ഹോളണ്ടിനോട് കാളപ്പോരിനായി സ്പെയിന്‍ -------------------------------------------------------------------------------------- കളി തുടങ്ങി 5 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ സാവി ഹെര്‍ണാണ്ടെസ്-ന്റെ ഫ്രീകിക്കില്‍ റാമോസ് ഹെഡ് ചെയ്ത പന്ത് ഹോളണ്ടിന്റെ ഗോളി സ്റ്റെക്കന്‍ബര്‍ഗ് വളരെ പ്രയാസപ്പെട്ടാണ് തട്ടി രക്ഷപ്പെടുത്തിയത്. ഇരു ടീമുകളും വാശിയേറിയ പോരാട്ടമാണ് സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ കാഴ്ചവെച്ചത്. ഈ മത്സരത്തില്‍ വിജയം നേടുകയെന്നത് ഇരു ടീമുകള്‍ക്കും ചരിത്ര പ്രാധാന്യമുള്ള കാര്യമാണ്. ഹോളണ്ട് ഇതിനു മുമ്പ് രണ്ടു പ്രാവശ്യം ഫൈനല്‍ കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ജയിച്ചിട്ടില്ല. ഈ പ്രാവശ്യം ലോകകപ്പ് നേടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണവര്‍. സ്പെയിന്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഫൈനലില്‍ കളിക്കുന്നത്. നിലവില്‍ യൂറോപ്പ് ചാമ്പ്യന്മാണവര്‍. ആദ്യമായിട്ട് കിട്ടിയ ഈയവസരത്തില്‍ ഫൈനലില്‍ ഹോളണ്ടിനെ കീഴടക്കാന്‍ എല്ലാ അടവുകളും അവര്‍ പ്രയോഗിക്കും. ആദ്യ പകുതിയില്‍ 10-മത്തെ മിനിറ്റിലും, 11 -മത്തെ മിനിറ്റിലും സ്പെയിന്‍-ന്റെ റാമോസിനും, വിയ്യ-യ്ക്കും മികച്ച അവസരങ്ങള്‍ കിട്ടിയെങ്കിലും അവര്‍ക്ക് ഗോളാക്കാന്‍ കഴിഞ്ഞില്ല. ആദ്യമൊന്നു പതറിയ ഹോളണ്ട് പതുക്കെ പരുക്കന്‍ കളി പുറെത്തെടുത്തു. 15 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ വാന്‍ പാഴ്സി-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. രണ്ടു മിനിറ്റുകള്‍ക്ക് ശേഷം സ്പെയിന്‍-ന്റെ പുയോള്‍-നു മഞ്ഞ കാര്‍ഡ് കിട്ടി. 22 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ ബോമ്മേല്‍-നു മഞ്ഞ കാര്‍ഡ് കിട്ടി. തൊട്ടടുത്ത മിനിറ്റില്‍ സ്പെയിന്റെ റാമോസിനും കിട്ടി ഒരു മഞ്ഞ കാര്‍ഡ്. 29 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ ഡെ ജോംഗ്-നു ഒരു മഞ്ഞ കാര്‍ഡ് കിട്ടി. മഞ്ഞ കാര്‍ഡുകളുടെ ഒരു കളി തന്നെയായിരുന്നു. 37 -മത്തെ മിനിറ്റില്‍ സ്പെയിന്റെ പെഡ്രോ-ന്റെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. 45 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ റോബന്‍-ന്റെ ദൂരെനിന്നുള്ള ഒരു ഷോട്ട് കസില്ലാസ് തട്ടികളഞ്ഞു. ആദ്യപകുതിയില്‍ ആര്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ 48 -മത്തെ മിനിറ്റില്‍ സ്പെയിന്‍-നു ഒരു അവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 51 -മത്തെ മിനിറ്റില്‍ റോബന്റെ ഒരു ഷോട്ട് കസില്ലാസ് പിടിച്ചു. 54 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ ബ്രോനക്ഹോസ്റ്റ്-നു മഞ്ഞ കാര്‍ഡ്. 55 -മത്തെ മിനിറ്റില്‍ സാവി എടുത്ത ഒരു ഫ്രീകിക്ക് പോസ്റ്റിനടുത്ത്കൂടി പോയി. 56 -മത്തെ മിനിറ്റില്‍ ഹെയ്തിംഗ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 61 -മത്തെ മിനിറ്റില്‍ ഒറ്റയ്ക്ക് മുന്നേറി വന്ന റോബന്റെ മുന്നില്‍ കസില്ലാസ് മാത്രം. ഗോളാകും എന്ന് കരുതിയ നിമിഷം. കസില്ലാസ് റോബന്റെ മുന്നിലേയ്ക്ക് ചാടി വീണു. റോബന്‍ വലതു ഭാഗത്തേയ്ക്ക് ഗോള്‍വല ലക്ഷ്യമാക്കി അടിച്ച പന്ത് സ്പെയിന്‍-ന്റെ ഭാഗ്യം കൊണ്ട് മാത്രം കസില്ലാസിന്റെ കാലില്‍ തട്ടി ഗോളാകാതെ പുറത്തേയ്ക്ക് പോയി. 77 -മത്തെ മിനിറ്റില്‍ റാമോസ് ഹെഡ് ചെയ്ത പന്ത് ബാറിന്റെ മുകളില്‍ കൂടി പോയി. 85 -മത്തെ മിനിറ്റില്‍ റോബന് മഞ്ഞ കാര്‍ഡ് കിട്ടി. നിശ്ചിത സമയത്തില്‍ ആര്‍ക്കും ഗോള്‍ അടിക്കാന്‍ കഴിയാത്തതുക്കൊണ്ട് കളി എക്സ്ട്ര ടൈമിലേയ്ക്ക് നീങ്ങി. 96 -മത്തെ മിനിറ്റിലും 104 -മത്തെ മിനിറ്റിലും സ്പെയിന്‍-ന്റെ ഫാബ്രിഗസിനു നല്ല അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. 109 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ ഹെയ്തിംഗ-യ്ക്ക് രണ്ടാമത്തെ മഞ്ഞ കാര്‍ഡ് കിട്ടിയതിനാല്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തേയ്ക്ക് പോകേണ്ടി വന്നു. 112 -മത്തെ മിനിറ്റില്‍ ഹോളണ്ടിന്റെ വന്‍ ഡേര്‍ വീല്‍-നു മഞ്ഞ കാര്‍ഡ് കിട്ടി. സ്നൈഡറിന് രണ്ടവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ 116 -മത്തെ മിനിറ്റില്‍ സ്പെയിന്‍-ന്റെ ഇനിയെസ്റ്റ 83548 കാണികളെ സാക്ഷി നിര്‍ത്തി ലോകം കീഴടക്കിയ ഗോള്‍ നേടി. 1 : 0 . കളി അവസാനിക്കുമ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് സ്പെയിന്‍ ഹോളണ്ടിനെ തറപറ്റിച്ചു ചരിത്രം കുറിച്ചു. ഗോളടിച്ച പുലി ! ------------------------------- ഇനിയെസ്റ്റ ( 1 ) = സ്പെയിന്‍ ----------------------------------------------------------- |
2010 ജൂലൈ 12, തിങ്കളാഴ്‌ച
നെതര്‍ലന്‍ഡ് --- സ്പെയിന്‍, ഫൈനല്‍ മത്സരം !
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)





അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