ദക്ഷിണ കൊറിയയുടെ മേല്‍ അര്‍ജന്റീനയുടെ ശക്തി പ്രകടനം 1:4 --------------------------------------------------------------------------------------------------------------------- നിര്‍ഭാഗ്യകരമായി സ്വന്തം വലയില്‍ ചെന്ന് പതിച്ചു. 1 : 0 . ദക്ഷിണ കൊറിയ-യുടെ 15 -നമ്പര്‍ കളിക്കാരന്റെ ഒരു ഉഗ്രന്‍ ഷോട്ട് നേരിയ വ്യത്യാസത്തിനു പോസ്റ്റിന്റെ മുകളില്‍ കൂടിപോയി. 20 -മത്തെ മിനിറ്റില്‍ മെസി-യുടെ ഫ്രീകിക്ക് സുരക്ഷിതമായി ഗോളി പിടിച്ചെടുത്തു. ഡി മാരിയ-യ്ക്കും ടെവസ്-നും ഓരോ അവസരം കിട്ടിയെങ്കിലും ഗോളായില്ല. 33 -മത്തെ മിനിറ്റില്‍ അര്‍ജന്റീനയുടെ ഹിഗ്വൈന്‍ ഹെഡ് ചെയ്ത് രണ്ടാമത്തെ ഗോള്‍ നേടി. 2 : 0 . 34 -മത്തെ മിനിറ്റില്‍ ദക്ഷിണ കൊറിയ-യുടെ എല്‍ സി യോംഗ്-നു മഞ്ഞ കാര്‍ഡ് കിട്ടി. 40 -മത്തെ മിനിറ്റില്‍ ഡി മാരിയ-യുടെ ഒരു ഷോട്ട് ഗോളി രക്ഷപ്പെടുത്തി. മെസിയുടെ ഒരു ഷോട്ട് പോസ്റ്റിന്റെ അടുത്തുകൂടി പുറത്തേയ്ക്ക് പോയി. ആദ്യത്തെ പകുതിയുടെ അവസാന നിമിഷത്തില്‍ ദക്ഷിണ കൊറിയ-യുടെ സി. വൈ. ലീ അര്‍ജന്റീന-യെ അമ്പരപ്പിച്ചുക്കൊണ്ട് ഗോള്‍വല കുലുക്കി. 2 : 1 . രണ്ടാം പകുതിയില്‍ 52 -മത്തെ മിനിറ്റില്‍ അര്‍ജന്റീന-യുടെ ഹിഗ്വൈന്‍ അടിച്ച പന്ത് ദക്ഷിണ കൊറിയ-യുടെ ഗോളി തട്ട തെറിപ്പിച്ചു രക്ഷപ്പെടുത്തി. 54 -മത്തെ മിനിറ്റിലും അര്‍ജന്റീന-യുടെ ഒരു ഷോട്ട് ഗോളി രക്ഷപ്പെടുത്തി. 55 -മത്തെ മിനിറ്റില്‍ അര്‍ജന്റീന-യുടെ മഷേരാനോ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 58 -മത്തെ മിനിറ്റില്‍ ദക്ഷിണ കൊറിയ-യ്ക്ക് കിട്ടിയ സുവര്‍ണാവസരം ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ദക്ഷിണ കൊറിയ-യുടെ ശക്തമായ മുന്നേറ്റമായിരുന്നു അത്. 65 -മത്തെ മിനിറ്റില്‍ മെസിയുടെ ഫ്രീകിക്ക് ഗോളി പന്ത് കൈക്കുള്ളിലാക്കി. 74 -മത്തെ മിനിറ്റില്‍ അര്‍ജന്റീന-യുടെ ഹൈനസ്-നു മഞ്ഞ കാര്‍ഡ് കിട്ടി. 77 -മത്തെ മിനിറ്റില്‍ മെസ്സിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തിരിച്ചുവന്ന പന്ത് ഹിഗ്വൈന്‍ അടിച്ചു ഗോളാക്കി. 3 : 1 . മൂന്നു മിനിറ്റുകള്‍ക്ക് ശേഷം ഹിഗ്വൈന്‍ ദക്ഷിണ കൊറിയ-യുടെ ഗോള്‍വല വീണ്ടും കുലുക്കി. 4 : 1 . അര്‍ജന്റീന-യുടെ അത്ഭുത താരമെന്ന്‍ പറയപ്പെടുന്ന മെസ്സി കളം നിറഞ്ഞു കളിച്ചെങ്കിലും ഒരു ഗോളടിക്കാന്‍ കഴിഞ്ഞില്ല. കളി അവസാനിക്കുമ്പോള്‍ അര്‍ജന്റീന 4 : 1 . ദക്ഷിണ കൊറിയ-യെ തോല്പിച്ചു . ഗോളടിച്ച പുലികള്‍ ! ------------------------------------- സി. വൈ. പാര്‍ക്ക് ( 1 ) = ദക്ഷിണ കൊറിയ (സെല്‍ഫ് ഗോള്‍ ) ഹിഗ്വൈന്‍ ( 3 ) = അര്‍ജന്റീന സി. വൈ. ലീ ( 1 ) = ദക്ഷിണ കൊറിയ ---------------------------------------------------------------------------------------- അര്‍ജന്റീന 4 : 1 ദക്ഷിണ കൊറിയ --------------------------------------------------------- |
