2010 ഡിസംബർ 8, ബുധനാഴ്‌ച

വാടകയ്ക്ക് ഒരു ഭര്‍ത്താവ് !

സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ വാടകയ്ക്ക് ലഭിക്കും ! മണിക്കൂര്‍ കണക്കിനാണ് വാടക ഈടാക്കുന്നത്. അര്‍ജന്റീനയിലാണ് ഭര്‍ത്താവിന്റെ സേവനം വാടകയ്ക്ക് നല്‍കുന്ന കമ്പനി പ്രവര്‍ത്തിക്കുന്നത്. വീട്ടുക്കാര്യങ്ങള്‍ നിര്‍വഹിക്കാനാണ് കമ്പനി ഭര്‍ത്താക്കമാരെ ഏര്‍പ്പാടാക്കി കൊടുക്കുന്നത്. "വാടകയ്ക്ക് ഒരു ഭര്‍ത്താവ്" എന്നാണ് കമ്പനിയുടെ പേര്. വീട്ടുക്കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഭര്‍ത്താവ് അലാസ മനോഭാവം കാട്ടുന്നോ ? തൊട്ടതിനും പിടിച്ചതിനും ഭാര്യയ്ക്ക് സഹായം ആവശ്യമുണ്ടോ ? എങ്കില്‍ ഈ കമ്പനിയിലേയ്ക്ക് ഒന്ന് ഫോണ്‍ ചെയ്‌താല്‍ മതി. ഉടന്‍ ആളെത്തും. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാര്യയുമായി ചേര്‍ന്നാണ് ഇലക്ട്രോണിക് ടെക്നിഷ്യനായ അലോണ്‍സോ ഈ കമ്പനി തുടങ്ങിയത് !
**
"
""

2010 ഡിസംബർ 5, ഞായറാഴ്‌ച

പോപ് സുന്ദരി മഡോണ

നസ്സിനെ പ്രായം ബാധിക്കാന്‍ ഒരിക്കലും അനുവദിക്കാത്ത പോപ് സുന്ദരി മഡോണ തന്റെ ശാരീരിക സൌന്ദര്യവും മിനുക്കിയെടുക്കാന്‍ ഒരുങ്ങുന്നു. പ്രായത്തെ മറികടക്കാനായി ഇവര്‍ 1.44 ദശലക്ഷം ഡോളര്‍ ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കണ്ണുകള്‍ക്കും മാറിടത്തിനും ചുണ്ടിനും വേണ്ട പരിചരണത്തിനും കൈകാലുകളിലെ ഞരമ്പുകള്‍ക്ക് അഭംഗി ഉണ്ടാവാതിരിക്കാനുള്ള ലേസര്‍ ചികിത്സയ്ക്കും വിധേയയാവാന്‍ മഡോണ ആഗ്രഹിക്കുന്നു എന്ന് ‘ഡെയ്‌ലി സ്റ്റാര്‍’ റിപ്പോര്‍ട്ട് ചെയ്തു. മഡോണയുടെ അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

ഭര്‍ത്താവ് ഗൈ റിച്ചിയുമായി 2008 ല്‍ പിരിഞ്ഞതോടെയാണ് തന്നെ പ്രായം ബാധിക്കുന്നു എന്ന തോന്നല്‍ ഈ പോപ്സുന്ദരിക്ക് ഉണ്ടായിത്തുടങ്ങിയത്. വിവാഹമോചനത്തിനു ശേഷം കൂടുതല്‍ സന്തോഷവതിയായി കഴിയാമെന്നായിരുന്നു മഡോണ ചിന്തിച്ചതെങ്കിലും അത് സാധിച്ചില്ല എന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഇപ്പോള്‍ തന്നെക്കാള്‍ ഏറെ പ്രായം കുറഞ്ഞ മോഡല്‍ ജെസസ് ലുസുമായാണ് മഡോണ ഡേറ്റ് ചെയ്യുന്നത്. എന്തായാലും നഷ്ടമായി എന്ന് സ്വയം തോന്നുന്നതെല്ലാം വീണ്ടെടുക്കാനാണ് മഡോണയുടെ ശ്രമം.
**
*
*

ബ്ലോഗ് ആര്‍ക്കൈവ്