2010 ജൂൺ 24, വ്യാഴാഴ്‌ച

ഘാന 0 : 1 ജര്‍മനി .....


ഘാന 0 : 1 ജര്‍മനി
------------------------------

മത്സരം  തുടങ്ങി  2 -മത്തെ  മിനിറ്റില്‍   ജര്‍മനിയ്ക്ക്  ഒരു   അവസരം   കിട്ടിയെങ്കിലും   ലക്ഷ്യത്തിലെത്തിയില്ല.  3 -മത്തെ മിനിറ്റില്‍ കക്കാവിന്റെ  ഷോട്ട്  ഘാനയുടെ   ഗോളി   പിടിച്ചു.  14 -മത്തെ മിനിറ്റില്‍  ഘാനയ്ക്ക്  ഒരു അവസരം   കിട്ടിയത്  പാഴായിപോയി.  25 -മത്തെ മിനിറ്റില്‍   ജര്‍മനിയുടെ ഒസിലിനു   ഒരു സുവര്‍ണാവസരം  ലഭിച്ചത്  പാഴാക്കി കളഞ്ഞു.  30 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ കക്കാവു-ന്റെ   ഒരു ഷോട്ട് ഘാനയുടെ ഗോളി കൈക്കുള്ളില്‍  ഒതുക്കി.   40 -മത്തെ മിനിറ്റില്‍ ഘാനയുടെ അയെവ് -നു മഞ്ഞ കാര്‍ഡ് കിട്ടി.  43 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ മുള്ളര്‍-നു മഞ്ഞ കാര്‍ഡ് കിട്ടി.  

രണ്ടാം   പകുതിയില്‍    46 -മത്തെ മിനിറ്റില്‍   ജര്‍മനിയുടെ   പോഡോള്‍സ്കി -യുടെ   ഒരു ഷോട്ട് പോസ്റ്റിനു  മുകളില്‍  കൂടി  നേരിയ   വ്യത്യാസത്തിനു  പുറത്തേയ്ക്ക് പോയി.  51 -മത്തെ മിനിറ്റില്‍    ഘാന-യ്ക്ക് കിട്ടിയ   ഒരു നല്ല അവസരം അസമോവ  പ്രയോജനപ്പെടുത്ത്തിയില്ല.  60 -മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ഓസില്‍   തൊടുത്തുവിട്ട   ഒരു   ബുള്ളറ്റ്  ഷോട്ട് ഘാനയുടെ വല കുലുക്കി.  66 -മത്തെ മിനിറ്റില്‍ ഘാനയുടെ അയെവ്-നു കിട്ടിയ ഒരവസരം   ലക്ഷ്യത്തിലെത്തിയില്ല.   87 -മത്തെ മിനിറ്റില്‍ ഘാനയുടെ മുന്താരി   അടിച്ച   പന്ത്  പോസ്റ്റിന്റെ  തൊട്ടു   മുകളില്‍ കൂടി പുറത്തേയ്ക്ക്  പോയി.   കളി അവസാനിക്കുമ്പോള്‍   ജര്‍മനി   1 : 0  ഘാനയെ   തോല്പിച്ചുകൊണ്ട്   6  പോയിന്റോടുകൂടി    പ്രീക്വാര്‍ട്ടറില്‍  പ്രവേശിച്ചു.  