*****************
ഗ്രീസ് നൈജീരയെ തകര്‍ത്തു, 2:1 -------------------------------------------------- മത്സരം തുടങ്ങി 13 -മത്തെ മിനിറ്റില്‍ ഗ്രീസിന്റെ 21-മത്തെ കളിക്കാരന്‍ എടുത്ത ഒരു ഷോട്ട് നൈജീരിയയുടെ ഗോളി തടുത്തു നിര്‍ത്തി. 16-മത്തെ മിനിറ്റില്‍ ഗ്രീസിന്റെ പപ്പസ്തതോസ്ലോസ്-നു മഞ്ഞ കാര്‍ഡ് കിട്ടി. നൈജീരിയ-യുടെ ഉച്ചേ-യുടെ ഫ്രീകിക്ക് നേരിട്ട് ഗോളായി. 1 : 0 . ഗ്രീസ് ലീഡ് നേടി. 21-മത്തെ മിനിറ്റില്‍ വീണ്ടും ഒരു ഫ്രീകിക്ക് കിട്ടിയെങ്കിലും ലക്ഷ്യം കണ്ടില്ല. 33-മത്തെ മിനിറ്റില്‍ നൈജീരിയ-യുടെ കൈത്ത-യ്ക്ക് ടോറോസിഡിസിനെ ചവിട്ടിയതിനു ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തേയ്ക്ക് പോകേണ്ടി വന്നു. 44-മത്തെ മിനിറ്റില്‍ ഗ്രീസിന്റെ സാല്‍പിഡിസ് ഗോള്‍ തിരിച്ചടിച്ചു. 1 : 1. രണ്ടാം പകുതിയില്‍ 47 -മത്തെ മിനിറ്റില്‍ ഗ്രീസിന്റെ ഒരു ഷോട്ട് നൈജീരിയ-യുടെ ഗോളി കഷ്ടിച്ച് പിടിച്ചു. 56 -മത്തെ മിനിറ്റില്‍ ഒരു കോര്‍ണര്‍ കിക്കില്‍ കിര്‍ഗിയാക്കോസ് ഹെഡ് ചെയ്ത് ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും ഗോളി പന്ത് കൈകളിലോതുക്കി. 58 -മത്തെ മിനിറ്റില്‍ ഇരു ടീമുകള്‍ക്കും ഓരോ സുവര്‍ണാവസരം കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. 59 -മത്തെ മിനിറ്റില്‍ ഗ്രീസിന് ഒരു മഞ്ഞ കാര്‍ഡ് കിട്ടി. 68 -മത്തെ മിനിറ്റില്‍ ഗ്രീസിന് കിട്ടിയ ഒരവസരം നൈജീരിയ-യുടെ ഗോളി പിടിച്ചു രക്ഷപ്പെടുത്തി. 71 -മത്തെ മിനിറ്റില്‍ ടോറോസിഡിസ് ഗോള്‍ നേടി. ഗോളിയുടെ പിഴവായിരുന്നു. 2 : 1. നൈജീരിയ-യുടെ യാക്കൂബ്-ന്റെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. 88, 89-മിനിറ്റുകളില്‍ സമരാസിനും, ഒബാസിയ്ക്കും മഞ്ഞ കാര്‍ഡ് കിട്ടി. കളി കഴിയുമ്പോള്‍ ഗ്രീസ് 2 : 1 നൈജീരിയ-യെ കീഴടക്കി. ഗോളടിച്ച പുലികള്‍ ! ------------------------------------- ഉച്ചേ ( 1 ) = നൈജീരിയ സാല്‍പിഡിസ് ( 1 ) = ഗ്രീസ് ടോറോസിഡിസ് ( 1 ) = ഗ്രീസ് -------------------------------------------------------------- ഗ്രീസ് 2 : 1 നൈജീരിയ ---------------------------------------- |
