2010 ജൂലൈ 12, തിങ്കളാഴ്‌ച

നെതര്‍ലന്‍ഡ്‌ --- സ്പെയിന്‍, ഫൈനല്‍ മത്സരം !






ഹോളണ്ടിനോട്   കാളപ്പോരിനായി സ്പെയിന്‍
--------------------------------------------------------------------------------------

ളി തുടങ്ങി 5 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ സാവി ഹെര്‍ണാണ്ടെസ്-ന്റെ  ഫ്രീകിക്കില്‍    റാമോസ്    ഹെഡ് ചെയ്ത പന്ത് ഹോളണ്ടിന്റെ ഗോളി സ്റ്റെക്കന്‍ബര്‍ഗ് വളരെ  പ്രയാസപ്പെട്ടാണ്  തട്ടി  രക്ഷപ്പെടുത്തിയത്.  ഇരു  ടീമുകളും   വാശിയേറിയ  പോരാട്ടമാണ്  സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍   കാഴ്ചവെച്ചത്.  ഈ   മത്സരത്തില്‍   വിജയം  നേടുകയെന്നത്  ഇരു ടീമുകള്‍ക്കും  ചരിത്ര പ്രാധാന്യമുള്ള  കാര്യമാണ്.  ഹോളണ്ട്  ഇതിനു   മുമ്പ്  രണ്ടു പ്രാവശ്യം ഫൈനല്‍ കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ജയിച്ചിട്ടില്ല.  ഈ പ്രാവശ്യം ലോകകപ്പ് നേടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണവര്‍.  സ്പെയിന്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഫൈനലില്‍ കളിക്കുന്നത്.  നിലവില്‍ യൂറോപ്പ് ചാമ്പ്യന്മാണവര്‍.  ആദ്യമായിട്ട് കിട്ടിയ  ഈയവസരത്തില്‍    ഫൈനലില്‍ ഹോളണ്ടിനെ കീഴടക്കാന്‍ എല്ലാ അടവുകളും അവര്‍ പ്രയോഗിക്കും.   ആദ്യ പകുതിയില്‍ 10-മത്തെ മിനിറ്റിലും, 11 -മത്തെ മിനിറ്റിലും    സ്പെയിന്‍-ന്റെ റാമോസിനും, വിയ്യ-യ്ക്കും മികച്ച അവസരങ്ങള്‍   കിട്ടിയെങ്കിലും അവര്‍ക്ക് ഗോളാക്കാന്‍ കഴിഞ്ഞില്ല.  ആദ്യമൊന്നു പതറിയ ഹോളണ്ട് പതുക്കെ പരുക്കന്‍ കളി പുറെത്തെടുത്തു.  15 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ   വാന്‍ പാഴ്സി-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  രണ്ടു മിനിറ്റുകള്‍ക്ക് ശേഷം  സ്പെയിന്‍-ന്റെ പുയോള്‍-നു മഞ്ഞ കാര്‍ഡ് കിട്ടി.   22 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ ബോമ്മേല്‍-നു മഞ്ഞ കാര്‍ഡ് കിട്ടി.  തൊട്ടടുത്ത മിനിറ്റില്‍ സ്പെയിന്റെ  റാമോസിനും കിട്ടി ഒരു മഞ്ഞ കാര്‍ഡ്.  29 -മത്തെ മിനിറ്റില്‍  ഹോളണ്ടിന്റെ ഡെ ജോംഗ്-നു   ഒരു മഞ്ഞ കാര്‍ഡ് കിട്ടി.  മഞ്ഞ കാര്‍ഡുകളുടെ  ഒരു കളി   തന്നെയായിരുന്നു.    37 -മത്തെ മിനിറ്റില്‍ സ്പെയിന്റെ പെഡ്രോ-ന്റെ ഒരു ഷോട്ട്  നേരിയ   വ്യത്യാസത്തിനു  പുറത്തേയ്ക്ക് പോയി.   45 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ റോബന്‍-ന്റെ ദൂരെനിന്നുള്ള   ഒരു ഷോട്ട് കസില്ലാസ് തട്ടികളഞ്ഞു. ആദ്യപകുതിയില്‍ ആര്‍ക്കും  ഗോളടിക്കാന്‍  കഴിഞ്ഞില്ല. 

രണ്ടാം പകുതിയില്‍ 48 -മത്തെ മിനിറ്റില്‍ സ്പെയിന്‍-നു ഒരു അവസരം  കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.  51 -മത്തെ മിനിറ്റില്‍ റോബന്റെ ഒരു ഷോട്ട് കസില്ലാസ് പിടിച്ചു.  54 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ ബ്രോനക്ഹോസ്റ്റ്-നു മഞ്ഞ കാര്‍ഡ്.  55 -മത്തെ മിനിറ്റില്‍ സാവി എടുത്ത ഒരു ഫ്രീകിക്ക്  പോസ്റ്റിനടുത്ത്കൂടി   പോയി.  56 -മത്തെ മിനിറ്റില്‍ ഹെയ്തിംഗ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  61 -മത്തെ മിനിറ്റില്‍ ഒറ്റയ്ക്ക്  മുന്നേറി   വന്ന   റോബന്റെ മുന്നില്‍  കസില്ലാസ് മാത്രം.  ഗോളാകും എന്ന് കരുതിയ നിമിഷം.  കസില്ലാസ് റോബന്റെ മുന്നിലേയ്ക്ക്  ചാടി വീണു.   റോബന്‍ വലതു ഭാഗത്തേയ്ക്ക് ഗോള്‍വല ലക്ഷ്യമാക്കി അടിച്ച പന്ത് സ്പെയിന്‍-ന്റെ ഭാഗ്യം കൊണ്ട് മാത്രം കസില്ലാസിന്റെ കാലില്‍ തട്ടി ഗോളാകാതെ പുറത്തേയ്ക്ക്   പോയി.  77 -മത്തെ മിനിറ്റില്‍ റാമോസ് ഹെഡ് ചെയ്ത പന്ത് ബാറിന്റെ മുകളില്‍ കൂടി  പോയി.   85 -മത്തെ മിനിറ്റില്‍ റോബന്  മഞ്ഞ കാര്‍ഡ് കിട്ടി.   നിശ്ചിത സമയത്തില്‍ ആര്‍ക്കും ഗോള്‍ അടിക്കാന്‍ കഴിയാത്തതുക്കൊണ്ട് കളി എക്സ്ട്ര ടൈമിലേയ്ക്ക്  നീങ്ങി.  96 -മത്തെ മിനിറ്റിലും 104 -മത്തെ മിനിറ്റിലും സ്പെയിന്‍-ന്റെ ഫാബ്രിഗസിനു   നല്ല   അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല.  109 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ    ഹെയ്തിംഗ-യ്ക്ക് രണ്ടാമത്തെ മഞ്ഞ കാര്‍ഡ് കിട്ടിയതിനാല്‍  ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തേയ്ക്ക് പോകേണ്ടി    വന്നു.  112 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ വന്‍ ഡേര്‍  വീല്‍-നു മഞ്ഞ കാര്‍ഡ് കിട്ടി.   സ്നൈഡറിന്   രണ്ടവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല.  ഒടുവില്‍   116 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ ഇനിയെസ്റ്റ   83548 കാണികളെ  സാക്ഷി നിര്‍ത്തി  ലോകം   കീഴടക്കിയ  ഗോള്‍ നേടി.  1 : 0 .  കളി അവസാനിക്കുമ്പോള്‍  എതിരില്ലാത്ത    ഒരു ഗോളിന്  സ്പെയിന്‍ ഹോളണ്ടിനെ തറപറ്റിച്ചു ചരിത്രം കുറിച്ചു. 


