| അമേരിക്ക: അമേരിക്കയില്‍ വെടിയുണ്ടയേല്‍ക്കാത്ത ‘ബ്രാ’ വിപണിയിലെത്തിക്കഴിഞ്ഞു. അമേരിക്കയിലെ ഡിട്രോയിറ്റ് പട്ടണത്തില്‍ 57 വയസുള്ള ഒരു സ്ത്രീയ്ക്ക് വെടിയേറ്റിട്ടും കാര്യമായ പരിക്ക് പറ്റാതെ രക്ഷപ്പെട്ടതോടെയാണ് ഈ ‘ബുള്ളറ്റ് പ്രൂഫ്’ ബ്രായെ കുറിച്ചുള്ള വിവരം പുറത്തുവന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മൂന്ന് യുവാക്കള്‍ ഒരു വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്തുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോള്‍ തൊട്ടടുത്തുള്ള ജനലിലൂടെ ഒരു സ്ത്രീ ഈ അതിക്രമം കാണുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സംഘത്തിലൊരാള്‍ ജനാലയ്ക്ക് നേരെ വെടിയുതിര്‍ത്തു. അക്രമി സംഘം രക്ഷപ്പെടുകയും ചെയ്തു. വെടിയേറ്റ് സ്ത്രീ മരിച്ചുകാണുമെന്നാണ് അക്രമികള്‍ കരുതിയത്. എന്നാല്‍ ജനാലച്ചില്ല് തകര്‍ത്ത് വെടിയുണ്ട സ്ത്രീയുടെ മാറിടത്തില്‍ത്തട്ടി തെറിച്ചുപോയി. വളരെ നിസാര പരിക്ക് മാത്രമാണ് അവര്‍ക്ക് പറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരെ അന്നുതന്നെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു. ബ്രായുടെ അകത്ത് ഒരു ലോഹകവചം ഉണ്ടായിരുന്നതാണ് സ്ത്രീയുടെ ജീവന്‍ രക്ഷിച്ചത്. നല്ല വസ്ത്രം എന്നാണ് പൊലീസ് ഇതിനെ വിശേഷിപ്പിച്ചത്. മാത്രവുമല്ല തങ്ങള്‍ക്കും ഇത്തരത്തില്‍ കുറച്ച് ബുള്ളറ്റ് പ്രൂഫ് വസ്ത്രം ആവശ്യമുണ്ടെന്ന് പൊലീസ് പറയുകയും ചെയ്തു. വാര്‍ത്ത പുറത്തുവന്നതോടെ ഇത്തരം ബ്രായ്ക്ക് അമേരിക്കയില്‍ ആവശ്യക്കാര്‍ വര്‍ധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അടുത്തു തന്നെ ഈ വസ്ത്രം മറ്റ് രാജ്യങ്ങളിലും എത്തിയേക്കും......... |
2010 മാർച്ച് 28, ഞായറാഴ്‌ച
വെടിയുണ്ടയേല്‍ക്കാത്ത ‘ബ്രാ’
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)