**********
മെക്സിക്കോ ഫ്രാന്‍സിനെ അട്ടിമറിച്ചു, 2:0 ------------------------------------------------------------------------------ കളി തുടങ്ങി 4 -മത്തെ മിനിറ്റില്‍ മെക്സിക്കോ-യുടെ ഫ്രാങ്കോ -യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 6 -മത്തെ മിനിറ്റില്‍ റീബറി -യുടെ ഒരു ഉഗ്രന്‍ ഷോട്ട് മെക്സിക്കോ-യുടെ ഗോളി പിടിച്ചു. ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ കിട്ടിയെങ്കിലും ആര്‍ക്കും ഗോള്‍ അടിക്കാന്‍ കഴിഞ്ഞില്ല. 37 -മത്തെ മിനിറ്റില്‍ ഫ്രാന്‍സിനു കിട്ടിയ ഫ്രീകിക്ക് മെക്സിക്കന്‍ മതിലു തട്ടി തെറിച്ചുപോയി. 39 -മത്തെ മിനിറ്റില്‍ മെക്സിക്കോ-യുടെ സാന്റോസ് -ന്റെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. ആദ്യപകുതിയുടെ അവസാന നിമിഷത്തില്‍ തുലാലോ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. രണ്ടാം പകുതിയില്‍ 48 -മത്തെ മിനിറ്റില്‍ മെക്സിക്കോ-യുടെ ജുവാരെസ് -നു മഞ്ഞ കാര്‍ഡ് കിട്ടി. 49 -മത്തെ മിനിറ്റില്‍ മോരേന-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 54 -മത്തെ മിനിറ്റില്‍ ഫ്രാന്‍സ്-ന്റെ മാലൂദ -യുടെ ഒരു ഷോട്ട് മെക്സിക്കോ-യുടെ ഗോളി സമര്‍ത്ഥമായി കുത്തി പുറത്താക്കി. 63 -മത്തെ മിനിറ്റില്‍ മെക്സിക്കോ-യുടെ ക്യാപ്റ്റന്‍ മാര്‍ക്വേസ്-ന്റെ ഒരു ഉഗ്രന്‍ ഷോട്ട് ഫ്രാന്‍സ്-ന്റെ ഗോളി പിടിച്ചു. 64 -മത്തെ മിനിറ്റില്‍ മെക്സിക്കോ-യുടെ ഹെര്‍ണാണ്ടെസ് ഫ്രാന്‍സിന്റെ വല കുലുക്കി. 1 : 0 . മുന്നേറി വന്ന ഹെര്‍ണാണ്ടെസ് ഗോളിയെ വെട്ടിച്ചു പന്ത് വലയിലേയ്ക്ക് അടിച്ചു കയറ്റി. 79 -മത്തെ മിനിറ്റില്‍ മെക്സിക്കോ-യ്ക്ക് അനുകൂലമായി കിട്ടിയ പെനാല്‍റ്റി കിക്ക് എടുത്ത ബ്ലാങ്കോ ഗോളാക്കി. 2 : 0 . ഫ്രാന്‍സിന്റെ അഭിദാല്‍-നു 81 -മത്തെ മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കിട്ടി. 83 -മത്തെ മിനിറ്റില്‍ മെക്സിക്കോ-യുടെ റോഡ്രിഗെസ്-നു മഞ്ഞ കാര്‍ഡ് കിട്ടി. കളി അവസാനിക്കുമ്പോള്‍ മെക്സിക്കോ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് മുന്‍ ലോകചാമ്പ്യന്മാരും, കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സിനെ അട്ടിമറിച്ചു. ഗോളടിച്ച പുലികള്‍ ! ------------------------------------ ഹെര്‍ണാണ്ടെസ് ( 1 ) = മെക്സിക്കോ ബ്ലാങ്കോ ( 1 ) = മെക്സിക്കോ ---------------------------------------------------------------- മെക്സിക്കോ 2 : 0 ഫ്രാന്‍സ് ------------------------------------------- |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