ഗോളടിച്ച   പുലി !
-------------------------------

ഓസില്‍       ( 1 )     =    ജര്‍മനി
-------------------------------------


ഘാന 0 : 1 ജര്‍മനി
------------------------------

**********

ഓസ്ട്രേലിയ 2 : 1 സെര്‍ബിയ
------------------------------------------------

കളിയുടെ    തുടക്കത്തില്‍തന്നെ   സെര്‍ബിയ   ആക്രമിച്ചു  കളിക്കാന്‍ തുടങ്ങിയെങ്കിലും   ഓസ്ട്രേലിയ  വിട്ടുകൊടുക്കാന്‍   തയ്യാറായില്ല.  ഓസ്ട്രേലിയയുടെ ഗോളി   ഷവാര്‍സര്‍    നല്ല ഫോമിലായിരുന്നു.  ഗോള്‍ ആവാന്‍ സാദ്ധ്യത ഉണ്ടായിരുന്ന പല അവസരങ്ങളിലും   ഷവാര്‍സര്‍ മികച്ച രക്ഷപ്പെടുത്തലുകള്‍ കാഴ്ച്ചവെച്ചു.  രണ്ടു ടീമുകളും തുല്യശക്തിയോടെ കളിച്ചെങ്കിലും   68 -മത്തെ   മിനിറ്റില്‍    ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍ കാഹില്‍    ഒരു   ഹെഡ റിലൂടെ    സെര്‍ബിയയുടെ ഗോള്‍വല കുലുക്കി.  73 -മത്തെ മിനിറ്റില്‍ ഓസ്ട്രേലിയയുടെ ഹോല്‍മാന്‍   വീണ്ടും   സെര്‍ബിയയെ  ഞെട്ടിച്ചുക്കൊണ്ട്     രണ്ടാമത്തെ ഗോളും അടിച്ചു.   ഉണര്‍ന്നു കളിച്ച  സെര്‍ബിയ 84 -മത്തെ മിനിറ്റില്‍ പാനറെലിച്-ലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു.   സമനിലയ്ക്ക് വേണ്ടി   സെര്‍ബിയ കിണഞ്ഞു  ശ്രമിച്ചെങ്കിലും   ഓസ്ട്രേലിയ വഴങ്ങി   കൊടുത്തില്ല.   ഓസ്ട്രേലിയയുടെ   വില്‍ക്ഷയര്‍,  ബെയുചാംപ്,  എമര്ട്ടന്‍  എന്നിവര്‍ക്കും,   സെര്‍ബിയയുടെ ലൂക്കൊവിച്,   നിന്കൊവിച് എന്നിവര്‍ക്കും മഞ്ഞ കാര്‍ഡ് കിട്ടി.  മത്സരത്തിന്റെ ഒടുവില്‍ ഓസ്ട്രേലിയ 2 : 1  സെര്ബിയയെ മുട്ടുകുത്തിച്ചു.


ഗോള്‍ അടിച്ച പുലികള്‍ !
------------------------------------------
 
കാഹില്‍               ( 1 )           =     ഓസ്ട്രേലിയ

ഹോല്‍മാന്‍       ( 1 )            =     ഓസ്ട്രേലിയ

പാന്റെലിച്     ( 1 )           =      സെര്‍ബിയ
------------------------------------------------------------------- 


ഓസ്ട്രേലിയ 2 : 1  സെര്‍ബിയ
------------------------------------------------

**********

സ്ലോവാക്യ 3 : 2   ഇറ്റലി
----------------------------------------

മത്സരം തുടങ്ങി  6 -മത്തെ മിനിറ്റില്‍  സ്ലോവാക്യയുടെ ഹംസിക്-നു ഒരു അവസരം കിട്ടിയെങ്കിലും ഗോളായില്ല.  16 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ സ്റ്റ്ര്‍ബ എന്ന കളിക്കാരന് മഞ്ഞ കാര്‍ഡ് കിട്ടി.  25 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ  വിറ്റെക്ക് ഇറ്റലിയുടെ  വല കുലുക്കി.  31 -മത്തെ മിനിറ്റില്‍ ഇറ്റലിയുടെ കന്നവാരോയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.  34 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ ഒരു ഉഗ്രന്‍ ഷോട്ട് ഗോളി തട്ടി മാറ്റി.  40 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ വിറ്റെക്ക്-നു മഞ്ഞ കാര്‍ഡ് കിട്ടി.  45 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ കുക്കാ-യുടെ ഒരു ഉഗ്രന്‍ ഷോട്ട് പോസ്റ്റിന്റെ തൊട്ടടുത്തുകൂടി പോയി. 

