബ്രസിലിന്റെ ജുവാന്‍ ചിലിയുടെ വലക്കുള്ളിലാക്കി. ചിലിയുടെ ഗോളി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഗോള്‍ - 1 : 0 . ഗോള്‍ വീണ ചിലിയുടെ ഷോക്ക് മാറുന്നതിനു മുമ്പേ 38 -മത്തെ മിനിറ്റില്‍ ഫാബിയാനോ വീണ്ടും ചിലിയുടെ വല കുലുക്കി. രണ്ടാം പകുതിയില്‍ ബ്രസില്‍ ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. കാക്ക, റോബീഞ്ഞോ, മൈക്കോണ്‍, ഫാബിയാനോ എന്നിവര്‍ കളം നിറഞ്ഞു കളിച്ചു. 59 -മത്തെ മിനിറ്റില്‍ റാമിരെസിന്റെ പാസില്‍ റോബീഞ്ഞോ മൂന്നാമത്തെ ഗോളടിച്ചു. 3 : 0 . ചിലി അവസാന നിമിഷം വരെ പൊരുതികളി ച്ചെങ്കിലും ഗോളടിക്കാന്‍ ബ്രസില്‍ അവരെ അനുവദിച്ചില്ല. കളി അവസാനിക്കുമ്പോള്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബ്രസില്‍ ചിലിയെ തകര്‍ത്തു ക്വാര്‍ട്ടറിലേയ്ക്ക് പ്രവേശിച്ചു. ബ്രസിലിന്റെ റാമിരെസ്, കാക്ക, എന്നിവര്‍ക്കും ചിലിയുടെ മില്ലര്‍, ഫുയെന്റ്സ്, വിഡാല്‍ എന്നിവര്‍ക്കും മഞ്ഞ കാര്‍ഡുകള്‍ കിട്ടി. ഗോളടിച്ച പുലികള്‍ ! ------------------------------------- ജുവാന്‍ ( 1 ) = ബ്രസില്‍ ഫാബിയാനോ ( 1 ) = ബ്രസില്‍ റോബീഞ്ഞോ ( 1 ) = ബ്രസില്‍ ------------------------------------------------------------- ബ്രസില്‍ 3 : 0 ചിലി ----------------------------------- |
***********
പരാഗ്വേ പെനാല്‍റ്റി ഷൂട്ട്-ഔട്ടില്‍ ജയിച്ചു ! ----------------------------------------------------------------------------- കളിയുടെ തുടക്കത്തില്‍ പരാഗ്വേയുടെ ബാറിയോസിന്റെ ഒരു ഷോട്ട് ജപ്പാന്റെ ഗോളി രക്ഷപ്പെടുത്തി. ജപ്പാന്റെ 8 -നമ്പര്‍ കളിക്കാരനായ മാട്ട്സൂയ് എടുത്ത ഒരു ഉഗ്രന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടി തെറിച്ചുപോയി. 29 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ സാന്റ ക്രൂസ്-ന്റെ ഒരു ഷോട്ട് ഗോളാവാതെ പുറത്തേയ്ക്ക് പോയി. 40 -മത്തെ മിനിറ്റില്‍ ജപ്പാന്റെ ഹോണ്ട-യുടെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. രണ്ടാമത്തെ പകുതിയില്‍ 54 -മത്തെ മിനിറ്റില്‍ ജപ്പാന്റെ ഒരവസരം പരാഗ്വേയുടെ ഗോളി പിടിച്ചു രക്ഷപ്പെടുത്തി. 56 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ 10 -നമ്പര്‍ കളിക്കാരന്‍ പെനാല്‍റ്റി ബോക്സില്‍ വെച്ചു കിട്ടിയ ഒരവസരം ജപ്പാന്റെ 22 -നമ്പര്‍ തട്ടി തെറിപ്പിച്ചു. 