2010 ജൂൺ 26, ശനിയാഴ്‌ച

പോര്‍ച്ചുഗല്‍ 0 : 0 ബ്രസില്‍


പോര്‍ച്ചുഗല്‍ ബ്രസിലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു !
-----------------------------------------------------------------------------------------------------------------------

ളി   തുടങ്ങി   6 -മത്തെ   മിനിറ്റില്‍ ബ്രസിലിന്റെ ആല്‍വെസ് -ന്റെ ഒരു   ഉഗ്രന്‍   ഷോട്ട്  ഗോലാവാതെ   പോയി.  15 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ ഫാബിയാനോ -യ്ക്ക്  മഞ്ഞ   കാര്‍ഡ്   കിട്ടി.   17 -മത്തെ മിനിറ്റില്‍ വീണ്ടും   ആല്‍വെസ്-ന്റെ ഒരു ഷോട്ട്  പോര്‍ച്ചുഗലിന്റെ ഗോളി കൈക്കുള്ളിലാക്കി.   17 -മത്തെ മിനിറ്റില്‍ തന്നെ പോച്ചുഗലിന്റെ തിയാഗോ അടിച്ച പന്ത് പുറത്തേയ്ക്ക് പോയി.  24 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ ജുവാന്‍ കൈക്കൊണ്ട്   പന്ത് തടുത്തു  നിര്‍ത്തിയതിനു   മഞ്ഞ കാര്‍ഡ് കിട്ടി.  അപ്പോള്‍   തന്നെ  പോര്‍ച്ചുഗലിന്റെ ഡുഡാ-യ്ക്കും മഞ്ഞ കാര്‍ഡ് കിട്ടി.   30 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ നില്‍മര്‍ -നു ഒരു സുവര്‍ണാവസരം കിട്ടിയതായിരുന്നു.  പക്ഷെ ഗോളായില്ല.   31 -മത്തെ മിനിറ്റില്‍ തിയാഗോ-നു മഞ്ഞ കാര്‍ഡ് കിട്ടി.  32 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ മൈക്കോണ്‍-ന്റെ ഒരു ഉഗ്രന്‍ ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി.  39 -മത്തെ മിനിറ്റില്‍ ഫാബിയാനോ-യ്ക്ക് ഒരു അവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.  40 -മത്തെ മിനിറ്റില്‍ പോച്ചുഗലിന്റെ പെപ്പെ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  41 -മത്തെ മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-യുടെ ഷോട്ട് ബ്രസിലിന്റെ ഗോളി പിടിച്ചു.  43 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ പിലിപ്പ് മെലോ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  45 -മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ കോയ്‌ന്റ്രാവ് -നു മഞ്ഞ കാര്‍ഡ് കിട്ടി. 

രണ്ടാം പകുതി തുടങ്ങി 57 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ ഫാബിയാനോ ഹെഡ് ചെയ്ത ഗോളാകാന്‍ സാദ്ധ്യതയുണ്ടായിരുന്ന   പന്ത് പോര്‍ച്ചുഗലിന്റെ ഗോളി പിടിച്ചു രക്ഷപ്പെടുത്തി.   58 -മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ സിമാവോ -യുടെ  ഒരു ഷോട്ട് ബ്രസില്‍ ഗോളി പിടിച്ചു.  റൊണാള്‍ഡോ -യുടെ പാസില്‍   മൈറലെസിനു  കിട്ടിയ ഒരു സുവര്‍ണാവസരം പാഴായി പോയി.   87 -മത്തെ മിനിറ്റില്‍ ലൂസിയോ-യുടെ ഒരു ഹെഡ് ബോള്‍ പോര്‍ച്ചുഗലിന്റെ ഗോളി സമര്‍ത്ഥമായി പിടിച്ചു.  അവസാന നിമിഷത്തില്‍ ബ്രസിലിന്റെ ഒരു ഷോട്ട് പോര്‍ച്ചുഗലിന്റെ ഗോളി തട്ടി രക്ഷപ്പെടുത്തി.   ബ്രസിലിനു മികച്ച അവസരങ്ങള്‍  കിട്ടിയെങ്കിലും അവര്‍ക്ക് ഗോളാക്കാന്‍ കഴിഞ്ഞില്ല.   കളി അവസാനിക്കുമ്പോള്‍ പോര്‍ച്ചുഗല്‍ ഗോള്‍രഹിത സമനിലയില്‍ ബ്രസിലിനെ തളച്ചു.  രണ്ടു ടീമുകളും പ്രീക്വാര്‍ട്ടര്‍-ലേയ്ക്ക് കടന്നു.


