ജര്‍മനി 3 : 2 ഉറുഗ്വേ --------------------------------- രണ്ടാം പകുതിയില്‍ 51 -മത്തെ മിനിറ്റില്‍ ഉറുഗ്വേ-യുടെ ഫോര്‍ലാന്‍-ന്റെ ഒരു ഉഗ്രന്‍ ഷോട്ട് ജര്‍മനി-യുടെ ഗോള്‍വല കുലുക്കി. 1 : 2 . ഈ ലോകകപ്പിലെ ഫോര്‍ലാന്‍-ന്റെ അഞ്ചാം ഗോളായിരുന്നു അത്. അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം ജര്‍മനി-യുടെ ജാന്‍സണ്‍-ന്റെ ഹെഡ്ബോള്‍ ഗോളായി. 2 : 2 . സമനിലയായി. 62-മത്തെ മിനിറ്റിലും 65 -മത്തെ മിനിട്ടിലും സുവാരെസ്-നും, ഫോര്‍ലാന്‍-നും ഓരോ അവസരം കിട്ടിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. 81 -മത്തെ മിനിറ്റില്‍ കേദീര-യുടെ ഹെഡ്ബോള്‍ ജര്‍മനി-യെ 3 : 2 ലീഡ് നല്‍കിയതോടെ ഉറുഗ്വേ-യുടെ പ്രതീക്ഷ അസ്തമിച്ചു. സമനിലക്കു വേണ്ടി ഉറുഗ്വേ പരമാവധി ശ്രമിച്ചുവെങ്കിലും ജര്‍മനി അനുവദിച്ചില്ല. ഒടുവില്‍ കപ്പ് ലക്ഷ്യം വെച്ചു വന്ന ജര്‍മനി മൂന്നാം സ്ഥാനത്തില്‍ തൃപ്തിപ്പെടേണ്ടി വന്നു. ഉറുഗ്വേ-യുടെ പെരേസിനും, ജര്‍മനി-യുടെ ഫ്രീഡറിക്കിനും, അഓഗോ-യ്ക്കും, കക്കാവുക്കും മഞ്ഞ കാര്‍ഡ് കിട്ടി. ഗോളടിച്ച പുലികള്‍ ! ---------------------------------- മുല്ലര്‍ ( 1 ) = ജര്‍മനി കവാനി ( 1 ) = ഉറുഗ്വേ ഫോര്‍ലാന്‍ ( 1 ) = ഉറുഗ്വേ ജാന്‍സണ്‍ ( 1 ) = ജര്‍മനി കെദീര ( 1 ) = ജര്‍മനി ------------------------------------------------------------ ജര്‍മനി 3 : 2 ഉറുഗ്വേ --------------------------------------- |
*********
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