57 -മത്തെ മിനിറ്റില്‍ ജപ്പാന്റെ മാട്ട്സൂയ്-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 58 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ 16 നമ്പര്‍ ഹെഡ് ചെയ്ത ഗോള്‍ ആകാന്‍ സാദ്ധ്യതയുള്ള പന്ത് ജപ്പാന്റെ ഗോളി കാവഷിമ സമര്‍ത്ഥമായി കൈക്കുള്ളിലാക്കി. 71 -മത്തെ മിനിറ്റില്‍ ജപ്പാന്റെ നഗറ്റൊമയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 93 -മത്തെ മിനിറ്റില്‍ ഇഞ്ചുറി ടൈമില്‍ ജപ്പാന്റെ ഹോണ്ടയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. നിശ്ചിത സമയത്തില്‍ ആര്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല. എക്സ്ട്ര ടൈമില്‍ 94 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ ബാറിയോസിന്റെ ഒരു ഉഗ്രന്‍ ഹെഡ്ബോള്‍ ജപ്പാന്റെ ഗോളി കാവഷിമ പിടിച്ചു രക്ഷിച്ചു. വീണ്ടും 104 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ വാല്‍ഡെസ്-ന്റെ ഒരു ഹെഡ്ബോള്‍ ഗോളി പിടിച്ചു. 113 -മത്തെ മിനിറ്റില്‍ ജപ്പാന്റെ എന്‍ഡോയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 116 -മത്തെ മിനിറ്റില്‍ ജപ്പാന്റെ ഒക്കാസാക്കി-യ്ക്ക് ഒരു സുവര്‍ണാവസരം കിട്ടിയെങ്കിലും പന്ത് പോസ്റ്റില്‍ തട്ടി തെറിച്ചു പോയി. 117 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ റിവേരോസ്-നു മഞ്ഞ കാര്‍ഡ് കിട്ടി. 120 മിനിറ്റില്‍ പൊരുതി കളിച്ചിട്ടും ഇരുടീമുകള്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല. എക്സ്ട്ര ടൈമിലും സമനില ആയതോടെ പെനാല്‍റ്റി ഷൂട്ട്-ഔട്ട് വേണ്ടി വന്നു. പരാഗ്വേയുടെ 5 പെനാല്‍റ്റി കിക്കുകളും ലക്ഷ്യം കണ്ടു. പക്ഷെ ജപ്പാന്റെ 3 -മത്തെ കിക്ക് ഗോളാവാതെ പോയി. ജപ്പാന്റെ കൊമാനോ എടുത്ത ഉഗ്രന്‍ കിക്ക് ക്രോസ് ബാറില്‍ തട്ടി തെറിച്ചു പോയി. 5 : 3 തോല്‍വിയോടെ ഈ ലോകകപ്പില്‍ നിന്നും ജപ്പാന്‍ കണ്ണീരോടെ വിട പറഞ്ഞു. ഗോളടിച്ച പുലികള്‍ ! ------------------------------------- പെനാല്‍റ്റി ഷൂട്ട്-ഔട്ട് --------------------------------------- ബരേറ്റോ ( 1 ) = പരാഗ്വേ എന്‍ഡോ ( 1 ) = ജപ്പാന്‍ ബാറിയോസ് ( 1 ) = പരാഗ്വേ ഹസേബെ ( 1 ) = ജപ്പാന്‍ റിവേറോസ് ( 1 ) = പരാഗ്വേ വാല്‍ഡെസ് ( 1 ) = പരാഗ്വേ ഹോണ്ട ( 1 ) = ജപ്പാന്‍ കര്‍ഡോസൊ ( 1 ) = പരാഗ്വേ ------------------------------------------------------------------ പരാഗ്വേ 5 : 3 ജപ്പാന്‍ -------------------------------- |
**********
2010 ജൂൺ 28, തിങ്കളാഴ്‌ച
ജര്‍മനി ഇംഗ്ലണ്ടിനെ തറപറ്റിച്ചു !