പോര്‍ച്ചുഗല്‍ 0 : 0 ബ്രസില്‍
---------------------------------------------

*********


ഉത്തര കൊറിയ 0 : 3  ഐവറി കോസ്റ്റ്
---------------------------------------------------------------- 

ളി തുടങ്ങി 14 -മത്തെ മിനിറ്റില്‍ ഐവറി കോസ്റ്റ്-ന്റെ  ടുറെ    ഉത്തര കൊറിയ-യുടെ ഗോള്‍വല കുലുക്കി.  20 -മത്തെ മിനിറ്റില്‍ ഐവറി കോസ്റ്റ്-ന്റെ രോമാരിക്  രണ്ടാമത്തെ ഗോള്‍ അടിച്ചു.  പോസ്റ്റില്‍ തട്ടി തെറിച്ചു വന്ന പന്ത് ഹെഡ് ചെയ്ത് രോമാരിക്   വലയിലാക്കി. രണ്ടാം പകുതിയില്‍ ഉ . കൊറിയ ഉണര്‍ന്നു കളിച്ചെങ്കിലും ഗോള്‍ തിരിച്ചടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.  80 -മത്തെ മിനിറ്റില്‍ ഐവറി കോസ്റ്റ്-ന്റെ കലു മൂന്നാമത്തെ ഗോളും അടിച്ചു.  എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഐവറി കോസ്റ്റ് ഉത്തര കൊറിയയെ തകര്‍ത്തു.  ഐവറി കോസ്റ്റ് ജയിച്ചെങ്കിലും അവര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ കഴിയാതെ ഈ ലോകകപ്പില്‍ നിന്നും പുറത്തായി. 

ഗോളടിച്ച പുലികള്‍ !
-----------------------------------

ടുറെ                        ( 1 )       =        ഐവറി കോസ്റ്റ്

 രോമാരിക്        ( 1 )        =       ഐവറി കോസ്റ്റ്
                                             
കലു                        ( 1 )       =        ഐവറി കോസ്റ്റ്
-----------------------------------------------------------------------------


ഉത്തര കൊറിയ 0 : 3  ഐവറി കോസ്റ്റ്
-----------------------------------------------------------------

**********



ഉറുഗ്വേ ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക്...
---------------------------------------------------------------

ളി തുടങ്ങി 8 -മത്തെ മിനിറ്റില്‍ ഉറുഗ്വേ-യുടെ ഫോര്‍ലാന്‍ -ന്റെ പാസില്‍ സുവാരെസ് ദക്ഷിണ കൊറിയയുടെ ഗോള്‍വല കുലുക്കി. 1 : 0  . ഉറുഗ്വേ-യുടെ മുന്നേറ്റങ്ങള്‍ക്കു  മുന്നില്‍  ദക്ഷിണ കൊറിയ ഒന്നു പതറിയെങ്കിലും   പിന്നീട്   അവര്‍ ചെറുത്തു നിന്നു.  