ഗോളടിച്ച പുലി !
-------------------------------

ഇനിയെസ്റ്റ        ( 1 )   =       സ്പെയിന്‍
-----------------------------------------------------------      







ലോകം കീഴടക്കിയ സ്പെയിന്‍-ന്റെ ഇനിയെസ്റ്റ-യുടെ ഗോള്‍  






2010 ജൂലൈ 11, ഞായറാഴ്‌ച

ലൂസേഴ്സ് ഫൈനല്‍ !


ജര്‍മനി  3 : 2  ഉറുഗ്വേ
---------------------------------

കളി തുടങ്ങി 5 -മത്തെ മിനിറ്റില്‍ ജര്‍മനി-യുടെ  അഓഗോ-യ്ക്ക്   ഒരു അവസരം കിട്ടിയെങ്കിലും  പാഴായി പോയി. 6 -മത്തെ മിനിറ്റില്‍   കക്കാവു-യ്ക്ക് ഒരു അവസരം കിട്ടി. പക്ഷെ  ലക്ഷ്യത്തിലെത്തിക്കാന്‍  കഴിഞ്ഞില്ല.  7 -മത്തെ മിനിറ്റില്‍ ഉറുഗ്വേ-യുടെ ഫോര്‍ലാന്‍-നു  ഒരു ഫ്രീകിക്ക് കിട്ടിയെങ്കിലും ഗോളായില്ല.  10 -മത്തെ മിനിറ്റില്‍ ജര്‍മനി-യുടെ ഫ്രീഡറിക്ക്-ഹെഡ്  ചെയ്ത്  ഗോളാക്കാന്‍    ശ്രമിച്ചെങ്കിലും   പന്ത് പോസ്റ്റില്‍  തട്ടി  ഗോളാകാതെ  പോയി.  17  -മത്തെ മിനിറ്റില്‍ ജര്‍മനി-യുടെ  ഷ്വൈന്‍സ്റ്റീഗര്‍-ന്റെ  ഒരു    ഉഗ്രന്‍ ഷോട്ട് ഉറുഗ്വേ-യുടെ ഗോളിയുടെ കയ്യില്‍  തട്ടി തെറിച്ച   പന്ത്  തോമസ്‌   മുല്ലര്‍  തട്ടി ഉറുഗ്വേ-യുടെ വലയിലാക്കി.  1 : 0 .  ഈ ലോകകപ്പിലെ മുല്ലറുടെ  അഞ്ചാമത്തെ ഗോള്‍.  ജര്‍മനി-യുടെ ഷ്വൈന്‍സ്റ്റീഗര്‍-ന്റെ പിഴവ്  മുതലെടുത്ത്‌   മുന്നേറിയ കാവാനി  27 -മത്തെ മിനിറ്റില്‍  ലക്ഷ്യം കണ്ടു. ഗോള്‍.  1 : 1 .  42 -മത്തെ മിനിറ്റില്‍ സുവാരെസ്-നു കിട്ടിയ അവസരം ലക്ഷ്യത്തിലെത്തിയില്ല. 

രണ്ടാം  പകുതിയില്‍  51 -മത്തെ മിനിറ്റില്‍ ഉറുഗ്വേ-യുടെ ഫോര്‍ലാന്‍-ന്റെ ഒരു ഉഗ്രന്‍ ഷോട്ട് ജര്‍മനി-യുടെ ഗോള്‍വല കുലുക്കി.  1 : 2  .  ഈ ലോകകപ്പിലെ ഫോര്‍ലാന്‍-ന്റെ അഞ്ചാം  ഗോളായിരുന്നു  അത്.   അഞ്ചു മിനിറ്റുകള്‍ക്ക്  ശേഷം  ജര്‍മനി-യുടെ ജാന്‍സണ്‍-ന്റെ   ഹെഡ്ബോള്‍  ഗോളായി.  2 : 2 . സമനിലയായി.  62-മത്തെ മിനിറ്റിലും  65 -മത്തെ മിനിട്ടിലും  സുവാരെസ്-നും,  ഫോര്‍ലാന്‍-നും   ഓരോ  അവസരം കിട്ടിയെങ്കിലും ലക്ഷ്യം കാണാന്‍    കഴിഞ്ഞില്ല.    81 -മത്തെ  മിനിറ്റില്‍     കേദീര-യുടെ ഹെഡ്ബോള്‍    ജര്‍മനി-യെ  3 : 2  ലീഡ്   നല്‍കിയതോടെ   ഉറുഗ്വേ-യുടെ   പ്രതീക്ഷ   അസ്തമിച്ചു.  സമനിലക്കു വേണ്ടി  ഉറുഗ്വേ പരമാവധി    ശ്രമിച്ചുവെങ്കിലും  ജര്‍മനി അനുവദിച്ചില്ല.   ഒടുവില്‍ കപ്പ്‌   ലക്ഷ്യം വെച്ചു   വന്ന   ജര്‍മനി മൂന്നാം   സ്ഥാനത്തില്‍    തൃപ്തിപ്പെടേണ്ടി   വന്നു.  ഉറുഗ്വേ-യുടെ  പെരേസിനും,  ജര്‍മനി-യുടെ    ഫ്രീഡറിക്കിനും,  അഓഗോ-യ്ക്കും,  കക്കാവുക്കും മഞ്ഞ കാര്‍ഡ് കിട്ടി.   

