2010 ജൂൺ 22, ചൊവ്വാഴ്ച

നെതര്‍ലന്റ്സ് 1 : 0 ജപ്പാന്‍........


..................................................നെതര്‍ലന്‍ഡ്  1 : 0  ജപ്പാന്‍................................................


.................................................ഘാന 1 : 1  ഓസ്ട്രേലിയ...................................................


...............................................കാമറൂണ്‍ 2 : 0  ഡെന്മാര്‍ക്ക്.............................................







സ്ലോവാക്യ 2 : 0 പരാഗ്വെ............


ഇറ്റലി 1 : 1 ന്യൂസിലന്‍ഡ്.............


ബ്രസില്‍ 3 : 1 ഐവറി കോസ്റ്റ്





പോര്‍ച്ചുഗല്‍ 7 : 0   ഉത്തര കൊറിയ
-----------------------------------------------------------

മത്സരം തുടങ്ങി   29 -മത്തെ   മിനിറ്റില്‍  പോച്ചുഗലിന്റെ തിയാഗോ  കൊടുത്തൊരു  പാസില്‍  മിയര്‍ലെസ്   ഗോളാക്കി 1 : 0 .  ആദ്യപകുതിയില്‍  പോര്‍ച്ചുഗല്‍ ഏറെ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.  

രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ കരുത്തോടെ ആഞ്ഞടിച്ചു.  അവരുടെ കളിക്കാര്‍ കൂട്ടത്തോടെ ഉത്തര കൊറിയയുടെ ഗോള്‍മുഖം ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിട്ടു.  53 -മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ സിമാവോ രണ്ടാം ഗോള്‍ നേടി.  2 : 0  .  മൂന്നു മിനിറ്റുകള്‍ക്ക് ശേഷം അലമേയ്ഡ  വീണ്ടും ദക്ഷിണ കൊറിയയുടെ വല കുലുക്കി.  3 : 0  .    60 -മത്തെ മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ -യുടെ പാസില്‍ തിയാഗോ പോച്ചുഗലിനു വേണ്ടി നാലാമത്തെ ഗോള്‍ നേടി.  4 : 0 .   81 -മത്തെ മിനിറ്റില്‍ വീണ്ടും ലീഡ്സണ്‍ ഉത്തര കൊറിയയുടെ ഗോള്‍വലയിലേയ്ക്ക് അഞ്ചാമത്തെ ഗോളും അടിച്ചു കയറ്റി.   5 : 0 .  പല ഗോളുകള്‍ക്കും വഴി വെച്ചു കൊടുത്തിട്ടും സ്വന്തമായി ഒരു ഗോളടിക്കാന്‍ കഴിയാതിരുന്ന ക്രിസ്റ്റ്യാനോ ലീഡ്സണ്‍ യ്ക്ക് 88 -മത്തെ മിനിറ്റില്‍ ഒരവസരം കിട്ടി.   ലീഡ്സണില്‍ നിന്നും കിട്ടിയ പന്തുമായി മുന്നേറിയ റൊണാള്‍ഡോ ആറാമത്തെ ഗോള്‍ നേടി.  6 : 0 .   തൊട്ടടുത്ത നിമിഷത്തില്‍ പോച്ചുഗലിന്റെ വെലോസോ-യുടെ പാസില്‍ നിന്നും തിയാഗോ അവസാനത്തെ ഗോള്‍ നേടി.  7 : 0 .   കളി അവസാനിക്കുമ്പോള്‍ ഉത്തര കൊറിയയെ മറുപടിയില്ലാത്തെ   7  ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ തകര്‍ത്തു കളഞ്ഞു.  ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും വലിയ ജയമായിരുന്നു ഇത്. 

ഗോളടിച്ച പുലികള്‍ !
--------------------------------------

മിയര്‍ലെസ്         ( 1 )        =        പോര്‍ച്ചുഗല്‍

സിമാവോ           ( 1 )        =        പോര്‍ച്ചുഗല്‍

അലമേയ്ഡ        ( 1 )        =       പോര്‍ച്ചുഗല്‍

തിയാഗോ             ( 2 )        =       പോര്‍ച്ചുഗല്‍

ലീഡ്സണ്‍             ( 1 )         =      പോര്‍ച്ചുഗല്‍

റൊണാള്‍ഡോ    ( 1 )        =      പോര്‍ച്ചുഗല്‍
------------------------------------------------------------------------


പോര്‍ച്ചുഗല്‍    7 :  0       ഉത്തര കൊറിയ
----------------------------------------------------------------- 



