| ഉറുഗ്വേ ----- ഘാന |
സുവര്‍ണാവസരം കളഞ്ഞുകുളിച്ച ഘാന ഔട്ട് ! ------------------------------------------------------------------------------------------ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇരു ടീമുകളും ആക്രമിച്ചു കളി ക്കാന്‍ തുടങ്ങി. എങ്കിലും ഘാന ആക്രമണത്തില്‍ ഒരുപടി മുന്നില്‍ തന്നെയായിരുന്നു. ഘാനയുടെ മുന്നില്‍ ഉറുഗ്വേ ആദ്യം ഒന്നു പതറിയെങ്കിലും പ്രത്യാക്രമണത്തിലൂടെ അവര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. ആദ്യപകുതിയില്‍ അവസാന നിമിഷത്തില്‍ മധ്യനിരയില്‍ നിന്നും കിട്ടിയ പന്തുമായി ഘാനയുടെ മുന്താരി ദൂരേനിന്നെടുത്ത ഒരു ഷോട്ട് ഉറുഗ്വേ-യുടെ വല കുലുക്കി. 1 : 0 . രണ്ടാം പകുതിയില്‍ ഉറുഗ്വേ ഗോള്‍ തിരിച്ചടിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. 54 -മത്തെ മിനിറ്റില്‍ ഉറുഗ്വേ-യ്ക്ക് കിട്ടിയ ഒരു ഫ്രീകിക്കില്‍ ഫോര്‍ലാന്‍ ഗോള്‍ നേടി. 1 : 1 . ഉറുഗ്വേ-യുടെ ഗോളാകാന്‍ സാദ്ധ്യതയുണ്ടായിരുന്ന മികച്ച ചില ഷോട്ടുകള്‍ ഘാനയുടെ ഗോളി കിംഗ്സണ്‍ രക്ഷപ്പെടുത്തി. മത്സരം നിശ്ചിത സമയത്തില്‍ സമനിലയില്‍ ആയതോടെ എക്സ്ട്ര ടൈം കളിക്കേണ്ടി വന്നു. എക്സ്ട്ര ടൈമിന്റെ ഒടുവില്‍ ഘാനയ്ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കിട്ടിയെങ്കിലും അത് പാഴാക്കി കളഞ്ഞു. ഗ്യാന്‍ എടുത്ത പെനാല്‍റ്റി കിക്ക് ക്രോസ് ബാറില്‍ തട്ടി ഗോളാവാതെ തെറിച്ചുപോയി. ആ സുവര്‍ണാവസരം പാഴാക്കി കളഞ്ഞ ഘാന ദു:ഖിക്കേണ്ടി വന്നു. എക്സ്ട്ര ടൈമിലും മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ കളി ഷൂട്ട്-ഔട്ട്-ലേയ്ക്ക് നീങ്ങി. ഷൂട്ട്-ഔട്ടില്‍ ഘാനയുടെ രണ്ടു ഷോട്ടുകള്‍ ഉറുഗ്വേ-യുടെ ഗോളി മുസ്ലെര തടുത്തു നിര്‍ത്തിയപ്പോള്‍ 4 : 2 പരാജയം ഏറ്റുവാങ്ങി കണ്ണീരോടെ ഘാന ലോകകപ്പില്‍ നിന്നും വിട പറഞ്ഞു. ജീവന്‍ തിരിച്ചു കിട്ടിയ ഉറുഗ്വേ സന്തോഷത്തോടെ സെമി ഫൈനലിലേയ്ക്ക് കടന്നു. ഗോളടിച്ച പുലികള്‍ ! ------------------------------------- മുന്താരി ( 1 ) = ഘാന ഫോര്‍ലാന്‍ ( 1 ) = ഉറുഗ്വേ -------------------------------------------------------------- ഷൂട്ട്-ഔട്ട് ---------------- ഫോര്‍ലാന്‍ ( 1 ) = ഉറുഗ്വേ ഗ്യാന്‍ ( 1 ) = ഘാന വിക്ടോരിനോ ( 1 ) = ഉറുഗ്വേ അപ്പ്യ ( 1 ) = ഘാന ഗാര്‍ഗാനോ ( 1 ) = ഉറുഗ്വേ മെന്സാഹ് ( X ) = ഘാന പെരേര ( X ) = ഉറുഗ്വേ അഡിയാ ( X ) = ഘാന അബ്രെയു ( 1 ) = ഉറുഗ്വേ ( ഷൂട്ട്-ഔട്ട് 4 : 2 ) ------------------------------ ഉറുഗ്വേ 5 : 3 ഘാന --------------------------------- |
*************
ക്വാര്‍ട്ടര്‍ ഫൈനല്‍ - 3 ( ലോകകപ്പ് 2010, ദക്ഷിണാഫ്രിക്ക ) ------------------------------------------------------------------------------------------------------- അര്‍ജന്റീന ------ ജര്‍മനി ----------------------------------------------- കളി തുടങ്ങി 3 -മത്തെ മിനിറ്റില്‍ ജര്‍മനി-യുടെ പൊഡോള്‍സ്കി എടുത്ത ഒരു ഫ്രീകിക്ക് മുല്ലര്‍ ഹെഡ് ചെയ്ത് അര്‍ജന്റീന-യുടെ വല കുലുക്കി. 0 1 . ജര്‍മനി-യുടെ ഒട്ടമെന്റി-ക്ക് 11 -മത്തെ മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കിട്ടി. 