നെതര്‍ലന്റ്സ് ഡെന്മാര്‍ക്കിനെ 2:0 കീഴടക്കി ! ------------------------------------------------------------------------------------ മത്സരം തുടങ്ങി 10-മത്തെ മിനിറ്റില്‍ നെതര്‍ലന്റ്സ്-ന്റെ 7-നമ്പര്‍ അടിച്ച ഒരു ഷോട്ട് ഡെന്‍മാര്‍ക്കിന്റെ ഗോളി പിടിച്ചെടുത്തു. 21-മത്തെ മിനിറ്റില്‍ നെതര്‍ലന്റ്-ന്റെ വന്‍ ഡെര്‍ വാര്‍ട്ട്-ന്റെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്കു പോയി. 43-മത്തെ മിനിറ്റില്‍ വീണ്ടും നെതര്‍ലന്റ്-ന്റെ 9-നമ്പര്‍ കളിക്കാരന്‍ അടിച്ച പന്ത് ലക്ഷ്യം കണ്ടില്ല. 44-മത്തെ മിനിറ്റില്‍ നെതര്‍ലന്റ്-ന്റെ 8-നമ്പര്‍ കളിക്കാരന് മഞ്ഞ കാര്‍ഡ് കിട്ടി. ആദ്യത്തെ പകുതി അവസാനിക്കുമ്പോള്‍ രണ്ടു ടീമുകളും ഗോള്‍ അടിച്ചിരുന്നില്ല. രണ്ടാമത്തെ പകുതിയില്‍ 46-മത്തെ മിനിറ്റില്‍ നെതര്‍ലന്റ്-ന്റെ ഒരു ഷോട്ട് ഹെഡ് ചെയ്ത് കളയാന്‍ വേണ്ടി ഡെന്‍മാര്‍ക്കിന്റെ പൗള്‍സോന്‍ ശ്രമിച്ചപ്പോള്‍, നിര്‍ഭാഗ്യകരമായി പന്ത് അവരുടെ വലയില്‍ തന്നെ കുടുങ്ങി. ഈ സെല്‍ഫ് ഗോള്‍-ന്റെ ആനുകൂല്യത്തില്‍ നെതര്‍ലന്റ് 1:0 ലീഡ് നേടി. 50-മത്തെ മിനിറ്റില്‍ നെതര്‍ലന്റ്-ന്റെ പേഴ്സി-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 52-മത്തെ മിനിറ്റില്‍ നെതര്‍ലന്റ്-ന്റെ പേഴ്സി-യ്ക്ക് കിട്ടിയ ഒരു അവസരം പാഴായി പോയി. 59-മത്തെ മിനിറ്റില്‍ നെതര്‍ലന്റ്-ന്റെ വാന്‍ ഡെര്‍ വാര്‍ട്ട്-ന്റെ ഒരു ഷോട്ട് ഡെന്‍മാര്‍ക്കിന്റെ ഗോളി പിടിച്ചു. 63-മത്തെ മിനിറ്റില്‍ ഡെന്‍മാര്‍ക്കിന്റെ ക്ജേര്‍-നു മഞ്ഞ കാര്‍ഡ് കിട്ടി. 68-മത്തെ മിനിറ്റില്‍ ഡെന്‍മാര്‍ക്കിന് ഒരവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. നെതര്‍ലന്റ്-ന് ഏറെ അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 82-മത്തെ മിനിറ്റില്‍ നെതര്‍ലന്റ്-ന്റെ സ്നൈഡര്‍-ന്റെ ഒരു ഉഗ്രന്‍ ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പോസ്റ്റിന്റെ മുകളില്‍ കൂടി പോയത്. 85-മത്തെ മിനിറ്റില്‍ നെതര്‍ലന്റ്-ന്റെ ഏലിയ അടിച്ച പന്ത് പോസ്റ്റില്‍ തട്ടി തിരിച്ചു വന്നപ്പോള്‍ കുയിറ്റ് അടിച്ച് വലയിലാക്കി. 2:0. 88-മത്തെ മിനിറ്റില്‍ നെതര്‍ലന്റ്-ന് വീണ്ടും ഒരു നല്ല അവസരം കിട്ടിയതായിരുന്നു. ഗോളാകുമെന്നു കരുതിയ ആ പന്ത് മുന്നിലേയ്ക്കു കയറി നിന്നിരുന്ന ഡെന്‍മാര്‍ക്കിന്റെ ഗോളിയുടെ പിഴവു മനസിലാക്കിയ അവരുടെ 15-നമ്പര്‍ കളിക്കാരന്‍ സമര്‍ത്ഥമായി രക്ഷപ്പെടുത്തി. കളി അവസാനിക്കുമ്പോള്‍ ഓറഞ്ചുപ്പട 2.0 ജയിച്ചു. ഗോളടിച്ച പുലികള്‍ ! ------------------------------------ പൗള്‍സോന്‍ ( 1 ) = ഡെന്‍മാര്‍ക്ക് ( സെല്‍ഫ് ഗോള്‍ ) കുയിറ്റ് ( 1 ) = നെതര്‍ലന്റ് ---------------------------------------------------- ഡെന്‍മാര്‍ക്ക് 0.2 നെതര്‍ലന്റ് ------------------------------------------------- |