ഗോളടിച്ച പുലികള്‍ !
----------------------------------

മുല്ലര്‍               ( 1 )          =          ജര്‍മനി

കവാനി          ( 1 )         =           ഉറുഗ്വേ

ഫോര്‍ലാന്‍   ( 1 )         =          ഉറുഗ്വേ

ജാന്‍സണ്‍      ( 1 )         =         ജര്‍മനി 

കെദീര             ( 1 )          =          ജര്‍മനി
------------------------------------------------------------ 

ജര്‍മനി    3 : 2   ഉറുഗ്വേ
---------------------------------------  

*********

2010 ജൂലൈ 8, വ്യാഴാഴ്‌ച

സെമി ഫൈനല്‍ - 2, സ്പെയിന്‍ ------ ജര്‍മനി.....



സ്പെയിന്‍ ജര്‍മനിയെ മുട്ടുകുത്തിച്ചു !
--------------------------------------------------------------------

കളി  തുടങ്ങി 6 -മത്തെ   മിനിറ്റില്‍  തന്നെ   സ്പെയിന്‍-ന്റെ   വിയ്യ-യ്ക്ക്  ഒരു  അവസരം   കിട്ടിയെങ്കിലും   അത്   പാഴായി  പോയി.  13 -മത്തെ മിനിറ്റില്‍ പുയോള്‍ -ന്റെ ഒരു ഷോട്ട്   നേരിയ   വ്യത്യാസത്തിനു   പുറത്തേയ്ക്ക് പോയി.  31 -മത്തെ മിനിറ്റില്‍ ജര്‍മനി-യുടെ   ട്രോഹൌസ്കി-യുടെ  ഒരു   ഷോട്ട് സ്പെയിന്‍-ന്റെ ഗോളി   കസില്ലാസ്   തട്ടി   തെറിപ്പിച്ചു   രക്ഷപ്പെടുത്തി.  ആദ്യ  പകുതിയില്‍    ഇരു    ടീമുകളും   ഗോളിന്   വേണ്ടി    പരമാവധി  ശ്രമിച്ചെങ്കിലും  ആര്‍ക്കും  ഗോളടിക്കാന്‍  കഴിഞ്ഞില്ല.  സ്പെയിന്‍ മികച്ച   മുന്നേറ്റങ്ങള്‍   നടത്തിയെങ്കിലും ഒന്നും  ലക്ഷ്യത്തിലെത്തിയില്ല.  ജര്‍മനി-യുടെ കരുത്ത്  സ്പെയിന്‍-ന്റെ    മുമ്പില്‍   വിലപോയില്ല.   


രണ്ടാം   പകുതിയില്‍    48 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ പെഡ്രോ -യുടെ അളന്നു മുറിച്ച   പാസില്‍    അലോന്‍സ-യുടെ ഉഗ്രന്‍   ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തേയ്ക്ക് പോയത്.   50 -മത്തെ മിനിറ്റില്‍ വീണ്ടും    അലോന്‍സ-യുടെ ഷോട്ട് ഗോളാകാതെ   പോയി.   58 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ വിയ്യ-യ്ക്ക് ഒരു സുവര്‍ണാവസരം   കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍   കഴിഞ്ഞില്ല.  68 -മത്തെ മിനിറ്റില്‍ ജര്‍മനി-യ്ക്ക് കിട്ടിയ  അവസരം സ്പെയിന്‍-ന്റെ ഗോളി തട്ടി രക്ഷപ്പെടുത്തി.   73 -മത്തെ മിനിറ്റില്‍ സ്പെയിന്‍-നു അനുകൂലമായി   കിട്ടിയ കോര്‍ണര്‍  കിക്ക്  എടുത്തത്   സാവി    ഹെര്‍ണാണ്ടെസ്   ആയിരുന്നു.   ഉയര്‍ന്നു   വന്ന   പന്ത്  പുയോള്‍ ഹെഡ്   ചെയ്ത്   ജര്‍മനി-യുടെ വല   കുലുക്കി.   1 : 0 .  ഗോള്‍ വീണതും   ജര്‍മനി    ആക്രമിച്ചു    കളിക്കാന്‍   തുടങ്ങിയെങ്കിലും സ്പെയിന്‍-ന്റെ പ്രതിരോധനിരയെ  മറികടക്കാന്‍    അവര്‍ക്ക് കഴിഞ്ഞില്ല.   81 -മത്തെ മിനിറ്റില്‍  സ്പെയിന്‍-ന്റെ പെഡ്രോ -യ്ക്ക് കിട്ടിയ ഒരവസരം   പാഴായി പോയി.  അവസാന  നിമിഷങ്ങളില്‍   സ്പെയിന്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും   രണ്ടാമതൊരു  ഗോള്‍ അടിക്കാന്‍   അവര്‍ക്ക്  കഴിഞ്ഞില്ല.  കളി അവസാനിക്കുമ്പോള്‍   ഏകപക്ഷീയമായ   ഒരു ഗോളിന്   ജര്‍മനി-യെ   മുട്ടുകുത്തിച്ചുക്കൊണ്ട്  സ്പെയിന്‍   60,960  കാണികളെ  സാക്ഷി  നിര്‍ത്തി   ലോകകപ്പിന്റെ   ചരിത്രത്തില്‍   ആദ്യമായി  ഫൈനലിലേയ്ക്ക്  പ്രവേശിച്ചു.   1950 -ല്‍   നാലാം   സ്ഥാനം നേടിയതാണ്   ഇതുവരെയുള്ള   സ്പെയിന്‍-ന്റെ ലോകകപ്പിലെ മികച്ച പ്രകടനം.  ഫൈനലില്‍   സ്പെയിന്‍ ഹോളണ്ടിനെ  നേരിടും . 



ഗോളടിച്ച പുലി !
------------------------------

പുയോള്‍   ( 1 )      =   സ്പെയിന്‍
            -------------------------------------------------------          


സ്പെയിന്‍ 1 :  0  ജര്‍മനി
----------------------------------------








 

2010 ജൂലൈ 6, ചൊവ്വാഴ്ച

സെമി ഫൈനല്‍-1, നെതര്‍ലന്‍ഡ്‌ ----- ഉറുഗ്വേ...



