2010 ജൂൺ 30, ബുധനാഴ്‌ച

സ്പെയിന്‍ 1 : 0 പോര്‍ച്ചുഗല്‍ !






സ്പെയിനിനെ വിയ്യ  രക്ഷിച്ചു !
------------------------------------------------------


ത്സരം തുടങ്ങി   ആദ്യനിമിഷത്തില്‍  സ്പെയിന്‍-ന്റെ  ടോറേസ് ദൂരെ  നിന്നും  എടുത്ത  ഒരു  ഷോട്ട് പോര്‍ച്ചുഗലിന്റെ ഗോളി എഡുവാര്‍ഡോ തട്ടികളഞ്ഞു.  വീണ്ടും 3 -മത്തെ മിനിറ്റില്‍ വിയ്യയുടെ ദൂരെ നിന്നുള്ള ഒരു ഷോട്ട് രക്ഷപ്പെടുത്തി.  6 -മത്തെ മിനിറ്റിലും, 12 -മത്തെ മിനിറ്റിലും സ്പെയിന്‍-ന്റെ വിയ്യ-യ്ക്കും,  സാവിയ്ക്കും ഓരോ അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളായില്ല.  20 -മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ തിയാഗോ-യ്ക്ക് കിട്ടിയ ഒരു സുവര്‍ണാവസരം പാഴായി പോയി.  28 -മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എടുത്ത ഒരു ഫ്രീ കിക്ക് സ്പെയിന്‍-ന്റെ ഗോളിക്ക്  പിടിക്കാന്‍  പ്രയാസപ്പെട്ടെങ്കിലും, കയ്യില്‍  നിന്നും തെറിച്ചുപോയ   പന്ത്  ഗോളായില്ല.   38 -മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ മൈരെലെസ് -ന്റെ പാസില്‍   അല്‍മേയ്ദ -യുടെ   ഹെഡ്ബോള്‍   ഗോളാകാതെ പുറത്തേയ്ക്ക് പോയി.  

രണ്ടാം പകുതിയില്‍ 60 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ ലോരെന്റെയുടെ ഹെഡ്ബോള്‍ പോര്‍ച്ചുഗല്‍ ഗോളി തട്ടി കളഞ്ഞു.  61 -മത്തെ മിനിറ്റില്‍ വിയ്യയുടെ ഒരു ഉഗ്രന്‍ ഷോട്ട് നേരിയ   വ്യത്യാസത്തിനു   പുറത്തേയ്ക്ക്  പോയി.  വിയ്യയുടെ പല അവസരങ്ങള്‍ പാഴായി പോയെങ്കിലും 62 -മത്തെ മിനിറ്റില്‍  വിയ്യ പോര്‍ച്ചുഗലിന്റെ വല കുലുക്കി.  70 -മത്തെ മിനിറ്റില്‍ സ്പെയിന്‍.ന്റെ റാമോസ്-ന്റെ ഒരു ഉഗ്രന്‍ ഷോട്ട് പുറത്തേയ്ക്ക് പോയി.  73 -മത്തെ മിനിറ്റില്‍ സ്പെയിന്‍.ന്റെ അലോണ്‍സോ -യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  76 -മത്തെ മിനിറ്റില്‍ വിയ്യയുടെ ഒരു കനത്ത ഷോട്ട് ഗോളി രക്ഷപ്പെടുത്തി.  79 -മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ തിയാഗോ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  86 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ ലോരെന്റെ-യ്ക്ക് കിട്ടിയ ഒരവസരം പാഴായി പോയി.  89 -മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ റിക്കാര്‍ഡോ കോസ്റ്റ-യ്ക്ക് ചുവപ്പ് കാര്‍ഡ് കിട്ടി.  90 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ ലോരെന്റെ-യ്ക്ക് ഒരവസരം കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല.  കളി അവസാനിക്കുമ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ജയത്തോടുകൂടി സ്പെയിന്‍ പോര്‍ച്ചുഗലിനെ ഈ ലോകകപ്പില്‍ നിന്നും പുറത്താക്കി കൊണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് പ്രവേശിച്ചു.

ഗോളടിച്ച പുലി !
------------------------------- 

വിയ്യ       ( 1 )       =      സ്പെയിന്‍


സ്പെയിന്‍    1 : 0    പോര്‍ച്ചുഗല്‍
---------------------------------------------------

 

**********



2010 ജൂൺ 29, ചൊവ്വാഴ്ച

ബ്രസില്‍ ചിലി-യെ തകര്‍ത്തു !





ബ്രസില്‍   ചിലിയെ തകര്‍ത്തു ! 
-----------------------------------------------------


തുടക്കത്തില്‍ ചിലിയുടെ ചില മുന്നേറ്റങ്ങള്‍ കണ്ട്  ബ്രസില്‍ ഒന്നു പതറിയെങ്കിലും പിന്നീട് അവര്‍ താളം കണ്ടെത്തുകയായിരുന്നു.  34 -മത്തെ മിനിറ്റില്‍ ബ്രസിലിനു അനുകൂലമായി കിട്ടിയ ഒരു കോര്‍ണര്‍ കിക്ക് എടുത്തത് മൈക്കോണ്‍ ആയിരുന്നു.   ഉയര്‍ന്നു വന്ന പന്ത് ചാടി ഹെഡ് ചെയ്ത് ബ്രസിലിന്റെ ജുവാന്‍ ചിലിയുടെ വലക്കുള്ളിലാക്കി.  ചിലിയുടെ ഗോളി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.  ഗോള്‍ -  1 : 0 .   ഗോള്‍ വീണ ചിലിയുടെ ഷോക്ക് മാറുന്നതിനു മുമ്പേ 38 -മത്തെ മിനിറ്റില്‍ ഫാബിയാനോ വീണ്ടും ചിലിയുടെ വല കുലുക്കി. 

രണ്ടാം പകുതിയില്‍ ബ്രസില്‍ ആക്രമിച്ചു കളിക്കാന്‍ തുടങ്ങി.  കാക്ക, റോബീഞ്ഞോ, മൈക്കോണ്‍,  ഫാബിയാനോ എന്നിവര്‍ കളം നിറഞ്ഞു കളിച്ചു.  59 -മത്തെ മിനിറ്റില്‍ റാമിരെസിന്റെ   പാസില്‍    റോബീഞ്ഞോ മൂന്നാമത്തെ   ഗോളടിച്ചു.   3 : 0 .  ചിലി അവസാന നിമിഷം വരെ പൊരുതികളി ച്ചെങ്കിലും ഗോളടിക്കാന്‍ ബ്രസില്‍ അവരെ അനുവദിച്ചില്ല.  കളി അവസാനിക്കുമ്പോള്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബ്രസില്‍ ചിലിയെ തകര്‍ത്തു ക്വാര്‍ട്ടറിലേയ്ക്ക് പ്രവേശിച്ചു.

ബ്രസിലിന്റെ   റാമിരെസ്,  കാക്ക,  എന്നിവര്‍ക്കും ചിലിയുടെ മില്ലര്‍,  ഫുയെന്റ്സ്,  വിഡാല്‍ എന്നിവര്‍ക്കും മഞ്ഞ കാര്‍ഡുകള്‍ കിട്ടി.

ഗോളടിച്ച പുലികള്‍ !
-------------------------------------

ജുവാന്‍                  ( 1 )       =     ബ്രസില്‍

ഫാബിയാനോ   ( 1 )       =      ബ്രസില്‍

റോബീഞ്ഞോ     ( 1 )      =       ബ്രസില്‍
-------------------------------------------------------------


 ബ്രസില്‍ 3  : 0   ചിലി
----------------------------------- 

***********


പരാഗ്വേ പെനാല്‍റ്റി ഷൂട്ട്‌-ഔട്ടില്‍ ജയിച്ചു !
-----------------------------------------------------------------------------

ളിയുടെ തുടക്കത്തില്‍ പരാഗ്വേയുടെ ബാറിയോസിന്റെ ഒരു ഷോട്ട് ജപ്പാന്റെ ഗോളി രക്ഷപ്പെടുത്തി.  ജപ്പാന്റെ 8 -നമ്പര്‍ കളിക്കാരനായ മാട്ട്സൂയ് എടുത്ത ഒരു ഉഗ്രന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടി തെറിച്ചുപോയി.  29 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ സാന്റ ക്രൂസ്-ന്റെ ഒരു ഷോട്ട് ഗോളാവാതെ പുറത്തേയ്ക്ക് പോയി.  40 -മത്തെ മിനിറ്റില്‍ ജപ്പാന്റെ ഹോണ്ട-യുടെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. 

രണ്ടാമത്തെ പകുതിയില്‍ 54 -മത്തെ മിനിറ്റില്‍ ജപ്പാന്റെ ഒരവസരം പരാഗ്വേയുടെ ഗോളി പിടിച്ചു രക്ഷപ്പെടുത്തി.  56 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ 10 -നമ്പര്‍ കളിക്കാരന്‍ പെനാല്‍റ്റി ബോക്സില്‍ വെച്ചു കിട്ടിയ ഒരവസരം ജപ്പാന്റെ 22 -നമ്പര്‍ തട്ടി തെറിപ്പിച്ചു.  57 -മത്തെ മിനിറ്റില്‍ ജപ്പാന്റെ മാട്ട്സൂയ്-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  58 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ 16 നമ്പര്‍ ഹെഡ് ചെയ്ത ഗോള്‍ ആകാന്‍ സാദ്ധ്യതയുള്ള പന്ത് ജപ്പാന്റെ ഗോളി കാവഷിമ സമര്‍ത്ഥമായി കൈക്കുള്ളിലാക്കി.  71 -മത്തെ മിനിറ്റില്‍ ജപ്പാന്റെ നഗറ്റൊമയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  93 -മത്തെ മിനിറ്റില്‍ ഇഞ്ചുറി ടൈമില്‍ ജപ്പാന്റെ ഹോണ്ടയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  നിശ്ചിത സമയത്തില്‍ ആര്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല.

എക്സ്ട്ര ടൈമില്‍ 94 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ ബാറിയോസിന്റെ ഒരു ഉഗ്രന്‍ ഹെഡ്ബോള്‍   ജപ്പാന്റെ   ഗോളി കാവഷിമ പിടിച്ചു രക്ഷിച്ചു.  വീണ്ടും  104 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ വാല്‍ഡെസ്-ന്റെ ഒരു    ഹെഡ്ബോള്‍ ഗോളി പിടിച്ചു.  113 -മത്തെ മിനിറ്റില്‍ ജപ്പാന്റെ എന്‍ഡോയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  116 -മത്തെ മിനിറ്റില്‍ ജപ്പാന്റെ ഒക്കാസാക്കി-യ്ക്ക് ഒരു സുവര്‍ണാവസരം കിട്ടിയെങ്കിലും പന്ത് പോസ്റ്റില്‍ തട്ടി തെറിച്ചു പോയി.  117 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ റിവേരോസ്-നു മഞ്ഞ കാര്‍ഡ് കിട്ടി.  120 മിനിറ്റില്‍ പൊരുതി കളിച്ചിട്ടും ഇരുടീമുകള്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല. 

