വിയ്യ വീണ്ടും സ്പെയിനിന്റെ രക്ഷകനായി ! --------------------------------------------------------------------------------------- മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പരാഗ്വേ-യ്ക്ക് ഒരവസരം കിട്ടിയെങ്കിലും സ്പെയിന്‍-ന്റെ ഗോളി പിടിച്ചു. 6 -മത്തെ മിനിറ്റില്‍ സ്പെയിനിനു ഒരു അവസരം കിട്ടിയത് പാഴായി പോയി. 28 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ സാവി-യുടെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. 40 -മത്തെ മിനിറ്റില്‍ പരാഗ്വേ-യുടെ വാല്‍ഡെസ്-നു ഒരു നല്ല അവസരം കിട്ടിയെങ്കിലും ഓഫ് സൈഡില്‍ കുടുങ്ങി. ആദ്യത്തെ പകുതി ആരും ഗോള്‍ അടിക്കാതെ പിരിഞ്ഞു. ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ കിട്ടിയിരുന്നുവെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. പലപ്പോഴും മത്സരം വിരസമായിരുന്നു. രണ്ടാം പകുതിയില്‍ വാശിയേറിയ പോരാട്ടങ്ങള്‍ രണ്ടു ടീമുകളും കാഴ്ചവെച്ചു. 58 -മത്തെ മിനിറ്റില്‍ പരാഗ്വേ-യ്ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കിട്ടി. കര്‍ഡോസോ എടുത്ത കിക്ക് സ്പെയിന്‍-ന്റെ ഗോളി കസില്ലാസ് സമര്‍ത്ഥമായി പിടിച്ചു. അടുത്ത നിമിഷത്തില്‍ സ്പെയിനിനു അനുകൂലമായിയും ഒരു പെനാല്‍റ്റി കിട്ടി. അലോണ്‍സോ എടുത്ത കിക്ക് പരാഗ്വേ-യുടെ ഗോളി തട്ടി മാറ്റി. 63 -മത്തെ മിനിറ്റില്‍ ഇനിയെസ്റ്റയുടെ ഒരു ഉഗ്രന്‍ ഷോട്ട് ഗോളാകാതെ പോയി. 64 -മത്തെ മിനിറ്റിലും, 71 -മത്തെ മിനിറ്റിലും പരാഗ്വേ-യുടെ കസേറെസ്-നും, മോറെല്‍ -നും മഞ്ഞ കാര്‍ഡ് കിട്ടി. 74 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ സാവി-യുടെ ഒരു ഉഗ്രന്‍ ഷോട്ട് നേരിയ വ്യത്യാസത്തിനാണ് പുറത്തുപോയത്. 83 -മത്തെ മിനിറ്റില്‍ ഇനിയെസ്റ്റയുടെ പാസില്‍ പെഡ്രോ-യുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി വന്ന പന്ത് വിയ്യ അടിച്ചു വലയിലാക്കി. 1 : 0 . 87 -മത്തെ മിനിറ്റില്‍ പരാഗ്വേ-യുടെ സന്റാന-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 88 -മത്തെ മിനിറ്റില്‍ പരാഗ്വേ-യുടെ സാന്റ ക്രൂസ്-നു ഒരു നല്ല അവസരം കിട്ടിയെങ്കിലും ഗോള്‍ ആക്കാന്‍ കഴിഞ്ഞില്ല. 89 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ പെഡ്രോ-യില്‍ നിന്നു കിട്ടിയ പാസില്‍ വിയ്യ-യുടെ ഒരു ഷോട്ട് പരാഗ്വേ-യുടെ ഗോളി പിടിച്ചു. അവസാന നിമിഷങ്ങളില്‍ പരാഗ്വേ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്പെയിന്‍-ന്റെ ഗോളി കസില്ലാസ് വളരെ പ്രയാസപ്പെട്ട് അതിനെല്ലാം തടയിട്ടു. കളി അവസാനിക്കുമ്പോള്‍ സ്പെയിന്‍, രക്ഷകനായ വിയ്യ-യുടെ ഒരു ഗോളിന്റെ പിന്‍ബലത്തില്‍ പരാഗ്വേ-യെ തോല്പിച്ചുക്കൊണ്ട് സെമി ഫൈനലിലേയ്ക്ക് കടന്നു. കളിയില്‍ സ്പെയിന്‍-ന്റെ പിക്വെ, ബസ്ക്വെറ്റ്സ് എന്നിവര്‍ക്കും മഞ്ഞ കാര്‍ഡ് കിട്ടിയിരുന്നു. ഗോളടിച്ച പുലി ! ------------------------------- |
*************