നെതര്‍ലന്‍ഡ്‌ ----    ഉറുഗ്വേ
---------------------------------------------

കളിയുടെ തുടക്കം മുതല്‍ ഹോളണ്ടിന്റെ മുന്നേറ്റമാണ് കാണാന്‍ കഴിഞ്ഞത്. ബ്രസിലിനെ കെട്ടുകെട്ടിച്ച ആത്മവിശ്വാസവുമായിട്ടാണ് ഹോളണ്ട് സെമി ഫൈനല്‍ കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. 3 -മത്തെ മിനിറ്റില്‍ തന്നെ   ഹോളണ്ടിന്റെ  സ്നൈഡര്‍-ന്റെ   ഒരു   ഷോട്ട്   ഗോളി   തട്ടി   തെറിപ്പിച്ച പന്ത് കുയിറ്റ് അടിച്ചത് നേരിയ വ്യത്യാസത്തിനാണ് പുറത്തേയ്ക്ക് പോയത്.  18 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ ക്യാപ്റ്റന്‍   ബ്രോങ്കോസ്റ്റ്   മദ്ധ്യനിരയില്‍   നിന്നും   ലഭിച്ച പന്തുമായി മുന്നേറി തൊടുത്തു വിട്ട ഒരു ഉഗ്രന്‍ ഷോട്ട് ഉറുഗ്വേ-യുടെ ഗോളി-യെ ഞെട്ടിച്ചുക്കൊണ്ട് ഗോള്‍    വലയില്‍ തുളച്ചു കയറി.  1 : 0 .  ഗോള്‍ വീണതും ഉറുഗ്വേ ഒന്നു പതറിയെങ്കിലും സാവധാനത്തില്‍ താളം കണ്ടെത്താന്‍ തുടങ്ങി.  21 -മത്തെ മിനിറ്റില്‍ ഉറുഗ്വേ-യുടെ മാക്സി പെരൈര-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  29 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ സ്നൈഡര്‍-ക്കും ഉറുഗ്വേ-യുടെ കസെറേസ്നും മഞ്ഞ കാര്‍ഡ് കിട്ടി.  39 -മത്തെ മിനിറ്റില്‍ കുയിറ്റ്-നു ഒരവസരം കിട്ടിയെങ്കിലും പാഴായി പോയി.  40 -മത്തെ മിനിറ്റില്‍ ഉറുഗ്വേ-യുടെ ഫോര്‍ലാന്‍-ന്റെ ഒരു ഉഗ്രന്‍ ഷോട്ട് ഹോളണ്ടിന്റെ ഗോളിയ്ക്ക് തടുക്കാന്‍ കഴിഞ്ഞില്ല.  ഗോള്‍  ! 1 : 1 .  മൂന്നു മിനിറ്റുകള്‍ക്ക്   ശേഷം ഫോര്‍ലാന്‍   ഒരു ഫ്രീകിക്ക്  എടുത്തത്   പിടിചെടുത്തു.

രണ്ടാം  പകുതിയില്‍   ഉറുഗ്വേ  കുറച്ചുംകൂടി ശക്തമായ കളി പുറത്തെടുത്തു. 66 -മത്തെ മിനിറ്റില്‍ ഫോര്‍ലാന്‍-ന്റെ ഒരു ഫ്രീകിക്ക് ഗോളി തട്ടി തെറിപ്പിച്ചു രക്ഷപ്പെടുത്തി.  70 -മത്തെ മിനിറ്റില്‍   ഹോളണ്ടിന്റെ  വാന്‍ പെഴ്സി -യുടെ  പാസില്‍ സ്നൈഡര്‍-ന്റെ ഷോട്ട് ഉറുഗ്വേ-യുടെ വല   കുലുക്കി.  2 : 1 .  ഉറുഗ്വേ-യുടെ  ഫോര്‍ലാന്‍ മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.  ഫോര്‍ലാന്‍-നു പന്തെത്തിച്ചു കൊടുക്കുന്നതില്‍ പെരസും, കവാനിയും മികവു കാട്ടി.  73 -മത്തെ മിനിറ്റില്‍ ഫോര്‍ലാന്‍-ന്റെ ഒരു ഷോട്ട് ഗോളി പിടിച്ചു നിര്‍ത്തി.  73 -മത്തെ മിനിറ്റില്‍ പൊന്തി വന്ന പന്ത് ഹോളണ്ടിന്റെ റോബന്‍ ഹെഡ് ചെയ്ത് മൂന്നാമത്തെ ഗോള്‍ നേടി.  3 : 1 .  ഉറുഗ്വേ-യുടെ ബുലരൌസ്-നു മഞ്ഞ കാര്‍ഡ് കിട്ടി.  കളിയുടെ അവസാന നിമിഷത്തില്‍ ഉറുഗ്വേ-യുടെ മാക്സി പെരൈര രണ്ടാമത്തെ ഗോള്‍ തിരിച്ചടിച്ചു.  3 : 2 .  അവസാന സെക്കെണ്ടില്‍ ഹോളണ്ടിന്റെ ബോമ്മല്‍-നു മഞ്ഞ കാര്‍ഡ് കിട്ടി.  ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ ഉറുഗ്വേ-യെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിക്കൊണ്ട് ഓറഞ്ചുപ്പട ഫൈനലിലേയ്ക്ക്  പ്രവേശിച്ചു. 


ഗോളടിച്ച പുലികള്‍ !
---------------------------------- 

 

   ബ്രോങ്കോസ്റ്റ്                ( 1 )       =      ഹോളണ്ട്

ഫോര്‍ലാന്‍                   ( 1 )       =      ഉറുഗ്വേ

സ്നൈഡര്‍                         ( 1 )       =     ഹോളണ്ട്

റോബന്‍                              ( 1 )       =     ഹോളണ്ട്

മാക്സി പെരൈര     ( 1 )        =     ഉറുഗ്വേ 
---------------------------------------------------------


 നെതര്‍ലന്‍ഡ്‌   3 : 2    ഉറുഗ്വേ
----------------------------------------------





************

2010 ജൂലൈ 4, ഞായറാഴ്‌ച

ക്വാര്‍ട്ടര്‍ ഫൈനല്‍ - 4 ( ലോകകപ്പ് 2010, ദക്ഷിണാഫ്രിക്ക )








