| ടെന്നിസിയിലെ നോക്സവൈല്‍ എന്ന കൊച്ചു നഗരത്തില്‍ താമസിക്കുന്ന ഡെസ്മണ്ട് ഹാച്ചെറ്റ് മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനായിരിക്കുകയാണ്. കാരണം, ഇരുപത്തിയൊന്‍പത് വയസിനുള്ളില്‍ കക്ഷി ജന്മം നല്‍കിയിരിക്കുന്നത് ഇരുപത്തിയൊന്ന് കുട്ടികള്‍ക്കാണ്. ഒരു പങ്കാളിയല്ല ഡെസ്മണ്ടിനുള്ളത്. പതിനൊന്ന് പങ്കാളികളില്‍ നിന്നാണ് ഇരുപത്തിയൊന്ന് കുട്ടികള്‍. ലോക റെക്കോഡാണ് ഇതെങ്കിലും ഡെസ്മണ്ടിന് കോടതി കയറേണ്ടി വന്നു. കുട്ടികള്‍ക്ക് ചെലവിന് കൊടുക്കാന്‍ ഡെസ്മണ്ടിന് കഴിയാതെ വന്നപ്പോഴാണ് ലോകറെക്കോഡിന്റെ കാര്യം ലോകമറിയുന്നത്. ചെലവിന് കൊടുക്കാന്‍ പൈസയില്ലെന്ന് പറഞ്ഞ ഡെസ്മണ്ടിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്തിന് ഇത്രയധികം കുട്ടികള്‍ക്ക് ജന്മം കൊടുത്തുവെന്ന കോടതിയുടെ ചോദ്യത്തിനോട്, ‘അങ്ങനെയൊക്കെ സംഭവിച്ചുപോയി’ എന്നാണ് ഡെസ്മണ്ട് പ്രതികരിച്ചത്. താഴ്ന്ന വരുമാനക്കാരനായ ഡെസ്മണ്ടിന് ഇത്രയും കുട്ടികളെ പോറ്റാന്‍ ഒരിക്കലും കഴിയില്ലെന്ന് കോടതിയെ ഡെസ്മണ്ടിന്റെ വക്കീല്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സഹായം ലഭിച്ചേ തീരൂ എന്നാണ് വക്കീല്‍ വഴി ഡെസ്മണ്ടിന്റെ വാദം. എന്നാല്‍ നോക്സവൈല്‍ വാസികള്‍ ചൂടിലാണ്. തങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ഡെസ്മണ്ടിന്റെ കുട്ടികളെ പോറ്റാനുള്ള തുക എടുക്കാന്‍ സമ്മതിക്കില്ല എന്നാണ് അവര്‍ പറയുന്നത്. ഡെസ്മണ്ട് ഇനിയും കുഴപ്പം ഒപ്പിക്കാതിരിക്കാന്‍ നിര്‍ബന്ധമായി വാസക്‌ടമി ചെയ്യിക്കണമെന്നും അവര്‍ വാദിക്കുന്നു. “എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. കാര്യത്തിന്റെ ഗൌരവം ഞാനിപ്പോഴാണ് മനസിലാക്കുന്നത്. സര്‍ക്കാര്‍ എന്നെ സഹായിക്കണം. ഇനിയെനിക്ക് കുട്ടികള്‍ വേണ്ടാ. മടുത്തുപോയി” - ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഡെസ്മണ്ട് പറയുന്നു. |
2010 ഏപ്രിൽ 20, ചൊവ്വാഴ്ച
ഡെസ്മണ്ട് എന്ന കൊച്ചുകള്ളന്‍ !
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