എക്സ്ട്ര ടൈമിലും സമനില ആയതോടെ പെനാല്‍റ്റി ഷൂട്ട്‌-ഔട്ട്‌  വേണ്ടി വന്നു.  പരാഗ്വേയുടെ 5 പെനാല്‍റ്റി കിക്കുകളും ലക്ഷ്യം കണ്ടു.  പക്ഷെ ജപ്പാന്റെ 3 -മത്തെ കിക്ക് ഗോളാവാതെ പോയി.  ജപ്പാന്റെ കൊമാനോ എടുത്ത ഉഗ്രന്‍ കിക്ക് ക്രോസ് ബാറില്‍ തട്ടി തെറിച്ചു പോയി.  5 : 3  തോല്‍വിയോടെ ഈ ലോകകപ്പില്‍ നിന്നും ജപ്പാന്‍ കണ്ണീരോടെ വിട പറഞ്ഞു.

ഗോളടിച്ച പുലികള്‍ !
-------------------------------------

പെനാല്‍റ്റി ഷൂട്ട്‌-ഔട്ട്‌
---------------------------------------

ബരേറ്റോ               ( 1 )      =        പരാഗ്വേ 

എന്‍ഡോ            ( 1 )       =          ജപ്പാന്‍

ബാറിയോസ്       ( 1 )       =         പരാഗ്വേ

ഹസേബെ           ( 1 )       =         ജപ്പാന്‍

റിവേറോസ്         ( 1 )       =        പരാഗ്വേ

കൊമാനോ           ( X )       =          ജപ്പാന്‍

വാല്‍ഡെസ്           ( 1 )       =         പരാഗ്വേ

ഹോണ്ട                ( 1 )      =          ജപ്പാന്‍

കര്‍ഡോസൊ        ( 1 )       =        പരാഗ്വേ
------------------------------------------------------------------

പരാഗ്വേ    5 : 3    ജപ്പാന്‍
-------------------------------- -----

**********

2010 ജൂൺ 28, തിങ്കളാഴ്‌ച

ജര്‍മനി ഇംഗ്ലണ്ടിനെ തറപറ്റിച്ചു !


ജര്‍മനി 4 : 1  ഇംഗ്ലണ്ട്
-----------------------------------

ത്സരം തുടങ്ങി 4 -മത്തെ മിനിറ്റില്‍   ജര്‍മനിയുടെ   ഓസില്‍    അടിച്ച പന്ത് ഇംഗ്ലണ്ടിന്റെ  ഗോളി   ജെയിംസ് തടുത്തു  നിര്‍ത്തി.   20 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ക്ലോസെ ഇംഗ്ലണ്ടിന്റെ ഗോള്‍വല കുലുക്കി.  1 : 0 .   30 -മത്തെ മിനിറ്റില്‍ മുള്ളര്‍-ന്റെ പാസില്‍ ക്ലോസെ അടിച്ച പന്ത് ഇംഗ്ലണ്ടിന്റെ ഗോളി പിടിച്ചു.  32 -മത്തെ മിനിറ്റില്‍  ജര്‍മനിയുടെ പൊഡോള്‍സ്കി രണ്ടാമത്തെ ഗോള്‍ നേടി.  2 : 0 .   ഇംഗ്ലണ്ടിന്റെ ഉപ്സണ്‍ 37 -മത്തെ മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു.  2 : 1 .  ഗെറാര്‍ഡിന്റെ പാസില്‍  പന്ത് ഹെഡ് ചെയ്തു  അപ്സണ്‍ ജര്‍മനിയുടെ വലയിലാക്കി.   38 -മത്തെ മിനിറ്റില്‍
ലാംപാര്‍ഡിന്റെ ഒരു ഷോട്ട്  പോസ്റ്റിന്റെ മുകളില്‍ തട്ടി താഴെ ഗോള്‍ ലൈനിന്റെ പുറത്താണ് കുത്തിയതെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല.  ശരിക്കും അത് ഗോളായിരുന്നു.  പക്ഷെ റഫറി-യ്ക്ക് അത് കൃത്യമായി കാണാന്‍ കഴിഞ്ഞില്ല എന്ന് തോന്നുന്നു.  47 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ഫ്രീഡറിച്-നു മഞ്ഞ കാര്‍ഡ് കിട്ടി.  52 -മത്തെ മിനിറ്റില്‍ ലാംപാര്‍ഡിന്റെ ഒരു ഉഗ്രന്‍ ഷോട്ട് പോസ്റ്റിന്റെ മുകളില്‍ തട്ടി ഗോളാവാതെ പോയി.  56 -മത്തെ മിനിറ്റില്‍ ഗെറാര്‍ഡിന്റെ ലോംഗ് ഷോട്ട് പാഴായി പോയി.  62 -മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മില്‍നാര്‍-നു ഒരവസരം കിട്ടിയെങ്കിലും പാഴായി പോയി.  67 ,  70 -മത്തെ മിനിറ്റുകളില്‍ ജര്‍മനിയുടെ മുല്ലര്‍ രണ്ടു ഗോളുകള്‍ നേടി.  4 : 1 .   ഇംഗ്ലണ്ടിന്റെ ഗെറാര്‍ഡിന് ഒരു അവസരം കിട്ടിയെങ്കിലും ഗോളായില്ല.  87 -മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ജോണ്‍സണ്‍-നു മഞ്ഞ കാര്‍ഡ് കിട്ടി.  89 -മത്തെ മിനിറ്റില്‍ ലാംപാര്‍ഡ്  എടുത്ത   ദൂരെനിന്നുള്ള  ഒരു ഷോട്ട് ഗോളാവാതെ പോയി.  കളി അവസാനിക്കുമ്പോള്‍ ജര്‍മനി ഒരു ഗോളിനെതിരെ നാല് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ    തറപറ്റിച്ചു കൊണ്ട്  ക്വാര്‍ട്ടറിലേയ്ക്ക് പ്രവേശിച്ചു.

ഗോളടിച്ച പുലികള്‍ !
-------------------------------------

ക്ലോസെ                         ( 1 )      =      ജര്‍മനി

പൊഡോള്‍സ്കി      ( 1 )       =     ജര്‍മനി

ഉപ്സണ്‍                    ( 1 )       =      ഇംഗ്ലണ്ട്

മുല്ലര്‍                             ( 2 )       =      ജര്‍മനി 
------------------------------------------------------------------


ജര്‍മനി    4 : 1    ഇംഗ്ലണ്ട് 
----------------------------------------------





അര്‍ജന്റീന മെക്സിക്കോ-യെ തോല്‍പിച്ചു !
-----------------------------------------------------------------------------

ളിയുടെ ആദ്യപകുതിയില്‍ 25 -മത്തെ   മിനിറ്റില്‍    അര്‍ജന്റീനയുടെ   ടെവസ് ഒന്നാമത്തെ ഗോള്‍ നേടി.  1 :0 .  അര്‍ജന്റീനയുടെ  ഹിഗ്വൈന്‍  33 -മത്തെ മിനിറ്റില്‍ വീണ്ടും  മെക്സിക്കോയുടെ  ഗോള്‍വല   കുലുക്കി.  2 : 0 .  ടെവസ് 52 -മത്തെ മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി മൂന്നാമത്തെ ഗോള്‍ നേടി.   3 : 0 .  മെക്സിക്കോയുടെ ജാവിയര്‍ ഹെര്‍ണാണ്ടെസ്‌ 71 -മത്തെ മിനിറ്റില്‍  ഒരു ഗോള്‍ മടക്കിയടിച്ചു. 3 : 1 .   മെക്സിക്കോ   പൊരുതി    കളിച്ചെങ്കിലും അര്‍ജന്റീനയുടെ ആധിപത്യത്തിന് മുന്നില്‍ അവര്‍ക്ക് കൂടുതലായി ഒന്നും ചെയ്യാന്‍ കഴിഞ്ഞല്ല.  കളി അവസാനിക്കുമ്പോള്‍ അര്‍ജന്റീന ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മെക്സിക്കോയെ കീഴടക്കി.

ഗോളടിച്ച പുലികള്‍ !
--------------------------------------

ടെവസ്                               ( 2 )        =      അര്‍ജന്റീന

ഹിഗ്വൈന്‍                       ( 1 )        =      അര്‍ജന്റീന

ജെ. ഹെര്‍ണാണ്ടെസ്‌       ( 1 )        =      മെക്സിക്കോ
---------------------------------------------------------------------------------


അര്‍ജന്റീന    3 : 1    മെക്സിക്കോ
-----------------------------------------------------  


 


നെതര്‍ലന്‍ഡ്‌  സ്ലോവാക്യ-യെ കീഴടക്കി !
---------------------------------------------------------------------

ത്സരത്തിന്റെ   തുടക്കം  തന്നെ സ്ലോവാക്യയുടെ   മുന്നേറ്റത്തോടെ    ആയിരുന്നു.  2 -മത്തെ   മിനിറ്റില്‍   സ്ലോവാക്യയുടെ എറിക്ക് ജന്റിസെക്ക്-ന്റെ ഇടതുകാലുക്കൊണ്ടുള്ള ഒരു ഉഗ്രന്‍ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ നേരിയ വ്യത്യാസത്തിനാണ് പുറത്തേയ്ക്ക് പോയത്.  5 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ വിട്ടെക്ക്-ന്റെ ചില മുന്നേറ്റങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.  അവരുടെ കുക്ക എന്ന കളിക്കാരന്‍ എടുത്ത ഒരു ഷോട്ട് ഗോളാകാതെ പുറത്തേയ്ക്ക് പോയി.  18 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ റോബന്‍ സ്ലോവാക്യയുടെ ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ഇടതുവിംഗിലൂടെ  മുന്നേറി പെനാല്‍റ്റി ബോക്സിന്റെ തൊട്ടടുത്ത്‌ നിന്നുക്കൊണ്ട് എടുത്ത ഒരു ഷോട്ട് സ്ലോവാക്യയുടെ ഗോളിയ്ക്ക് തടുക്കുവാന്‍ കഴിഞ്ഞില്ല.  ഗോള്‍ - 1 : 0 . 

രണ്ടാം പകുതിയില്‍ ഇരുടീമുകളും പൊരുതി കളിച്ചെങ്കിലും, 84 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ സ്നൈഡര്‍ രണ്ടാമത്തെ ഗോള്‍ നേടി.  2 : 0 .  ഇഞ്ചുറി ടൈമില്‍ 94 -മത്തെ മിനിറ്റില്‍ സ്ലോവാക്യ-യ്ക്ക്  അനുകൂലമായി കിട്ടിയ പെനാല്‍റ്റി വിട്ടെക്ക് ഹോളണ്ടിന്റെ വലയ്ക്കുള്ളിലേയ്ക്ക് അടിച്ചു   കയറ്റി.   2 : 1 .  കളി അവസാനിക്കുമ്പോള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്
ഓറഞ്ചുപ്പട സ്ലോവാക്യ-യെ മുട്ടുകുത്തിച്ചു ക്വാര്ട്ടരിലെയ്ക്ക് കടന്നു.

ഹോളണ്ടിന്റെ സ്റ്റെക്കെലെന്‍ബര്‍ഗ്,  റോബന്‍ എന്നിവര്‍ക്കും   സ്ലോവാക്യയുടെ   സ്കര്‍ടെല്‍,  കുക്ക,  കെപുനെക്ക് എന്നിവര്‍ക്കും മഞ്ഞ കാര്‍ഡ് കിട്ടി. 