23 -മത്തെ മിനിറ്റില്‍ മുല്ലര്‍-ന്റെ പാസില്‍ ക്ലോസെ-യ്ക്ക് കിട്ടിയ ഒരു സുവര്‍ണാവസരം നേരിയ വ്യത്യാസത്തിനു പോസ്റ്റിന്റെ മുകളില്‍കൂടി പോയി. 33 -മത്തെ മിനിറ്റില്‍ അര്‍ജന്റീന-യുടെ ഡി മാരിയ-യുടെ ഒരു ഷോട്ട് ജര്‍മനിയുടെ ഗോളി സുരക്ഷിതമായി കൈകളിലോതുക്കി. 34 -മത്തെ മിനിറ്റില്‍ ഹിഗ്വൈന്‍- ന്റെ ഗോളാകാന്‍ സാദ്ധ്യത ഉണ്ടായിരുന്ന ഒരു ഷോട്ട് ജര്‍മനിയുടെ ഗോളി പിടിച്ചു രക്ഷിച്ചു. 35 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ മുല്ലര്‍ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 37 -മത്തെ മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് ഒരു നല്ല അവസരം കിട്ടിയെങ്കിലും, അടിച്ച ഗോള്‍ ഓഫ് സൈഡില്‍ കുടുങ്ങി. 38 -മത്തെ മിനിറ്റില്‍ പൊഡോള്‍സ്കി-യുടെ ഒരു ഉഗ്രന്‍ ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. 40 -മത്തെ മിനിറ്റില്‍ അര്‍ജന്റീന-യ്ക്ക് കിട്ടിയ ഒരവസരം പാഴായി പോയി. 43 -മത്തെ മിനിറ്റില്‍ മുല്ലര്‍-ക്ക് ഒരവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ആദ്യപകുതിയുടെ അവസാന നിമിഷത്തില്‍ മെസി-യുടെ ഒരു ഷോട്ട് പോസ്റ്റിന്റെ മുകളില്‍കൂടി പോയി. ജര്‍മനി അടിച്ച ഒരു ഗോള്‍ മടക്കി അടിക്കാനായി അര്‍ജന്റീന പരമാവധി ശ്രമിച്ചെങ്കിലും ജര്‍മനി അവര്‍ക്ക് അവസരം കൊടുത്തില്ല. രണ്ടാം പകുതിയില്‍ 48 -മത്തെ മിനിറ്റില്‍ ഡി മാരിയ-യുടെ ഒരു ഉഗ്രന്‍ ഷോട്ട് ഗോളാകാതെ പോയി. 57 -മത്തെ മിനിറ്റില്‍ ജര്‍മനി-യുടെ ബോട്ടെംഗ്-ന്റെ ഒരു ഷോട്ട് അര്‍ജന്റീനയുടെ ഗോളി തട്ടി രക്ഷപ്പെടുത്തി. 62 -മത്തെ മിനിറ്റില്‍ ടെവെസ് , 65-മത്തെ മിനിറ്റില്‍ ഡി മാരിയ എന്നിവരുടെ ഷോട്ടുകള്‍ ജര്‍മനിയുടെ ഗോളി പിടിച്ചു. 67 -മത്തെ മിനിറ്റില്‍ അര്‍ജന്റീന-യെ ഞെട്ടിച്ചുക്കൊണ്ട് പൊഡോള്‍സ്കി-യുടെ പാസില്‍ ക്ലോസെ രണ്ടാമത്തെ ഗോള്‍ നേടി. 0 : 2 . അര്‍ജന്റീന-യുടെ ഞെട്ടല്‍ മാറുന്നതിനു മുമ്പ് ഇതാ കിടക്കുന്നു മൂന്നാമത്തെ ഗോള്‍. 73 -മത്തെ മിനിറ്റില്‍ ജര്‍മനി-യുടെ ഷ്വൈന്‍സ്റ്റേഗര്‍ -ന്റെ പാസില്‍ ഫ്രിഡറിക് അര്‍ജന്റീനയുടെ വലയില്‍ അടിച്ചു കയറ്റി. 0 : 3 . അര്‍ജന്റീന-യുടെ മഷേരാനോ-യ്ക്ക് 79 -മത്തെ മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കിട്ടി. 87 -മത്തെ മിനിറ്റില്‍ മെസി ഒരു ഗോളിന് വേണ്ടി ശ്രമിച്ചുവെങ്കിലും പന്ത് ജര്‍മനി-യുടെ ഗോളി പിടിച്ചു. 88 -മത്തെ മിനിറ്റില്‍ ജര്‍മനി അര്‍ജന്റീന-യുടെ തലയില്‍ വീണ്ടും ഒരു കൊട്ട് കൊടുത്തുക്കൊണ്ട് നാലാമത്തെ ഗോളും അടിച്ചു വലയിലാക്കി. 0 : 4 . കളി കഴിയുമ്പോള്‍ ജര്‍മനി എതിരില്ലാത്ത 4 ഗോളുകള്‍ക്ക് അര്‍ജന്റീന-യെ തറപറ്റിച്ചുക്കൊണ്ട് ലോകകപ്പില്‍ നിന്നും പടിയിറക്കി വിട്ടു. അങ്ങനെ ജര്‍മനി ലോകകപ്പ് മോഹവുമായി സെമി ഫൈനലിലേയ്ക്ക് പ്രവേശിച്ചു. ഗോളടിച്ച പുലികള്‍ ! -------------------------------------- മുല്ലര്‍ ( 1 ) = ജര്‍മനി ക്ലോസെ ( 2 ) = ജര്‍മനി ഫ്രീഡറിക് ( 1 ) = ജര്‍മനി -------------------------------------------------------- ജര്‍മനി 4 : 0 അര്‍ജന്റീന |
************


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