ബ്രസില്‍ ചിലിയെ തകര്‍ത്തു ! ----------------------------------------------------- തുടക്കത്തില്‍ ചിലിയുടെ ചില മുന്നേറ്റങ്ങള്‍ കണ്ട് ബ്രസില്‍ ഒന്നു പതറിയെങ്കിലും പിന്നീട് അവര്‍ താളം കണ്ടെത്തുകയായിരുന്നു. 34 -മത്തെ മിനിറ്റില്‍ ബ്രസിലിനു അനുകൂലമായി കിട്ടിയ ഒരു കോര്‍ണര്‍ കിക്ക് എടുത്തത് മൈക്കോണ്‍ ആയിരുന്നു. ഉയര്‍ന്നു വന്ന പന്ത് ചാടി ഹെഡ് ചെയ്ത് ബ്രസിലിന്റെ ജുവാന്‍ ചിലിയുടെ വലക്കുള്ളിലാക്കി. ചിലിയുടെ ഗോളി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഗോള്‍ - 1 : 0 . ഗോള്‍ വീണ ചിലിയുടെ ഷോക്ക് മാറുന്നതിനു മുമ്പേ 38 -മത്തെ മിനിറ്റില്‍ ഫാബിയാനോ വീണ്ടും ചിലിയുടെ വല കുലുക്കി. രണ്ടാം പകുതിയില്‍ ബ്രസില്‍ ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. കാക്ക, റോബീഞ്ഞോ, മൈക്കോണ്‍, ഫാബിയാനോ എന്നിവര്‍ കളം നിറഞ്ഞു കളിച്ചു. 59 -മത്തെ മിനിറ്റില്‍ റാമിരെസിന്റെ പാസില്‍ റോബീഞ്ഞോ മൂന്നാമത്തെ ഗോളടിച്ചു. 3 : 0 . ചിലി അവസാന നിമിഷം വരെ പൊരുതികളി ച്ചെങ്കിലും ഗോളടിക്കാന്‍ ബ്രസില്‍ അവരെ അനുവദിച്ചില്ല. കളി അവസാനിക്കുമ്പോള്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബ്രസില്‍ ചിലിയെ തകര്‍ത്തു ക്വാര്‍ട്ടറിലേയ്ക്ക് പ്രവേശിച്ചു. ബ്രസിലിന്റെ റാമിരെസ്, കാക്ക, എന്നിവര്‍ക്കും ചിലിയുടെ മില്ലര്‍, ഫുയെന്റ്സ്, വിഡാല്‍ എന്നിവര്‍ക്കും മഞ്ഞ കാര്‍ഡുകള്‍ കിട്ടി. ഗോളടിച്ച പുലികള്‍ ! ------------------------------------- ജുവാന്‍ ( 1 ) = ബ്രസില്‍ ഫാബിയാനോ ( 1 ) = ബ്രസില്‍ റോബീഞ്ഞോ ( 1 ) = ബ്രസില്‍ ------------------------------------------------------------- ബ്രസില്‍ 3 : 0 ചിലി ----------------------------------- |
***********
പരാഗ്വേ പെനാല്‍റ്റി ഷൂട്ട്-ഔട്ടില്‍ ജയിച്ചു ! ----------------------------------------------------------------------------- കളിയുടെ തുടക്കത്തില്‍ പരാഗ്വേയുടെ ബാറിയോസിന്റെ ഒരു ഷോട്ട് ജപ്പാന്റെ ഗോളി രക്ഷപ്പെടുത്തി. ജപ്പാന്റെ 8 -നമ്പര്‍ കളിക്കാരനായ മാട്ട്സൂയ് എടുത്ത ഒരു ഉഗ്രന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടി തെറിച്ചുപോയി. 29 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ സാന്റ ക്രൂസ്-ന്റെ ഒരു ഷോട്ട് ഗോളാവാതെ പുറത്തേയ്ക്ക് പോയി. 40 -മത്തെ മിനിറ്റില്‍ ജപ്പാന്റെ ഹോണ്ട-യുടെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്ക് പോയി. രണ്ടാമത്തെ പകുതിയില്‍ 54 -മത്തെ മിനിറ്റില്‍ ജപ്പാന്റെ ഒരവസരം പരാഗ്വേയുടെ ഗോളി പിടിച്ചു രക്ഷപ്പെടുത്തി. 