ചിലി 1 : 0 സ്വിറ്റ്സര്‍ലന്‍ഡ്
--------------------------------------------

ആദ്യം മുതല്‍ സ്വിറ്റ്സര്‍ലന്‍ഡ് പ്രതിരോധത്തിനു മുന്‍ഗണന കൊടുത്തുകൊണ്ടാണ്  കളിച്ചത്.  കളി ആദ്യ പകുതിയില്‍ വിരസമായിരുന്നെങ്കിലും സ്വിസ് ഗോളി നല്ല ഫോമിലായിരുന്നു.  ചിലി-യ്ക്ക് മികച്ച അവസരങ്ങള്‍ കിട്ടിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.  രണ്ടാം പകുതിയില്‍ കളി സമനിലയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോളാണ് 74 -മത്തെ മിനിറ്റില്‍ ചിലിയുടെ പരേഡാസ്-ന്റെ മുന്നേറ്റത്തില്‍  ഗോണ്‍സാലസ്-നു ലഭിച്ച പാസില്‍ നിന്നാണ് ചിലിയുടെ വിജയ ഗോള്‍ പിറന്നത്.  കളിയുടെ അവസാന നിമിഷങ്ങളില്‍ രണ്ടു ടീമുകള്‍ക്കും അവസരങ്ങള്‍ കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിയാതെ പോയി.  89 -മത്തെ മിനിറ്റില്‍ സമനില നേടാനുള്ള ഒരവസരം സ്വിറ്റ്സര്‍ലന്‍ഡ്-നു കിട്ടിയെങ്കിലും ഡെര്‍ഡിയോക്ക്    അത്  പാഴാക്കി.   പരുക്കനായിരുന്ന മത്സരത്തില്‍ 8  മഞ്ഞ കാര്‍ഡുകളും സ്വിസ്സിന്റെ ബഹ്റാമി-യ്ക്ക് ചുവപ്പ് കാര്‍ഡും കിട്ടി.  കളി അവസാനിക്കുമ്പോള്‍ ചിലി 1 : 0  സ്വിറ്റ്സര്‍ലന്‍ഡ്-നെ തോല്പിച്ചു.

ഗോളടിച്ച പുലി !
-------------------------------

ഗോണ്‍സാലസ്    ( 1 )   =    ചിലി


ചിലി 1 : 0  സ്വിറ്റ്സര്‍ലന്‍ഡ്
-------------------------------------------



സ്പെയിന്‍ 2 : 0 ഹോണ്ടുറാസ്
-----------------------------------------------

കളി യുടെ   ആരംഭത്തില്‍  തന്നെ   ടോറെസ്,  വിയ്യ   എന്നിവരെ  മുന്നില്‍   നിര്‍ത്തി   സ്പെയിന്‍   ആക്രമണം അഴിച്ചുവിട്ടു.   അവരുടെ   ചില   അവസരങ്ങള്‍   ഗോളാകാതെ പോയത് നിര്‍ഭാഗ്യകരമായി പോയി .  13 -മത്തെ മിനിറ്റില്‍   വിയ്യ തൊടുത്തുവിട്ട  ഒരു  ഉഗ്രന്‍  ഷോട്ട്  പോസ്റ്റില്‍ തട്ടി തെറിച്ചുപോയി.  17 -മത്തെ മിനിറ്റില്‍ ഇടതു വിംഗില്‍നിന്നും   ലഭിച്ച   പാസുമായി  മുന്നേറിയ   വിയ്യ  ഹോണ്ടുറാസിന്റെ  പ്രതിരോധനിരയെ  മറികടന്ന്‍ മികച്ച ഒരു ഗോള്‍ നേടി.  ടോറെസിനും,  റാമോസിനും നിരവധി  അവസരങ്ങള്‍   കിട്ടിയെങ്കിലും എല്ലാം കളഞ്ഞു കുളിച്ചു.  51 -മത്തെ മിനിറ്റില്‍ വിയ്യ-യുടെ  ഒരു ലോംഗ് ഷോട്ട്  സ്പെയിനിനു 2 :1  ലീഡ് നല്‍കി.  വിയ്യ-യ്ക്ക് ഹാട്രിക്-നുള്ള അവസരങ്ങള്‍ കിട്ടിയെങ്കിലും അതൊക്കെ   നഷ്ടപ്പെടുത്തി.  സ്പെയിനിനു അനുകൂലമായി  കിട്ടിയ  പെനാല്‍റ്റി   വിയ്യ പാഴാക്കി കളഞ്ഞു.  കളി അവസാനിക്കുമ്പോള്‍  സ്പെയിന്‍    ഹോണ്ടുറാസിനെ മറുപടി ഇല്ലാത്ത 2  ഗോളുകള്‍ക്ക് അടിയറവ് പറയിച്ചിരുന്നു.

ഗോളടിച്ച പുലി  !
-------------------------------------

വിയ്യ           ( 2 )         =     സ്പെയിന്‍
------------------------------------------------


സ്പെയിന്‍ 2 : 0 ഹോണ്ടുറാസ്
--------------------------------------------------------------------------------

***********

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് ആര്‍ക്കൈവ്