ചിലിയിലെ അലകാമ മരുഭ്ഭൂമിയിലെ സാന്ജോസ് സ്വര്‍ണഖനിയില്‍ മണ്ണിടിഞ്ഞുവീണ് 658 മീറ്ററോളം താഴ്ചയില്‍ കുടുങ്ങിയ 33 ഖനിതോഴിലാളികള്‍ 69 ദിവസങ്ങളായി മരണം മുന്നില്‍ക്കണ്ട് കഴിയുകയായിരുന്നു. ഓഗസ്റ്റ് 5 -നാണ് ഇവര്‍ ഖനിയില്‍ കുടുങ്ങിയത്. അപകടം നടന്ന്‍ 17 ദിവസങ്ങള്‍ക്കു ശേഷമാണ് ഇവര്‍ സുരക്ഷിതരായി ഖനിക്കുള്ളില്‍ ഉണ്ടെന്നറിഞ്ഞത്. അതിനുശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
ദീര്‍ഘമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഖനിയില്‍ കുടുങ്ങിയ 33 തൊഴിലാളികളേയും സുരക്ഷിതമായി ഇന്ന്‍ പുറത്തേയ്ക്ക് കൊണ്ടുവന്നു. 66 സെന്റിമീറ്റര്‍ വ്യാസമുള്ള സമാന്തര തുരങ്കത്തിലൂടെ ഫീനിക്സ് രക്ഷാപെടകം ഖനിക്കുള്ളില്‍ എത്തിച്ചായിരുന്നു എല്ലാവരെയും പുറത്തേയ്ക്ക് കൊണ്ടുവന്നത്. ആദ്യമായി പുറത്തേയ്ക്ക് കൊണ്ടുവന്നത് 31 വയസുക്കാരനായ ഫ്ലോറന്‍സിയോ ആവലോസ് സില്‍വിയ എന്ന തൊഴിലാളിയെയായിരുന്നു. ഒരു മണിക്കൂറിനുശേഷം രക്ഷാപ്രവര്‍ത്തകര്‍ 41 വയസുക്കാരനായ ഇലെക്ട്രീഷ്യന്‍ മാരിയോ സെപുല്‍വേദയെ പുറത്തേയ്ക്ക് കൊണ്ടുവന്നു. അടുത്തതായി ജുവാന്‍ ഇല്ലേന്‍സ് ( 51 ), കാര്‍ലോസ് മാമാനി( 24 ) , ജിമ്മി സാഞ്ചെസ് ലാഗുവേസ് ( 19 ) എന്നിവരെ പുറത്തേയ്ക്ക് കൊണ്ടുവന്നു. ഏകദേശം ഓരോ മണിക്കൂറിലും ഓരോരുത്തരെ പുറത്തേയ്ക്ക് കൊണ്ടുവന്നു. ഒടുവില്‍ ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ ലൂയിസ് ഉര്‍സുവ (54 ) യാണ് പുറംലോകം കണ്ടത്. രക്ഷാപ്രവര്തനത്ത്തിനു ചിലിയുടെ പ്രസിഡന്റ് പിനേറയും, മന്ത്രിമാരും ദൃക്സാക്ഷികളായിരുന്നു.
![]() |
| ഫ്ലോറന്‍സിയോ ആവലോസ് സില്‍വിയ |
![]() |
| മാരിയോ സെപുല്‍വേദ |
![]() |
| ജുവാന്‍ ഇല്ലേന്‍സ് |
![]() |
| കാര്‍ലോസ് മാമാനി |
![]() |
| ജിമ്മി സാഞ്ചെസ് ലാഗുവേസ് |
![]() |
| മാരിയോ സെപുല്‍വേദ പുറംലോകം കണ്ടപ്പോള്‍ |
![]() |
| ജുവാന്‍ ഇല്ലേന്‍സ് പുറത്തു വന്നപ്പോള്‍ |
![]() |
| ഏറ്റവും പ്രായം കുറഞ്ഞ ജിമ്മി സാഞ്ചെസ് ലാഗുവേസ് ( 19 ) ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ തന്റെ ഫുട്ബോള്‍ ക്ലബ്ബിന്റെ പതാക ഉയര്‍ത്തിപ്പിടിച്ചാണ് പുറത്തേയ്ക്ക് വന്നത് |







