2010 ജൂൺ 13, ഞായറാഴ്‌ച

അള്‍ജീറിയയെ സ്ലോവേനിയ 0:1 കീഴടക്കി.... !


ളിതുടങ്ങി 1-മത്തെ മിനിറ്റില്‍ അള്‍ജീറിയയ്ക്കു കിട്ടിയ ഫ്രീ കിക്ക് സ്ലോവേനിയന്‍ ഗോളി ഹന്ദാനോവിച്ച് സുരക്ഷിതമായി കൈകളിലൊതുക്കി. 3-മത്തെ മിനിറ്റില്‍ വീണ്ടും കിട്ടിയ മറ്റൊരു ഫ്രീ കിക്ക് അള്‍ജീറിയയുടെ ബെല്‍ഹാജ് അടിച്ചത് സ്ലോവേനിയന്‍ ഗോളി സമര്‍ത്ഥമായി തട്ടി തെറിപ്പിച്ചു. 22-മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ കിര്‍മിന്റെ ഫ്രീ കിക്ക് അള്‍ജീറിയയുടെ ഗോളി രക്ഷപ്പെടുത്തി. 35-മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ റാഡോസാവ്ലിയെയ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. 36-മത്തെ മിനിറ്റില്‍ അള്‍ജീറിയയുടെ ഹല്ലിച്ചേ ഹെഡ് ചെയ്ത പന്ത് നേരിയ വ്യത്യാസത്തിനു പുറത്തേയ്ക്കു പോയി. 43-മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ 10-നമ്പര്‍ ബിര്‍സയുടെ ഒരു ഉഗ്രന്‍ ഷോട്ട് അള്‍ജീറിയയുടെ ഗോളി രക്ഷപ്പെടുത്തി. ആദ്യത്തെ പകുതി കഴിയുമ്പോള്‍ രണ്ടു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു.


രണ്ടാം പകുതിയില്‍ 58-മത്തെ മിനിറ്റില്‍ അള്‍ജീറിയയുടെ ഘെറ്റ്സാലിനു മഞ്ഞ കാര്‍ഡ് കിട്ടി. 59-മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ കിര്‍മിന്റെ ഷോട്ട് അള്‍ജീറിയയുടെ ഗോളി ചൗച്ചി പിടിച്ചു നിര്‍ത്തി. 73-മത്തെ മിനിറ്റില്‍ അള്‍ജീറിയയുടെ ഘെറ്റ്സാലിനു് രണ്ടാമത്തെ മഞ്ഞ കാര്‍ഡ് കിട്ടിയതിനെ തുടര്‍ന്ന്, ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തേയ്ക്ക് പോകേണ്ടി വന്നു. 77-മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ സ്യൂലറിന്റെ പഴവുക്കാരണം റ്റ്സിയാനിയ്ക്ക് ഒരു അവസരം കിട്ടിയതായിരുന്നു. പക്ഷെ സ്ലോവേനിയന്‍‍ ഗോളി മുന്നോട്ട് ഓടി വന്ന് പന്ത് സുരക്ഷിതമാക്കി. 79-മത്തെ മിനിറ്റില്‍ സ്ലോവേനിയയുടെ 8-നമ്പര്‍, ക്യാപ്റ്റന്‍ കോറെന്‍ന്റെ അത്ര ശക്തമല്ലാത്ത ഒരു ഷോട്ടില്‍ അള്‍ജീറിയയുടെ ഗോള്‍വല കുലുങ്ങി. അള്‍ജീറിയയുടെ ഗോളിയുടെ ഒരു ചെറിയ പിഴവുക്കാരണമാണ്‌ പന്ത് വലയിലായത്. അവസാന നിമിഷങ്ങളില്‍ സ്ലോവേനിയയുടെ കോമാക്കിനും അള്‍ജീറിയയുടെ യെബ്ദയ്ക്കും ഓരോ മഞ്ഞ കാര്‍ഡുകള്‍ കിട്ടി. കളി അവസാനിക്കുമ്പോള്‍ സ്ലോവേനിയ 1:0 നു് ജയിച്ചു. അള്‍ജീറിയ നന്നായി കളിച്ചിട്ടും സ്ലോവേനിയ അവരെ കീഴടക്കി.


