| വൈക്കം: ഭര്‍ത്താവിന്റെ മദ്യപാനത്തില്‍ മനംനൊന്ത ഭാര്യ പ്രതിക്ഷേധസൂചകമായി ഭര്‍ത്താവ് വീട്ടില്‍ കരുതിയിരുന്ന ഫുള്‍ ബോട്ടില്‍ അകത്താക്കി ഫ്ലാറ്റായി. വൈക്കത്തെ ഒരു ഗ്രാമത്തിലാണ് ഭര്‍ത്താവിന്റെ മദ്യപാനശീലത്തിനു് അയവുവരുത്താന്‍ ഭാര്യ പുതിയ സമരപാത കണ്ടെത്തിയത്. ഏറെ നാളായി അമിത മദ്യപാനത്തിലായിരുന്ന ഭര്‍ത്താവിനെ ഉപ്ദേശിച്ചും, കരഞ്ഞും നേര്‍വഴിയിലാക്കാന്‍ ശ്രമിച്ചിട്ടും പരാചയപ്പെട്ടതോടെയാണ് ഭാര്യ അറ്റ കൈ പ്രയോഗിച്ചത്. എപ്പോഴും വീട്ടില്‍ മദ്യം കരുതിവെച്ചിരുന്ന ഭര്‍ത്താവ് വിചാരിച്ചില്ല കുപ്പി പാരയാകുമെന്ന്. മദ്യം എത്ര കഴിക്കണമെന്നോ, എങ്ങിനെ കഴിക്കണമെന്നോ കാര്യമായ അറിവ് ഇല്ലാതിരുന്ന വീട്ടമ്മ കുപ്പിയോടെ ലഹരി അകത്താക്കി. പിന്നെ ഒന്നും ഓര്‍മ്മയില്ലെന്നാണ് വീട്ടമ്മതന്നെ വെളിപ്പെടുത്തിയത്. ലഹരിയില്‍ നിലം പരിശായ വീട്ടമ്മയെ വൈദ്യസഹായത്തോടെയാണ് പിന്നീട് സ്വഭാവിക നിലയിലേയ്ക്ക് എത്തിച്ചത്. എന്തായാലും ഭര്‍ത്താവ് നേര്‍വഴിക്കായെന്നുള്ളതാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. ഭാര്യയെ അത്രയ്ക്കു വേദനിപ്പിച്ച തന്റെ "വൈകീട്ടത്തെ പരിപാടി"യില്‍ ഭര്‍ത്താവ് കാര്യമായ മാറ്റം വരുത്തിയെന്നാണ് അറിയുന്നത്. |
2010 മേയ് 3, തിങ്കളാഴ്‌ച
മദ്യപാനത്തെ മദ്യപാനംക്കൊണ്ട് നേരിട്ട ഭാര്യ !
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