2010 ജൂൺ 23, ബുധനാഴ്‌ച

ഇംഗ്ലണ്ട് 1 : 0 സ്ലോവേനിയയെ തോല്‍പിച്ചു.....



ഇംഗ്ലണ്ട് 1 :  0    സ്ലോവേനിയയെ തോല്‍പിച്ചു !
-------------------------------------------------------------------------------

ദ്യപകുതിയില്‍ രണ്ടു ടീമുകളും നന്നായി കളിച്ചു.  23 -മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ  ഡെഫോ   സ്ലോവേനിയായുടെ വല  കുലുക്കി.  ആദ്യപകുതിയില്‍ സ്ലോവേനിയായുടെ ജോകി ച്ച്- നു മഞ്ഞ കാര്‍ഡ് കിട്ടി.   ഇംഗ്ലണ്ട് 1 : 0  ലീഡ്  ചെയ്തു.  


രണ്ടാം പകുതിയില്‍ 48 -മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ   ജോണ്‍സണ്‍ -നു മഞ്ഞ കാര്‍ഡ് കിട്ടി.  50 -മത്തെ മിനിറ്റില്‍ ഇംഗ്ലണ്ടിനു കിട്ടിയ ഒരവസരം റൂണി ഗോളടിച്ചെങ്കിലും ഓഫ് സൈഡില്‍ കുടുങ്ങി.  52 -മത്തെ മിനിറ്റില്‍   സ്ലോവേനിയയ്ക്ക് കിട്ടിയ ഫ്രീ കിക്ക് ഇംഗ്ലണ്ടിന്റെ ഗോളി സുരക്ഷിതമായി കൈക്കുള്ളിലാക്കി.  വീണ്ടും 55 -മത്തെ മിനിറ്റില്‍ സ്ലോവേനിയയ്ക്ക് കിട്ടിയ ഫ്രീ കിക്ക് ഇംഗ്ലണ്ടിന്റെ ഗോളി സമര്‍ത്ഥമായി പിടിച്ചെടുത്തു.  58 -മത്തെ മിനിറ്റില്‍ റൂണിയ്ക്ക് കിട്ടിയ സുവര്‍ണാവസരം  ഗോളാക്കാന്‍ കഴിഞ്ഞില്ല.  68 -മത്തെ മിനിറ്റില്‍ സ്ലോവേനിയ്ക്ക് മൂന്നവസരങ്ങള്‍   ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി ബോക്സില്‍വെച്ച് കിട്ടിയതായിരുന്നു.  ഒന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല.  79 -മത്തെ മിനിറ്റിലും,  81 -മത്തെ മിനിറ്റിലും സ്ലോവേനിയയുടെ ബിര്സ-യ്ക്കും,  ഡെഡിച്ച്-നും  മഞ്ഞ കാര്‍ഡ് കിട്ടി.   കളി അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 1 : 0  സ്ലോവേനിയയെ തോല്പിച്ച്ക്കൊണ്ട്  പ്രീക്വാര്‍ട്ടറില്‍ കടന്നു.


ഗോളടിച്ച പുലി !
--------------------------------


ഡെഫോ      ( 1 )       =      ഇംഗ്ലണ്ട്
.................................................................


ഇംഗ്ലണ്ട് 1 : 0  സ്ലോവേനിയ
-------------------------------------------- 

**********

അമേരിക്ക 1 : 0  അള്‍ജീരിയയെ കീഴടക്കി !
------------------------------------------------------------------------

ദ്യത്തെ പകുതിയില്‍ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം തുല്യ ശക്തികളായി പൊരുതി കളിച്ചു.   അള്‍ജീരിയയുടെ യെബ്ദ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  രണ്ടാം പകുതിയിലും ഇരു ടീമുകളും ഒരു ഗോളിന് വേണ്ടി ശ്രമിച്ചെങ്കിലും  ലക്ഷ്യത്തിലെത്താന്‍   ആര്‍ക്കും കഴിഞ്ഞില്ല.   80 -മത്തെ മിനിറ്റില്‍ ബീസ്ലേയ്-യ്ക്ക്  മഞ്ഞ കാര്‍ഡ് കിട്ടി.   ഇഞ്ചുറി   ടൈമില്‍    91 -മത്തെ മിനിറ്റില്‍   ഡോനോവന്‍   അള്‍ജീരിയയുടെ വല കുലുക്കി.   അവസാന നിമിഷത്തില്‍ അള്‍ജീരിയയുടെ യാഹിയ-യ്ക്ക് ചുവപ്പ് കാര്‍ഡ് കിട്ടി.   കളി അവസാനിക്കുമ്പോള്‍ അമേരിക്ക  1 : 0   അള്‍ജീരിയയെ കീഴടക്കി കൊണ്ട് ഗ്രൂപ്പ് സി യില്‍ ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലേയ്ക്ക് കടന്നു.

ഗോളടിച്ച പുലി  !

ഡോനോവന്‍    ( 1 )      =    അമേരിക്ക
--------------------------------------------------------------  


അമേരിക്ക 1 : 0  അള്‍ജീരിയ
----------------------------------------------

********

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് ആര്‍ക്കൈവ്