ശിഖർ ധവാൻ അരങ്ങേറ്റത്തിൽ തന്നെ വേഗമേറിയ സെഞ്ചുറി നേടി പുതിയ റിക്കാർഡിട്ടു. ധവാൻ സെഞ്ചുറിയ്ക്കു ശേഷം മീശപിരിച്ച് താൻ ശരിക്കും ഒരു വേട്ടക്കാരൻ തന്നെയാണെന്ന് തെളിയിച്ചു. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇരയെക്കണ്ട ശിക്കാരിയെപ്പോലെ ഓസീസ് ബൌളർമാരെ ധവാൻ പിച്ചിച്ചീന്തിക്കൊണ്ട് കന്നിടെസ്റ്റിൽത്തന്നെ റിക്കാർഡിൽ നിന്ന് റിക്കാഡിലേയ്ക്ക് ബാറ്റേന്തി. 27 വയസുക്കാരനായ ധവാൻ തന്റെ അരങ്ങേറ്റം ശരിക്കും ആസ്വദിച്ച് ക്രീസിൽ തകർത്താടി. 2004 -ൽ വെസ്റ്റിൻഡിസിന്റെ ഡെയ്ൻ സ്മിത്ത് ദക്ഷിണാഫ്രിക്കക്കെതിരെ 93 പന്തിൽ നിന്ന് നേടിയ സെഞ്ചുറിയുടെ റിക്കാർഡ് മറിക്കടന്ന് ധവാൻ 85 പന്തിൽ നിന്നും 21 ഫോറിന്റെ അകമ്പടിയോടെ സെഞ്ചുറി നേടി പുതിയ റിക്കാർഡിട്ടു. അരങ്ങേറ്റ ടെസ്റ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന ബഹുമതി 187 റണ്‍സ് നേടിക്കൊണ്ട് പഴയ റിക്കാർഡ് തിരുത്തിക്കുറിച്ചു. നിലവിൽ ഉണ്ടായിരുന്ന റിക്കാർഡ് 137 റണ്‍സ് ഗുണ്ടപ്പ വിശ്വനാഥിന്റെ പേരിലായിരുന്നു .
Shikhar Dhawan
|
2013 മാർച്ച് 18, തിങ്കളാഴ്‌ച
ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ താരോദയം !
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