സ്ലോവേനിയ 1:0 അള്‍ജീറിയ

***************


ഘാന സെര്‍ബിയയെ 1:0 മുട്ടുകുത്ത്ച്ചു....!
---------------------------------------------------------------------------

ത്സരം ആരംഭിച്ചു 3-മത്തെ മിനിറ്റില്‍ ഘാനക്കു കിട്ടിയ ഫ്രീ കിക്കില്‍ 3-നമ്പര്‍ കളിക്കാരന്‍ ഗ്യാന്‍ അടിച്ച പന്ത് പോസ്റ്റിന്റെ മുകളില്‍കൂടി പുറത്തേയ്ക്ക് പോയി. 18-മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ റ്റ്സിഗിച്ച്-ന് മഞ്ഞ കാര്‍ഡ് കിട്ടി. 21-മത്തെ മിനിറ്റില്‍ ഘാനയുടെ ബോടെങ് ചെയ്ത പാസ്സില്‍ ഗ്യാന്‍-നു കിട്ടിയ അവസരം പാഴായി പോയി. 26-മത്തെ മിനിറ്റില്‍ ഘാനയുടെ വോര്‍സാഹ് -ന്‌ മഞ്ഞ കാര്‍ഡ് കിട്ടി. 28-മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ കോളറോവിന്റെ ഫ്രീ കിക്ക് പോസ്റ്റിന്റെ അടുത്തുകൂടി പുറത്തേയ്ക്ക് പോയി.ാദ്യത്തെ പകുതിയില്‍ ആരും ഗോളുകള്‍ അടിച്ചിരുന്നില്ല.


രണ്ടാം പകുതിയില്‍ 53-മത്തെ മിനിറ്റില്‍ ഘാനയുടെ അയെവ്-ന്റെ ഒരു ഉഗ്രന്‍ ഹെഡ്ബോള്‍ നേരിയ വ്യത്യാസത്തിന്‌ പുറത്തേയ്ക്ക് പോയി. 54-മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ ലൂക്കോവിച്ച്-ന്‌ മഞ്ഞ കാര്‍ഡ് കിട്ടി. 56-മത്തെ മിനിറ്റില്‍ വീണ്ടും അയെവ്-ന്‌ കിട്ടിയ ഒരു ഷോട്ട് ഗോളാകാതെ പോയി. 57-മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ റ്റ്സിഗിച്ച്-ന് കിട്ടിയ ഒരവസരം പാഴായി പോയി. 60-മത്തെ മിനിറ്റില്‍ ഘാനയുടെ ഗ്യാന്‍ ഹെഡ് ചെയ്ത പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തേയ്ക്ക് പോയി. 74-മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ ലൂക്കോവിച്ച്-ന്‌ രണ്ടാമത്തെ മഞ്ഞ കാര്‍ഡ് കിട്ടിയതിനെ തുടര്‍ന്ന് ചുവപ്പു കാര്‍ഡ് കിട്ടി പുറത്തേയ്ക്ക് പോയി. 79-മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ ക്രാസിച്ച്-ന്‌ ഒരു സുവര്‍ണ്ണാവസരം കിട്ടിയത് ഘാനയുടെ ഗോളി തട്ട് തെറിപ്പിച്ചു കളഞ്ഞു. 82-മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ ഇവാനോവിച്ച്-ന്റെ ഒരു ഉഗ്രന്‍ ഷോട്ട് ഗോളാകാതെ പോയി. 84-മത്തെ മിനിറ്റില്‍ സെര്‍ബിയയുടെ കുസ്മാനോവിച്ച് ഹാന്‍ഡ്ബോള്‍-ല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മഞ്ഞ കാര്‍ഡും, അതിനെ തുടര്‍ന്ന് ഘാനയ്ക്ക് കിട്ടിയ പെനാല്‍റ്റി കിക്കില്‍ ഗ്യാന്‍ സെര്‍ബിയയുടെ ഗോള്‍വല കുലുക്കി. 89-മത്തെ മിനിറ്റില്‍ ഘാനയുടെ തക്കോവെ-യ്ക്ക് മഞ്ഞ കാര്‍ഡ് കിട്ടി. അവസാന നിമിഷത്തില്‍ ഘാനയുടെ ഗ്യാന്‍-ന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി ഗോളാകാതെ തെറിച്ചു പോയി. കളി അവസാനിക്കുമ്പോള്‍ ഘാന 1:0 ജയിച്ചു.


