പ്രഭുദേവയും നയന്‍താരയുമായുള്ള വിവാഹം ഉടന്‍ നടക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പ്രഭുദേവയുടെ ഭാര്യ റംലത്ത്(ലത) നിരാഹാരം തുടങ്ങി എന്ന് വാര്‍ത്ത. ‘നയന്‍സ് തന്‍റെ ജീവനാണെന്നും ഉടന്‍ തന്നെ തങ്ങളുടെ വിവാഹം നടക്കു’മെന്നുമുള്ള പ്രഭുദേവയുടെ പ്രഖ്യാപനത്തില്‍ മനം നൊന്താണ് റംലത്ത് നിരാഹാരം കിടക്കുന്നത്.
ചെന്നൈയിലെ അണ്ണാനഗറിലുള്ള വീട്ടിലാണ് റംലത്തിന്‍റെ നിരാഹാരം. പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ വിവാഹബന്ധത്തില്‍ നിന്ന് പിന്‍മാറിയാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്ന് പ്രഭുദേവ റംലത്തിന് വാഗ്ദാനം നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് നിരസിച്ച റംലത്ത് മരണം വരെ നിരാഹാരം കിടക്കാന്‍ തീരുമാനിക്കുകയായിരുന്നുവത്രേ.
റംലത്തിന് പിന്തുണയുമായി തമിഴ്‌നാട്ടിലെ ഒട്ടേറെ സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നയന്‍താരയോ പ്രഭുദേവയോ പങ്കെടുക്കുന്ന ചടങ്ങുകളില്‍ അവര്‍ക്കെതിരെ കരിങ്കൊടി കാണിക്കാനും അവരുടെ സിനിമകള്‍ ബഹിഷ്കരിക്കാനുമാണ് തമിഴ് വനിതാ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം, പ്രഭുദേവയും നയന്‍താരയും ഇപ്പോള്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘ഉറുമി’ എന്ന ചിത്രത്തിന്‍റെ മഹാരാഷ്ട്രയിലെ ലൊക്കേഷനിലാണുള്ളത്. എന്തൊക്കെ സംഭവിച്ചാലും നയന്‍താരയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് പ്രഭുദേവ.
***
**
**
**
2010 ഒക്‌ടോബർ 16, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