അത്ഭുതപ്പെടേണ്ട കാലം കഴിഞ്ഞു എന്നാണ് ഒരു റഷ്യന്‍ കമ്പനി പറയുന്നത്. ഓര്‍ബിറ്റല്‍ ടെക്നോളജീസ് എന്ന റഷ്യന്‍ കമ്പനി 2015 - 2016 ഓടെ ബഹിരാകാശത്ത് ഒരു ആഡംബര ഹോട്ടല്‍ നിര്‍മ്മിക്കുമെന്ന് വ്യക്തമാക്കി.
ഏഴ് പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ബഹിരാകാശ ഹോട്ടലിനകം വിനോദ സഞ്ചാരികള്‍ക്ക് എല്ലാ വിധ സുഖസൌകര്യങ്ങളും ഉറപ്പാക്കുന്ന വിധത്തിലായിരിക്കും രൂപകല്‍പ്പന ചെയ്യുന്നത്. ഹോട്ടലിന്റെ ചുവരുകളില്‍ പ്രത്യേകം തയ്യാറാക്കിയ ദ്വാരങ്ങളില്‍ കൂടി ഭൂമിയുടെ മനോഹര രൂപം കാണുന്നതിനുള്ള സൌകര്യവും ഉണ്ടായിരിക്കും.
ബഹിരകാശ ഹോട്ടല്‍ പദ്ധതിക്ക് കോടിക്കണക്കിന് ഡോളര്‍ ചെലവ് വരുമെന്ന് പറഞ്ഞ ഓര്‍ബിറ്റല്‍ ടെക്നോളജീസ് സിഇഒ സെര്‍ജി കോസ്റ്റെങ്കോ പക്ഷേ യഥാര്‍ത്ഥ കണക്കുകളിലേക്ക് കടന്നില്ല. റഷ്യന്‍ സ്പേസ് ഏജന്‍സിയായ റോസ്കോസ്മോസ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍കെകെ എനര്‍ജിയ എന്നിവയുടെ സഹായത്തോടെയാണ് നിര്‍മ്മിക്കുന്നത്.