***************
ജപ്പാന്‍ കാമറൂണിനെ 1.0 തോല്‍പിച്ചു ! -------------------------------------------------------------------------- ജപ്പാന്റെ ഹോണ്ട എന്ന കളിക്കാരന്‍ 33-മത്തെ മിനിറ്റില്‍ കാമറൂണിന്റെ വല കുലുക്കി. 1:0, കാമറൂണിന്റെ കളി പ്രതീക്ഷിച്ച അത്ര നന്നായിരുന്നില്ല. കാമറൂണിന്റെ ഏറ്റവും നല്ല കളിക്കാരനായ സാമുവേല്‍ എറ്റോ-യ്ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവസാന നിമിഷങ്ങളില്‍ ഉണര്‍ന്ന്‍ കളിച്ഛെങ്കിലും ഗോള്‍ തിരിച്ചടിയ്ക്കാന്‍ കാമറൂണ്‍ പരാജയപ്പെട്ടു. ജപ്പാന്റെ ജയത്തോടുകൂടി ഈ ലോകകപ്പില്‍ ഏഷ്യന്‍ശക്തികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. ഗോളടിച്ച പുലി ! ------------------------------------- ഹോണ്ട ( 1 ) = ജപ്പാന്‍ ------------------------------------------------- ജപ്പാന്‍ 1 : 0 കാമറൂണ്‍ -------------------------------------- |
******************
പരാഗ്വെ ഇറ്റലിയെ 1:1 സമനിലയില്‍ പിടിച്ചു നിര്‍ത്തി ! ---------------------------------------------------------------------------------------------------------- കളി തുടങ്ങി 4 - മത്തെ മിനിറ്റില്‍ ഇറ്റലിയ്ക്ക് ആദ്യത്തെ കോര്‍ണര്‍ കിട്ടിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല . 21 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ 17 -നമ്പര്‍ കളിക്കാരന്‍ ടോരെസ്-ന്റെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തില്‍ ഗോളാകാതെ പുറത്തേയ്ക്ക് പോയി. 23- മത്തെ മിനിറ്റില്‍ ഒരു ഫ്രീ കിക്ക് ഇറ്റലിയ്ക്ക് കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. 39 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ 21 -നമ്പര്‍ കളിക്കാരന്‍ അല്കരാസ് എടുത്ത ഫ്രീകിക്ക് ഗോളായി, ആദ്യപകുതി അവസാനിക്കുമ്പോള്‍ പരാഗ്വേ 1 : 0 ലീഡ് നേടി. രണ്ടാം പകുതിയില്‍ 54- മത്തെ മിനിറ്റില്‍ പരാഗ്വേയുടെ വേര അടിച്ച ഒരു പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തേയ്ക്ക് പോയി. 6 1 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ കസരെസ- യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 63 -മത്തെ മിനിറ്റില്‍ ഇറ്റലിയുടെ പെപ്പെയുടെ കോര്‍ണര്‍ കിക്കില്‍ ഡെ. റോസ്സി പന്ത് വലയിലാക്കി. 70 -മത്തെ മിനിറ്റില്‍ ഇറ്റലിയുടെ കമോരാനെസി-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 80 - മത്തെ മിനിറ്റില്‍ ഇറ്റലിയുടെ പെപ്പെയുടെ ഒരു ഷോട്ട് പരാഗ്വേയുടെ ഗോളി തടുത്തു നിര്‍ത്തി. 83 - മത്തെ മിനിറ്റില്‍ ഇറ്റലിയുടെ ഒരു പന്ത് പരാഗ്വേയുടെ ഗോളി തട്ടി തെറിപ്പിച്ചു രക്ഷപ്പെടുത്തി. കളി അവസാനിക്കുമ്പോള്‍ രണ്ടു ടീമുകളും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ എത്തിയിരുന്നു. ഗോളടിച്ച പുലികള്‍ ! -------------------------------------- അല്കരാസ് ( 1 ) = പരാഗ്വേ ഡെ. റോസ്സി ( 1 ) = ഇറ്റലി ------------------------------------------------------------- പരാഗ്വേ 1:1 ഇറ്റലി ---------------------------------- |
***********