രണ്ടാം പകുതിയില്‍ 50 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ   പെക്കാരിക്ക്-നു മഞ്ഞ കാര്‍ഡ് കിട്ടി.  62 -മത്തെ മിനിറ്റില്‍ ഡി. നതാലായുടെ  ഷോട്ട് സ്ലോവാക്യയുടെ ഗോളി തടുത്തുനിര്‍ത്തി.  67 -മത്തെ മിനിറ്റില്‍ ഇറ്റലിയുടെ ക്വാഗലിയാരെല്ല-യുടെ ഒരു ഉഗ്രന്‍ ഷോട്ട് സ്ലോവാക്യയുടെ ഗോളി സമര്‍ത്ഥമായി രക്ഷപ്പെടുത്തി.  68 -മത്തെ മിനിറ്റില്‍ ഇറ്റലിയുടെ ചിലിനി-യ്ക്ക്  മഞ്ഞ കാര്‍ഡ് കിട്ടി.   73 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ വിറ്റെക്ക് രണ്ടാമത്തെ ഗോള്‍ നേടി.   76 -മത്തെ മിനിറ്റില്‍ ഇറ്റലിയുടെ പെപ്പെ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി.   81 -മത്തെ മിനിറ്റില്‍ ഇറ്റലിയുടെ ഡി. നതാലെ ഒരു ഗോള്‍ തിരിച്ചടിച്ചു.  82 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ ഗോളി മുച-യ്ക്കും,  ഇറ്റലിയുടെ ക്വാഗലിയാരെല്ല-യ്ക്കും മഞ്ഞ കാര്‍ഡ് കിട്ടി.  89 -മത്തെ മിനിറ്റില്‍ സ്ലോവാക്യയുടെ കൊപ്പുനെക് മൂന്നാമത്തെ ഗോള്‍ നേടി.  അവസാന നിമിഷത്തില്‍ ഇറ്റലിയുടെ ക്വാഗലിയാരെല്ല-യുടെ ഷോട്ട് സ്ലോവാക്യയുടെ ഗോളിയ്ക്ക് പിടിക്കാന്‍ പിടിക്കാന്‍ കഴിയാതെപോയി.  3 : 2  .   അവസാന നിമിഷങ്ങളില്‍ ഇറ്റലി നന്നായി മുന്നേറി കളിച്ചെങ്കിലും പരാജയം ഒഴിവാക്കാനായില്ല.  കളി അവസാനിക്കുമ്പോള്‍ സ്ലോവാക്യ നിലവിലെ ലോകചാമ്പ്യന്മാരായ ഇറ്റലി-യെ 2 -നെതിരെ 3 -ഗോളുകള്‍ക്ക് അട്ടിമറിച്ചു.

ഗോളടിച്ച പുലികള്‍ !
-------------------------------------

വിറ്റെക്ക്                       ( 2 )         =     സ്ലോവാക്യ

കൊപ്പുനെക്              ( 1 )         =     സ്ലോവാക്യ

ഡി. നതാലെ                ( 1 )         =      ഇറ്റലി

ക്വാഗലിയാരെല്ല      ( 1 )         =     ഇറ്റലി
------------------------------------------------------------------------


സ്ലോവാക്യ 3 : 2  ഇറ്റലി
---------------------------------------

**********



പരാഗ്വേ 0 : 0 ന്യൂസിലന്‍ഡ്
----------------------------------------------

ആദ്യ പകുതിയില്‍ പരാഗ്വേ-യുടെ  കളി വിരസമായിരുന്നു.    ന്യൂസിലന്‍ഡ്-നു പ്രീക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ ജയം  അനിവാര്യമാണെന്നറിഞ്ഞിട്ടും  ജയിക്കാന്‍വേണ്ടിയുള്ള   ഒരു ശ്രമം  അവരുടെ  ഭാഗത്ത് നിന്നും  കണ്ടില്ല.  എന്നിട്ടും പരാഗ്വേ-യ്ക്ക് സമനിലയില്‍ തൃപ്തിപ്പെടേണ്ടിവന്നു.  രണ്ടാം  പകുതിയില്‍  പരാഗ്വേ ക ളി അല്പം   മെച്ചപ്പെടുത്തിയെങ്കിലും   ഗോളടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.  പരാഗ്വേ-യുടെ കസെരെസ്,  സാന്റക്രൂസ് എന്നിവര്‍ക്കും,  ന്യൂസിലന്‍ഡ്-ന്റെ നെല്‍സനും മഞ്ഞ കാര്‍ഡുകള്‍ കിട്ടി.  എന്തായാലും പ്രീക്വാര്‍ട്ടറില്‍ കടന്നത് പരാഗ്വേ-യ്ക്ക് വളരെ ആശ്വാസമായി.  5 -പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് അവര്‍ പ്രീക്വാര്‍ട്ടറില്‍   കടന്നത്.


പരാഗ്വേ 0 : 0 ന്യൂസിലന്‍ഡ്‌
---------------------------------------------

*********

ബ്ലോഗ് ആര്‍ക്കൈവ്