ഗോളടിച്ച പുലികള്‍ !
----------------------------------

റോബന്‍            ( 1 )       =     നെതര്‍ലന്‍ഡ്‌

സ്നൈഡര്‍       ( 1 )       =     നെതര്‍ലന്‍ഡ്‌

വിട്ടെക്ക്        ( 1 )      =      സ്ലോവാക്യ
--------------------------------------------------------------


 നെതര്‍ലന്‍ഡ്‌   2 : 1   സ്ലോവാക്യ
--------------------------------------------------
 
  **********     

2010 ജൂൺ 26, ശനിയാഴ്‌ച

പോര്‍ച്ചുഗല്‍ 0 : 0 ബ്രസില്‍


പോര്‍ച്ചുഗല്‍ ബ്രസിലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു !
-----------------------------------------------------------------------------------------------------------------------

ളി   തുടങ്ങി   6 -മത്തെ   മിനിറ്റില്‍ ബ്രസിലിന്റെ ആല്‍വെസ് -ന്റെ ഒരു   ഉഗ്രന്‍   ഷോട്ട്  ഗോലാവാതെ   പോയി.  15 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ ഫാബിയാനോ -യ്ക്ക്  മഞ്ഞ   കാര്‍ഡ്   കിട്ടി.   17 -മത്തെ മിനിറ്റില്‍ വീണ്ടും   ആല്‍വെസ്-ന്റെ ഒരു ഷോട്ട്  പോര്‍ച്ചുഗലിന്റെ ഗോളി കൈക്കുള്ളിലാക്കി.   17 -മത്തെ മിനിറ്റില്‍ തന്നെ പോച്ചുഗലിന്റെ തിയാഗോ അടിച്ച പന്ത് പുറത്തേയ്ക്ക് പോയി.  24 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ ജുവാന്‍ കൈക്കൊണ്ട്   പന്ത് തടുത്തു  നിര്‍ത്തിയതിനു   മഞ്ഞ കാര്‍ഡ് കിട്ടി.  അപ്പോള്‍   തന്നെ  പോര്‍ച്ചുഗലിന്റെ ഡുഡാ-യ്ക്കും മഞ്ഞ കാര്‍ഡ് കിട്ടി.   30 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ നില്‍മര്‍ -നു ഒരു സുവര്‍ണാവസരം കിട്ടിയതായിരുന്നു.  പക്ഷെ ഗോളായില്ല.   31 -മത്തെ മിനിറ്റില്‍ തിയാഗോ-നു മഞ്ഞ കാര്‍ഡ് കിട്ടി.  32 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ മൈക്കോണ്‍-ന്റെ ഒരു ഉഗ്രന്‍ ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി.  39 -മത്തെ മിനിറ്റില്‍ ഫാബിയാനോ-യ്ക്ക് ഒരു അവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.  40 -മത്തെ മിനിറ്റില്‍ പോച്ചുഗലിന്റെ പെപ്പെ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  41 -മത്തെ മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-യുടെ ഷോട്ട് ബ്രസിലിന്റെ ഗോളി പിടിച്ചു.  43 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ പിലിപ്പ് മെലോ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  45 -മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ കോയ്‌ന്റ്രാവ് -നു മഞ്ഞ കാര്‍ഡ് കിട്ടി. 

രണ്ടാം പകുതി തുടങ്ങി 57 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ ഫാബിയാനോ ഹെഡ് ചെയ്ത ഗോളാകാന്‍ സാദ്ധ്യതയുണ്ടായിരുന്ന   പന്ത് പോര്‍ച്ചുഗലിന്റെ ഗോളി പിടിച്ചു രക്ഷപ്പെടുത്തി.   58 -മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ സിമാവോ -യുടെ  ഒരു ഷോട്ട് ബ്രസില്‍ ഗോളി പിടിച്ചു.  റൊണാള്‍ഡോ -യുടെ പാസില്‍   മൈറലെസിനു  കിട്ടിയ ഒരു സുവര്‍ണാവസരം പാഴായി പോയി.   87 -മത്തെ മിനിറ്റില്‍ ലൂസിയോ-യുടെ ഒരു ഹെഡ് ബോള്‍ പോര്‍ച്ചുഗലിന്റെ ഗോളി സമര്‍ത്ഥമായി പിടിച്ചു.  അവസാന നിമിഷത്തില്‍ ബ്രസിലിന്റെ ഒരു ഷോട്ട് പോര്‍ച്ചുഗലിന്റെ ഗോളി തട്ടി രക്ഷപ്പെടുത്തി.   ബ്രസിലിനു മികച്ച അവസരങ്ങള്‍  കിട്ടിയെങ്കിലും അവര്‍ക്ക് ഗോളാക്കാന്‍ കഴിഞ്ഞില്ല.   കളി അവസാനിക്കുമ്പോള്‍ പോര്‍ച്ചുഗല്‍ ഗോള്‍രഹിത സമനിലയില്‍ ബ്രസിലിനെ തളച്ചു.  രണ്ടു ടീമുകളും പ്രീക്വാര്‍ട്ടര്‍-ലേയ്ക്ക് കടന്നു.


പോര്‍ച്ചുഗല്‍ 0 : 0 ബ്രസില്‍
---------------------------------------------

*********


ഉത്തര കൊറിയ 0 : 3  ഐവറി കോസ്റ്റ്
---------------------------------------------------------------- 

ളി തുടങ്ങി 14 -മത്തെ മിനിറ്റില്‍ ഐവറി കോസ്റ്റ്-ന്റെ  ടുറെ    ഉത്തര കൊറിയ-യുടെ ഗോള്‍വല കുലുക്കി.  20 -മത്തെ മിനിറ്റില്‍ ഐവറി കോസ്റ്റ്-ന്റെ രോമാരിക്  രണ്ടാമത്തെ ഗോള്‍ അടിച്ചു.  പോസ്റ്റില്‍ തട്ടി തെറിച്ചു വന്ന പന്ത് ഹെഡ് ചെയ്ത് രോമാരിക്   വലയിലാക്കി. രണ്ടാം പകുതിയില്‍ ഉ . കൊറിയ ഉണര്‍ന്നു കളിച്ചെങ്കിലും ഗോള്‍ തിരിച്ചടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.  80 -മത്തെ മിനിറ്റില്‍ ഐവറി കോസ്റ്റ്-ന്റെ കലു മൂന്നാമത്തെ ഗോളും അടിച്ചു.  എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഐവറി കോസ്റ്റ് ഉത്തര കൊറിയയെ തകര്‍ത്തു.  ഐവറി കോസ്റ്റ് ജയിച്ചെങ്കിലും അവര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ കഴിയാതെ ഈ ലോകകപ്പില്‍ നിന്നും പുറത്തായി. 

ഗോളടിച്ച പുലികള്‍ !
-----------------------------------

ടുറെ                        ( 1 )       =        ഐവറി കോസ്റ്റ്

 രോമാരിക്        ( 1 )        =       ഐവറി കോസ്റ്റ്
                                             
കലു                        ( 1 )       =        ഐവറി കോസ്റ്റ്
-----------------------------------------------------------------------------


ഉത്തര കൊറിയ 0 : 3  ഐവറി കോസ്റ്റ്
-----------------------------------------------------------------

**********



ഉറുഗ്വേ ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക്...
---------------------------------------------------------------

ളി തുടങ്ങി 8 -മത്തെ മിനിറ്റില്‍ ഉറുഗ്വേ-യുടെ ഫോര്‍ലാന്‍ -ന്റെ പാസില്‍ സുവാരെസ് ദക്ഷിണ കൊറിയയുടെ ഗോള്‍വല കുലുക്കി. 1 : 0  . ഉറുഗ്വേ-യുടെ മുന്നേറ്റങ്ങള്‍ക്കു  മുന്നില്‍  ദക്ഷിണ കൊറിയ ഒന്നു പതറിയെങ്കിലും   പിന്നീട്   അവര്‍ ചെറുത്തു നിന്നു.  

രണ്ടാമത്തെ പകുതിയില്‍ ദക്ഷിണ കൊറിയ ഒത്തിണക്കത്തടെ പ്രത്യാക്രമണവുമായി മുന്നേറി.  68 -മത്തെ മിനിറ്റില്‍ പാര്‍ക്ക്  ജി സംഗിന്റെ ക്രോസില്‍ ലീ ചുംഗ് യോംഗ് ഗോളടിച്ചു.  1 : 1  സമനില. ഉറുഗ്വേ-യുടെ  ഫോര്‍ലാന്‍, സുവാരെസ് മികച്ച   മുന്നേറ്റങ്ങള്‍  നടത്തിയെങ്കിലും  ദക്ഷിണ കൊറിയ ഗോളടിക്കാന്‍    അവരെ  അനുവദിച്ചില്ല.   80 -മത്തെ മിനിറ്റില്‍ ഫോര്‍ലാന്‍ അടിച്ച   കോര്‍ണറില്‍ ലഭിച്ച പന്തുമായി സുവാരെസ്   ഡിഫന്‍ഡര്‍മാരെ വെട്ടിച്ച്  അടിച്ച പന്ത് ദക്ഷിണ കൊറിയയുടെ ഗോള്‍വല കുലുക്കി. 2 : 1 .   ഉറുഗ്വേ ലീഡ് നേടി.  അവസാന   നിമിഷം   വരെ   ദക്ഷിണ കൊറിയ പോരാടിയെങ്കിലും പ്രയോജനം ഉണ്ടായില്ല.  ദക്ഷിണ കൊറിയയുടെ   മൂന്നു  പേര്‍ക്ക്  മഞ്ഞ   കാര്‍ഡ്   കിട്ടി.    

കളി അവസാനിക്കുമ്പോള്‍ ഉറുഗ്വേ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയെ കീഴടക്കിക്കൊണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് പ്രവേശിച്ചു.

ഗോളടിച്ച പുലികള്‍ !
--------------------------------------

സുവാരെസ്                  ( 2 )      =    ഉറുഗ്വേ

ലീ ചുംഗ് യോംഗ്                         ( 1 )      =    ദക്ഷിണ കൊറിയ
---------------------------------------------------------------------------------


ഉറുഗ്വേ    2 : 1   ദക്ഷിണ കൊറിയ
------------------------------------------------------  

***************



ഘാന അമേരിക്കയെ മുട്ടുകുത്തിച്ചു
-------------------------------------------------------------

ത്സരം തുടങ്ങി 5 -മത്തെ മിനിറ്റില്‍ അമേരിക്കയുടെ  ക്ലാര്‍ക്കിന്റെ  കാലില്‍നിന്നും നഷ്ടപ്പെട്ടു  കിട്ടിയ  പന്തുമായി ഘാനയുടെ  ബോട്ടെംഗ് മധ്യനിരയില്‍   നിന്നും   മുന്നേറി പ്രതിരോധനിരയെ മറികടന്ന്‍ അമേരിക്കയുടെ വല കുലുക്കി.  1 : 0 .   62 -മത്തെ മിനിറ്റില്‍ അമേരിക്ക-യ്ക്ക് അനുകൂലമായി കിട്ടിയ ഒരു പെനാല്‍റ്റി
ഡൊണോവന്‍ ദക്ഷിണ കൊറിയയുടെ വലയിലാക്കി.  1 : 1 .   കളി സമനിലയില്‍ ആയതോടെ ഇരു ടീമുകളും പൊരുതി കളിച്ചെങ്കിലും ആര്‍ക്കും ഗോള്‍ അടിക്കാന്‍ കഴിയാത്തതുക്കൊണ്ട് കളി എക്സ്ട്രാ ടൈമിലേയ്ക്ക്  നീങ്ങി.  93 -മത്തെ മിനിറ്റില്‍ ഘാനയുടെ ഗ്യാന്‍  അടിച്ച   പന്ത് അമേരിക്കയുടെ ഗോളിയ്ക്ക് പിടിക്കാന്‍ കഴിഞ്ഞില്ല.   2 : 1 .  
 