ഘാന 1:0 സെര്‍ബിയ

***************



ജര്‍മനി ഓസ്ട്രേലിയയെ 4:0 തോല്‍പിച്ചു ... !
----------------------------------------------------------------------------------

ളി തുടങ്ങിയതിനുശേഷം 3-മത്തെ മിനിറ്റില്‍ ഓസ്ട്രേലിയയുടെ 10-നമ്പര്‍ കളിക്കാരന്‍ ഗാര്‍സിയ-യുടെ ഷോട്ട് ജര്‍മനിയുടെ ഗോളി നൊയെര്‍ തട്ടി തെറിപ്പിച്ചു കളഞ്ഞു.  7-മത്തെ മിനിറ്റില്‍ ജര്‍മനിയ്ക്ക് രണ്ടവസരം കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. 8-മത്തെ മിനിറ്റില്‍ ജര്‍മനിയുടെ പൊഡോള്‍സ്കി-യുടെ ഉഗ്രന്‍ ഷോട്ട് ഓസ്ട്രേലിയയുടെ ഗോള്‍വല കുലുക്കി.  11-മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ഓസില്‍-ന്‌ മഞ്ഞ കാര്‍ഡ് കിട്ടി.  24-മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ക്ലോസെ അടിച്ച പന്ത് ഗോളാകാതെ പുറത്തേയ്ക്ക് പോയി.  ഓസ്ട്രേലിയയുടെ മൂറെ-യ്ക്ക് 24-മത്തെ മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കിട്ടി.  26-മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ക്യാപ്റ്റന്‍ ലാം-ന്റെ പാസ്സില്‍ ക്ലോസെ ഹെഡ് ചെയ്ത് പന്ത് ഓസ്ട്രേലിയയുടെ ഗോള്‍വലയിലാക്കി.  30-മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ഓസില്‍ അടിച്ച, ഗോളാകും എന്നു കരുതിയ പന്ത് ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍   ഓടിവന്ന് രക്ഷപ്പെടുത്തി.   ആദ്യത്തെ    പകുതി കഴിയുമ്പോള്‍     ജര്‍മനി രണ്ടു ഗോളുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നുണ്ടായിരുന്നു.

രണ്ടാമത്തെ പകുതിയില്‍ ഓസ്ട്രേലിയ പരുക്കന്‍ കളി പുറത്തെടുത്തതിനെ തുടര്‍ന്ന് 56-മത്തെ മിനിറ്റില്‍ ഓസ്ട്രേലിയയുടെ 4-നമ്പര്‍ കളിക്കാരനായ സഹേല്‍-ന്‌ ആദ്യത്തെ മഞ്ഞ കാര്‍ഡിനൊപ്പം ചുവന്ന കാര്‍ഡും കിട്ടി പുറത്തേയ്ക്ക് പോകേണ്ടി വന്നു.   ഉടനെ തന്നെ അവരുടെ മറ്റൊരു കളിക്കാരനായ വല്ലേരി-യ്ക്കും മഞ്ഞ കാര്‍ഡ് കിട്ടി.   60-മത്തെ മിനിറ്റില്‍ ജര്‍മനിയുടെ കെതിറ-യ്ക്ക് ഒരു സുവര്‍ണ്ണാവസരം കിട്ടിയെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല.   68-മത്തെ മിനിറ്റില്‍ ജര്‍മനിയുടെ മ്യുല്ലര്‍ -ന്റെ ഒരു ഷോട്ടില്‍ മൂന്നാമത്തെ ഗോള്‍ പിറന്നു.   70-മത്തെ മിനിറ്റില്‍ ജര്‍മനിയുടെ ഓസില്‍-ന്റെ പാസ്സില്‍ 19-നമ്പര്‍ കളിക്കാരനായ കക്കാവു 4-മത്തെ ഗോള്‍ നേടി.   അവസാന നിമിഷത്തില്‍ ജര്‍മനിയുടെ കക്കാവു-ന്‌ മഞ്ഞ കാര്‍ഡ് കിട്ടി.    കളി അവസാനിക്കുമ്പോള്‍ ജര്‍മനി എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ജയിച്ചു.


ജര്‍മനി 4:0  ഓസ്ട്രേലിയ

****************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് ആര്‍ക്കൈവ്