ജര്‍മനി 4 : 1 ഇംഗ്ലണ്ട് ----------------------------------- മത്സരം തുടങ്ങി 4 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ഓസില്‍ അടിച്ച പന്ത് ഇംഗ്ലണ്ടിന്റെ ഗോളി ജെയിംസ് തടുത്തു നിര്‍ത്തി. 20 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ക്ലോസെ ഇംഗ്ലണ്ടിന്റെ ഗോള്‍വല കുലുക്കി. 1 : 0 . 30 -മത്തെ മിനിറ്റില്‍ മുള്ളര്‍-ന്റെ പാസില്‍ ക്ലോസെ അടിച്ച പന്ത് ഇംഗ്ലണ്ടിന്റെ ഗോളി പിടിച്ചു. 32 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ പൊഡോള്‍സ്കി രണ്ടാമത്തെ ഗോള്‍ നേടി. 2 : 0 . ഇംഗ്ലണ്ടിന്റെ ഉപ്സണ്‍ 37 -മത്തെ മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. 2 : 1 . ഗെറാര്‍ഡിന്റെ പാസില്‍ പന്ത് ഹെഡ് ചെയ്തു അപ്സണ്‍ ജര്‍മനിയുടെ വലയിലാക്കി. 38 -മത്തെ മിനിറ്റില്‍ ലാംപാര്‍ഡിന്റെ ഒരു ഷോട്ട് പോസ്റ്റിന്റെ മുകളില്‍ തട്ടി താഴെ ഗോള്‍ ലൈനിന്റെ പുറത്താണ് കുത്തിയതെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ശരിക്കും അത് ഗോളായിരുന്നു. പക്ഷെ റഫറി-യ്ക്ക് അത് കൃത്യമായി കാണാന്‍ കഴിഞ്ഞില്ല എന്ന് തോന്നുന്നു. 47 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ഫ്രീഡറിച്-നു മഞ്ഞ കാര്‍ഡ് കിട്ടി. 52 -മത്തെ മിനിറ്റില്‍ ലാംപാര്‍ഡിന്റെ ഒരു ഉഗ്രന്‍ ഷോട്ട് പോസ്റ്റിന്റെ മുകളില്‍ തട്ടി ഗോളാവാതെ പോയി. 56 -മത്തെ മിനിറ്റില്‍ ഗെറാര്‍ഡിന്റെ ലോംഗ് ഷോട്ട് പാഴായി പോയി. 62 -മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മില്‍നാര്‍-നു ഒരവസരം കിട്ടിയെങ്കിലും പാഴായി പോയി. 67 , 70 -മത്തെ മിനിറ്റുകളില്‍ ജര്‍മനിയുടെ മുല്ലര്‍ രണ്ടു ഗോളുകള്‍ നേടി. 4 : 1 . ഇംഗ്ലണ്ടിന്റെ ഗെറാര്‍ഡിന് ഒരു അവസരം കിട്ടിയെങ്കിലും ഗോളായില്ല. 87 -മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ജോണ്‍സണ്‍-നു മഞ്ഞ കാര്‍ഡ് കിട്ടി. 89 -മത്തെ മിനിറ്റില്‍ ലാംപാര്‍ഡ് എടുത്ത ദൂരെനിന്നുള്ള ഒരു ഷോട്ട് ഗോളാവാതെ പോയി. കളി അവസാനിക്കുമ്പോള്‍ ജര്‍മനി ഒരു ഗോളിനെതിരെ നാല് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തറപറ്റിച്ചു കൊണ്ട് ക്വാര്‍ട്ടറിലേയ്ക്ക് പ്രവേശിച്ചു. ഗോളടിച്ച പുലികള്‍ ! ------------------------------------- ക്ലോസെ ( 1 ) = ജര്‍മനി പൊഡോള്‍സ്കി ( 1 ) = ജര്‍മനി ഉപ്സണ്‍ ( 1 ) = ഇംഗ്ലണ്ട് മുല്ലര്‍ ( 2 ) = ജര്‍മനി ------------------------------------------------------------------ ജര്‍മനി 4 : 1 ഇംഗ്ലണ്ട് ---------------------------------------------- |
അര്‍ജന്റീന മെക്സിക്കോ-യെ തോല്‍പിച്ചു ! ----------------------------------------------------------------------------- കളിയുടെ ആദ്യപകുതിയില്‍ 25 -മത്തെ മിനിറ്റില്‍ അര്‍ജന്റീനയുടെ ടെവസ് ഒന്നാമത്തെ ഗോള്‍ നേടി. 1 :0 . അര്‍ജന്റീനയുടെ ഹിഗ്വൈന്‍ 33 -മത്തെ മിനിറ്റില്‍ വീണ്ടും മെക്സിക്കോയുടെ ഗോള്‍വല കുലുക്കി. 2 : 0 . ടെവസ് 52 -മത്തെ മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി മൂന്നാമത്തെ ഗോള്‍ നേടി. 