സ്പെയിന്‍ -------   പരാഗ്വേ


വിയ്യ വീണ്ടും സ്പെയിനിന്റെ   രക്ഷകനായി !
---------------------------------------------------------------------------------------

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പരാഗ്വേ-യ്ക്ക് ഒരവസരം കിട്ടിയെങ്കിലും സ്പെയിന്‍-ന്റെ ഗോളി പിടിച്ചു.  6 -മത്തെ മിനിറ്റില്‍ സ്പെയിനിനു ഒരു അവസരം കിട്ടിയത് പാഴായി പോയി.  28 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ സാവി-യുടെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി.  40 -മത്തെ മിനിറ്റില്‍ പരാഗ്വേ-യുടെ വാല്‍ഡെസ്-നു ഒരു നല്ല അവസരം കിട്ടിയെങ്കിലും ഓഫ് സൈഡില്‍ കുടുങ്ങി.  ആദ്യത്തെ പകുതി ആരും ഗോള്‍ അടിക്കാതെ പിരിഞ്ഞു.   ഇരു ടീമുകള്‍ക്കും  അവസരങ്ങള്‍    കിട്ടിയിരുന്നുവെങ്കിലും   ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.  പലപ്പോഴും  മത്സരം   വിരസമായിരുന്നു.   

രണ്ടാം   പകുതിയില്‍    വാശിയേറിയ    പോരാട്ടങ്ങള്‍    രണ്ടു   ടീമുകളും   കാഴ്ചവെച്ചു. 58 -മത്തെ മിനിറ്റില്‍ പരാഗ്വേ-യ്ക്ക് അനുകൂലമായി   ഒരു പെനാല്‍റ്റി കിട്ടി.   കര്‍ഡോസോ  എടുത്ത  കിക്ക് സ്പെയിന്‍-ന്റെ ഗോളി കസില്ലാസ് സമര്‍ത്ഥമായി പിടിച്ചു.  അടുത്ത നിമിഷത്തില്‍ സ്പെയിനിനു അനുകൂലമായിയും ഒരു പെനാല്‍റ്റി കിട്ടി.  അലോണ്‍സോ എടുത്ത കിക്ക് പരാഗ്വേ-യുടെ ഗോളി തട്ടി മാറ്റി.  63 -മത്തെ മിനിറ്റില്‍    ഇനിയെസ്റ്റയുടെ ഒരു ഉഗ്രന്‍ ഷോട്ട് ഗോളാകാതെ  പോയി.   64 -മത്തെ മിനിറ്റിലും, 71 -മത്തെ മിനിറ്റിലും  പരാഗ്വേ-യുടെ  കസേറെസ്-നും,  മോറെല്‍ -നും  മഞ്ഞ കാര്‍ഡ് കിട്ടി.   74 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ സാവി-യുടെ ഒരു ഉഗ്രന്‍ ഷോട്ട് നേരിയ വ്യത്യാസത്തിനാണ് പുറത്തുപോയത്.   83 -മത്തെ മിനിറ്റില്‍ ഇനിയെസ്റ്റയുടെ പാസില്‍ പെഡ്രോ-യുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി വന്ന പന്ത് വിയ്യ   അടിച്ചു  വലയിലാക്കി.  1 : 0 .  87 -മത്തെ മിനിറ്റില്‍ പരാഗ്വേ-യുടെ സന്റാന-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  88 -മത്തെ മിനിറ്റില്‍ പരാഗ്വേ-യുടെ സാന്റ ക്രൂസ്-നു    ഒരു   നല്ല അവസരം കിട്ടിയെങ്കിലും ഗോള്‍ ആക്കാന്‍ കഴിഞ്ഞില്ല.  89 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ പെഡ്രോ-യില്‍ നിന്നു കിട്ടിയ പാസില്‍ വിയ്യ-യുടെ ഒരു ഷോട്ട് പരാഗ്വേ-യുടെ ഗോളി പിടിച്ചു.  അവസാന നിമിഷങ്ങളില്‍ പരാഗ്വേ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്പെയിന്‍-ന്റെ ഗോളി കസില്ലാസ് വളരെ പ്രയാസപ്പെട്ട് അതിനെല്ലാം തടയിട്ടു.  കളി അവസാനിക്കുമ്പോള്‍ സ്പെയിന്‍,  രക്ഷകനായ വിയ്യ-യുടെ ഒരു ഗോളിന്റെ പിന്‍ബലത്തില്‍ പരാഗ്വേ-യെ തോല്പിച്ചുക്കൊണ്ട് സെമി ഫൈനലിലേയ്ക്ക് കടന്നു.  കളിയില്‍ സ്പെയിന്‍-ന്റെ പിക്വെ,  ബസ്ക്വെറ്റ്സ് എന്നിവര്‍ക്കും മഞ്ഞ കാര്‍ഡ്   കിട്ടിയിരുന്നു.  

ഗോളടിച്ച പുലി !
-------------------------------

 

വിയ്യ          ( 1 )      =       സ്പെയിന്‍

സ്പെയിന്‍   1 : 0    പരാഗ്വേ
--------------------------------------------


*************





2010 ജൂലൈ 3, ശനിയാഴ്‌ച

ക്വാര്‍ട്ടര്‍ ഫൈനല്‍ - 2 ( ലോകകപ്പ് 2010, ദക്ഷിണാഫ്രിക്ക )


ഉറുഗ്വേ  -----  ഘാന


സുവര്‍ണാവസരം കളഞ്ഞുകുളിച്ച ഘാന ഔട്ട്‌ !
------------------------------------------------------------------------------------------

ത്സരത്തിന്റെ തുടക്കത്തില്‍   തന്നെ   ഇരു  ടീമുകളും  ആക്രമിച്ചു  കളി ക്കാന്‍   തുടങ്ങി.  എങ്കിലും ഘാന  ആക്രമണത്തില്‍  ഒരുപടി  മുന്നില്‍   തന്നെയായിരുന്നു.  ഘാനയുടെ   മുന്നില്‍   ഉറുഗ്വേ   ആദ്യം  ഒന്നു പതറിയെങ്കിലും പ്രത്യാക്രമണത്തിലൂടെ   അവര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു.  ആദ്യപകുതിയില്‍ അവസാന നിമിഷത്തില്‍ മധ്യനിരയില്‍ നിന്നും കിട്ടിയ പന്തുമായി ഘാനയുടെ മുന്താരി ദൂരേനിന്നെടുത്ത ഒരു ഷോട്ട് ഉറുഗ്വേ-യുടെ  വല കുലുക്കി.  1 : 0 .  

