2010 മേയ് 22, ശനിയാഴ്‌ച

പണം കയ്യില്‍ നിര്‍ത്താന്‍ വാസ്തു ശാസ്ത്രം

.  

ണം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നു എന്ന് തോന്നുന്നു എങ്കില്‍ വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയ്ക്ക് ഒരു കട്ടിയുള്ള, ഭാരമുള്ള എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കുക. ഒരു ലൈറ്റ് എങ്കിലും രാത്രി മുഴുവന്‍ പ്രകാശിക്കാനും അനുവദിക്കണം. ഇത് ധനവരവിനെ പ്രോത്സാഹിപ്പിക്കും എന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പണപ്പെട്ടി അല്ലെങ്കില്‍ സേഫ് പ്രതിഫലിപ്പിക്കത്തക്ക രീതിയില്‍ ഒരു കണ്ണാടി തൂക്കുന്നതും നല്ലതാണ്. പണം അനാവശ്യമായി ചെലവാകാതെ ഇരിക്കണമെങ്കില്‍ പണം സൂക്ഷിക്കുന്ന പെട്ടി അല്ലെങ്കില്‍ അലമാര കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി വേണം വയ്ക്കേണ്ടത്. പണം സൂക്ഷിക്കേണ്ടത് ഏതു മുറികളില്‍ വേണമെന്നും നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. തെക്ക് പടിഞ്ഞാറ്, തെക്ക്, പടിഞ്ഞാറ് എന്നീ ദിക്കുകളിലുള്ള മുറികളില്‍ വേണം പണം സൂക്ഷിക്കേണ്ടത്. മറ്റു ദിക്കുകളില്‍ ഉള്ള മുറികളില്‍ പണം സൂക്ഷിച്ചാല്‍ ദുര്‍ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നു വരും. തെക്ക് പടിഞ്ഞാറെ മുറിയില്‍ പണം സൂക്ഷിച്ചാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാവും.

                                                            

..................................

4 അഭിപ്രായങ്ങൾ:

  1. തൃശൂര്‍ക്കാരനല്ലേ ഇതിനപ്പുറവും പറയും....ഹി..ഹി..സംഗതി ശരിയാണ് കേട്ടോ

    മറുപടിഇല്ലാതാക്കൂ
  2. ഇതു പ്രകാരം ഒന്നു മാറ്റി വെച്ച് നോക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  3. പണപ്പെട്ടിയുടെ താക്കോല്‍ വീടിന്റെ മുന്നില്‍ തൂക്കിയിട്ടാല്‍ പണമിരട്ടിക്കും-

    മറുപടിഇല്ലാതാക്കൂ

ബ്ലോഗ് ആര്‍ക്കൈവ്