2010 മേയ് 25, ചൊവ്വാഴ്ച

ജോലിസമയത്തെ നേരമ്പോക്കുകള്‍ !

ജോലിസമയത്ത്  അശ്ലീല വെബ് സൈറ്റ് സന്ദര്‍ശിച്ച ഉദ്യോഗസ്തനെ തരം താഴ്ത്തി.


പടിഞ്ഞാറന്‍ ജപ്പാനില്‍ കിനോക്കാവ എന്ന നഗരത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ തന്റെ ഓഫീസ് കമ്പൂട്ടര്‍ വഴി 780000 പ്രാവശ്യം 9 മാസത്തിനുള്ളില്‍ അശ്ലീല വെബ്സൈറ്റ് സന്ദര്‍ശിച്ച സംഭവം കണ്ടുപിടിച്ചിരിക്കുന്നു. കുറ്റവാളിയുടെ പേരു്‌ പുറത്തു വിട്ടിട്ടില്ല ! കമ്പൂട്ടറില്‍ വൈറസ് ബാധിച്ചപ്പോഴാണ്  അധികൃതര്‍ വിവരം അറിയുന്നതു്‌. തരം താഴ്ത്തലിനൊപ്പം ഇയാളുടെ ശമ്പളത്തില്‍ നിന്നും 20000 യെന്‍ വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടു്‌!!!





ക്ഷണം ഉണ്ടാക്കാത്ത ഭാര്യമാര്‍ ഭയപ്പെടേണ്ട, കോടതി അവര്‍ക്കു തുണയുണ്ട് ! ഭാര്യ ഭക്ഷണം ഉണ്ടാക്കിയില്ല എന്നു പറഞ്ഞ് ഭര്‍ത്താവ് കേസ്സുകൊടുത്താല്‍ വിവാഹമോചനത്തിനു്‌ വകുപ്പൊന്നും ഇല്ല എന്നാണ് മദ്രാസ് ഹൈകോടതിയുടെ മധുര ബ്രാഞ്ചിന്റെ തീരുമാനം !





കാലടി: തീവണ്ടിക്കു തലവെച്ചു മരിച്ചയാളെ ദഹിപ്പിച്ചതിനുശേഷം താന്‍ മരിച്ചിട്ടില്ല എന്നു പരേതന്‍ ഫോണില്‍കൂടി അറിയിച്ചു ! എറണാംകുളം കാലടി ആശ്രമം റോഡില്‍ വെളിയത്ത് പ്രവീണ്‍കുമാര്‍ (35) ആണ് താന്‍ മരിച്ചിട്ടില്ല എന്നു ഫോണില്‍കൂടി ഭാര്യയെ അറിയിച്ചത് !
                                                          
...................................

ബ്ലോഗ് ആര്‍ക്കൈവ്