രണ്ടാം പകുതിയില്‍   ഉറുഗ്വേ ഗോള്‍   തിരിച്ചടിക്കാന്‍   കിണഞ്ഞു  ശ്രമിച്ചു.  54 -മത്തെ മിനിറ്റില്‍ ഉറുഗ്വേ-യ്ക്ക് കിട്ടിയ ഒരു ഫ്രീകിക്കില്‍ ഫോര്‍ലാന്‍ ഗോള്‍ നേടി. 1 : 1 .  ഉറുഗ്വേ-യുടെ ഗോളാകാന്‍ സാദ്ധ്യതയുണ്ടായിരുന്ന മികച്ച ചില ഷോട്ടുകള്‍ ഘാനയുടെ ഗോളി കിംഗ്സണ്‍ രക്ഷപ്പെടുത്തി.   മത്സരം നിശ്ചിത  സമയത്തില്‍   സമനിലയില്‍    ആയതോടെ എക്സ്ട്ര ടൈം    കളിക്കേണ്ടി വന്നു.  എക്സ്ട്ര ടൈമിന്റെ ഒടുവില്‍ ഘാനയ്ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കിട്ടിയെങ്കിലും അത് പാഴാക്കി    കളഞ്ഞു.  ഗ്യാന്‍ എടുത്ത പെനാല്‍റ്റി കിക്ക് ക്രോസ് ബാറില്‍ തട്ടി ഗോളാവാതെ തെറിച്ചുപോയി.  ആ സുവര്‍ണാവസരം പാഴാക്കി കളഞ്ഞ ഘാന ദു:ഖിക്കേണ്ടി വന്നു.   എക്സ്ട്ര ടൈമിലും  മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍  കളി ഷൂട്ട്‌-ഔട്ട്‌-ലേയ്ക്ക്  നീങ്ങി.  ഷൂട്ട്‌-ഔട്ടില്‍   ഘാനയുടെ രണ്ടു ഷോട്ടുകള്‍  ഉറുഗ്വേ-യുടെ ഗോളി മുസ്ലെര തടുത്തു നിര്‍ത്തിയപ്പോള്‍   4 : 2  പരാജയം   ഏറ്റുവാങ്ങി കണ്ണീരോടെ   ഘാന ലോകകപ്പില്‍ നിന്നും വിട പറഞ്ഞു.  ജീവന്‍ തിരിച്ചു കിട്ടിയ ഉറുഗ്വേ സന്തോഷത്തോടെ സെമി ഫൈനലിലേയ്ക്ക് കടന്നു.

ഗോളടിച്ച പുലികള്‍ !
-------------------------------------

മുന്താരി                ( 1 )            =    ഘാന

ഫോര്‍ലാന്‍          ( 1 )           =     ഉറുഗ്വേ
--------------------------------------------------------------

ഷൂട്ട്‌-ഔട്ട്‌
----------------

ഫോര്‍ലാന്‍            ( 1 )           =     ഉറുഗ്വേ

ഗ്യാന്‍                    ( 1 )           =     ഘാന

വിക്ടോരിനോ ( 1 )          =      ഉറുഗ്വേ

അപ്പ്യ                      ( 1 )           =     ഘാന 

ഗാര്‍ഗാനോ                ( 1 )            =      ഉറുഗ്വേ 

മെന്സാഹ്           ( X )            =      ഘാന

പെരേര                      ( X )            =      ഉറുഗ്വേ

അഡിയാ               ( X )           =      ഘാന 

അബ്രെയു                 ( 1 )           =       ഉറുഗ്വേ

 
( ഷൂട്ട്‌-ഔട്ട്‌ 4 : 2 )
------------------------------


ഉറുഗ്വേ   5  : 3   ഘാന
--------------------------------- 

*************

ക്വാര്‍ട്ടര്‍ ഫൈനല്‍ - 3  ( ലോകകപ്പ് 2010, ദക്ഷിണാഫ്രിക്ക )
-------------------------------------------------------------------------------------------------------

അര്‍ജന്റീന  ------    ജര്‍മനി
-----------------------------------------------

കളി തുടങ്ങി 3 -മത്തെ മിനിറ്റില്‍ ജര്‍മനി-യുടെ  പൊഡോള്‍സ്കി എടുത്ത   ഒരു   ഫ്രീകിക്ക് മുല്ലര്‍ ഹെഡ് ചെയ്ത് അര്‍ജന്റീന-യുടെ വല കുലുക്കി.  0  1 .  ജര്‍മനി-യുടെ ഒട്ടമെന്റി-ക്ക് 11 -മത്തെ മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കിട്ടി.  23 -മത്തെ മിനിറ്റില്‍ മുല്ലര്‍-ന്റെ പാസില്‍ ക്ലോസെ-യ്ക്ക് കിട്ടിയ ഒരു സുവര്‍ണാവസരം നേരിയ വ്യത്യാസത്തിനു പോസ്റ്റിന്റെ മുകളില്‍കൂടി പോയി.   33 -മത്തെ മിനിറ്റില്‍ അര്‍ജന്റീന-യുടെ ഡി മാരിയ-യുടെ ഒരു   ഷോട്ട് ജര്‍മനിയുടെ ഗോളി സുരക്ഷിതമായി കൈകളിലോതുക്കി.  34 -മത്തെ മിനിറ്റില്‍ ഹിഗ്വൈന്‍- ന്റെ ഗോളാകാന്‍ സാദ്ധ്യത
ഉണ്ടായിരുന്ന ഒരു ഷോട്ട് ജര്‍മനിയുടെ ഗോളി പിടിച്ചു രക്ഷിച്ചു.   35 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ മുല്ലര്‍ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  37 -മത്തെ മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് ഒരു നല്ല  അവസരം    കിട്ടിയെങ്കിലും, അടിച്ച ഗോള്‍ ഓഫ് സൈഡില്‍ കുടുങ്ങി.  38 -മത്തെ മിനിറ്റില്‍ പൊഡോള്‍സ്കി-യുടെ ഒരു ഉഗ്രന്‍  ഷോട്ട് നേരിയ   വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി.  40 -മത്തെ മിനിറ്റില്‍ അര്‍ജന്റീന-യ്ക്ക് കിട്ടിയ ഒരവസരം പാഴായി പോയി.  43 -മത്തെ മിനിറ്റില്‍ മുല്ലര്‍-ക്ക് ഒരവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.  ആദ്യപകുതിയുടെ അവസാന നിമിഷത്തില്‍ മെസി-യുടെ ഒരു ഷോട്ട് പോസ്റ്റിന്റെ മുകളില്‍കൂടി പോയി.  ജര്‍മനി അടിച്ച ഒരു ഗോള്‍ മടക്കി അടിക്കാനായി അര്‍ജന്റീന പരമാവധി ശ്രമിച്ചെങ്കിലും ജര്‍മനി അവര്‍ക്ക് അവസരം കൊടുത്തില്ല. 