56 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ 10 -നമ്പര്‍ കളിക്കാരന്‍ പെനാല്‍റ്റി ബോക്സില്‍ വെച്ചു കിട്ടിയ ഒരവസരം ജപ്പാന്റെ 22 -നമ്പര്‍ തട്ടി തെറിപ്പിച്ചു. 57 -മത്തെ മിനിറ്റില്‍ ജപ്പാന്റെ മാട്ട്സൂയ്-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 58 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ 16 നമ്പര്‍ ഹെഡ് ചെയ്ത ഗോള്‍ ആകാന്‍ സാദ്ധ്യതയുള്ള പന്ത് ജപ്പാന്റെ ഗോളി കാവഷിമ സമര്‍ത്ഥമായി കൈക്കുള്ളിലാക്കി. 71 -മത്തെ മിനിറ്റില്‍ ജപ്പാന്റെ നഗറ്റൊമയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 93 -മത്തെ മിനിറ്റില്‍ ഇഞ്ചുറി ടൈമില്‍ ജപ്പാന്റെ ഹോണ്ടയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. നിശ്ചിത സമയത്തില്‍ ആര്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല. എക്സ്ട്ര ടൈമില്‍ 94 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ ബാറിയോസിന്റെ ഒരു ഉഗ്രന്‍ ഹെഡ്ബോള്‍ ജപ്പാന്റെ ഗോളി കാവഷിമ പിടിച്ചു രക്ഷിച്ചു. വീണ്ടും 104 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ വാല്‍ഡെസ്-ന്റെ ഒരു ഹെഡ്ബോള്‍ ഗോളി പിടിച്ചു. 113 -മത്തെ മിനിറ്റില്‍ ജപ്പാന്റെ എന്‍ഡോയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 116 -മത്തെ മിനിറ്റില്‍ ജപ്പാന്റെ ഒക്കാസാക്കി-യ്ക്ക് ഒരു സുവര്‍ണാവസരം കിട്ടിയെങ്കിലും പന്ത് പോസ്റ്റില്‍ തട്ടി തെറിച്ചു പോയി. 117 -മത്തെ മിനിറ്റില്‍ പരാഗ്വേയുടെ റിവേരോസ്-നു മഞ്ഞ കാര്‍ഡ് കിട്ടി. 120 മിനിറ്റില്‍ പൊരുതി കളിച്ചിട്ടും ഇരുടീമുകള്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല. എക്സ്ട്ര ടൈമിലും സമനില ആയതോടെ പെനാല്‍റ്റി ഷൂട്ട്-ഔട്ട് വേണ്ടി വന്നു. പരാഗ്വേയുടെ 5 പെനാല്‍റ്റി കിക്കുകളും ലക്ഷ്യം കണ്ടു. പക്ഷെ ജപ്പാന്റെ 3 -മത്തെ കിക്ക് ഗോളാവാതെ പോയി. ജപ്പാന്റെ കൊമാനോ എടുത്ത ഉഗ്രന്‍ കിക്ക് ക്രോസ് ബാറില്‍ തട്ടി തെറിച്ചു പോയി. 5 : 3 തോല്‍വിയോടെ ഈ ലോകകപ്പില്‍ നിന്നും ജപ്പാന്‍ കണ്ണീരോടെ വിട പറഞ്ഞു. ഗോളടിച്ച പുലികള്‍ ! ------------------------------------- പെനാല്‍റ്റി ഷൂട്ട്-ഔട്ട് --------------------------------------- ബരേറ്റോ ( 1 ) = പരാഗ്വേ എന്‍ഡോ ( 1 ) = ജപ്പാന്‍ ബാറിയോസ് ( 1 ) = പരാഗ്വേ ഹസേബെ ( 1 ) = ജപ്പാന്‍ റിവേറോസ് ( 1 ) = പരാഗ്വേ വാല്‍ഡെസ് ( 1 ) = പരാഗ്വേ ഹോണ്ട ( 1 ) = ജപ്പാന്‍ കര്‍ഡോസൊ ( 1 ) = പരാഗ്വേ ------------------------------------------------------------------ പരാഗ്വേ 5 : 3 ജപ്പാന്‍ -------------------------------- |
**********

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