സെര്‍ബിയ ജര്‍മനിയെ അട്ടിമറിച്ചു, 1 : 0 ------------------------------------------------------------------------- കളി തുടങ്ങി 7 മിനിറ്റ് ആയപ്പോള്‍ ജര്‍മനിയുടെ 10 - നമ്പര്‍ പോഡോള്‍സ്കിയുടെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. 10 - മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ 18 -നമ്പര്‍ നിങ്കോവിച്ച് അടിച്ച പന്ത് ലക്ഷ്യം കാണാതെ പോയി. 12 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ക്ലോസെ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 18 -മത്തെ മിനിറ്റിലും, 19 -മത്തെ മിനിറ്റിലും സെര്‍ബിയയുടെ ഇവാനോവിച്ച്, കൊളരോവ് എന്നിവര്‍ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. ഏറെ ഫൌളുകള്‍ കണ്ട കളി ആയിരുന്നു ഇത്. 22 , 32 -മത്തെ മിനിറ്റിലും ജര്‍മനിയുടെ ഖേദിര, ലാം എന്നിവര്‍ക്കും മഞ്ഞ കാര്‍ഡ് കിട്ടി. 33 - മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ കൊളരോവ് അടിച്ച പന്ത് ലക്ഷ്യം കണ്ടില്ല. 36 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ക്ലോസേയ്ക്ക് രണ്ടാമത്തെ മഞ്ഞ കാര്‍ഡ് കിട്ടിയതിനെ തുടര്‍ന്ന്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തേയ്ക്ക് പോകേണ്ടി വന്നു. 38- മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ ജോവനോവിച്ച് ഗോള്‍ നേടി . 45 -മത്തെ മിനിറ്റില്‍ ജര്‍മനിയ്ക്ക് ഖേദിരയില്‍ കൂടിയും, മുല്ലറില്‍ കൂടിയും ഓരോ അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. ആദ്യപകുതി കളി കഴിയുമ്പോള്‍ സെര്‍ബിയ 1 : 0 ലീഡ് ചെയ്തു. രണ്ടാം പകുതിയില്‍ 57 -മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ സുബോടിച്ച്-നു മഞ്ഞ കാര്‍ഡ് കിട്ടി. 58 , 59 മിനിറ്റുകളില്‍ പോഡോള്‍സ്കി-യ്ക്ക് അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളടിക്കാന്‍ കഴിഞ്ഞില്ല . 60 -മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ വിടിച്ച്-നു മഞ്ഞ കാര്‍ഡ് കിട്ടി. 60 -മത്തെ മിനിറ്റില്‍ ജര്‍മനിക്ക് കിട്ടിയ പെനാല്‍റ്റി പോഡോള്‍സ്കി പാഴാക്കി കളഞ്ഞു. 73 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ഷ്വൈന്‍സ്റ്റയിഗര്‍ -നു മഞ്ഞ കാര്‍ഡ് കിട്ടി. രണ്ടു ടീമുകള്‍ക്കും ഏറെ അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാക്കാന്‍ മാത്രം കഴിയാതെ പോയി. കളി അവസാനിക്കുമ്പോള്‍ സെര്‍ബിയ ജര്‍മനിയെ 1 : 0 തോല്പിച്ചു. ഗോളടിച്ച പുലി ! ------------------------------------------------ ജോവനോവിച്ച് ( 1 ) = സെര്‍ബിയ ................................................................................... സെര്‍ബിയ 1 : 0 ജര്‍മനി |
**************
സ്ലോവേനിയ അമേരിക്ക സമനില, 2 : 2 ---------------------------------------------------------------------- കളി തുടങ്ങി 13 -മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ ബിര്‍സയുടെ ലോംഗ് ഷോട്ട് അമേരിക്കയുടെ വല കുലുക്കി. 35 -മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ സീസര്‍-ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 42 -മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ നോവാക്കൊവിച്ച് പാസ്സ് കൊടുത്ത പന്ത് 9 -നമ്പര്‍ ലുബിയാജങ്കിച്ച് ഗോളാക്കി. 48 -മത്തെ മിനിറ്റില്‍ അമേരിക്കയുടെ ഡോനോവന്‍ ഗോളടിച്ചു. 50 -മത്തെ മിനിറ്റില്‍ അമേരിക്കയുടെ ഒനുയുവേ -യ്ക്ക് ഒരു അവസരം കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. 69 -മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ സൂളര്‍-നു മഞ്ഞ കാര്‍ഡ് കിട്ടി. 71 -മത്തെ മിനിറ്റില്‍ അമേരിക്കയുടെ ചെറുന്തോലോ-യ്ക്കും കിട്ടി ഒരു മഞ്ഞ കാര്‍ഡ്. 75 -മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ ജോക്കിച്ച്-നു മഞ്ഞ കാര്‍ഡ് കിട്ടി. 81 -മത്തെ മിനിറ്റില്‍ അമേരിക്കയുടെ 4 -നമ്പര്‍ ബ്രാഡ്ലി-യുടെ ഷോട്ട് സ്ലോവേനിയയുടെ ഗോളിയ്ക്ക് പിടിയ്ക്കാന്‍ കഴിഞ്ഞില്ല. 2 : 2 സമനില. രണ്ടു ടീമുകളും ഒരു ഗോളിന് വേണ്ടി പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 85 -മത്തെ മിനിറ്റില്‍ അമേരിക്കയുടെ എദു അടിച്ച ഗോള്‍ റഫറി സമ്മതിക്കാതെ ഓഫ് സൈഡ് കൊടുത്തു. റഫറിയുടെ തീരുമാനം സംശയത്തിനു ഇടയാക്കിയിട്ടുണ്ട്. ഒടുവില്‍ കളി അവസാനിക്കുമ്പോള്‍ രണ്ടു ടീമുകളും സമനിലയില്‍ പിരിയേണ്ടി വന്നു. ഗോളടിച്ച പുലികള്‍ ! -------------------------------------- ബിര്‍സ ( 1 ) = സ്ലോവേനിയ ലുബിയാജങ്കിച്ച് ( 1 ) = സ്ലോവേനിയ ഡോനോവന്‍ ( 1 ) = അമേരിക്ക ബ്രാഡ്ലി ( 1 ) = അമേരിക്ക -------------------------------------------------------------------- സ്ലോവേനിയ 2 : 2 അമേരിക്ക ------------------------------------------------ |
***********
ഇംഗ്ലണ്ടിനെ അള്‍ജീരിയ സമനിലയില്‍ തളച്ചു....! ----------------------------------------------------------------------------------------- ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ കളിയാണ് ഇത്. ആദ്യത്തെ കളിയില്‍ അമേരിക്കയോട് സമനില വഴങ്ങേണ്ടി വന്നു. കളി തുടങ്ങി 4-മത്തെ മിനിറ്റില്‍ .......................... |
..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