3 : 0 . മെക്സിക്കോയുടെ ജാവിയര്‍ ഹെര്‍ണാണ്ടെസ് 71 -മത്തെ മിനിറ്റില്‍ ഒരു ഗോള്‍ മടക്കിയടിച്ചു. 3 : 1 . മെക്സിക്കോ പൊരുതി കളിച്ചെങ്കിലും അര്‍ജന്റീനയുടെ ആധിപത്യത്തിന് മുന്നില്‍ അവര്‍ക്ക് കൂടുതലായി ഒന്നും ചെയ്യാന്‍ കഴിഞ്ഞല്ല. കളി അവസാനിക്കുമ്പോള്‍ അര്‍ജന്റീന ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മെക്സിക്കോയെ കീഴടക്കി. ഗോളടിച്ച പുലികള്‍ ! -------------------------------------- ടെവസ് ( 2 ) = അര്‍ജന്റീന ഹിഗ്വൈന്‍ ( 1 ) = അര്‍ജന്റീന ജെ. ഹെര്‍ണാണ്ടെസ് ( 1 ) = മെക്സിക്കോ --------------------------------------------------------------------------------- അര്‍ജന്റീന 3 : 1 മെക്സിക്കോ ----------------------------------------------------- |
നെതര്‍ലന്‍ഡ് സ്ലോവാക്യ-യെ കീഴടക്കി ! --------------------------------------------------------------------- മത്സരത്തിന്റെ തുടക്കം തന്നെ സ്ലോവാക്യയുടെ മുന്നേറ്റത്തോടെ ആയിരുന്നു. 2 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ എറിക്ക് ജന്റിസെക്ക്-ന്റെ ഇടതുകാലുക്കൊണ്ടുള്ള ഒരു ഉഗ്രന്‍ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ നേരിയ വ്യത്യാസത്തിനാണ് പുറത്തേയ്ക്ക് പോയത്. 5 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ വിട്ടെക്ക്-ന്റെ ചില മുന്നേറ്റങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. അവരുടെ കുക്ക എന്ന കളിക്കാരന്‍ എടുത്ത ഒരു ഷോട്ട് ഗോളാകാതെ പുറത്തേയ്ക്ക് പോയി. 18 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ റോബന്‍ സ്ലോവാക്യയുടെ ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ഇടതുവിംഗിലൂടെ മുന്നേറി പെനാല്‍റ്റി ബോക്സിന്റെ തൊട്ടടുത്ത് നിന്നുക്കൊണ്ട് എടുത്ത ഒരു ഷോട്ട് സ്ലോവാക്യയുടെ ഗോളിയ്ക്ക് തടുക്കുവാന്‍ കഴിഞ്ഞില്ല. ഗോള്‍ - 1 : 0 . രണ്ടാം പകുതിയില്‍ ഇരുടീമുകളും പൊരുതി കളിച്ചെങ്കിലും, 84 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ സ്നൈഡര്‍ രണ്ടാമത്തെ ഗോള്‍ നേടി. 2 : 0 . ഇഞ്ചുറി ടൈമില്‍ 94 -മത്തെ മിനിറ്റില്‍ സ്ലോവാക്യ-യ്ക്ക് അനുകൂലമായി കിട്ടിയ പെനാല്‍റ്റി വിട്ടെക്ക് ഹോളണ്ടിന്റെ വലയ്ക്കുള്ളിലേയ്ക്ക് അടിച്ചു കയറ്റി. 2 : 1 . കളി അവസാനിക്കുമ്പോള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഓറഞ്ചുപ്പട സ്ലോവാക്യ-യെ മുട്ടുകുത്തിച്ചു ക്വാര്ട്ടരിലെയ്ക്ക് കടന്നു. ഹോളണ്ടിന്റെ സ്റ്റെക്കെലെന്‍ബര്‍ഗ്, റോബന്‍ എന്നിവര്‍ക്കും സ്ലോവാക്യയുടെ സ്കര്‍ടെല്‍, കുക്ക, കെപുനെക്ക് എന്നിവര്‍ക്കും മഞ്ഞ കാര്‍ഡ് കിട്ടി. ഗോളടിച്ച പുലികള്‍ ! ---------------------------------- റോബന്‍ ( 1 ) = നെതര്‍ലന്‍ഡ് സ്നൈഡര്‍ ( 1 ) = നെതര്‍ലന്‍ഡ് വിട്ടെക്ക് ( 1 ) = സ്ലോവാക്യ -------------------------------------------------------------- നെതര്‍ലന്‍ഡ് 2 : 1 സ്ലോവാക്യ -------------------------------------------------- |
**********
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)























