യാത്ര അവസാനിച്ച ശേഷം രണ്ട് മണിക്കൂറോളം വിമാനത്തിനുള്ളില്‍ പൂട്ടിയിട്ടതിന് യാത്രക്കാരി വിമാനക്കമ്പനിയെ കോടതി കയറ്റാന്‍ തീരുമാനിച്ചു. യുഎസിലെ ഒരു എയര്‍ലൈന്‍സിനെതിരെ ജിഞ്ചര്‍ മക്ഗുയ്റെ (36) എന്ന യാത്രക്കാരിയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്.
രാത്രി ഡള്ളസ് വിമാനത്താവളത്തില്‍ നിന്ന് ഫിലാഡല്‍ഫിയയിലേക്കുള്ള വിമാനത്തില്‍ സഞ്ചരിക്കുമ്പോഴാണ് മക്ഗുയ്റെയ്ക്ക് കയ്പേറിയ അനുഭവം ഉണ്ടായത്. വിമാനം ലക്‍ഷ്യത്തിലെത്തുമ്പോഴേക്കും ഇവര്‍ ഉറങ്ങിപ്പോയിരുന്നു. വിമാന ജോലിക്കാര്‍ ഇവരെ വിളിക്കാതെ ഇറങ്ങിപ്പോവുകയും ചെയ്തു.
രാത്രി 12:30 ആയപ്പോഴേക്കും വിമാനം ഫിലാഡല്‍ഫിയയില്‍ ഇറങ്ങി. എന്നാല്‍, നല്ല ഉറക്കത്തിലായിരുന്ന യാത്രക്കാരി ഇതൊന്നുമറിഞ്ഞില്ല. വെളുപ്പിന് നാല് മണിക്കാണ് ഇവര്‍ ഉറക്കമുണര്‍ന്നത്. വിമാനത്തില്‍ പൂട്ടിയിട്ടിരിക്കുന്നതു മനസിലായ മക്ഗുയ്റെ വല്ലാതെ പേടിച്ചു പോയി. 15 മിനിറ്റോളം സീറ്റുകള്‍ക്കിടയിലൂടെ നടക്കുകയായിരുന്നു. ഒരു തൂപ്പ് ജോലിക്കാരന്‍ കണ്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ എത്തി തന്നെ തുറന്ന് വിട്ടത് എന്നും ഇവര്‍ ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.
അനധികൃതമായി തടവിലിടുക, കരാര്‍ ലംഘിക്കുക, അവഗണന, വൈകാരികമായ പ്രയാസം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇവര്‍ വിമാനക്കമ്പനിക്കെതിരെ കേസിനൊരുങ്ങുന്നത്. എന്നാല്‍, നഷ്ടപരിഹാരം നല്‍കി പ്രശ്നം അവസാനിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.
123

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