രണ്ടാം പകുതിയില്‍ 48 -മത്തെ മിനിറ്റില്‍ ഡി മാരിയ-യുടെ ഒരു ഉഗ്രന്‍ ഷോട്ട് ഗോളാകാതെ പോയി.   57 -മത്തെ മിനിറ്റില്‍ ജര്‍മനി-യുടെ ബോട്ടെംഗ്-ന്റെ ഒരു ഷോട്ട് അര്‍ജന്റീനയുടെ ഗോളി തട്ടി രക്ഷപ്പെടുത്തി.   62 -മത്തെ മിനിറ്റില്‍ ടെവെസ് , 65-മത്തെ മിനിറ്റില്‍ ഡി മാരിയ എന്നിവരുടെ   ഷോട്ടുകള്‍   ജര്‍മനിയുടെ ഗോളി പിടിച്ചു.  67 -മത്തെ മിനിറ്റില്‍ അര്‍ജന്റീന-യെ   ഞെട്ടിച്ചുക്കൊണ്ട്   പൊഡോള്‍സ്കി-യുടെ പാസില്‍ ക്ലോസെ രണ്ടാമത്തെ ഗോള്‍ നേടി.   0 : 2 .  അര്‍ജന്റീന-യുടെ ഞെട്ടല്‍ മാറുന്നതിനു മുമ്പ് ഇതാ കിടക്കുന്നു മൂന്നാമത്തെ ഗോള്‍.  73 -മത്തെ മിനിറ്റില്‍ ജര്‍മനി-യുടെ   ഷ്വൈന്‍സ്റ്റേഗര്‍ -ന്റെ പാസില്‍ ഫ്രിഡറിക്   അര്‍ജന്റീനയുടെ  വലയില്‍ അടിച്ചു കയറ്റി.  0 : 3 .  അര്‍ജന്റീന-യുടെ മഷേരാനോ-യ്ക്ക് 79 -മത്തെ മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കിട്ടി.  87 -മത്തെ മിനിറ്റില്‍ മെസി ഒരു ഗോളിന് വേണ്ടി ശ്രമിച്ചുവെങ്കിലും   പന്ത്   ജര്‍മനി-യുടെ ഗോളി പിടിച്ചു.   88 -മത്തെ മിനിറ്റില്‍ ജര്‍മനി അര്‍ജന്റീന-യുടെ തലയില്‍ വീണ്ടും ഒരു കൊട്ട് കൊടുത്തുക്കൊണ്ട് നാലാമത്തെ ഗോളും അടിച്ചു വലയിലാക്കി.  0 : 4 .  കളി കഴിയുമ്പോള്‍ ജര്‍മനി എതിരില്ലാത്ത 4  ഗോളുകള്‍ക്ക് അര്‍ജന്റീന-യെ തറപറ്റിച്ചുക്കൊണ്ട് ലോകകപ്പില്‍ നിന്നും പടിയിറക്കി വിട്ടു.  അങ്ങനെ ജര്‍മനി ലോകകപ്പ് മോഹവുമായി സെമി ഫൈനലിലേയ്ക്ക് പ്രവേശിച്ചു.

ഗോളടിച്ച പുലികള്‍ !
--------------------------------------

മുല്ലര്‍                 ( 1 )         =      ജര്‍മനി

ക്ലോസെ            ( 2 )        =      ജര്‍മനി

ഫ്രീഡറിക്       ( 1 )        =       ജര്‍മനി
--------------------------------------------------------


ജര്‍മനി  4 : 0   അര്‍ജന്റീന
-----------------------------------------




************

2010 ജൂലൈ 2, വെള്ളിയാഴ്‌ച

ക്വാര്‍ട്ടര്‍ ഫൈനല്‍ - 1 ( ലോകകപ്പ് 2010, ദക്ഷിണാഫ്രിക്ക )



നെതര്‍ലന്‍ഡ്‌ -----  ബ്രസില്‍


സാംബ താളം നിലച്ചു, ദുംഗ പടിയിറങ്ങി !
----------------------------------------------------------------------------
ളിയുടെ  തുടക്കത്തില്‍ തന്നെ ബ്രസില്‍-ന്റെ  മുന്നേറ്റമായിരുന്നു. 6 -മത്തെ മിനിറ്റില്‍ റോബീഞ്ഞോയ്ക്ക് ഒരു അവസരം കിട്ടിയെങ്കിലും ഓഫ് സൈഡില്‍ കുടുങ്ങി.  8 -മത്തെ മിനിറ്റില്‍ കക്ക-യ്ക്ക് കിട്ടിയ അവസരം പാഴായി പോയി.  10 -മത്തെ മിനിറ്റില്‍ ഫാബിയാനോ-ന്റെ ലോംഗ് പാസില്‍ റോബീഞ്ഞോ ഓടി കയറിക്കൊണ്ട്   അടിച്ച പന്ത് ഹോളണ്ടിന്റെ ഗോളിക്ക് പിടിക്കാന്‍ കഴിഞ്ഞില്ല.  ഗോള്‍ .  1 : 0 . ഹോളണ്ടിന്റെ     ഹെയ്ടിന്ക-യ്ക്ക് 13-മത്തെ മിനിറ്റില്‍  മഞ്ഞ കാര്‍ഡ്  കിട്ടി. വീണ്ടും   ബ്രസില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഹോളണ്ടിന്റെ പ്രതിരോധ നിരയെ മറികടക്കാന്‍   അവര്‍ക്ക്  കഴിഞ്ഞില്ല.  25 -മത്തെ മിനിറ്റില്‍ ബ്രസിലിനു ഒരവസരം കിട്ടിയെങ്കിലും,  പന്ത്  പോസ്റ്റിന്റെ മുകളില്‍ കൂടി പൊന്തി പോയി.  31 -മത്തെ മിനിറ്റില്‍ കക്ക-യുടെ ഒരു ഷോട്ട് ഹോളണ്ടിന്റെ ഗോളി തട്ടി രക്ഷപ്പെടുത്തി.  32 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ  ആല്‍വെസ്-ന്റെ ഒരു ഷോട്ട് ഗോളി സുരക്ഷിതമായി   കൈക്കുള്ളിലാക്കി.   36 -മത്തെ മിനിറ്റില്‍ സ്നൈഡര്‍   എടുത്ത  ഒരു ഫ്രീ കിക്ക്  ബ്രസിലിന്റെ ഗോളി കൈകളിലോതുക്കി.  37 -മത്തെ മിനിറ്റില്‍ ബ്രസിലിന്റെ     ബാസ്റ്റോസിനു   മഞ്ഞ കാര്‍ഡ് കിട്ടി.   ഹോളണ്ട്  ഗോള്‍ തിരിച്ചടിക്കാന്‍  വാശിയോടെ   പോരാടിയെങ്കിലും ആദ്യ പകുതിയില്‍ അവര്‍ക്ക് കഴിഞ്ഞില്ല,  ആദ്യപകുതിയില്‍ ബ്രസില്‍ ആധിപത്യം നിലനിര്‍ത്തി.  ആദ്യപകുതിയില്‍ അവസാന നിമിഷത്തില്‍  മൈക്കൊണിന്റെ ഒരു ഉഗ്രന്‍   ഷോട്ട് ഹോളണ്ടിന്റെ    ഗോളി തട്ടി രക്ഷപ്പെടുത്തി.    