അമേരിക്കയുടെ ചെറുന്തോലോ,  ബോകാനേഗ്ര,   ക്ലാര്‍ക്ക്   എന്നിവര്‍ക്കും  ഘാനയുടെ മെന്സഹ്, അയെവ് എന്നിവര്‍ക്കും മഞ്ഞ കാര്‍ഡുകള്‍ കിട്ടി.
 
ഘാന ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് കടന്നു.
 

ഗോളടിച്ച പുലികള്‍ !
--------------------------------------

ബോട്ടെംഗ്             ( 1 )     =        ഘാന

ഡൊണോവന്‍                ( 1 )     =        അമേരിക്ക

ഗ്യാന്‍                       ( 1 )     =        ഘാന
----------------------------------------------------------------


  ഘാന   2 : 1  അമേരിക്ക
------------------------------------ 


***********

2010 ജൂൺ 25, വെള്ളിയാഴ്‌ച

ഡെന്മാര്‍ക്ക് 1 : 3 ജപ്പാന്‍....


ജപ്പാന്‍ ഡെന്മാര്‍ക്ക്-നെ കീഴടക്കി.
---------------------------------------------------------

ത്സരം തുടങ്ങി 12 -മത്തെ മിനിറ്റില്‍ ജപ്പാന്റെ എന്‍ഡോ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 13 -മത്തെ മിനിറ്റില്‍ ജപ്പാന് രണ്ട്‌ അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോലാക്കാനയില്ല. 14 -മത്തെ മിനിറ്റില്‍ ഡെന്മാര്‍ക്കിന്റെ തോമസന്‍ എന്ന കളിക്കാരന്റെ ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. 17 -മത്തെ മിനിറ്റില്‍ ജപ്പാന്റെ ഹോണ്ടയുടെ ഫ്രീ കിക്ക് ഡെന്മാര്‍ക്കിന്റെ ഗോള്‍വല കുലുക്കി. 26 -മത്തെ മിനിറ്റില്‍ ജപ്പാന്റെ നഗറ്റൊമ-യ്ക്കും , ഡെന്മാര്‍ക്കിന്റെ കോള്‍ദ്രപ്-നും മഞ്ഞ കാര്‍ഡ് കിട്ടി. 30 -മത്തെ മിനിറ്റില്‍ ജപ്പാന്റെ എന്‍ഡോ-യ്ക്ക് കിട്ടിയ ഫ്രീ കിക്ക് ഡെന്മാര്‍ക്കിന്റെ ഗോളിയ്ക്ക് തടുക്കാനായില്ല. ഗോള്‍ 2 : 0 . 44 -മത്തെ മിനിറ്റില്‍ ഡെന്മാര്‍ക്കിന്റെ സിഎച്. പൌള്‍സണ്‍ അടിച്ച പന്ത് ജപ്പാന്റെ ഗോളി തടുത്തുനിര്‍ത്തി. 44 -മത്തെ മിനിറ്റില്‍ ജപ്പാന്റെ കോമാനോ-യ്ക്ക് കിട്ടിയ ഒരവസരം ലക്ഷ്യത്തിലെത്തിയില്ല.


രണ്ടാമത്തെ പകുതിയില്‍ 60 -മത്തെ മിനിറ്റില്‍ ഡെന്മാര്‍ക്കിന് ഒരു അവസരം കിട്ടിയെങ്കിലും ജപ്പാന്റെ ഗോളി പന്ത് സുരക്ഷിതമായി കൈക്കുള്ളിലാക്കി. 66 -മത്തെ മിനിറ്റില്‍ ഡെന്മാര്‍ക്കിന്റെ ബെന്ഡ്ട്നെര്‍-ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. ഡെന്മാര്‍ക്കിന് മികച്ച അവസരങ്ങള്‍ കിട്ടിയെങ്കിലും അവര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. 80 -മത്തെ മിനിറ്റില്‍ ഡെന്മാര്‍ക്കിന് അനുകൂലമായി പെനാല്‍റ്റി കിട്ടി. തോമസണ്‍ അടിച്ച പന്ത് ജപ്പാന്റെ സമര്‍ത്ഥമായി തടുത്തെങ്കിലും, തെറിച്ചു വന്ന പന്ത് തോമസണ്‍ തന്നെ ഗോളാക്കി. 2 : 1 . അവസാന നിമിഷത്തില്‍ കളി മുറുകി. 88 -മത്തെ മിനിറ്റില്‍ ജപ്പാന്റെ ഹോണ്ടയുടെ പാസില്‍ ഒക്കസാക്കി മൂന്നാമത്തെ ഗോളും അടിച്ചു. 3 : 1 . ഹോണ്ടയ്ക്ക് ഒരു അവസരം കൂടി കിട്ടിയെങ്കിലും പന്ത് നേരിയ വ്യത്യാസത്തിനു പോസ്റ്റിന്റെ മുകളില്‍കൂടി പോയി. കളി അവസാനിക്കുമ്പോള്‍ ജപ്പാന്‍ ഡെന്മാര്‍ക്കിനെ 3 : 1 തറ പറ്റിച്ചു.

ഗോളടിച്ച പുലികള്‍ !
-------------------------------------

ഹോണ്ട           ( 1 )    =        ജപ്പാന്‍

എന്‍ഡോ        ( 1 )    =        ജപ്പാന്‍

ഒക്കസാക്കി    ( 1 )     =        ജപ്പാന്‍

തോമസണ്‍                ( 1 )    =        ഡെന്മാര്‍ക്ക്
--------------------------------------------------------------


ജപ്പാന്‍ 3 : 1 ഡെന്മാര്‍ക്ക്
---------------------------------------

************

കാമറൂണ്‍   1 : 2   നെതര്‍ലന്‍ഡ്‌
------------------------------------------------

 കളി തുടങ്ങി 35 -മത്തെ മിനിറ്റില്‍ നെതര്‍ലന്‍ഡ്‌-ന്റെ  പേഴ്സി  കാമറൂണിന്റെ ഗോള്‍വല കുലുക്കി.  63 -മത്തെ മിനിറ്റില്‍    കാമറൂണ്‍-നു   അനുകൂലമായി കിട്ടിയ പെനാല്‍റ്റി ഏറ്റോ അടിച്ചു ഗോളാക്കി.  1 : 1 .   82 -മത്തെ മിനിറ്റില്‍ നെതര്‍ലന്‍ഡ്‌-ന്റെ റോബന്‍ അടിച്ച പന്ത് പോസ്റ്റില്‍ തട്ടി മടങ്ങിവന്നപ്പോള്‍    ഹണ്ട്ലര്‍ വീണ്ടും  അടിച്ച്   ഗോളാക്കി.  2 : 1 .   കാമറൂണ്‍ അവസാന നിമിഷം വരെ പൊരുതിയെങ്കിലും   നെതര്‍ലന്‍ഡ്‌-ന്റെ മുന്‍പില്‍ അടിയറവ്  പറയേണ്ടി വന്നു.  നെതര്‍ലന്‍ഡ്‌-ന്റെ കുയിറ്റ്,
ബ്രോനക്ഹോര്സ്റ്റ് , വന്‍   ഡേര്‍ വാര്‍ട്ട്   എന്നിവര്‍ക്കും, കാമറൂണ്‍-ന്റെ ന്കൌലൌ , മ്ബിയ -യ്ക്കും മഞ്ഞ കാര്‍ഡുകള്‍ കിട്ടി.   
തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ ജയിച്ചുക്കൊണ്ട് നെതര്‍ലന്‍ഡ്‌  
"ഇ"   ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് പ്രീക്വാര്‍ട്ടറില്‍   കയറിയത്. 

ഗോളടിച്ച പുലികള്‍ !
-------------------------------------

പേഴ്സി        ( 1 )       =      നെതര്‍ലന്‍ഡ്‌

ഹണ്ട്ലര്‍          ( 1 )       =      നെതര്‍ലന്‍ഡ്‌

ഏറ്റോ           ( 1 )       =       കാമറൂണ്‍
-------------------------------------------------------------


നെതര്‍ലന്‍ഡ്‌  2 : 1  കാമറൂണ്‍
-----------------------------------------------   

*********

2010 ജൂൺ 24, വ്യാഴാഴ്‌ച

ഘാന 0 : 1 ജര്‍മനി .....


ഘാന 0 : 1 ജര്‍മനി
------------------------------

മത്സരം  തുടങ്ങി  2 -മത്തെ  മിനിറ്റില്‍   ജര്‍മനിയ്ക്ക്  ഒരു   അവസരം   കിട്ടിയെങ്കിലും   ലക്ഷ്യത്തിലെത്തിയില്ല.  3 -മത്തെ മിനിറ്റില്‍ കക്കാവിന്റെ  ഷോട്ട്  ഘാനയുടെ   ഗോളി   പിടിച്ചു.  14 -മത്തെ മിനിറ്റില്‍  ഘാനയ്ക്ക്  ഒരു അവസരം   കിട്ടിയത്  പാഴായിപോയി.  25 -മത്തെ മിനിറ്റില്‍   ജര്‍മനിയുടെ ഒസിലിനു   ഒരു സുവര്‍ണാവസരം  ലഭിച്ചത്  പാഴാക്കി കളഞ്ഞു.  30 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ കക്കാവു-ന്റെ   ഒരു ഷോട്ട് ഘാനയുടെ ഗോളി കൈക്കുള്ളില്‍  ഒതുക്കി.   40 -മത്തെ മിനിറ്റില്‍ ഘാനയുടെ അയെവ് -നു മഞ്ഞ കാര്‍ഡ് കിട്ടി.  43 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ മുള്ളര്‍-നു മഞ്ഞ കാര്‍ഡ് കിട്ടി.  

രണ്ടാം   പകുതിയില്‍    46 -മത്തെ മിനിറ്റില്‍   ജര്‍മനിയുടെ   പോഡോള്‍സ്കി -യുടെ   ഒരു ഷോട്ട് പോസ്റ്റിനു  മുകളില്‍  കൂടി  നേരിയ   വ്യത്യാസത്തിനു  പുറത്തേയ്ക്ക് പോയി.  51 -മത്തെ മിനിറ്റില്‍    ഘാന-യ്ക്ക് കിട്ടിയ   ഒരു നല്ല അവസരം അസമോവ  പ്രയോജനപ്പെടുത്ത്തിയില്ല.  60 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ഓസില്‍   തൊടുത്തുവിട്ട   ഒരു   ബുള്ളറ്റ്  ഷോട്ട് ഘാനയുടെ വല കുലുക്കി.  66 -മത്തെ മിനിറ്റില്‍ ഘാനയുടെ അയെവ്-നു കിട്ടിയ ഒരവസരം   ലക്ഷ്യത്തിലെത്തിയില്ല.   87 -മത്തെ മിനിറ്റില്‍ ഘാനയുടെ മുന്താരി   അടിച്ച   പന്ത്  പോസ്റ്റിന്റെ  തൊട്ടു   മുകളില്‍ കൂടി പുറത്തേയ്ക്ക്  പോയി.   കളി അവസാനിക്കുമ്പോള്‍   ജര്‍മനി   1 : 0  ഘാനയെ   തോല്പിച്ചുകൊണ്ട്   6  പോയിന്റോടുകൂടി    പ്രീക്വാര്‍ട്ടറില്‍  പ്രവേശിച്ചു.  