രണ്ടാമത്തെ പകുതിയില്‍ ദക്ഷിണ കൊറിയ ഒത്തിണക്കത്തടെ പ്രത്യാക്രമണവുമായി മുന്നേറി.  68 -മത്തെ മിനിറ്റില്‍ പാര്‍ക്ക്  ജി സംഗിന്റെ ക്രോസില്‍ ലീ ചുംഗ് യോംഗ് ഗോളടിച്ചു.  1 : 1  സമനില. ഉറുഗ്വേ-യുടെ  ഫോര്‍ലാന്‍, സുവാരെസ് മികച്ച   മുന്നേറ്റങ്ങള്‍  നടത്തിയെങ്കിലും  ദക്ഷിണ കൊറിയ ഗോളടിക്കാന്‍    അവരെ  അനുവദിച്ചില്ല.   80 -മത്തെ മിനിറ്റില്‍ ഫോര്‍ലാന്‍ അടിച്ച   കോര്‍ണറില്‍ ലഭിച്ച പന്തുമായി സുവാരെസ്   ഡിഫന്‍ഡര്‍മാരെ വെട്ടിച്ച്  അടിച്ച പന്ത് ദക്ഷിണ കൊറിയയുടെ ഗോള്‍വല കുലുക്കി. 2 : 1 .   ഉറുഗ്വേ ലീഡ് നേടി.  അവസാന   നിമിഷം   വരെ   ദക്ഷിണ കൊറിയ പോരാടിയെങ്കിലും പ്രയോജനം ഉണ്ടായില്ല.  ദക്ഷിണ കൊറിയയുടെ   മൂന്നു  പേര്‍ക്ക്  മഞ്ഞ   കാര്‍ഡ്   കിട്ടി.    

കളി അവസാനിക്കുമ്പോള്‍ ഉറുഗ്വേ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയെ കീഴടക്കിക്കൊണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് പ്രവേശിച്ചു.

ഗോളടിച്ച പുലികള്‍ !
--------------------------------------

സുവാരെസ്                  ( 2 )      =    ഉറുഗ്വേ

ലീ ചുംഗ് യോംഗ്                         ( 1 )      =    ദക്ഷിണ കൊറിയ
---------------------------------------------------------------------------------


ഉറുഗ്വേ    2 : 1   ദക്ഷിണ കൊറിയ
------------------------------------------------------  

***************



ഘാന അമേരിക്കയെ മുട്ടുകുത്തിച്ചു
-------------------------------------------------------------

ത്സരം തുടങ്ങി 5 -മത്തെ മിനിറ്റില്‍ അമേരിക്കയുടെ  ക്ലാര്‍ക്കിന്റെ  കാലില്‍നിന്നും നഷ്ടപ്പെട്ടു  കിട്ടിയ  പന്തുമായി ഘാനയുടെ  ബോട്ടെംഗ് മധ്യനിരയില്‍   നിന്നും   മുന്നേറി പ്രതിരോധനിരയെ മറികടന്ന്‍ അമേരിക്കയുടെ വല കുലുക്കി.  1 : 0 .   62 -മത്തെ മിനിറ്റില്‍ അമേരിക്ക-യ്ക്ക് അനുകൂലമായി കിട്ടിയ ഒരു പെനാല്‍റ്റി
ഡൊണോവന്‍ ദക്ഷിണ കൊറിയയുടെ വലയിലാക്കി.  1 : 1 .   കളി സമനിലയില്‍ ആയതോടെ ഇരു ടീമുകളും പൊരുതി കളിച്ചെങ്കിലും ആര്‍ക്കും ഗോള്‍ അടിക്കാന്‍ കഴിയാത്തതുക്കൊണ്ട് കളി എക്സ്ട്രാ ടൈമിലേയ്ക്ക്  നീങ്ങി.  93 -മത്തെ മിനിറ്റില്‍ ഘാനയുടെ ഗ്യാന്‍  അടിച്ച   പന്ത് അമേരിക്കയുടെ ഗോളിയ്ക്ക് പിടിക്കാന്‍ കഴിഞ്ഞില്ല.   2 : 1 .  
 
അമേരിക്കയുടെ ചെറുന്തോലോ,  ബോകാനേഗ്ര,   ക്ലാര്‍ക്ക്   എന്നിവര്‍ക്കും  ഘാനയുടെ മെന്സഹ്, അയെവ് എന്നിവര്‍ക്കും മഞ്ഞ കാര്‍ഡുകള്‍ കിട്ടി.
 
ഘാന ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് കടന്നു.
 

ഗോളടിച്ച പുലികള്‍ !
--------------------------------------

ബോട്ടെംഗ്             ( 1 )     =        ഘാന

ഡൊണോവന്‍                ( 1 )     =        അമേരിക്ക

ഗ്യാന്‍                       ( 1 )     =        ഘാന
----------------------------------------------------------------


  ഘാന   2 : 1  അമേരിക്ക
------------------------------------ 


***********

ബ്ലോഗ് ആര്‍ക്കൈവ്