രണ്ടാം പകുതിയില്‍ ഹോളണ്ട്  കരുത്തോടെയും , 
ഒത്തിണക്കത്തോടേയും   കളിക്കാന്‍ തുടങ്ങി.  ഹോളണ്ടിന്റെ വാന്‍ ഡെര്‍ വീല്‍-നു 47 -മത്തെ മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കിട്ടി.  53 -മത്തെ മിനിറ്റില്‍ ഹോളണ്ടിന് അനുകൂലമായി കിട്ടിയ ഒരു ഫ്രീകിക്ക് സ്നൈഡര്‍  ഗോള്‍മുഖത്തേയ്ക്ക് നീട്ടി   അടിച്ചപ്പോള്‍  ബ്രസിലിന്റെ ഫിലിപ്പ്  മെലോ -ന്റെ   ഹെഡ്  ചെയത് രക്ഷപ്പെടുത്താനുള്ള    ശ്രമം അബദ്ധവശാല്‍   സ്വന്തം
ഗോള്‍വലയില്‍ ചെന്ന് പതിച്ചു.  ആ സെല്‍ഫ് ഗോളിലൂടെ ഹോളണ്ട് സമനില നേടി.  1 : 1 . ബ്രസിലിന്റെ ആല്‍വെസ്-ന്റെ ഒരു ഉഗ്രന്‍ ഷോട്ട് 61 -മത്തെ മിനിറ്റില്‍ നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി.   64 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ ഡി  ജോംഗ് -നു മഞ്ഞ കാര്‍ഡ് കിട്ടി.   65 -മത്തെ മിനിറ്റില്‍ കക്ക-യ്ക്ക് കിട്ടിയ ഒരവസരം പാഴായി പോയി.   68 -മത്തെ മിനിറ്റില്‍ ഹോളണ്ടിന് അനുകൂലമായി കിട്ടിയ കോര്‍ണര്‍ കിക്കില്‍ സ്നൈഡര്‍  ഹെഡ് ചെയ്ത് ബ്രസിലിനെ   ഞെട്ടിച്ചുക്കൊണ്ട് പന്ത്  വലയിലാക്കി. ഗോള്‍. 1 : 2 .   രണ്ടാം  ഗോളും  വീണതോടെ  സമനില തെറ്റിയ ബ്രസില്‍ പരുക്കന്‍ കളിയിലേയ്ക്ക് നീങ്ങി.  73 -മത്തെ മിനിറ്റില്‍ റോബന്റെ മുന്നേറ്റത്തെ തടയാനായി ബ്രസിലിന്റെ ഫിലിപ്പ് മെലോ മന:പൂര്‍വ്വം   ചവിട്ടിയതിന്   റഫറി ചുവപ്പ് കാര്‍ഡ് കൊടുത്തു പുറത്തേയ്ക്ക് പറഞ്ഞയച്ചു.  76 -മത്തെ മിനിറ്റില്‍   ഹോളണ്ടിന്റെ ഊയ്ജേര്‍ -നു മഞ്ഞ കാര്‍ഡ് കിട്ടി.    അവസാന    നിമിഷങ്ങളില്‍ ബ്രസില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളടിക്കാന്‍ ഹോളണ്ട് അനുവദിച്ചില്ല.  കളി   അവസാനിക്കുമ്പോള്‍   വമ്പന്മാരായ   ബ്രസിലിനെ   മുട്ടുകുത്തിച്ചുക്കൊണ്ട് ഓറഞ്ചുപ്പട   സെമി ഫൈനലിലേയ്ക്ക് പ്രവേശിച്ചു.   നീണ്ട 36  വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹോളണ്ട് ലോകകപ്പില്‍ ബ്രസിലിനോട് ജയിക്കുന്നത്.  12  വര്‍ഷങ്ങള്‍ക്കു ശേഷം ഹോളണ്ട് വീണ്ടും സെമി ഫൈനല്‍ കളിക്കുമ്പോള്‍ അവരുടെ മോഹങ്ങള്‍ പൂവണിയുമോ എന്ന് നമ്മള്‍ക്ക് കണ്ടറിയാം !

ഗോളടിച്ച പുലികള്‍ !
-------------------------------------

റോബീഞ്ഞോ              ( 1 )     =      ബ്രസില്‍

ഫിലിപ്പ് മെലോ     ( 1 )     =      ബ്രസില്‍   ( സെല്‍ഫ്  ഗോള്‍ )

സ്നൈഡര്‍                    ( 1 )     =       നെതര്‍ലന്‍ഡ്‌
-------------------------------------------------------------------------


നെതര്‍ലന്‍ഡ്‌   2 : 1   ബ്രസില്‍
--------------------------------------------- 

**************

ബ്ലോഗ് ആര്‍ക്കൈവ്