ഗോളടിച്ച   പുലി !
-------------------------------

ഓസില്‍       ( 1 )     =    ജര്‍മനി
-------------------------------------


ഘാന 0 : 1 ജര്‍മനി
------------------------------

**********

ഓസ്ട്രേലിയ 2 : 1 സെര്‍ബിയ
------------------------------------------------

കളിയുടെ    തുടക്കത്തില്‍തന്നെ   സെര്‍ബിയ   ആക്രമിച്ചു  കളിക്കാന്‍ തുടങ്ങിയെങ്കിലും   ഓസ്ട്രേലിയ  വിട്ടുകൊടുക്കാന്‍   തയ്യാറായില്ല.  ഓസ്ട്രേലിയയുടെ ഗോളി   ഷവാര്‍സര്‍    നല്ല ഫോമിലായിരുന്നു.  ഗോള്‍ ആവാന്‍ സാദ്ധ്യത ഉണ്ടായിരുന്ന പല അവസരങ്ങളിലും   ഷവാര്‍സര്‍ മികച്ച രക്ഷപ്പെടുത്തലുകള്‍ കാഴ്ച്ചവെച്ചു.  രണ്ടു ടീമുകളും തുല്യശക്തിയോടെ കളിച്ചെങ്കിലും   68 -മത്തെ   മിനിറ്റില്‍    ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍ കാഹില്‍    ഒരു   ഹെഡ റിലൂടെ    സെര്‍ബിയയുടെ ഗോള്‍വല കുലുക്കി.  73 -മത്തെ മിനിറ്റില്‍ ഓസ്ട്രേലിയയുടെ ഹോല്‍മാന്‍   വീണ്ടും   സെര്‍ബിയയെ  ഞെട്ടിച്ചുക്കൊണ്ട്     രണ്ടാമത്തെ ഗോളും അടിച്ചു.   ഉണര്‍ന്നു കളിച്ച  സെര്‍ബിയ 84 -മത്തെ മിനിറ്റില്‍ പാനറെലിച്-ലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു.   സമനിലയ്ക്ക് വേണ്ടി   സെര്‍ബിയ കിണഞ്ഞു  ശ്രമിച്ചെങ്കിലും   ഓസ്ട്രേലിയ വഴങ്ങി   കൊടുത്തില്ല.   ഓസ്ട്രേലിയയുടെ   വില്‍ക്ഷയര്‍,  ബെയുചാംപ്,  എമര്ട്ടന്‍  എന്നിവര്‍ക്കും,   സെര്‍ബിയയുടെ ലൂക്കൊവിച്,   നിന്കൊവിച് എന്നിവര്‍ക്കും മഞ്ഞ കാര്‍ഡ് കിട്ടി.  മത്സരത്തിന്റെ ഒടുവില്‍ ഓസ്ട്രേലിയ 2 : 1  സെര്ബിയയെ മുട്ടുകുത്തിച്ചു.


ഗോള്‍ അടിച്ച പുലികള്‍ !
------------------------------------------
 
കാഹില്‍               ( 1 )           =     ഓസ്ട്രേലിയ

ഹോല്‍മാന്‍       ( 1 )            =     ഓസ്ട്രേലിയ

പാന്റെലിച്     ( 1 )           =      സെര്‍ബിയ
------------------------------------------------------------------- 


ഓസ്ട്രേലിയ 2 : 1  സെര്‍ബിയ
------------------------------------------------

**********

സ്ലോവാക്യ 3 : 2   ഇറ്റലി
----------------------------------------

മത്സരം തുടങ്ങി  6 -മത്തെ മിനിറ്റില്‍  സ്ലോവാക്യയുടെ ഹംസിക്-നു ഒരു അവസരം കിട്ടിയെങ്കിലും ഗോളായില്ല.  16 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ സ്റ്റ്ര്‍ബ എന്ന കളിക്കാരന് മഞ്ഞ കാര്‍ഡ് കിട്ടി.  25 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ  വിറ്റെക്ക് ഇറ്റലിയുടെ  വല കുലുക്കി.  31 -മത്തെ മിനിറ്റില്‍ ഇറ്റലിയുടെ കന്നവാരോയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  34 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ ഒരു ഉഗ്രന്‍ ഷോട്ട് ഗോളി തട്ടി മാറ്റി.  40 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ വിറ്റെക്ക്-നു മഞ്ഞ കാര്‍ഡ് കിട്ടി.  45 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ കുക്കാ-യുടെ ഒരു ഉഗ്രന്‍ ഷോട്ട് പോസ്റ്റിന്റെ തൊട്ടടുത്തുകൂടി പോയി. 

രണ്ടാം പകുതിയില്‍ 50 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ   പെക്കാരിക്ക്-നു മഞ്ഞ കാര്‍ഡ് കിട്ടി.  62 -മത്തെ മിനിറ്റില്‍ ഡി. നതാലായുടെ  ഷോട്ട് സ്ലോവാക്യയുടെ ഗോളി തടുത്തുനിര്‍ത്തി.  67 -മത്തെ മിനിറ്റില്‍ ഇറ്റലിയുടെ ക്വാഗലിയാരെല്ല-യുടെ ഒരു ഉഗ്രന്‍ ഷോട്ട് സ്ലോവാക്യയുടെ ഗോളി സമര്‍ത്ഥമായി രക്ഷപ്പെടുത്തി.  68 -മത്തെ മിനിറ്റില്‍ ഇറ്റലിയുടെ ചിലിനി-യ്ക്ക്  മഞ്ഞ കാര്‍ഡ് കിട്ടി.   73 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ വിറ്റെക്ക് രണ്ടാമത്തെ ഗോള്‍ നേടി.   76 -മത്തെ മിനിറ്റില്‍ ഇറ്റലിയുടെ പെപ്പെ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.   81 -മത്തെ മിനിറ്റില്‍ ഇറ്റലിയുടെ ഡി. നതാലെ ഒരു ഗോള്‍ തിരിച്ചടിച്ചു.  82 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ ഗോളി മുച-യ്ക്കും,  ഇറ്റലിയുടെ ക്വാഗലിയാരെല്ല-യ്ക്കും മഞ്ഞ കാര്‍ഡ് കിട്ടി.  89 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ കൊപ്പുനെക് മൂന്നാമത്തെ ഗോള്‍ നേടി.  അവസാന നിമിഷത്തില്‍ ഇറ്റലിയുടെ ക്വാഗലിയാരെല്ല-യുടെ ഷോട്ട് സ്ലോവാക്യയുടെ ഗോളിയ്ക്ക് പിടിക്കാന്‍ പിടിക്കാന്‍ കഴിയാതെപോയി.  3 : 2  .   അവസാന നിമിഷങ്ങളില്‍ ഇറ്റലി നന്നായി മുന്നേറി കളിച്ചെങ്കിലും പരാജയം ഒഴിവാക്കാനായില്ല.  കളി അവസാനിക്കുമ്പോള്‍ സ്ലോവാക്യ നിലവിലെ ലോകചാമ്പ്യന്മാരായ ഇറ്റലി-യെ 2 -നെതിരെ 3 -ഗോളുകള്‍ക്ക് അട്ടിമറിച്ചു.

ഗോളടിച്ച പുലികള്‍ !
-------------------------------------

വിറ്റെക്ക്                       ( 2 )         =     സ്ലോവാക്യ

കൊപ്പുനെക്              ( 1 )         =     സ്ലോവാക്യ

ഡി. നതാലെ                ( 1 )         =      ഇറ്റലി

ക്വാഗലിയാരെല്ല      ( 1 )         =     ഇറ്റലി
------------------------------------------------------------------------


സ്ലോവാക്യ 3 : 2  ഇറ്റലി
---------------------------------------

**********



പരാഗ്വേ 0 : 0 ന്യൂസിലന്‍ഡ്
----------------------------------------------

ആദ്യ പകുതിയില്‍ പരാഗ്വേ-യുടെ  കളി വിരസമായിരുന്നു.    ന്യൂസിലന്‍ഡ്-നു പ്രീക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ ജയം  അനിവാര്യമാണെന്നറിഞ്ഞിട്ടും  ജയിക്കാന്‍വേണ്ടിയുള്ള   ഒരു ശ്രമം  അവരുടെ  ഭാഗത്ത് നിന്നും  കണ്ടില്ല.  എന്നിട്ടും പരാഗ്വേ-യ്ക്ക് സമനിലയില്‍ തൃപ്തിപ്പെടേണ്ടിവന്നു.  രണ്ടാം  പകുതിയില്‍  പരാഗ്വേ ക ളി അല്പം   മെച്ചപ്പെടുത്തിയെങ്കിലും   ഗോളടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.  പരാഗ്വേ-യുടെ കസെരെസ്,  സാന്റക്രൂസ് എന്നിവര്‍ക്കും,  ന്യൂസിലന്‍ഡ്-ന്റെ നെല്‍സനും മഞ്ഞ കാര്‍ഡുകള്‍ കിട്ടി.  എന്തായാലും പ്രീക്വാര്‍ട്ടറില്‍ കടന്നത് പരാഗ്വേ-യ്ക്ക് വളരെ ആശ്വാസമായി.  5 -പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് അവര്‍ പ്രീക്വാര്‍ട്ടറില്‍   കടന്നത്.


പരാഗ്വേ 0 : 0 ന്യൂസിലന്‍ഡ്‌
---------------------------------------------

*********

2010 ജൂൺ 23, ബുധനാഴ്‌ച

ഇംഗ്ലണ്ട് 1 : 0 സ്ലോവേനിയയെ തോല്‍പിച്ചു.....



ഇംഗ്ലണ്ട് 1 :  0    സ്ലോവേനിയയെ തോല്‍പിച്ചു !
-------------------------------------------------------------------------------

ദ്യപകുതിയില്‍ രണ്ടു ടീമുകളും നന്നായി കളിച്ചു.  23 -മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ  ഡെഫോ   സ്ലോവേനിയായുടെ വല  കുലുക്കി.  ആദ്യപകുതിയില്‍ സ്ലോവേനിയായുടെ ജോകി ച്ച്- നു മഞ്ഞ കാര്‍ഡ് കിട്ടി.   ഇംഗ്ലണ്ട് 1 : 0  ലീഡ്  ചെയ്തു.  


രണ്ടാം പകുതിയില്‍ 48 -മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ   ജോണ്‍സണ്‍ -നു മഞ്ഞ കാര്‍ഡ് കിട്ടി.  50 -മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിനു കിട്ടിയ ഒരവസരം റൂണി ഗോളടിച്ചെങ്കിലും ഓഫ് സൈഡില്‍ കുടുങ്ങി.  52 -മത്തെ മിനിറ്റില്‍   സ്ലോവേനിയയ്ക്ക് കിട്ടിയ ഫ്രീ കിക്ക് ഇംഗ്ലണ്ടിന്റെ ഗോളി സുരക്ഷിതമായി കൈക്കുള്ളിലാക്കി.  വീണ്ടും 55 -മത്തെ മിനിറ്റില്‍ സ്ലോവേനിയയ്ക്ക് കിട്ടിയ ഫ്രീ കിക്ക് ഇംഗ്ലണ്ടിന്റെ ഗോളി സമര്‍ത്ഥമായി പിടിച്ചെടുത്തു.  58 -മത്തെ മിനിറ്റില്‍ റൂണിയ്ക്ക് കിട്ടിയ സുവര്‍ണാവസരം  ഗോളാക്കാന്‍ കഴിഞ്ഞില്ല.  68 -മത്തെ മിനിറ്റില്‍ സ്ലോവേനിയ്ക്ക് മൂന്നവസരങ്ങള്‍   ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി ബോക്സില്‍വെച്ച് കിട്ടിയതായിരുന്നു.  ഒന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല.  79 -മത്തെ മിനിറ്റിലും,  81 -മത്തെ മിനിറ്റിലും സ്ലോവേനിയയുടെ ബിര്സ-യ്ക്കും,  ഡെഡിച്ച്-നും  മഞ്ഞ കാര്‍ഡ് കിട്ടി.   കളി അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 1 : 0  സ്ലോവേനിയയെ തോല്പിച്ച്ക്കൊണ്ട്  പ്രീക്വാര്‍ട്ടറില്‍ കടന്നു.


