സ്പെയിന്‍ ജര്‍മനിയെ മുട്ടുകുത്തിച്ചു ! -------------------------------------------------------------------- കളി തുടങ്ങി 6 -മത്തെ മിനിറ്റില്‍ തന്നെ സ്പെയിന്‍-ന്റെ വിയ്യ-യ്ക്ക് ഒരു അവസരം കിട്ടിയെങ്കിലും അത് പാഴായി പോയി. 13 -മത്തെ മിനിറ്റില്‍ പുയോള്‍ -ന്റെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. 31 -മത്തെ മിനിറ്റില്‍ ജര്‍മനി-യുടെ ട്രോഹൌസ്കി-യുടെ ഒരു ഷോട്ട് സ്പെയിന്‍-ന്റെ ഗോളി കസില്ലാസ് തട്ടി തെറിപ്പിച്ചു രക്ഷപ്പെടുത്തി. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളിന് വേണ്ടി പരമാവധി ശ്രമിച്ചെങ്കിലും ആര്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല. സ്പെയിന്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ജര്‍മനി-യുടെ കരുത്ത് സ്പെയിന്‍-ന്റെ മുമ്പില്‍ വിലപോയില്ല. രണ്ടാം പകുതിയില്‍ 48 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ പെഡ്രോ -യുടെ അളന്നു മുറിച്ച പാസില്‍ അലോന്‍സ-യുടെ ഉഗ്രന്‍ ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തേയ്ക്ക് പോയത്. 50 -മത്തെ മിനിറ്റില്‍ വീണ്ടും അലോന്‍സ-യുടെ ഷോട്ട് ഗോളാകാതെ പോയി. 58 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ വിയ്യ-യ്ക്ക് ഒരു സുവര്‍ണാവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 68 -മത്തെ മിനിറ്റില്‍ ജര്‍മനി-യ്ക്ക് കിട്ടിയ അവസരം സ്പെയിന്‍-ന്റെ ഗോളി തട്ടി രക്ഷപ്പെടുത്തി. 73 -മത്തെ മിനിറ്റില്‍ സ്പെയിന്‍-നു അനുകൂലമായി കിട്ടിയ കോര്‍ണര്‍ കിക്ക് എടുത്തത് സാവി ഹെര്‍ണാണ്ടെസ് ആയിരുന്നു. ഉയര്‍ന്നു വന്ന പന്ത് പുയോള്‍ ഹെഡ് ചെയ്ത് ജര്‍മനി-യുടെ വല കുലുക്കി. 1 : 0 . ഗോള്‍ വീണതും ജര്‍മനി ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയെങ്കിലും സ്പെയിന്‍-ന്റെ പ്രതിരോധനിരയെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 81 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ പെഡ്രോ -യ്ക്ക് കിട്ടിയ ഒരവസരം പാഴായി പോയി. അവസാന നിമിഷങ്ങളില്‍ സ്പെയിന്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും രണ്ടാമതൊരു ഗോള്‍ അടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കളി അവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മനി-യെ മുട്ടുകുത്തിച്ചുക്കൊണ്ട് സ്പെയിന്‍ 60,960 കാണികളെ സാക്ഷി നിര്‍ത്തി ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഫൈനലിലേയ്ക്ക് പ്രവേശിച്ചു. 1950 -ല്‍ നാലാം സ്ഥാനം നേടിയതാണ് ഇതുവരെയുള്ള സ്പെയിന്‍-ന്റെ ലോകകപ്പിലെ മികച്ച പ്രകടനം. ഫൈനലില്‍ സ്പെയിന്‍ ഹോളണ്ടിനെ നേരിടും . ഗോളടിച്ച പുലി ! ------------------------------ പുയോള്‍ ( 1 ) = സ്പെയിന്‍ ------------------------------------------------------- സ്പെയിന്‍ 1 : 0 ജര്‍മനി |
2010 ജൂലൈ 8, വ്യാഴാഴ്‌ച
സെമി ഫൈനല്‍ - 2, സ്പെയിന്‍ ------ ജര്‍മനി.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