ഗോളടിച്ച പുലി !
--------------------------------


ഡെഫോ      ( 1 )       =      ഇംഗ്ലണ്ട്
.................................................................


ഇംഗ്ലണ്ട് 1 : 0  സ്ലോവേനിയ
-------------------------------------------- 

**********

അമേരിക്ക 1 : 0  അള്‍ജീരിയയെ കീഴടക്കി !
------------------------------------------------------------------------

ദ്യത്തെ പകുതിയില്‍ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം തുല്യ ശക്തികളായി പൊരുതി കളിച്ചു.   അള്‍ജീരിയയുടെ യെബ്ദ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  രണ്ടാം പകുതിയിലും ഇരു ടീമുകളും ഒരു ഗോളിന് വേണ്ടി ശ്രമിച്ചെങ്കിലും  ലക്ഷ്യത്തിലെത്താന്‍   ആര്‍ക്കും കഴിഞ്ഞില്ല.   80 -മത്തെ മിനിറ്റില്‍ ബീസ്ലേയ്-യ്ക്ക്  മഞ്ഞ കാര്‍ഡ് കിട്ടി.   ഇഞ്ചുറി   ടൈമില്‍    91 -മത്തെ മിനിറ്റില്‍   ഡോനോവന്‍   അള്‍ജീരിയയുടെ വല കുലുക്കി.   അവസാന നിമിഷത്തില്‍ അള്‍ജീരിയയുടെ യാഹിയ-യ്ക്ക് ചുവപ്പ് കാര്‍ഡ് കിട്ടി.   കളി അവസാനിക്കുമ്പോള്‍ അമേരിക്ക  1 : 0   അള്‍ജീരിയയെ കീഴടക്കി കൊണ്ട് ഗ്രൂപ്പ് സി യില്‍ ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലേയ്ക്ക് കടന്നു.

ഗോളടിച്ച പുലി  !

ഡോനോവന്‍    ( 1 )      =    അമേരിക്ക
--------------------------------------------------------------  


അമേരിക്ക 1 : 0  അള്‍ജീരിയ
----------------------------------------------

********

2010 ജൂൺ 22, ചൊവ്വാഴ്ച

നെതര്‍ലന്റ്സ് 1 : 0 ജപ്പാന്‍........


..................................................നെതര്‍ലന്‍ഡ്  1 : 0  ജപ്പാന്‍................................................


.................................................ഘാന 1 : 1  ഓസ്ട്രേലിയ...................................................


...............................................കാമറൂണ്‍ 2 : 0  ഡെന്മാര്‍ക്ക്.............................................







സ്ലോവാക്യ 2 : 0 പരാഗ്വെ............


ഇറ്റലി 1 : 1 ന്യൂസിലന്‍ഡ്.............


ബ്രസില്‍ 3 : 1 ഐവറി കോസ്റ്റ്





പോര്‍ച്ചുഗല്‍ 7 : 0   ഉത്തര കൊറിയ
-----------------------------------------------------------

മത്സരം തുടങ്ങി   29 -മത്തെ   മിനിറ്റില്‍  പോച്ചുഗലിന്റെ തിയാഗോ  കൊടുത്തൊരു  പാസില്‍  മിയര്‍ലെസ്   ഗോളാക്കി 1 : 0 .  ആദ്യപകുതിയില്‍  പോര്‍ച്ചുഗല്‍ ഏറെ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.  

രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ കരുത്തോടെ ആഞ്ഞടിച്ചു.  അവരുടെ കളിക്കാര്‍ കൂട്ടത്തോടെ ഉത്തര കൊറിയയുടെ ഗോള്‍മുഖം ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിട്ടു.  53 -മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ സിമാവോ രണ്ടാം ഗോള്‍ നേടി.  2 : 0  .  മൂന്നു മിനിറ്റുകള്‍ക്ക് ശേഷം അലമേയ്ഡ  വീണ്ടും ദക്ഷിണ കൊറിയയുടെ വല കുലുക്കി.  3 : 0  .    60 -മത്തെ മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ -യുടെ പാസില്‍ തിയാഗോ പോച്ചുഗലിനു വേണ്ടി നാലാമത്തെ ഗോള്‍ നേടി.  4 : 0 .   81 -മത്തെ മിനിറ്റില്‍ വീണ്ടും ലീഡ്സണ്‍ ഉത്തര കൊറിയയുടെ ഗോള്‍വലയിലേയ്ക്ക് അഞ്ചാമത്തെ ഗോളും അടിച്ചു കയറ്റി.   5 : 0 .  പല ഗോളുകള്‍ക്കും വഴി വെച്ചു കൊടുത്തിട്ടും സ്വന്തമായി ഒരു ഗോളടിക്കാന്‍ കഴിയാതിരുന്ന ക്രിസ്റ്റ്യാനോ ലീഡ്സണ്‍ യ്ക്ക് 88 -മത്തെ മിനിറ്റില്‍ ഒരവസരം കിട്ടി.   ലീഡ്സണില്‍ നിന്നും കിട്ടിയ പന്തുമായി മുന്നേറിയ റൊണാള്‍ഡോ ആറാമത്തെ ഗോള്‍ നേടി.  6 : 0 .   തൊട്ടടുത്ത നിമിഷത്തില്‍ പോച്ചുഗലിന്റെ വെലോസോ-യുടെ പാസില്‍ നിന്നും തിയാഗോ അവസാനത്തെ ഗോള്‍ നേടി.  7 : 0 .   കളി അവസാനിക്കുമ്പോള്‍ ഉത്തര കൊറിയയെ മറുപടിയില്ലാത്തെ   7  ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ തകര്‍ത്തു കളഞ്ഞു.  ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും വലിയ ജയമായിരുന്നു ഇത്. 

ഗോളടിച്ച പുലികള്‍ !
--------------------------------------

മിയര്‍ലെസ്         ( 1 )        =        പോര്‍ച്ചുഗല്‍

സിമാവോ           ( 1 )        =        പോര്‍ച്ചുഗല്‍

അലമേയ്ഡ        ( 1 )        =       പോര്‍ച്ചുഗല്‍

തിയാഗോ             ( 2 )        =       പോര്‍ച്ചുഗല്‍

ലീഡ്സണ്‍             ( 1 )         =      പോര്‍ച്ചുഗല്‍

റൊണാള്‍ഡോ    ( 1 )        =      പോര്‍ച്ചുഗല്‍
------------------------------------------------------------------------


പോര്‍ച്ചുഗല്‍    7 :  0       ഉത്തര കൊറിയ
----------------------------------------------------------------- 



ചിലി 1 : 0 സ്വിറ്റ്സര്‍ലന്‍ഡ്
--------------------------------------------

ആദ്യം മുതല്‍ സ്വിറ്റ്സര്‍ലന്‍ഡ് പ്രതിരോധത്തിനു മുന്‍ഗണന കൊടുത്തുകൊണ്ടാണ്  കളിച്ചത്.  കളി ആദ്യ പകുതിയില്‍ വിരസമായിരുന്നെങ്കിലും സ്വിസ് ഗോളി നല്ല ഫോമിലായിരുന്നു.  ചിലി-യ്ക്ക് മികച്ച അവസരങ്ങള്‍ കിട്ടിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.  രണ്ടാം പകുതിയില്‍ കളി സമനിലയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോളാണ് 74 -മത്തെ മിനിറ്റില്‍ ചിലിയുടെ പരേഡാസ്-ന്റെ മുന്നേറ്റത്തില്‍  ഗോണ്‍സാലസ്-നു ലഭിച്ച പാസില്‍ നിന്നാണ് ചിലിയുടെ വിജയ ഗോള്‍ പിറന്നത്.  കളിയുടെ അവസാന നിമിഷങ്ങളില്‍ രണ്ടു ടീമുകള്‍ക്കും അവസരങ്ങള്‍ കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിയാതെ പോയി.  89 -മത്തെ മിനിറ്റില്‍ സമനില നേടാനുള്ള ഒരവസരം സ്വിറ്റ്സര്‍ലന്‍ഡ്-നു കിട്ടിയെങ്കിലും ഡെര്‍ഡിയോക്ക്    അത്  പാഴാക്കി.   പരുക്കനായിരുന്ന മത്സരത്തില്‍ 8  മഞ്ഞ കാര്‍ഡുകളും സ്വിസ്സിന്റെ ബഹ്റാമി-യ്ക്ക് ചുവപ്പ് കാര്‍ഡും കിട്ടി.  കളി അവസാനിക്കുമ്പോള്‍ ചിലി 1 : 0  സ്വിറ്റ്സര്‍ലന്‍ഡ്-നെ തോല്പിച്ചു.

ഗോളടിച്ച പുലി !
-------------------------------

ഗോണ്‍സാലസ്    ( 1 )   =    ചിലി


ചിലി 1 : 0  സ്വിറ്റ്സര്‍ലന്‍ഡ്
-------------------------------------------



സ്പെയിന്‍ 2 : 0 ഹോണ്ടുറാസ്
-----------------------------------------------

കളി യുടെ   ആരംഭത്തില്‍  തന്നെ   ടോറെസ്,  വിയ്യ   എന്നിവരെ  മുന്നില്‍   നിര്‍ത്തി   സ്പെയിന്‍   ആക്രമണം അഴിച്ചുവിട്ടു.   അവരുടെ   ചില   അവസരങ്ങള്‍   ഗോളാകാതെ പോയത് നിര്‍ഭാഗ്യകരമായി പോയി .  13 -മത്തെ മിനിറ്റില്‍   വിയ്യ തൊടുത്തുവിട്ട  ഒരു  ഉഗ്രന്‍  ഷോട്ട്  പോസ്റ്റില്‍ തട്ടി തെറിച്ചുപോയി.  17 -മത്തെ മിനിറ്റില്‍ ഇടതു വിംഗില്‍നിന്നും   ലഭിച്ച   പാസുമായി  മുന്നേറിയ   വിയ്യ  ഹോണ്ടുറാസിന്റെ  പ്രതിരോധനിരയെ  മറികടന്ന്‍ മികച്ച ഒരു ഗോള്‍ നേടി.  ടോറെസിനും,  റാമോസിനും നിരവധി  അവസരങ്ങള്‍   കിട്ടിയെങ്കിലും എല്ലാം കളഞ്ഞു കുളിച്ചു.  51 -മത്തെ മിനിറ്റില്‍ വിയ്യ-യുടെ  ഒരു ലോംഗ് ഷോട്ട്  സ്പെയിനിനു 2 :1  ലീഡ് നല്‍കി.  വിയ്യ-യ്ക്ക് ഹാട്രിക്-നുള്ള അവസരങ്ങള്‍ കിട്ടിയെങ്കിലും അതൊക്കെ   നഷ്ടപ്പെടുത്തി.  സ്പെയിനിനു അനുകൂലമായി  കിട്ടിയ  പെനാല്‍റ്റി   വിയ്യ പാഴാക്കി കളഞ്ഞു.  കളി അവസാനിക്കുമ്പോള്‍  സ്പെയിന്‍    ഹോണ്ടുറാസിനെ മറുപടി ഇല്ലാത്ത 2  ഗോളുകള്‍ക്ക് അടിയറവ് പറയിച്ചിരുന്നു.

ഗോളടിച്ച പുലി  !
-------------------------------------

വിയ്യ           ( 2 )         =     സ്പെയിന്‍
------------------------------------------------


സ്പെയിന്‍ 2 : 0 ഹോണ്ടുറാസ്
--------------------------------------------------------------------------------

***********

2010 ജൂൺ 19, ശനിയാഴ്‌ച

സെര്‍ബിയ ജര്‍മനിയെ അട്ടിമറിച്ചു, 1 : 0


സെര്‍ബിയ ജര്‍മനിയെ അട്ടിമറിച്ചു, 1 : 0
-------------------------------------------------------------------------

ളി തുടങ്ങി 7 മിനിറ്റ് ആയപ്പോള്‍ ജര്‍മനിയുടെ 10 - നമ്പര്‍ പോഡോള്‍സ്കിയുടെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. 10 - മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ 18 -നമ്പര്‍ നിങ്കോവിച്ച് അടിച്ച പന്ത് ലക്ഷ്യം കാണാതെ പോയി. 12 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ക്ലോസെ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 18 -മത്തെ മിനിറ്റിലും, 19 -മത്തെ മിനിറ്റിലും സെര്‍ബിയയുടെ ഇവാനോവിച്ച്, കൊളരോവ് എന്നിവര്‍ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. ഏറെ ഫൌളുകള്‍ കണ്ട കളി ആയിരുന്നു ഇത്. 22 , 32 -മത്തെ മിനിറ്റിലും ജര്‍മനിയുടെ ഖേദിര, ലാം എന്നിവര്‍ക്കും മഞ്ഞ കാര്‍ഡ് കിട്ടി. 33 - മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ കൊളരോവ് അടിച്ച പന്ത് ലക്ഷ്യം കണ്ടില്ല. 36 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ക്ലോസേയ്ക്ക് രണ്ടാമത്തെ മഞ്ഞ കാര്‍ഡ് കിട്ടിയതിനെ തുടര്‍ന്ന്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തേയ്ക്ക് പോകേണ്ടി വന്നു. 38- മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ ജോവനോവിച്ച് ഗോള്‍ നേടി . 45 -മത്തെ മിനിറ്റില്‍ ജര്‍മനിയ്ക്ക് ഖേദിരയില്‍ കൂടിയും, മുല്ലറില്‍ കൂടിയും ഓരോ അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. ആദ്യപകുതി കളി കഴിയുമ്പോള്‍ സെര്‍ബിയ 1 : 0 ലീഡ് ചെയ്തു.

രണ്ടാം പകുതിയില്‍ 57 -മത്തെ മിനിറ്റില്‍   സെര്‍ബിയയുടെ സുബോടിച്ച്-നു മഞ്ഞ കാര്‍ഡ് കിട്ടി.  58 , 59  മിനിറ്റുകളില്‍   പോഡോള്‍സ്കി-യ്ക്ക് അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളടിക്കാന്‍   കഴിഞ്ഞില്ല .  60 -മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ വിടിച്ച്-നു മഞ്ഞ കാര്‍ഡ് കിട്ടി.  60 -മത്തെ മിനിറ്റില്‍ ജര്‍മനിക്ക് കിട്ടിയ പെനാല്‍റ്റി പോഡോള്‍സ്കി പാഴാക്കി കളഞ്ഞു.  73 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ  ഷ്വൈന്‍സ്റ്റയിഗര്‍ -നു മഞ്ഞ കാര്‍ഡ് കിട്ടി.  രണ്ടു  ടീമുകള്‍ക്കും   ഏറെ അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാക്കാന്‍ മാത്രം കഴിയാതെ പോയി. കളി അവസാനിക്കുമ്പോള്‍  സെര്‍ബിയ ജര്‍മനിയെ   1 : 0  തോല്പിച്ചു. 

ഗോളടിച്ച    പുലി !
------------------------------------------------

ജോവനോവിച്ച്       ( 1 )      =     സെര്‍ബിയ
...................................................................................


സെര്‍ബിയ 1 : 0  ജര്‍മനി

**************

സ്ലോവേനിയ അമേരിക്ക സമനില, 2 : 2
----------------------------------------------------------------------

കളി  തുടങ്ങി  13 -മത്തെ മിനിറ്റില്‍   സ്ലോവേനിയയുടെ  ബിര്‍സയുടെ    ലോംഗ്   ഷോട്ട്  അമേരിക്കയുടെ  വല   കുലുക്കി.  35 -മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ   സീസര്‍-ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  42 -മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ നോവാക്കൊവിച്ച്  പാസ്സ് കൊടുത്ത   പന്ത്  9 -നമ്പര്‍ ലുബിയാജങ്കിച്ച് ഗോളാക്കി.  48 -മത്തെ മിനിറ്റില്‍ അമേരിക്കയുടെ ഡോനോവന്‍ ഗോളടിച്ചു.  50 -മത്തെ മിനിറ്റില്‍ അമേരിക്കയുടെ ഒനുയുവേ -യ്ക്ക് ഒരു അവസരം കിട്ടിയെങ്കിലും  ഗോളാക്കാന്‍ കഴിഞ്ഞില്ല.  69 -മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ സൂളര്‍-നു മഞ്ഞ കാര്‍ഡ് കിട്ടി.  71 -മത്തെ മിനിറ്റില്‍ അമേരിക്കയുടെ ചെറുന്തോലോ-യ്ക്കും കിട്ടി ഒരു മഞ്ഞ കാര്‍ഡ്.  75 -മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ ജോക്കിച്ച്-നു മഞ്ഞ കാര്‍ഡ് കിട്ടി.  81 -മത്തെ മിനിറ്റില്‍ അമേരിക്കയുടെ 4 -നമ്പര്‍ ബ്രാഡ്ലി-യുടെ ഷോട്ട് സ്ലോവേനിയയുടെ ഗോളിയ്ക്ക് പിടിയ്ക്കാന്‍ കഴിഞ്ഞില്ല.  2 : 2  സമനില.  രണ്ടു ടീമുകളും ഒരു ഗോളിന്  വേണ്ടി  പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.   85 -മത്തെ മിനിറ്റില്‍ അമേരിക്കയുടെ എദു അടിച്ച  ഗോള്‍  റഫറി  സമ്മതിക്കാതെ ഓഫ്  സൈഡ് കൊടുത്തു.  റഫറിയുടെ തീരുമാനം  സംശയത്തിനു   ഇടയാക്കിയിട്ടുണ്ട്.   ഒടുവില്‍ കളി അവസാനിക്കുമ്പോള്‍ രണ്ടു ടീമുകളും സമനിലയില്‍ പിരിയേണ്ടി വന്നു.

ഗോളടിച്ച പുലികള്‍ !
--------------------------------------

ബിര്‍സ                       ( 1 )      =    സ്ലോവേനിയ

ലുബിയാജങ്കിച്ച്   ( 1 )      =   സ്ലോവേനിയ

ഡോനോവന്‍          ( 1 )     =    അമേരിക്ക 

ബ്രാഡ്ലി                       ( 1 )      =   അമേരിക്ക
--------------------------------------------------------------------

       
 സ്ലോവേനിയ  2 : 2  അമേരിക്ക
------------------------------------------------ 

***********



ഇംഗ്ലണ്ടിനെ  അള്‍ജീരിയ സമനിലയില്‍ തളച്ചു....!
-----------------------------------------------------------------------------------------

 ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ  രണ്ടാമത്തെ കളിയാണ് ഇത്. ആദ്യത്തെ    കളിയില്‍    അമേരിക്കയോട്   സമനില   വഴങ്ങേണ്ടി  വന്നു. കളി തുടങ്ങി   4-മത്തെ മിനിറ്റില്‍    ..........................                                        


..
  

2010 ജൂൺ 17, വ്യാഴാഴ്‌ച

ദക്ഷിണ കൊറിയയുടെ മേല്‍ അര്‍ജന്റീനയുടെ ശക്തിപ്രകടനം 1:4




ദക്ഷിണ കൊറിയയുടെ മേല്‍ അര്‍ജന്റീനയുടെ ശക്തി പ്രകടനം 1:4
---------------------------------------------------------------------------------------------------------------------

കളിയുടെ 4 -മത്തെ മിനിറ്റില്‍ അര്‍ജന്റീന-യുടെ ഡി മാരിയ നടത്തിയ മുന്നേറ്റം ലക്ഷ്യത്തിലെത്തിയില്ല.  10 -മത്തെ മിനിറ്റില്‍ ദക്ഷിണ കൊറിയ-യുടെ 19 -നമ്പര്‍ കളിക്കാരന് മഞ്ഞ കാര്‍ഡ് കിട്ടി. 16 -മത്തെ മിനിറ്റില്‍ അര്‍ജന്റീന.യ്ക്ക് കിട്ടിയ ഫ്രീകിക്ക്  ഗോള്‍ ആയെങ്കിലും അത് സെല്‍ഫ് ഗോള്‍ ആയിരുന്നു.  ദക്ഷിണ കൊറിയ-യുടെ  സി വൈ പാര്‍ക്ക് ഹെഡ് ചെയ്ത പന്ത്
നിര്‍ഭാഗ്യകരമായി    സ്വന്തം വലയില്‍ ചെന്ന് പതിച്ചു.  1 : 0 .     ദക്ഷിണ കൊറിയ-യുടെ 15 -നമ്പര്‍ കളിക്കാരന്റെ ഒരു ഉഗ്രന്‍ ഷോട്ട് നേരിയ വ്യത്യാസത്തിനു പോസ്റ്റിന്റെ മുകളില്‍ കൂടിപോയി.  20 -മത്തെ മിനിറ്റില്‍ മെസി-യുടെ ഫ്രീകിക്ക് സുരക്ഷിതമായി ഗോളി പിടിച്ചെടുത്തു. ഡി മാരിയ-യ്ക്കും ടെവസ്-നും ഓരോ അവസരം കിട്ടിയെങ്കിലും ഗോളായില്ല.  33 -മത്തെ മിനിറ്റില്‍ അര്‍ജന്റീനയുടെ ഹിഗ്വൈന്‍ ഹെഡ് ചെയ്ത് രണ്ടാമത്തെ ഗോള്‍ നേടി.  2 : 0 .  34 -മത്തെ മിനിറ്റില്‍ ദക്ഷിണ കൊറിയ-യുടെ എല്‍ സി യോംഗ്-നു മഞ്ഞ കാര്‍ഡ് കിട്ടി.  40 -മത്തെ മിനിറ്റില്‍ ഡി മാരിയ-യുടെ ഒരു ഷോട്ട് ഗോളി രക്ഷപ്പെടുത്തി.  മെസിയുടെ  ഒരു ഷോട്ട് പോസ്റ്റിന്റെ അടുത്തുകൂടി പുറത്തേയ്ക്ക് പോയി.  ആദ്യത്തെ പകുതിയുടെ അവസാന നിമിഷത്തില്‍   ദക്ഷിണ കൊറിയ-യുടെ സി. വൈ.  ലീ അര്‍ജന്റീന-യെ അമ്പരപ്പിച്ചുക്കൊണ്ട് ഗോള്‍വല കുലുക്കി. 2 : 1 .

രണ്ടാം പകുതിയില്‍ 52 -മത്തെ മിനിറ്റില്‍ അര്‍ജന്റീന-യുടെ ഹിഗ്വൈന്‍ അടിച്ച പന്ത് ദക്ഷിണ കൊറിയ-യുടെ ഗോളി തട്ട തെറിപ്പിച്ചു രക്ഷപ്പെടുത്തി.  54 -മത്തെ മിനിറ്റിലും അര്‍ജന്റീന-യുടെ ഒരു ഷോട്ട് ഗോളി രക്ഷപ്പെടുത്തി.  55 -മത്തെ മിനിറ്റില്‍ അര്‍ജന്റീന-യുടെ മഷേരാനോ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  58 -മത്തെ മിനിറ്റില്‍  ദക്ഷിണ കൊറിയ-യ്ക്ക് കിട്ടിയ സുവര്‍ണാവസരം ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.  ദക്ഷിണ കൊറിയ-യുടെ ശക്തമായ മുന്നേറ്റമായിരുന്നു അത്.  65 -മത്തെ മിനിറ്റില്‍ മെസിയുടെ ഫ്രീകിക്ക് ഗോളി പന്ത് കൈക്കുള്ളിലാക്കി.  74 -മത്തെ മിനിറ്റില്‍ അര്‍ജന്റീന-യുടെ ഹൈനസ്-നു മഞ്ഞ കാര്‍ഡ് കിട്ടി.  77 -മത്തെ മിനിറ്റില്‍ മെസ്സിയുടെ ഷോട്ട്  പോസ്റ്റില്‍ തട്ടി തിരിച്ചുവന്ന പന്ത് ഹിഗ്വൈന്‍ അടിച്ചു ഗോളാക്കി. 3 : 1 .  മൂന്നു മിനിറ്റുകള്‍ക്ക് ശേഷം ഹിഗ്വൈന്‍ ദക്ഷിണ കൊറിയ-യുടെ ഗോള്‍വല വീണ്ടും കുലുക്കി.  4 : 1 .   അര്‍ജന്റീന-യുടെ അത്ഭുത  താരമെന്ന്‍  പറയപ്പെടുന്ന മെസ്സി കളം നിറഞ്ഞു കളിച്ചെങ്കിലും ഒരു ഗോളടിക്കാന്‍ കഴിഞ്ഞില്ല.  കളി അവസാനിക്കുമ്പോള്‍ അര്‍ജന്റീന 4 : 1 .  ദക്ഷിണ കൊറിയ-യെ തോല്പിച്ചു .  

ഗോളടിച്ച പുലികള്‍ !
------------------------------------- 

 
സി. വൈ.  പാര്‍ക്ക്         ( 1 )         =        ദക്ഷിണ കൊറിയ (സെല്‍ഫ് ഗോള്‍ )

ഹിഗ്വൈന്‍                         ( 3 )        =        അര്‍ജന്റീന 

സി. വൈ.  ലീ                     ( 1 )        =       ദക്ഷിണ കൊറിയ
----------------------------------------------------------------------------------------

അര്‍ജന്റീന 4 : 1   ദക്ഷിണ കൊറിയ
--------------------------------------------------------- 





*****************



ഗ്രീസ്   നൈജീരയെ തകര്‍ത്തു, 2:1  
--------------------------------------------------
 മത്സരം തുടങ്ങി 13 -മത്തെ മിനിറ്റില്‍ ഗ്രീസിന്റെ 21-മത്തെ കളിക്കാരന്‍   എടുത്ത ഒരു ഷോട്ട് നൈജീരിയയുടെ  ഗോളി തടുത്തു നിര്‍ത്തി.  16-മത്തെ മിനിറ്റില്‍ ഗ്രീസിന്റെ പപ്പസ്തതോസ്ലോസ്-നു മഞ്ഞ കാര്‍ഡ് കിട്ടി.  നൈജീരിയ-യുടെ ഉച്ചേ-യുടെ ഫ്രീകിക്ക് നേരിട്ട് ഗോളായി. 1 : 0 . ഗ്രീസ്  ലീഡ്  നേടി.   21-മത്തെ മിനിറ്റില്‍ വീണ്ടും ഒരു ഫ്രീകിക്ക് കിട്ടിയെങ്കിലും   ലക്ഷ്യം   കണ്ടില്ല.   33-മത്തെ മിനിറ്റില്‍ നൈജീരിയ-യുടെ കൈത്ത-യ്ക്ക് ടോറോസിഡിസിനെ ചവിട്ടിയതിനു   ചുവപ്പ് കാര്‍ഡ് കിട്ടി   പുറത്തേയ്ക്ക് പോകേണ്ടി  വന്നു. 44-മത്തെ മിനിറ്റില്‍ ഗ്രീസിന്റെ സാല്‍പിഡിസ്    ഗോള്‍ തിരിച്ചടിച്ചു.  1 : 1.   

രണ്ടാം പകുതിയില്‍ 47 -മത്തെ മിനിറ്റില്‍ ഗ്രീസിന്റെ ഒരു ഷോട്ട് നൈജീരിയ-യുടെ ഗോളി കഷ്ടിച്ച്  പിടിച്ചു.  56 -മത്തെ മിനിറ്റില്‍ ഒരു കോര്‍ണര്‍ കിക്കില്‍   കിര്‍ഗിയാക്കോസ്   ഹെഡ് ചെയ്ത്  ഗോളാക്കാന്‍   ശ്രമിച്ചെങ്കിലും  ഗോളി പന്ത് കൈകളിലോതുക്കി.  58 -മത്തെ മിനിറ്റില്‍ ഇരു ടീമുകള്‍ക്കും ഓരോ  സുവര്‍ണാവസരം  കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല.  59 -മത്തെ മിനിറ്റില്‍ ഗ്രീസിന് ഒരു മഞ്ഞ കാര്‍ഡ് കിട്ടി.  68 -മത്തെ മിനിറ്റില്‍ ഗ്രീസിന് കിട്ടിയ ഒരവസരം  നൈജീരിയ-യുടെ ഗോളി പിടിച്ചു രക്ഷപ്പെടുത്തി.  71 -മത്തെ മിനിറ്റില്‍ ടോറോസിഡിസ് ഗോള്‍ നേടി.  ഗോളിയുടെ  പിഴവായിരുന്നു.  2 : 1.   നൈജീരിയ-യുടെ യാക്കൂബ്-ന്റെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി.  88, 89-മിനിറ്റുകളില്‍  സമരാസിനും, ഒബാസിയ്ക്കും  മഞ്ഞ കാര്‍ഡ് കിട്ടി. കളി കഴിയുമ്പോള്‍  ഗ്രീസ് 2 : 1   നൈജീരിയ-യെ കീഴടക്കി.  

ഗോളടിച്ച പുലികള്‍ !
-------------------------------------

ഉച്ചേ                               ( 1 )         =    നൈജീരിയ

സാല്‍പിഡിസ്         ( 1 )         =     ഗ്രീസ്

ടോറോസിഡിസ്    ( 1 )          =    ഗ്രീസ്  
--------------------------------------------------------------


ഗ്രീസ്     2 : 1    നൈജീരിയ
---------------------------------------- 
                                                                                       

**********




മെക്സിക്കോ ഫ്രാന്‍സിനെ അട്ടിമറിച്ചു, 2:0
------------------------------------------------------------------------------

 കളി തുടങ്ങി   4 -മത്തെ   മിനിറ്റില്‍    മെക്സിക്കോ-യുടെ   ഫ്രാങ്കോ -യ്ക്ക് മഞ്ഞ   കാര്‍ഡ്   കിട്ടി.  6 -മത്തെ മിനിറ്റില്‍ റീബറി -യുടെ ഒരു ഉഗ്രന്‍ ഷോട്ട് മെക്സിക്കോ-യുടെ ഗോളി   പിടിച്ചു.   ആദ്യപകുതിയില്‍   ഇരു   ടീമുകള്‍ക്കും    അവസരങ്ങള്‍   കിട്ടിയെങ്കിലും   ആര്‍ക്കും   ഗോള്‍    അടിക്കാന്‍   കഴിഞ്ഞില്ല.   37 -മത്തെ മിനിറ്റില്‍ ഫ്രാന്‍സിനു കിട്ടിയ ഫ്രീകിക്ക്   മെക്സിക്കന്‍   മതിലു തട്ടി   തെറിച്ചുപോയി.  39 -മത്തെ മിനിറ്റില്‍ മെക്സിക്കോ-യുടെ സാന്റോസ് -ന്റെ ഒരു ഷോട്ട് നേരിയ   വ്യത്യാസത്തിനു  പുറത്തേയ്ക്ക് പോയി.   ആദ്യപകുതിയുടെ അവസാന   നിമിഷത്തില്‍  തുലാലോ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  

രണ്ടാം പകുതിയില്‍ 48 -മത്തെ മിനിറ്റില്‍ മെക്സിക്കോ-യുടെ ജുവാരെസ് -നു മഞ്ഞ കാര്‍ഡ് കിട്ടി.  49 -മത്തെ മിനിറ്റില്‍ മോരേന-യ്ക്ക്  മഞ്ഞ കാര്‍ഡ് കിട്ടി.  54 -മത്തെ മിനിറ്റില്‍   ഫ്രാന്‍സ്-ന്റെ    മാലൂദ -യുടെ  ഒരു   ഷോട്ട് മെക്സിക്കോ-യുടെ ഗോളി    സമര്‍ത്ഥമായി   കുത്തി   പുറത്താക്കി.   63 -മത്തെ മിനിറ്റില്‍ മെക്സിക്കോ-യുടെ ക്യാപ്റ്റന്‍   മാര്‍ക്വേസ്-ന്റെ  ഒരു   ഉഗ്രന്‍ ഷോട്ട് ഫ്രാന്‍സ്-ന്റെ ഗോളി പിടിച്ചു.  64 -മത്തെ മിനിറ്റില്‍ മെക്സിക്കോ-യുടെ ഹെര്‍ണാണ്ടെസ്     ഫ്രാന്‍സിന്റെ വല കുലുക്കി.   1 : 0 .  മുന്നേറി വന്ന ഹെര്‍ണാണ്ടെസ് ഗോളിയെ വെട്ടിച്ചു പന്ത് വലയിലേയ്ക്ക്    അടിച്ചു കയറ്റി.  79 -മത്തെ മിനിറ്റില്‍ മെക്സിക്കോ-യ്ക്ക് അനുകൂലമായി കിട്ടിയ പെനാല്‍റ്റി കിക്ക് എടുത്ത   ബ്ലാങ്കോ  ഗോളാക്കി.   2 : 0 .   ഫ്രാന്‍സിന്റെ അഭിദാല്‍-നു 81 -മത്തെ മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കിട്ടി.   83 -മത്തെ മിനിറ്റില്‍ മെക്സിക്കോ-യുടെ റോഡ്രിഗെസ്-നു മഞ്ഞ കാര്‍ഡ് കിട്ടി.   കളി  അവസാനിക്കുമ്പോള്‍ മെക്സിക്കോ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് മുന്‍ ലോകചാമ്പ്യന്മാരും, കഴിഞ്ഞ ലോകകപ്പിലെ    രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സിനെ അട്ടിമറിച്ചു.


ഗോളടിച്ച പുലികള്‍ !
------------------------------------

ഹെര്‍ണാണ്ടെസ്          ( 1 )     =    മെക്സിക്കോ 

ബ്ലാങ്കോ                            ( 1 )      =    മെക്സിക്കോ
----------------------------------------------------------------


മെക്സിക്കോ   2 : 0   ഫ്രാന്‍സ്
-------------------------------------------
                                                                                          






 


ബ്ലോഗ് ആര്‍ക്കൈവ്